അമേരിക്കന്‍ സര്‍‌വ്വകലാശാലകളിലൂടെ…. (യാത്രാ വിവരണം): പ്രൊഫ. എം പി ലളിതാ ബായ്

അമേരിക്കയിലുള്ള എന്റെ മകള്‍ വിനിയുടെ അടുത്ത് പോകുമ്പോഴെല്ലാം സഞ്ചാര പ്രിയയായ എന്നെ അവൾ പല സ്ഥലങ്ങളും കാണാൻ കൊണ്ടുപോകുന്നത് പതിവാണ്. അങ്ങനെ ഒരുപാട് അമേരിക്കൻ കാഴ്‌ചകൾ ഇതിനകം കണ്ടുകഴിഞ്ഞു. എങ്കിലും ഒരധ്യാപികയായതു കൊണ്ടാകാം എനിക്ക് ഏറെ ചാരിതാർത്ഥ്യവും അഭിമാനവും സംതൃപ്‌തിയുമെല്ലാം ഒരേ സമയത്ത് തോന്നിയത് അവിടുത്തെ ചില സർവ്വകലാശാലകൾ സന്ദർശിച്ചപ്പോഴാണ്. ബോസ്റ്റണിലെ ഹാർവർഡ് യൂണിവേഴ്‌സിറ്റി, വാഷിംഗ്‌ടൺ ഡി.സി.യിലെ ജോർജ്ജ് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി, ന്യൂജഴ്‌സിയിലെ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റി, റഡ്ഗേഴ്‌സ് യൂണിവേഴ്‌സിറ്റി തുടങ്ങിയ മഹാകലാലയങ്ങൾ കാണാൻ കഴിഞ്ഞു. അമേരിക്കയിലെ മാസച്യൂസെറ്റ്സ് സംസ്ഥാനത്തിൻ്റെ തലസ്ഥാനം ബോസ്റ്റൻ നഗരം പൊതുവെ അറിയപ്പെടുന്നത് സർവ്വകലാശാലകളുടെ നഗരം എന്നാണ്. ഭാഷ, സാഹിത്യം, ചരിത്രം, ശാസ്ത്രം, വൈദ്യ ശാസ്ത്രം, സംഗീതം, നൃത്തം, നാടകം, ചലച്ചിത്രം തുടങ്ങിയ എല്ലാം പഠിപ്പിക്കുന്ന വിശ്വവിദ്യാലയങ്ങൾ നിരവധിയാണിവിടെ. കായലും കടലും പുണർന്നു കിടക്കുന്ന ഈ നഗരം തുറമുഖ നഗരമെന്ന നിലയിലും പ്രസിദ്ധം. അമേരിക്കൻ…

ഒക്‌ടോബർ 2: ഇന്ത്യയുടെ ഏറ്റവും ആദരണീയരായ രണ്ട് മഹത്‌വ്യക്തികളുടെ ജന്മ വാര്‍ഷിക ദിനം

ഇന്ത്യയുടെ ചരിത്രത്തിൽ ഒക്‌ടോബർ 2 ന് ഒരു പ്രത്യേക സ്ഥാനമുണ്ട്. കാരണം, ഇത് രാഷ്ട്രത്തിൻ്റെ ഏറ്റവും ആദരണീയരായ രണ്ട് മഹത്‌വ്യക്തികളായ മഹാത്മാഗാന്ധിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജന്മവാർഷികമാണ്. നേതൃത്വത്തിലേക്കുള്ള അവരുടെ വഴികളും അവരുടെ വ്യക്തിപരമായ ശൈലികളും വ്യത്യസ്തമായിരുന്നെങ്കിലും, ഗാന്ധിയും ശാസ്ത്രിയും ഇന്ത്യയെക്കുറിച്ച് ഒരു പൊതു കാഴ്ചപ്പാട് പങ്കിട്ടിരുന്നു. അത് ലാളിത്യം, സമഗ്രത, രാജ്യസേവനം എന്നിവയുടെ മൂല്യങ്ങളിൽ വേരൂന്നിയതായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ പിതാവായും അഹിംസാത്മക പ്രതിരോധത്തിൻ്റെ വക്താവായും മഹാത്മാഗാന്ധി ആഗോളതലത്തിൽ അറിയപ്പെടുമ്പോൾ, ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന നിലയിൽ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ മാതൃകാപരമായ നേതൃത്വത്തിന് ലാൽ ബഹദൂർ ശാസ്ത്രിയെ ഓര്‍മ്മിക്കപ്പെടുന്നു. ഈ ദിവസം, രാജ്യം അവരുടെ സംഭാവനകളെ സ്മരിക്കുക മാത്രമല്ല, അവരുടെ നേതൃത്വത്തെ നിർവചിച്ച അതുല്യമായ ഗുണങ്ങളെക്കുറിച്ചും അവ ഇന്നത്തെ ഇന്ത്യയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും പ്രതിഫലിപ്പിക്കുന്നു. 1869 ഒക്ടോബർ 2 ന് ജനിച്ച മഹാത്മാഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ…

തൊഴിലിനായി കേഴുന്ന കേരളം (ലേഖനം): ബ്ലെസ്സന്‍ ഹ്യൂസ്റ്റണ്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഉള്ള രണ്ടാമത്തെ സംഥാനമാണ്‌ നമ്മുടെ കേരളമെന്നെ ഈ അടുത്ത കാലത്തെ പുറത്തിറക്കിയ ഒരു സര്‍വേയില്‍ പറയുകയുണ്ടായി. 15 നും 29 നും വയസ്സിനിടയിലെ തൊഴിലില്ലായ്മയുടെ കണക്കാണ്‌ പുറത്തുവന്നിരിക്കുന്നത്‌. ഈ കണക്കനുസരിച്ച്‌ സ്ത്രീകളുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്കെ 47 ശതമാനവും പുരുഷന്‍മാരുടെ ഇടയില്‍ 19 ശതമാനവുമാണ്‌. സ്റ്റാറ്റിസ്റ്റിക്സ് ഓഫ്‌ ഇന്ത്യ നടത്തിയ വാര്‍ഷീക ആനുകാലിക ലേബര്‍ സര്‍വേയിലാണ്‌ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്‌. ബീഹാര്‍ ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ പുരുഷന്‍മാരുടെ തൊഴിലില്ലായ്മ നിരക്കാണ്‌ കേരളത്തിനൊപ്പം. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കില്‍ ഉത്തരാഖണ്ഡ്‌ തെലുങ്കാന എന്നീ സംഥാനങ്ങളാണ്‌ കേരളത്തിനൊപ്പം. വിദ്യാസമ്പന്നരുടെ നാടായ കേരളത്തിലെ സ്ഥിതിയാണ്‌ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്‌. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ വിദേശത്തു ജോലിചെയ്യുന്ന സംസ്ഥാനം കൂടിയാണ്‌ കേരളം. വിദേശത്തു തൊഴിലവസരം കിട്ടിയില്ലായിരുന്നെങ്കില്‍ ആ കണക്കു കൂടി കുട്ടിയാല്‍ ഇതിന്റെ എത്ര ഇരട്ടി വരുമായിരുന്നേനേം. അങ്ങനെ വന്നാല്‍…

കാര്‍പ്പാത്തിയന്‍ പര്‍വ്വത നിരകളിലൂടെ (പുസ്തക പരിചയം): മിനി സുരേഷ്‌

ലോക സഞ്ചാര ഭൂപടത്തില്‍ മുന്നില്‍ നില്‍ക്കുന്ന ലോകസഞ്ചാരികളുടെ പ്രമുഖ കേന്ദ്രമാണ്‌ ഡ്രാക്കുള കോട്ട സ്ഥിതിചെയ്യുന്ന കാര്‍പ്പാത്തിയന്‍ പര്‍വ്വത നിരകള്‍. ഹിമാലയ പര്‍വ്വതങ്ങള്‍ക്ക്‌ സമാനമായി മഞ്ഞുറഞ്ഞു കിടക്കുന്ന യൂറോപ്പിലെ വന്യമലകളായ കാര്‍പ്പാത്തിയന്‍ പര്‍വ്വതനിരകളെക്കുറിച്ച്‌ സമഗ്രമായി പഠിക്കുവാന്‍ വളരെ ദീപ്തിമത്തായുള്ള ഒരു വൈജ്ഞാനിക ഗ്രന്ഥമാണ്‌ ലോക സഞ്ചാരിയായ ശ്രീ കാരൂര്‍ സോമന്‍ രചിച്ച “കാര്‍പ്പാത്തിയന്‍ പര്‍വ്വത നിരകള്‍, റൊമാനിയ’ യാത്രാ വിവരണം. റൊമാനിയന്‍ പര്‍വ്വത നിരകളിലെ ഡ്രാക്കുള കോട്ടക്കുള്ളില്‍ കാണുന്നത്‌ പ്രേതഭൂതങ്ങളുടെ മരണ സൌന്ദര്യമാണ്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹൊറര്‍ സിനിമകള്‍ ഇറങ്ങിയിട്ടുള്ളത്‌ ഡ്രാക്കുളയെ അനുകരിച്ചാണ്‌. ഡ്രാക്കുള കോട്ട നേരില്‍ കണ്ട്‌ അവിടുത്തെ നേര്‍ക്കാഴ്ചകള്‍ മനുഷ്യ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന വിധം വികാര നിര്‍ഭരമായി ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. ഈ ഭയം, ഭീതി, ആകാംക്ഷ കാരൂരിന്റെ ആഫ്രിക്കന്‍ യാത്രാവിവരണങ്ങളിലും കാണാം. വിദേശ രാജ്യങ്ങളുടെ ചരിത്ര സാക്ഷ്യങ്ങളെ സ്വന്തം അനുഭവത്തിലൂടെ വരച്ചു…

പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് സ്ത്രീകൾ ദിവസവും ഈ പോഷകങ്ങൾ കഴിക്കണം: ഡോ. ചഞ്ചൽ ശർമ

ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണക്രമവും നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ ബാധിക്കും. മാതാപിതാക്കളുടെ സന്തോഷം ലഭിക്കാൻ ദമ്പതികളുടെ പ്രത്യുൽപാദനക്ഷമത വളരെ പ്രധാനമാണ്, എന്നാൽ ഓരോ വ്യക്തിയുടെയും പ്രത്യുൽപാദനക്ഷമത വ്യത്യസ്തമാണ്, അതിനാൽ ചില ആളുകൾക്ക് കുട്ടികളുണ്ടാകുന്നതിൽ സാധാരണ ദമ്പതികളേക്കാൾ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. വന്ധ്യതയുടെ പ്രശ്നം ഒന്നോ രണ്ടോ പുരുഷന്മാരിലും സ്ത്രീകളിലും സംഭവിക്കാം. പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയുടെ കാരണം വ്യത്യസ്തമായിരിക്കാമെന്ന് ആശാ ആയുർവേദ ഡയറക്ടറും ഫെർട്ടിലിറ്റി വിദഗ്ധനുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നു. ട്യൂബൽ ബ്ലോക്കേജ്, പിസിഒഡി, തൈറോയ്ഡ്, എൻഡോമെട്രിയോസിസ്, ഹോർമോൺ ഡിസോർഡേഴ്സ്, കുറഞ്ഞ എഎംഎച്ച് മുതലായവ മൂലമാണ് സ്ത്രീകളിൽ വന്ധ്യത ഉണ്ടാകുന്നത്. പ്രായം കാരണം ഗർഭധാരണം പലപ്പോഴും ബുദ്ധിമുട്ടാണ്. ഒരു ദമ്പതികൾ 35 വയസ്സിന് ശേഷം ഗർഭം ധരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും, കാരണം ക്രമേണ നിങ്ങളുടെ പ്രത്യുൽപാദനക്ഷമത പ്രായത്തിനനുസരിച്ച് കുറയാൻ തുടങ്ങുന്നു. അതുകൊണ്ടാണ് 35 വയസ്സിന് മുമ്പ്…

ഈ കപ്പല്‍ ആടിയുലയുകയില്ല…സര്‍ (ലേഖനം): രാജു മൈലപ്ര

കേരളത്തിലുള്ള തന്‍റെ പ്രജകളെ ആണ്ടിലൊരിക്കല്‍ മാത്രം സന്ദര്‍ശിക്കുവാനുള്ള ‘വിസിറ്റിംഗ് വിസ’ മാത്രമേ വാമനന്‍ മഹാബലിക്ക് കൊടുത്തിരുന്നുള്ളൂ. ഒറ്റദിവസം കൊണ്ട് ഓടി നടന്ന്, തന്‍റെ പ്രജകള്‍ പതിനെട്ട് കൂട്ടം കൂട്ടി വയറുനിറയെ സദ്യ കഴിച്ച്, ഏമ്പക്കം വിടുന്ന കാഴ്ച കണ്ട്, സന്തോഷത്തോടെ തിരിച്ചു പാതാളത്തിലേക്ക് മടങ്ങിക്കൊള്ളണം. അതാണ് കണ്ടീഷന്‍. ഈ വിസ അനുവദിക്കുന്ന കാലത്ത് കേരളീയര്‍, കേരളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് അതു വല്ലതുമാണോ അവസ്ഥ. ലോകത്തിന്‍റെ മുക്കിലും മൂലയിലുമെല്ലാം മലയാളികളുണ്ടല്ലോ! അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി, വിവിധ സംഘടനകളുടെ വകയായി ഏതാണ്ട് മൂന്നു മാസക്കാലത്തോളം ഓണാഘോഷ പരിപാടികളുണ്ട്. ഈ ആഘോഷങ്ങള്‍ കൊഴുപ്പിക്കുവാനായി വിശിഷ്ടാതിഥികളായി പങ്കെടുക്കുവാന്‍ കേരളത്തില്‍ നിന്നുമെത്തിയിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാരും സിനിമാ താരങ്ങളും ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്. അവരോടൊപ്പം നിന്നു ഫോട്ടോയെടുക്കുന്നതും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതുമൊക്കെ നല്ല കാര്യം തന്നെ. പക്ഷേ, നടികളെയൊന്നും തോണ്ടാനും ചൊറിയാനുമൊന്നും നില്‍ക്കരുത്. നടിമാര്‍ക്ക്…

പൊന്നാടയുടെ രൂപത്തില്‍ വന്ന അംഗീകാരം: ലാലി ജോസഫ്

ജീവിതാനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ചില അനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത സംത്യപ്തിയും മറ്റു ചില അനുഭവങ്ങള്‍ നൊമ്പരങ്ങളായും നമ്മളുടെ ഉള്ളില്‍ ഉണ്ടാകും. 2010 സെപ്റ്റംബറില്‍ എനിക്കുണ്ടായ ഒരു സംത്യപ്തിയുടെ അനുഭവം വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്നാടയുടെ രൂപത്തില്‍ ഒരു അംഗികാരം ആയി എന്നെ തേടി വന്നതു കൊണ്ടു മാത്രം ആണ് ആ ഓര്‍മ്മകള്‍ ഇവിടെ കുറിക്കുന്നത്. കൈരളി ചാനലിലെ ‘കഥ പറയുമ്പോളള്‍’ എന്ന കഥാപ്രസംഗത്തിന്‍റെ റിയാലിറ്റി ഷോ നടക്കുന്ന സമയം ആ ഷോയില്‍ ബിനോയി കുര്യാക്കോസ് വൈയ്ക്കം ഒരു മല്‍ത്സരാര്‍ത്ഥി ആയിരുന്നു. എന്‍റെ നാട് വൈയ്ക്കം ആയിരുന്നതു കൊണ്ട് അതില്‍ എനിക്ക് അഭിമാനം തോന്നുകയും നാട്ടില്‍ ചെല്ലുമ്പോള്‍ ഈ കലാകാരനെ കണ്ട് ഒരു അനുമോദനം അറിയിക്കണമെന്നും കൂടി മനസില്‍ കുറിച്ചിട്ടു. നാട്ടില്‍ ചെന്ന സമയത്ത് ചെമ്മനത്തുകര അമല സ്ക്കൂളില്‍ കുട്ടികളുടെ കലോല്‍ത്സവം നടക്കുന്നു. കലാകാരമ്മാരേയും കലയേയും ഒത്തിരി ഇഷ്ടപ്പെടുന്നതു…

മുല്ലപ്പെരിയാർ – ജനങ്ങൾക്കിടയിൽ വലിയ മതിൽ? (ലേഖനം): ജയൻ വർഗീസ്

ഭൂപ്രകൃതിയുടെയും, ഭാഷയുടെയും അടിസ്ഥാനത്തിൽ ഭരണ പരമായ സൗകര്യങ്ങൾക്ക് വേണ്ടിയിട്ടാണ് ഭാരതഭൂമിയെ സംസ്ഥാനങ്ങളായി വിഭജിച്ചത്. ഏകീകൃതമായ ഒരു സാംസ്കാരിക അടിത്തറ നില നിൽക്കവേ തന്നെഈ വിഭജനം ജനപഥങ്ങളുടെ സ്വതന്ത്രമായ വികാസത്തിന് വഴി തെളിച്ചിട്ടുണ്ട്. ഏതൊരു സംസ്ഥാനവും നേടുന്നപുരോഗതി ഇന്ത്യൻ യൂണിയൻ എന്ന ചരിത്രാതീത സമൂർത്തതയുടെ പുരോഗതിയാണ് എന്ന് വിലയിരുത്താവുന്നതാണ്. ഈ ലക്‌ഷ്യം മുന്നിൽ കണ്ടാണ്, വിവരമുള്ള ആളുകൾ ഭരണ ഘടനയുടെ പരിപക്വമായ രൂപ രേഖകൾതയാറാക്കിയിട്ടുള്ളത്. കൊച്ചു കൊച്ചു നാട്ടു രാജ്യങ്ങളായി നില നിന്ന് കൊണ്ട് തമ്മിലടിച്ചും, തല കീറിയും സ്വന്തംതല ബ്രിട്ടീഷുകാരന്റെ കക്ഷത്തിനടിയിൽ വച്ച് കൊടുത്ത നഷ്ട പ്രതാപത്തിന്റെ ദുരന്ത സ്മരണകളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ടു കൂടിയാവണം ഇന്ത്യൻ യൂണിയൻ എന്ന മഹത്തായ സ്വപ്നത്തിന് ഭരണ ഘടന പരമപ്രാധാന്യം നൽകി നില നിർത്തുന്നത്. അഞ്ചാറു വ്യാഴവട്ടങ്ങൾ നീണ്ട സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര സംഭവങ്ങളിലേക്ക് കണ്ണോടിച്ചാൽ, ഭരണ ഘടനയുടെഈ പ്രഖ്യാപിത ലക്ഷ്യങ്ങളെ…

തൈറോയ്ഡ് ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുമോ: ഡോ. ചഞ്ചൽ ശർമ്മ

ഒരു വ്യക്തിയുടെ തൊണ്ടയുടെ താഴത്തെ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഗർഭകാലത്ത്, ഒരു സ്ത്രീയുടെ ശരീരത്തിൽ തൈറോയ്ഡ് ഹോർമോണുകളുടെ ആവശ്യം സാധാരണയേക്കാൾ കൂടുതലാണ്. തലച്ചോറ്, നാഡീവ്യൂഹം, ശരീര താപനില, ഹൃദയമിടിപ്പ് മുതലായവ നിയന്ത്രിക്കുക എന്നതാണ് ഈ ഹോർമോണിന്റെ പ്രധാന പ്രവർത്തനം. ഗർഭാവസ്ഥയിൽ അതിന്റെ ആവശ്യകത വർദ്ധിക്കുന്ന രീതിയിൽ, അത് കൃത്യസമയത്ത് നിറവേറ്റുന്നില്ലെങ്കിൽ, കുഞ്ഞ് ജനിക്കുന്നത് ദോഷകരമാണ്. തൈറോയ്ഡ് ഹോർമോണിന്റെ കുറവ് മൂലം ഗർഭകാലത്ത് നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? തൈറോയ്ഡ് ഹോർമോണിന്റെ കുറവ് മൂലം ഗർഭിണികൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് ആശാ ആയുർവേദ ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. ചഞ്ചൽ ശർമ്മ പറയുന്നു. എന്നിരുന്നാലും 2 തരം തൈറോയ്ഡുകൾ ഉണ്ട്. ലളിതമായി പറഞ്ഞാൽ, ഹൈപ്പർതൈറോയിഡിസത്തിന്റെ ഒരു അവസ്ഥയുണ്ട്, അതിൽ ഒരു സ്ത്രീയുടെ ഭാരം സാധാരണയേക്കാൾ കുറയാൻ തുടങ്ങുകയും ഗർഭച്ഛിദ്രത്തിനുള്ള സാധ്യതയും ഉണ്ട്. സ്ത്രീയുടെ ശരീരത്തിൽ ടിഎസ്എച്ചിന്റെ അളവ്…

തീരത്തെ തരൂർ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

യൂ എൻ അണ്ടർ സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞ ശേഷം 2006ൽ സെക്രട്ടറി ജനറൽ സ്‌ഥാനത്തേയ്ക്കു മത്സരിച്ച വിശ്വപൗരൻ ശശി തരൂർ സെക്രട്ടറി ജനറൽ ആയി തെരെഞ്ഞെടുക്കപ്പെട്ട കൊറിയയുടെ ബാൻകി മൂണീനോട് കടുത്ത പോരാട്ടം ആണ് കാഴ്ച വച്ചത്. . തുടർന്ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു ഇന്ത്യയിൽ എത്തി 2008ൽ കോൺഗ്രസ്‌ അംഗത്വം എടുത്ത തരൂർ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ സ്‌ഥാനാർഥിയാവുകയും ഇടതുപക്ഷ സ്‌ഥാനാർഥി ആയിരുന്ന സി പി ഐ യുടെ പി രാമചന്ദ്രൻ നായരേ വലിയ മാർജിനിൽ പരാജയപ്പെടുത്തി ആദ്യമായി ഇന്ത്യൻ പാർലമെന്റിൽ എത്തുകയും ചെയ്തു. . രണ്ടാം മൻമോഹൻസിംഗ് മന്ത്രിസഭയിൽ രണ്ടു തവണ ആയി ഏതാണ്ട് മൂന്നര വർഷത്തോളം സഹമന്ത്രി ആയിരുന്ന തരൂരിന് എന്തുകൊണ്ട് ക്യാബിനറ്റ് പദവി കൊടുത്തില്ല എന്ന ചോദ്യം ഇപ്പോഴും കാരണം…