ഏഷ്യയിൽ നിന്നുള്ള മാർത്തോമ്മ സുറിയാനി സഭയുടെ ഉന്നത സുന്നഹദോസ് തിരുമേ നിമാരുമായി 2024 നവംബർ 11-ന് ഫ്രാൻസിസ് മാർപ്പാപ്പ ചരിത്രത്തിലാദ്യമായി കൂടിക്കാഴ്ച നടത്തി അറിയിച്ചത് പൗരസ്ത്യ പാശ്ചാത്യ സഭകൾ പരസ്പരം കേടുപാടില്ലാത്ത പാലമുണ്ടാക്കുന്ന പദ്ധതിയാണ്. അതിന് നേതൃത്വം വഹിച്ചത് മാർത്തോമ്മ സഭയിലെ റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. ഇതിനിടയിൽ ധാരാളം കുപ്രചാരണങ്ങളിൽ ഒന്ന് കണ്ടത് മാർത്തോമ്മ സഭയിലെ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് എന്നാണ്. തലയില്ലാത്ത സോഷ്യൽ മീഡിയയിൽ ധാരാളം ഇകഴ്ത്തൽ, പുകഴ്ത്തൽ കാണാറുണ്ട്. സാമാന്യം സാക്ഷരതാ ബോധമുള്ളവർ, സാമാന്യബോധമില്ലാത്ത അധിക പ്രസംഗികളെ തിരിച്ചറിയുന്നവരാണ്. സമൂ ഹത്തിൽ ഈ കൂട്ടർ ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. ചിലരുടെ ആത്മസംതൃപ്തിക്കായി സാമൂഹ്യ മാധ്യമങ്ങളിൽ പലതും തള്ളാറുണ്ട്. മാർത്തോമ്മ സഭയിലെ ഒരു ആദ്ധ്യാല്മികാചാര്യനാണ് റവ.ഡോ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. അദ്ദേഹത്തെ നേരിട്ടറിയാ വുന്നവർക്ക് ഈ കാട്ടുന്ന വാചാലത,…
Category: ARTICLES
കടത്തനാടൻ ഷാഫി (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
വടകര എം പി ഷാഫി പറമ്പിൽ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിമാരിൽ ഒരാളായി മാറുമെന്നു തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഉപതെരെഞ്ഞെടുപ്പ്. കാരണം സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അടുത്ത അനുയായിയും ഉറ്റ സുഹൃത്തുമായ യൂത്ത്കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് രാഹുൽ മാൻക്കൂട്ടത്തിന് സ്‌ഥാനാർഥി ആക്കുകയും എല്ലാ എതിർപ്പുകളെയും അതിജീവിച്ചു വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചെടുക്കുകയും ചെയ്തത് ഷാഫിയുടെ ഒറ്റയാൾ പോരാട്ടം കൊണ്ടു മാത്രം ആണ്. കെ എസ് യൂ സംസ്‌ഥാന പ്രസിഡന്റ് ആയിരിക്കെ 2011ൽ ഇരുപത്തിയെട്ടാം വയസ്സിൽ ആണ് ഷാഫി ആദ്യമായി പാലക്കാട് നിന്നും നിയമസഭയിലേക്ക് ജനവിധി തേടുന്നത്. ആദ്യ അങ്കത്തിൽ തന്നെ വിജയിച്ച ഷാഫി 2016 ൽ പതിനേഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ തകർപ്പൻ വിജയം ആണ് കരസ്ധമാക്കിയത്. 2021ലെ തെരഞ്ഞെടുപ്പിൽ ആണ് ഷാഫിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നത്. 2016ൽ ശോഭ സുരേന്ദ്രൻ ബി ജെ പി ക്കായി മത്സരിച്ചു…
സ്ത്രീകളിൽ മുട്ടയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ: ഡോ. ചഞ്ചൽ ശർമ
ഒരു സ്ത്രീയുടെ ഗർഭം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, അതിലൊന്നാണ് മുട്ടയുടെ ഗുണനിലവാരം. ഒരു സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത നിർണ്ണയിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ മുട്ടയുടെ ഗുണനിലവാരം എങ്ങനെ കണ്ടെത്താം, അത് എങ്ങനെ മെച്ചപ്പെടുത്താം? ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ ഈ ലേഖനത്തിൽ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയിട്ടുണ്ട്. നല്ല മുട്ടയുടെ ഗുണനിലവാരത്തിന്റെ അടയാളങ്ങൾ എന്തൊക്കെയാണ്? പതിവ് കാലയളവുകൾ. സന്തുലിതമായ ഹോർമോൺ നില. ആർത്തവ സമയത്ത് സാധാരണ വേദനയും സാധാരണ രക്തപ്രവാഹവും. മുട്ടയുടെ ഗുണനിലവാരം മോശമായതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? സാധാരണയായി, ഒരു സ്ത്രീയുടെ പ്രായം കൂടുമ്പോൾ, മുട്ടയുടെ ഗുണനിലവാരം വഷളാകുന്നു, അതിനാൽ മുട്ടയുടെ ഗുണനിലവാരം പ്രായത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് നമുക്ക് പറയാം. ഗർഭധാരണത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നു. ക്രമരഹിതമായ ആർത്തവം. നിങ്ങളുടെ ശരീരത്തിലെ ഹോർമോണുകൾ സന്തുലിതമല്ലേ? മുട്ടയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ…
മുനമ്പവും വഖഫും പിന്നെ കുറെ മതനേതാക്കളും ! (ലേഖനം): ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്
അത്ര വ്യക്തതയില്ലാത്ത മുനമ്പം തർക്കം വലിയ രാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. മുനമ്പത്തു നടക്കുന്ന സമരത്തിൽ തർക്കമൊഴിവാക്കി സമവായത്തിന്റെ പാത സ്വീകരിക്കണമെന്ന് ക്രിസ്ത്യൻ-മുസ്‌ലിം മതാധ്യക്ഷന്മാർ ആവശ്യപ്പെടുന്നു. സാമൂഹികസൗഹാർദ്ദത്തിനും സമാധാനത്തിനും വിഘ്നംതട്ടാതെയും താമസക്കാർക്ക് പ്രയാസമുണ്ടാക്കാതെയും മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി പറഞ്ഞു. വഖഫ് ബോർഡ് അതിരുകടന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആരോപിച്ചു. ഒരു പ്രചാരണ റാലിയിൽ, ഗോപി വഖഫ് അവകാശപ്പെടുന്നത് “ക്രൂരത” എന്ന് വിളിക്കുകയും നിയമനിർമ്മാണ നടപടികളിലൂടെ അത് അടിച്ചമർത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അദ്ദേഹം പറഞ്ഞു, “ഇന്ത്യയിൽ ഈ ക്രൂരത അടിച്ചമർത്തപ്പെടും. യഥാർത്ഥ ഭരണഘടന ഉയർത്തിപ്പിടിക്കാൻ, ഈ ബിൽ (വഖഫ് ബിൽ) പാർലമെൻ്റിൽ പാസാക്കും.” ക്രിസ്ത്യൻ ഗ്രൂപ്പുകളുടെയും ഹിന്ദു നിവാസികളുടെയും നേതൃത്വത്തിൽ പ്രതിഷേധം വേഗത്തിലുള്ള പരിഹാരം ആവശ്യപ്പെട്ട് അവരുടെ സ്വത്തവകാശം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ 600 കുടുംബങ്ങളുടെ…
സന്ദീപ് ഷാഫി വാരിയർ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ
അങ്ങനെ ബി ജെ പി സംസ്‌ഥാന കമ്മിറ്റി അംഗം സന്ദീപ് വാരിയർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് പാർട്ടിയിലെ സജീവ പ്രവർത്തകനായി. പാലക്കാട് ഉപതെരെഞ്ഞെടുപ്പിന്റെ മൂർച്ചന്യാവസ്‌ഥയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എം പി, പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ, വടകര എം പി ഷാഫി പറമ്പിൽ, സ്‌ഥാനാർഥി രാഹുൽ മാംകൂട്ടത്തിൽ തുടങ്ങി ഒട്ടനവധി കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ ആണ് സന്ദീപ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനിൽ നിന്നും അംഗത്വം സ്വീകരിച്ചത്. തുടർന്ന് വാരിയരെ എല്ലാ കോൺഗ്രസ് പ്രവർത്തകരും മാതൃക ആക്കണമെന്നും സുധാകരൻ ആഹ്വാനം ചെയ്തു. ഇപ്പോൾ ഏതാണ്ട് പതിനഞ്ചിൽ പരം ന്യൂസ് ചാനലുകൾ ആണ് കേരളത്തിൽ ഉള്ളത്. എല്ലാ ചാനലുകളിലും വൈകിട്ട് അന്തി ചർച്ചകളും ഉണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ…
ആരാധനയുടെ അടിസ്ഥാന ചോദനകൾ (ലേഖനം): ജയൻ വർഗീസ്
ഏതൊരു ആരാധനയും രൂപം കൊള്ളുന്നതിന് പിന്നിൽ നന്ദിയുടെ ഒരു പ്രചോദനമുണ്ട്. തനിക്കു കടപ്പാടുള്ളഎന്തിനോടും ഏതിനോടും ഉരുത്തിരിയുന്ന നന്ദിയുടെ ബഹിസ്പുരണം ആരാധനയായി പുറത്തേക്ക്ഒഴുകുകയാണ്. ഈ ആരാധന എന്തിനായിരുന്നു എന്നാണ് ചോദ്യമെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെഇന്നുകളിൽപ്പോലും മനുഷ്യനിൽ നിന്ന് മാത്രമല്ലാ മൃഗങ്ങളിൽ നിന്ന് പോലും പുറപ്പെടുന്ന ഒരു സ്വാഭാവിക വിസർജ്ജനത്തിന്റെ അനിവാര്യമായ പ്രകടനമാണിത് എന്നു കാണാവുന്നതാണ്. ഉദാഹരണമായി ഒരുമനുഷ്യനിൽ നിന്ന് ഒരിക്കൽ ഒരാഹാരം സ്വീകരിച്ചിട്ടുള്ള നായ കാലമെത്ര കഴിഞ്ഞാലും ആ മനുഷ്യനെതിരിച്ചറിയുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്യുന്നതായി നമുക്കറിയാം. മാംസം കടിച്ചു കീറി തിന്ന് നിലനിൽക്കേണ്ടുന്ന നായകൾ നല്ല മാംസത്തിന്റെ നല്ല സ്രോതസ്സായ മനുഷ്യ ശരീരം കടിച്ചു കീറാതെ അവന്റെ മുന്നിൽ വാലാട്ടി നിൽക്കുന്നത് തന്നെയാണ് ഈ നന്ദി പ്രകടനത്തിന്റെ മൃഗ വേർഷനുകളിൽ ഒന്ന്. ഒരു മൃഗമായ നായയിൽ രൂപപ്പെടുന്ന ഇതേ വികാരം തന്നെയാണ് വിശേഷ ബുദ്ധിയുള്ള മൃഗമായ മനുഷ്യനിലും പ്രകടമാവുന്നത്. തന്റേതായ…
അനാചാരങ്ങൾക്കെതിരെ അയ്യപ്പ ഭക്തർ ജാഗരൂകരാകണം: ഗോപിനാഥക്കുറുപ്പ്
മണ്ഡല കാലം തുടങ്ങുകയായി. സ്വാമി ഭക്തർ വൃതാനുഷ്ടാനങ്ങളോടെയുള്ള അയ്യപ്പ ദർശനത്തിന് ഒരുക്കവും ആരംഭിച്ചു . അനാചാരങ്ങളെ യാതൊരു കാരണവശാലും പിന്തുടരുകയോ, ഇരുമുടി കെട്ടിൽ അനാവശ്യ സാധനങ്ങൾ നിറക്കുകയോ ചെയ്യരുതെന്നും തന്ത്രി മുഖ്യൻ വ്യക്തമാക്കിയുട്ടുണ്ട്. അതുപോലെ ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരോടും വിശിഷ്യാ പ്രവാസി അയ്യപ്പഭക്തരോടും ന്യൂയോർക്കിൽ നിന്നും അയ്യപ്പസേവാ സംഘം അഭ്യർത്ഥിക്കുകയാണ് നിങ്ങൾ തീർത്ഥയാത്രയിൽ കബളിക്കപ്പെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ബാബർ അഥവാ വാവർ നട ദർശനം ഒഴിവാക്കണം. വാപുരൻ എന്ന ശിവഭൂതഗണ ശ്രേഷ്ടൻ ഏതാനും വർഷത്തിനടുത്തേ ആയിട്ടുള്ളു ആരോ കെട്ടിച്ചമച്ച കഥയുടെ മറവിൽ പുതിയ അവതാരമായി വാവർ സ്വാമി എന്ന രീതിയിൽ എരുമേലിയിൽ ഒരു മുസ്ലിം പള്ളിയിൽ ഇരുന്നും പതിനെട്ടാം പടിക്ക് താഴെ ഇരുന്നും പണപ്പിരിവ് തുടങ്ങിയിട്ട്. സാക്ഷാൽ ധർമ്മ ശാസ്താവുമായി ഈ വാവർക്ക് ഒരു ബന്ധവുമില്ല. ആചാരമെന്നു പറഞ്ഞുള്ള ഇത്തരം തട്ടിപ്പിനിര ആകാതിരിക്കുക. 41 ദിവസത്തെ വ്രതമെടുത്തു…
തിരഞ്ഞെടുപ്പു തർക്കങ്ങളാൽ മലീമസമായ ദേവാലയാങ്കണം (ലേഖനം): പി പി ചെറിയാൻ
2024 വർഷം അവസാനിക്കാൻ എണ്ണപ്പെട്ട ദിനങ്ങൾ മാത്രം! നോർത്ത് അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള തെയ്യാറെടുപ്പിലാണ്. മുൻ കാലങ്ങളിൽ .എല്ലാവരും ഒരുമിച്ചിരുന്നു പ്രാർത്ഥനയുടെ ആത്മാവിൽ ദൈവഭയമുള്ള , മാതൃകാപര ജീവിതം നയിക്കുന്ന അർഹരായ ചുമതലകരെ തിരെഞ്ഞെടുക്കുക എന്ന കീഴ്വഴക്കം ഇന്ന് വെറും ഒരു സ്വപ്നമായി മാറിയിരിക്കുന്നു . പകരം ഗ്രൂപ്പുകൾ തിരിഞ്ഞു സ്ഥിരം അഭിനേതാക്കളെ അവതരിപ്പിക്കാനുള്ള ചർച്ചകൾ മിക്കവാറും അണിയറയിൽ പുരോഗമിക്കുകയാണ്. ഓരോ വർഷം പിന്നിടുംതോറും ഇതിന്റെ അതിപ്രസരം വര്‍ധിച്ചു വരുന്നുവെന്നുള്ളത് വിശ്വാസ സമൂഹം വേദനയോടെയാണ് നോക്കികാണുന്നത്. മാത്രമല്ല മറ്റൊരു സംസ്കാരം കൂടി ഉടലെടുത്തിരിക്കുന്നു. ഓരോ ഞായറാഴ്ചയും പരിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ട ദേവാലയ പരിസരം ഫുഡ് കോർട്ടുകളായി, വ്യാപാര കേന്ദ്രങ്ങളായി മാറുന്നവെന്നതും ഭീതിയോടെ മാത്രമേ നോക്കികാണാനാകു. ഇതിനെതിരെ ചെറുവിരൽ അനക്കുവാന്‍ പോലും ആത്മീയ നേത്ര്വത്വവും തയാറാകുന്നില്ല എന്നതിലുപരി ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നത് വസ്തുതയാണ്.…
പാസ്ചറൈസ് ചെയ്യാത്ത പാല്‍ ആരോഗ്യത്തിന് ഹാനികരം
ആരോഗ്യമുള്ള ശരീരം നിലനിർത്താൻ പാൽ കുടിക്കുന്നതും മുട്ട കഴിക്കുന്നതും സാധാരണയായി ശുപാർശ ചെയ്യപ്പെടുന്നു. എല്ലുകളെ ബലപ്പെടുത്താനും ശരീരത്തിന് ഊർജം നൽകാനും ഇവ സഹായിക്കുന്നു. ഇന്നും, മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് മുട്ടകൾ നൽകില്ല, പക്ഷേ അവർ ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കാരണം, പാലിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശക്തവും ആരോഗ്യകരവുമായ അസ്ഥികൾക്ക് ആവശ്യമാണ്. തിളപ്പിച്ച പാൽ കുടിക്കുന്നത് ഏറ്റവും മികച്ച ഓപ്ഷനായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ചില ആളുകൾ വിശ്വസിക്കുന്നത് അസംസ്കൃത പാൽ കുടിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ്. എന്നിരുന്നാലും, പാസ്റ്ററൈസ് ചെയ്യാത്ത പാൽ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിനേക്കാൾ ദോഷം വരുത്തുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, പശുക്കൾ, എരുമകൾ, ആട് എന്നിവയിൽ നിന്നുള്ള പാസ്റ്ററൈസ് ചെയ്യാത്ത പാലിൽ ഹാനികരമായ അണുക്കളോ ബാക്ടീരിയകളോ അടങ്ങിയിരിക്കാം, ഇത് ഗുരുതരമായ രോഗങ്ങളുടെ…
ശരീരത്തില്‍ ഉപ്പിൻ്റെ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങള്‍
അമിതമായ ഉപ്പ് കഴിക്കുന്നത് പലപ്പോഴും ഉയർന്ന രക്തസമ്മർദ്ദവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മളിൽ ഭൂരിഭാഗവും ചില ഘട്ടങ്ങളിൽ കണ്ടിട്ടുള്ള ഉപദേശമാണിത്. എന്നിരുന്നാലും, അമിതമായി ഉപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെങ്കിലും, ശരീരത്തിലെ ഉപ്പ് അപര്യാപ്തത മൂലമുണ്ടാകുന്ന ദോഷവും ഒരുപോലെ പ്രധാനപ്പെട്ട ആശങ്കയാണ്. വളരെ കുറച്ച് ഉപ്പ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. ശരീരത്തിൽ ഉപ്പിൻ്റെ കുറവ് ഉണ്ടാകുമ്പോൾ നമ്മൾ എപ്പോഴും മനസ്സിലാക്കിയേക്കില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സിസ്റ്റത്തിൽ സോഡിയത്തിൻ്റെ അഭാവം ഉണ്ടാകുമ്പോൾ, ശരീരം നിരവധി മുന്നറിയിപ്പ് സിഗ്നലുകൾ അയയ്ക്കുന്നു. സോഡിയത്തിൻ്റെ അഭാവത്തിൻ്റെ ലക്ഷണങ്ങളെക്കുറിച്ചും നല്ല ആരോഗ്യം നിലനിർത്താൻ ഒരാൾ ദിവസവും എത്ര ഉപ്പ് കഴിക്കണമെന്നും നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം. 1. തലവേദന ശരീരത്തിൽ ഉപ്പിൻ്റെ അഭാവത്തിൻ്റെ ആദ്യ ലക്ഷണങ്ങളിലൊന്ന് ഇടയ്ക്കിടെയുള്ള തലവേദനയാണ്. ഉപ്പിൽ സോഡിയം അടങ്ങിയിട്ടുണ്ട്, സോഡിയത്തിൻ്റെ അളവ് കുറയുമ്പോൾ അത് നിർജ്ജലീകരണത്തിലേക്ക്…
