കേരളത്തിലെ കോൺഗ്രസിന് എന്തുപറ്റി..?: ജെയിംസ് കൂടൽ

കോൺഗ്രസ് പാർട്ടിയുടെ പൊതുസ്വഭാവം അതിന്റെ ജനകീയതയാണ്. അഭിപ്രായങ്ങൾ തുറന്നു പറയാനും പിണങ്ങാനും ഇണങ്ങാനും സ്വാതന്ത്ര്യമുള്ള രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിൽ വേറെ ഏതുണ്ട് ?. നേതാക്കൾ രണ്ടു സമാന്തര ചേരികളായി നയിച്ചിരുന്ന കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന് പല പ്രത്യേകതകളുമുണ്ടായിരുന്നു. ഒരു നേതാവിന്റെ നിലപാടിനോടും നയങ്ങളോടും എതിർപ്പുകൾ മറു ചേരിക്കൊപ്പം നിലകൊള്ളും. രൂക്ഷമായ അഭിപ്രായ ഭിന്നതകളുണ്ടായാൽ പോലും പാർട്ടി വിട്ടു പോകില്ലെന്നതാണ് പ്രധാന കാര്യം. കെ.കരുണാകരനും എ.കെ ആന്റണിയും കോൺഗ്രസിനെ രണ്ടു ഗ്രൂപ്പുകളായി നയിച്ചതാണ്. അതിന്റെ തുടർച്ച ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല വിഭാഗങ്ങളിലുമുണ്ടായിരുന്നു. ആശയപരമായ വ്യത്യസ്ഥതയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുമൊക്കെ അതിൽ പ്രതിഫലിച്ചിരുന്നുവെങ്കിലും പാർട്ടി വളരുകയേ ഉണ്ടായിരുന്നുള്ളൂ. കേരളത്തിൽ കോൺഗ്രസ് പ്രസിഡന്റുമാരെ നിയമിക്കുമ്പോൾ അവരുടെ ആരോഗ്യവും പ്രായവുമൊക്കെ നോക്കിയിരുന്നുവെങ്കിൽ പലർക്കും കെ.പി.സി.സി. ഓഫീസ് പരിസരത്തുപോലും എത്താൻ സാധിക്കുമായിരുന്നില്ല. കെ.പി.സി.സി പ്രസിഡന്റുമാർ എപ്പോഴും ജനങ്ങളുടെ മനസിനൊത്തു പ്രവർത്തിക്കേണ്ടവരാണ്. സമീപകാലത്ത് കെ. സുധാകരനും വി.ഡി.…

പിണറായിയുടെ ചിരിയോ ചിരി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

ഇന്ത്യൻ രാഷ്ട്രീയത്തിൽ ചിരിക്കുവാൻ പിശുക്കു കാട്ടുന്ന ഏക നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം കടന്നു വന്ന യാതനകളും വേദനകളും കൊണ്ടും മാരകമായി ഏൽക്കേണ്ടി വന്ന മർദ്ദനങ്ങൾ കൊണ്ടും ആകാം അദ്ദേഹം വളരെ പരുക്കനായി മാറിയത്. ഇപ്പോൾ എൺപതു വയസിലേയ്ക്കു അടുക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനും ഏതാണ്ട് അറുപതു വർഷത്തെ പഴക്കം ഉണ്ട്. ഇതിൽ ഏതാണ്ട് പകുതി കാലയളവിൽ കൃത്യമായി പറഞ്ഞാൽ ആദ്യത്തെ മുപ്പതു വർഷം അദ്ദേഹം ചിരിച്ചിച്ചിട്ടേയില്ല. പക്ഷേ കഴിഞ്ഞ മുപ്പതു വർഷങ്ങൾ ആയി അദ്ദേഹം ഇടയ്ക്കിടെ ചിരിക്കാറുണ്ട്. തൊണ്ണൂറ്റി ആറിൽ നായനാർ മന്ത്രി സഭയിൽ വൈദ്യുതി വകുപ്പ് മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞപ്പോൾ ആണ്‌ അദ്ദേഹം ജീവിതത്തിൽ ആദ്യമായി പുഞ്ചിരിച്ചത്. തൊണ്ണൂറ്റി എട്ടിൽ കാറിൽ യാത്ര ചെയ്യാതെ ട്രാൻസ്‌പോർട്ട് ബസിൽ മാത്രം ചെരിപ്പിടാതെ യാത്ര ചെയ്തിരുന്ന ചടയൻ ഗോവിന്ദൻ അന്തരിച്ച ഒഴിവിൽ അച്യുതനന്ദന്റെ…

മലയാളി പൊളിയല്ലേ? ന്യൂയോര്‍ക്കില്‍ ആള്‍പ്പൊക്കമുള്ള പയറും പടവലവും മുതല്‍ കഞ്ചാവ് വരെ കൃഷി ചെയ്യുന്ന ജോസേട്ടന്‍ ഹീറോ ആണ്

ഹൂസ്റ്റണ്‍: ഒരറ്റത്ത് വെള്ളത്തിൻ്റെ ബോട്ടിൽ കെട്ടിത്തൂക്കിയ നീളൻ കായകൾ കണ്ട് സായിപ്പൻമാർ മൂക്കത്ത് വിരൽവച്ചു! ഇതെന്തു കുന്തം എന്ന് മനസിലാകാതെ അന്തം വിട്ടു തിന്ന അവർ ഒടുവിൽ രണ്ടും കൽപ്പിച്ച് ചോദിച്ചു. “മിസ്റ്റർ ജോസ് , വാട്ട് ഈസ് ദിസ്” ഇതൊക്കെയെന്ത്… എന്ന മട്ടിൽ ജോസേട്ടൻ അവരോട് പറഞ്ഞു,.. “ബ്രോ ദിസ് ഈസ് പടവലങ്ങ” എന്നിട്ട് അവരേം കൂട്ടി രണ്ടേക്കർ ഫാം ലാൻഡിലൂടെ ഒന്നു കറങ്ങി. അഞ്ചടി നീളമുള്ള പയർ മുതൽ നല്ല എരിയൻ പച്ചമുളക് വരെ കണ്ട് സായിപ്പിൻ്റെ കണ്ണ് നീറി. കാഴ്ചകൾ മടങ്ങും വഴി അവർ ഉറപ്പായും പറഞ്ഞു കാണും, ലോകത്തിൻ്റെ ഏതു കോണിൽ ആണെങ്കിലും മലയാളി പൊളിയല്ലേ? നാട്ടില്‍ മലയാളി ഓണം ഉണ്ണാന്‍ പച്ചക്കറിക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോള്‍ ന്യൂയോര്‍ക്കില്‍ ഒരു മലയാളി സ്വന്തമായി കൃഷി ചെയ്തു സായിപ്പന്‍മാര്‍ക്ക് വരെ നല്‍കുകയാണ്. ന്യൂയോര്‍ക്ക് റോക്ക്…

കാക്കിക്കുള്ളിലെ ക്രൂരന്മാര്‍ (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

തൃശ്ശൂരിൽ പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ അതിക്രൂരമായി മർദിച്ചത് ഇന്ന് ഏറെ വിവാദം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. 2023 ൽ നടന്ന സംഭവം അന്ന് വിവാദം സൃഷ്ടിച്ചെങ്കിലും ഇത്രയേറെ ജനശ്രദ്ധ കിട്ടിയിരുന്നില്ല. സ്റ്റേഷനകത്ത് അതിക്രൂരമായി മർദ്ദിക്കുന്ന സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പുറത്തു വന്നതാണ് ഇപ്പോൾ ഇത് വിവാദത്തിന് ഇടയാക്കിയത്. സി സി ടി വി ദൃശ്യങ്ങൾ മനുഷ്യാവകാശ കമ്മീഷനിൽ കൂടി വർഗീസ് ചൊവ്വന്നൂർ എന്ന കോൺഗ്രസ് നേതാവ് പോരാട്ടമാണ് അതിനു കാരണം. തൻറെ അയൽവാസികളായ യുവാക്കളെ സംശയത്തിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്തപ്പോൾ അതിനെ ചോദ്യം ചെയ്തതാണ് കോൺഗ്രസ് പ്രാദേശിക നേതാവ് കൂടിയായ യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ചോദ്യം ചെയ്തു എന്ന കാരണത്താൽ മാത്രമാണ് അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടുപോയതെങ്കിലും ആ യുവ നേതാവിനെ ഒരു കൊടും…

ഓണം – കാലം മായ്ക്കാത്ത പൂക്കാലം: ബാബു പി സൈമൺ, ഡാളസ്

മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ… ഈ വരികൾ കേൾക്കുമ്പോൾത്തന്നെ മനസ്സിൽ നിറയുന്നത് സ്വർഗ്ഗതുല്യമായ ഒരു കാലഘട്ടമാണ്. ഓണം എന്നും ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ നൽകുന്ന ഒരു ആഘോഷമാണ്. കൂട്ടുകാരുമൊത്ത് പൂക്കളം ഒരുക്കുന്നതിന് പൂക്കൾ ശേഖരിക്കാനായി അടുത്ത വീടുകളിലേക്ക് ഓടിപ്പോയിരുന്ന കാലം. ആ ഓട്ടത്തിനിടയിൽ വീണ കാൽമുട്ടിലെ മുറിവ് വേദന പോലും അറിയാതെ, വീണ്ടും ലക്ഷ്യത്തിലേക്ക് ഓടുന്ന സുഹൃത്തുക്കൾ. തിരിച്ച് കൈകളിൽ നിറയെ പൂക്കളുമായി വരുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന സന്തോഷത്തിന് അതിരുകളില്ലായിരുന്നു. വ്യത്യസ്തങ്ങളായ പൂക്കളുടെ ഇതളുകൾ വച്ചുകൊണ്ട് വളരെ മനോഹരമായി ഉണ്ടാക്കിയെടുത്ത പൂക്കളങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകളാണ്. പൂക്കൾ ശേഖരിക്കാനുള്ള ഓട്ടത്തിനിടയിൽ കൂട്ടുകാർ എന്നതായിരുന്നു എല്ലാറ്റിനും ഉപരിയായി ചിന്തിച്ചിരുന്നത്. നിഷ്കളങ്കമായ ഹൃദയത്തോടെ കൂട്ടുകാരെ ആലിംഗനം ചെയ്ത ഒരു നല്ല കാലം. മനസ്സുതുറന്ന് ചിരിക്കാനും സംസാരിക്കാനും പഠിപ്പിച്ച ഒരു നല്ല ഓണത്തിന്റെ കാലഘട്ടം. ഇന്നത്തെ തലമുറയ്ക്ക് വിശ്വസിക്കാൻ കഴിയാത്ത…

പത്രപ്രവർത്തകൻ ഷാജൻ സ്‌കറിയ രാജ്യദ്രോഹിയോ?: കാരൂർ സോമൻ (ചാരുംമൂടൻ)

മനുഷ്യരുടെ സാമൂഹികവും സാംസ്‌കാരികവുമായ വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കുന്ന വരാണ് മാധ്യമ രംഗത്തുള്ളവർ. അവരിൽ പലരുടേയും മൂല്യാധിഷ്ഠ സത്യമിഥ്യാ ബോധം കാല ങ്ങളായി കേരളം കാണുന്നുണ്ട്. ഇവർ ആരുമായും സമവായമൊരുക്കുന്നവരോ ഭാവനാത്മ കമായ വാർത്തകൾ കടെഞ്ഞെടു ക്കുന്നവരോ അല്ല. ഈ അവസരം ഓർമ്മ വരുന്നത് ബ്രിട്ടീഷ് ഭരണകാലം ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായിരുന്ന വില്യം ബോൾട്ട്‌സ് കമ്പനിയിലെ ഉയർന്ന പദവിയിലുള്ളവരുടെ കപട -ദുഷ്ട- വഞ്ചനകൾ ചോദ്യം ചെയ്തതിനെ തുടർന്ന് ജോലി രാജി വെച്ച് ഇവരുടെ തൊലിയുരിച്ചു് കാണിക്കാൻ ഒരു പത്രം തുടങ്ങാൻ തീരുമാനിച്ചു. ഇതറിഞ്ഞ ഉന്നതർ അദ്ദേഹത്തെ ബ്രിട്ടനിലേക്ക് കപ്പൽ കയറ്റി അയച്ചു പ്രതികാരം തീർത്ത ചരിത്രം ഭാരതത്തിലുണ്ട്. ഇതുപോലെ ദിവാൻ ഭരണകാലത്തു് കേസരി ബാലകൃഷ്ണപിള്ള യെയും നാട് കടത്തി, പൊൻകുന്നം വർക്കിയെ ജയിലിലിട്ടു. മലയാളക്കരയിൽ വാഴപ്പിണ്ടി നട്ടെല്ലുള്ളവർ എല്ലാം രംഗത്തും കാണാറുണ്ട്. അവരുടെ മധ്യത്തിൽ ചങ്കുറപ്പും…

നിങ്ങൾ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ?: സി. വി. സാമുവൽ, ഡിട്രോയിറ്റ്, മിഷിഗൺ

അതെ! ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിൽ നിരവധി തവണ ഞാൻ അവ അനുഭവിച്ചിട്ടുണ്ട്. അത്ഭുതങ്ങളിൽ വിശ്വസിക്കുക എന്നത് യേശുക്രിസ്തുവിലുള്ള എന്റെ വ്യക്തിപരമായ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. യേശു പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന ദൈവമാണെന്നും അവന് അത്ഭുതങ്ങൾ ചെയ്യാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു. അത്തരമൊരു സാക്ഷ്യം ഞാൻ പങ്കുവെക്കട്ടെ – 2022 ഓഗസ്റ്റിൽ ഞാൻ അനുഭവിച്ച ഒരു മെഡിക്കൽ അത്ഭുതം. പുതിയ കണ്ണടകൾ വാങ്ങുന്നതിനായി മിഷിഗണിലെ ട്രോയിയിലുള്ള ഹെൻറി ഫോർഡ് ഹെൽത്ത് സിസ്റ്റത്തിൽ എന്റെ ഒപ്‌റ്റോമെട്രിസ്റ്റുമായി ഒരു പതിവ് നേത്ര പരിശോധന ഷെഡ്യൂൾ ചെയ്‌തു. നേത്ര പരിശോധന, രോഗനിർണയം, കാഴ്ച പ്രശ്‌നങ്ങളുടെ ചികിത്സ എന്നിവയുൾപ്പെടെ പ്രാഥമിക കാഴ്ച പരിചരണം നൽകുന്നതും തിരുത്തൽ ലെൻസുകൾ നിർദ്ദേശിക്കുന്നതും നൽകുന്ന ഒരു ആരോഗ്യ സംരക്ഷണ പ്രൊഫഷണലാണ് ഒപ്‌റ്റോമെട്രിസ്റ്റ്. നേത്ര പരിശോധനയുടെ ഭാഗമായി, എന്നോട് ഒരു വിഷ്വൽ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടു. എന്റെ…

മോദിയുടെ ജനപ്രീതി ഇടിയുന്നു: ജെയിംസ് കൂടൽ

ഇന്ത്യയിൽ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതിന്റെ സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നുവെന്ന സർവെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ജൂലയ് ഒന്നിനും ആഗസ്റ്റ് പതിനാലിനുമിടയിൽ ഇന്ത്യ ടുഡേ സീ വോട്ടർ മൂഡ് ഓഫ് ദ നേഷൻ ഇന്ത്യയിലെ എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും നടത്തിയ സർവെയിൽ മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ജനപിന്തുണയിൽ വലിയ ഇടവു സംഭവിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. 54778 ആളുകളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മോദി സർക്കാർ ജനങ്ങളിൽ നിന്ന് അകലുന്നുവെന്ന് സർവെ റിപ്പോർട്ടിൽ നിന്ന് വിലയിരുത്താം. മറുവശത്ത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ സഖ്യത്തിന് ജനപിന്തുണയേറുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ സർവെയിൽ കേന്ദ്ര സർക്കാരിന്റെ ജനപിന്തുന്ന 62.1 ശതമാനമായിരുന്നു. ആഗസ്റ്റിൽ നടത്തിയ സർവെയിൽ 52.4ശതമാനമായി ഇടിഞ്ഞു താണു. പുതിയ സർവെയിൽ 12.7 ശതമാനം പേർ മോദി സർക്കാരിന്റെ പ്രകടനം ശരാശരിയാണന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. 12.6 ശതമാനം പേർ…

കപ്പൽ യാത്രയിൽ നിന്ന് വിശ്വാസയാത്രയിലേക്ക്: ഒ.സി. എബ്രഹാമിന്റെ അമേരിക്കൻ പ്രവേശനത്തിന്റെ 65-ാം വാർഷിക ദിനചിന്ത: ലാൽ വർഗീസ്, Esq., ഡാലസ്

“വിശ്വാസം എന്നത് പ്രത്യാശിക്കുന്ന കാര്യങ്ങൾ ലഭിക്കുമെന്നുള്ള ഉറപ്പും, കാണാത്ത കാര്യങ്ങൾ ഉണ്ടെന്നുള്ള ബോധ്യവുമാണ്” എന്ന് എബ്രായർ 11:1 പറയുന്നു. വിശ്വാസത്തിന് ബൈബിൾ നൽകുന്ന ഏറ്റവും ലളിതമായ നിർവചനമാണിത്. എന്നാൽ, വിശ്വാസത്തെക്കുറിച്ച് ബൈബിൾ മറ്റെന്താണ് പറയുന്നത്? പുതിയ നിയമത്തിൽ ‘വിശ്വാസം’ എന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ഗ്രീക്ക് പദം “പിസ്റ്റിസ്” (Pistis) ആണ്. ഇത് ഒരു ബോധ്യത്തെ അല്ലെങ്കിൽ ഉറപ്പിനെ സൂചിപ്പിക്കുന്നു, ഒപ്പം അതിനോട് ചേർന്ന് നിൽക്കുന്ന വിശ്വാസം അല്ലെങ്കിൽ ആശ്രയം എന്ന ആശയവും. വിശ്വാസം എന്നത് കേവലം ഒരു ബൗദ്ധിക നിലപാടല്ല, മറിച്ച് പ്രവർത്തനത്തിലേക്ക് നയിക്കുന്ന ഒരു ബോധ്യമാണ്. യാക്കോബ് 2:26 പറയുന്നതുപോലെ, “പ്രാണനില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ, പ്രവൃത്തികളില്ലാത്ത വിശ്വാസവും നിർജ്ജീവമാണ്.” ശ്രീ. ഒ.സി. എബ്രഹാമിന്റെ (ഒ.സി.) ജീവിതം, തന്റെ പ്രവൃത്തികളിലൂടെ വിശ്വാസത്തെ ദൃശ്യമാക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ ഈ ജീവിത യാത്ര ആരംഭിച്ചത് 1960-കളുടെ തുടക്കത്തിൽ ഇന്ത്യയിൽ നിന്ന്…

എങ്കിലും എന്റെ രാഹുലേ! (ലേഖനം): രാജു മൈലപ്ര

നല്ല ശാന്തമായ അന്തരീക്ഷം. ഓണത്തിന് ഇനി ഏതാനും ദിവസങ്ങള്‍കൂടി മാത്രം. ഓണപ്പൂക്കള്‍ വിരിഞ്ഞു തുടങ്ങി- ഓണത്തുമ്പികള്‍ അതില്‍ നിന്നും തേന്‍ നുകരുന്നു. ഉച്ചച്ചൂടിനു ഒരു കുളിര്‍മ പകര്‍ന്നുകൊണ്ട് മന്ദമാരുതന്‍ വീശുന്നുണ്ട്. പെട്ടെന്ന് അന്തരീക്ഷം മാറി. ഞൊടിയിടയ്ക്കുള്ളില്‍ ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. മേഘവിസ്‌ഫോടനം! ജനത്തെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് ആകാശത്തുനിന്നും ഈസ്റ്റുമാന്‍ കളറിലുള്ള ഒരു ഇളിച്ച എം.എം. ചിരിയുമായി ഒരു സ്വയം പ്രഖ്യാപിത താരസുന്ദരി ലാന്‍ഡു ചെയ്യുന്നു. “മാന്യ മഹാജനങ്ങളേ! നമ്മുടെ ഇടയില്‍ ഒരു പീഢന വീരന്‍ ഉണ്ട്. എന്റെ നല്ല ഒരു സുഹൃത്താണ്. എന്നെ നേരിട്ട് പീഡിപ്പിച്ചിട്ടില്ല. ചാറ്റിംഗിലുടെ എന്നെ ചീറ്റു ചെയ്യുവാന്‍ ശ്രമിച്ചിട്ടുണ്ട്.” ഇത്ര മനോഹരമായി വസ്ത്രധാരണം ചെയ്ത്, സന്തോഷത്തോടെ, ആത്മനിര്‍വൃതിയോടെ ഒരു പീഡന കഥ ‘ഇര’ വിവരിക്കുന്നത് മലയാളി മക്കള്‍ ആദ്യമായി കാണുകയാണ്. “ആരാണ് ആ വൃത്തികെട്ടവന്‍?” മാധ്യമക്കൂട്ടങ്ങള്‍ ചുറ്റും കൂടി ചോദിച്ചു. “പേര് ഞാന്‍…