വർണ്ണച്ചിറകുകൾ: റെയ്ച്ചൽ ജോർജ്, ടെക്സസ്

രണ്ടായിരത്തില് ലോകം അവസാനിക്കുമെന്ന് നമ്മൾ പറഞ്ഞു… ഇന്ന് 2025 ആയി… സമയം പോകുന്നതറിയുന്നില്ല… പുറകോട്ടു നോക്കുമ്പോൾ.. മേരിക്കുട്ടി, ലീലാമ്മ കൊച്ചമ്മ, അച്ചൻ കുഞ്ഞിച്ചായൻ, ജോയിച്ചായൻ, ബേബിച്ചായൻ, തങ്കച്ചായൻ, അന്നമ്മ… അങ്ങനെ ജീവിതത്തിന്റെ ഓരോ പേജുകൾ മാറി മറയുന്നു.. അവിടെ വിട്ടുപോയ ഒരു കണ്ണി ഉണ്ടായിരുന്നു…. മേരിക്കുട്ടിയുടെ മകൾ മിനു… എവിടെയാണ് എന്തെന്നറിയാത്ത … ജീവിതത്തിൽ കാണാൻ പറ്റുമോ എന്ന് ഓർത്ത നിമിഷങ്ങൾ…. രാജസ്ഥാൻ ഉണ്ടായിരുന്ന മറിയാമ്മയാണ് കോൺടാക്ട് അഡ്രസ്സ് തന്നത്. ഞാനും എന്റെ കുടുംബവും മാത്രമേ അന്ന് നാട്ടിലുള്ളു ബാക്കിയെല്ലാവരും അമേരിക്കയിലേക്ക് ചേക്കേറിയുന്നു. ലീലാമ്മ കൊച്ചമ്മയുടെ ഇളയ മകൻ സണ്ണിക്ക് ബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ്. ഏതാണ്ട് നാലുവർഷത്തെ ഞങ്ങളുടെ അന്വേഷണത്തിനുശേഷം , മീനുവിനെയും യാഷിനെയും രണ്ടു പെൺമക്കളും ഡൽഹിയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി. വർഷങ്ങൾക്കുശേഷം നേരിൽ കാണുമ്പോൾ… ഉണ്ടാകുന്ന പ്രതികരണം എന്തെന്ന് ഒരു നിശ്ചയം ഉണ്ടായിരുന്നില്ല…

അതിദാരിദ്ര്യ മുക്ത കേരളം (അവലോകനം)

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിന്റെ കടുത്ത ദാരിദ്ര്യം തുടച്ചു നീക്കിയെന്ന അവകാശവാദം ശ്രദ്ധേയമായ വാർത്തയാണ്. വാസ്തവത്തിൽ, സമീപ വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പോസിറ്റീവ് വാർത്തയായി ഇതിനെ കണക്കാക്കാം. ചില വിശകലന വിദഗ്ധർ ഇതിനെ ഒരു ചരിത്ര നേട്ടം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്, ആർക്കും അതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ ഈ അവകാശവാദം പൂർണ്ണമായും ശരിയാണോ എന്നത് മറ്റൊരു ചോദ്യമാണ്. അത് തെറ്റോ അപൂർണ്ണമോ ആണെങ്കിൽ, അത് തുറന്നുകാട്ടാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷമായ കോൺഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനാണ് (യുഡിഎഫ്). എല്ലാത്തിനുമുപരി, ഒരു തിരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ, എതിർക്കാനും, തുറന്നുകാട്ടാനും, നിരന്തരം സ്ഥാനഭ്രഷ്ടരാക്കാനും പ്രതിപക്ഷ ബെഞ്ചുകളിലേക്ക് അയക്കുന്ന പാർട്ടികൾക്കാണ് ഉത്തരവാദിത്തം. തെറ്റായ അവകാശവാദങ്ങൾ തുറന്നുകാട്ടാനുള്ള രണ്ടാമത്തെ ഉത്തരവാദിത്തവും മാധ്യമങ്ങൾക്കുണ്ട്. എന്നിരുന്നാലും, ഈ അവകാശവാദം വളരെ ആഴമേറിയതും ദൂരവ്യാപകവുമായ പ്രാധാന്യമുള്ളതിനാൽ, എൽഡിഎഫ്…

ആകാശം മുട്ടെ സർദാർ പട്ടേൽ: കാരൂർ സോമൻ, (ചാരുംമൂടൻ)

”ഭാവി തലമുറയ്ക്കു പ്രചോദനം ദേശീയ ഐക്യത്തിന്റെയും ദേശിയോദ്ഗ്രഥത്തിന്റെയും പ്രതീകം”. 2018 ഒക്‌ടോബർ 31 ന് ഗുജറാത്തിൽ സർദാർ സരോവർ രംഗകോട്ടിന് അഭിമുഖമായി നർമദിയിലെ നദീ ദ്വീപിൽ സർദാർ വല്ലഭായ് പട്ടേലിന്റെ പടുകൂറ്റൻ പ്രതിമ രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമേദി പറഞ്ഞു. വദോദര നഗരത്തിന് 100 കി.മി തെക്ക് കിഴക്ക്; കേവാദിയ പട്ടണത്തിൽ നിന്ന് മൂന്നര കിലോമീറ്റർ മാത്രം അകലെ അഹമ്മദാബാദിൽ നിന്ന് 200 കി.മി അകലെ എന്നൊക്കെ വിനോദ സഞ്ചാരികൾക്ക് മാർഗ നിർദ്ദശമായി ഈ പ്രതി മയെ അഥവാ ശില്പത്തെക്കുറിച്ച് പറയാം. ലോകത്തിലേറ്റവും ഉയരം കൂടിയ പ്രതിമയാണിത്. ന്യൂയോർക്കിലെ വിശ്വപ്രസിദ്ധമായ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ (സ്വാതന്ത്യത്തിന്റെ പ്രതിമ) ഏതാണ്ട് ഇരട്ടി ഉയരം. ‘ചൈനയിലെ സ്രിണ്ട് ടെംപിൾ ബുദ്ധയെക്കാൾ മുപ്പതോളം മീറ്റർ ഉയരം കൂടുതൽ. 182 മീറ്റർ (597 അടി) ഉയരമാണ് നമ്മുടെ ‘ഐക്യത്തിന്റെ പ്രതിമയ്ക്ക്'(സ്റ്റാച്യു ഓഫ് യൂണിറ്റി)…

അമ്പലം വിഴുങ്ങി അഴിമതി വിരുദ്ധദിനം: കാരൂർ സോമൻ (ചാരുംമൂടൻ)

പ്രഭാതത്തിലെ ചെങ്കതിരുകളുടെ കാന്തിപോലെയാണ് മനുഷ്യരുടെ ആത്മീയ സാംസ്‌കാ രിക പൈതൃകം കുടികൊള്ളുന്ന ശബരിമലയെ ലോക മലയാളികൾ കാണുന്നത്. കൊടുംങ്കാറ്റ് ഭൂമിയുടെ അടി ത്തറയിളക്കുന്നതു പോലെയാണ് കനകനിർമ്മിതമായ പലതും ശബരിമലയിൽ നിന്ന് ചരിത്രത്തിലാദ്യമായി കൊള്ളക്കാർ കടത്തിയത്. മയിൽപ്പീലികളുടെ വർണ്ണശബളിമ പോലെ കാന്തി പകരുന്ന പർവ്വത മലമടക്കുകളാൽ, പമ്പാ നദിയുടെ തീരത്തു് ധാരാളം കുന്നു കളാൽ ചുറ്റപ്പെട്ട് കിടക്കുന്ന സ്വർഗ്ഗത്തിലേക്കെന്ന പോലെ ലക്ഷക്കണക്കിന് സ്വാമിഭക്തർ വരുന്ന ഇന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമാണ് ശബരിമല ശ്രീ ധർമ്മ ശാസ്താക്ഷേത്രം. അവിടേക്കാണ് ആഗോള അയ്യപ്പ വിശ്വാസിയും അവിശ്വാസിയും വിസ്മയത്തോടെ നോക്കുന്നത്. ചരിത്രത്തിലെ ഈ പാപഭാരം എത്ര പൂജകൾ നടത്തിയാലും മാറില്ല. ആത്മീയ സുഗന്ധം നുകരുന്നവരുടെ മധ്യത്തിൽ ദുർഗന്ധം വമിക്കുന്ന കാട്ടുവണ്ടുകൾ മധുരം നുകരാൻ എങ്ങനെ യെത്തി? മത ദൈവങ്ങളുടെ പേരിൽ മനുഷ്യരെ കൊള്ള ചെയ്യുന്ന അമ്പലങ്ങൾ (ദേവാലയങ്ങൾ) ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത് ആത്മചൈതന്യത്തെക്കാൾ മൃത്യു പൂജയും…

‘ആനിക്കാട്’ എന്റെ ഗ്രാമം, എന്റെ ഹൃദയം: സി വി സാമുവേൽ, ഡിട്രോയിറ്റ്

എന്റെ മകൻ ഷിബു എന്നോട് ചോദിച്ചപ്പോൾ – “എന്താണ് നീ വീണ്ടും വീണ്ടും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലം?” – എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. എന്റെ മറുപടി തൽക്ഷണം പുറത്ത് വന്നു: ആനിക്കാട്, മല്ലപ്പള്ളി – എന്റെ ഗ്രാമം. ആനിക്കാട് എന്ന ഗ്രാമം എന്നെ ആകർഷിക്കുന്നത് വെറും ഓർമ്മകളാൽ മാത്രമല്ല; അതിന്റെ സൗന്ദര്യവും ചരിത്രവും ചേർന്നതാണ് ആ ബന്ധം. ലോകത്തിന്റെ പല ഭാഗങ്ങളിലൂടെയും യാത്ര ചെയ്തിട്ടുള്ള ഒരാളായ എനിക്ക്, എന്റെ ഗ്രാമത്തിന്റെ പ്രകൃതിസൗന്ദര്യത്തോടു താരതമ്യപ്പെടുത്താൻ മറ്റൊരിടത്തെയും കാണാനായിട്ടില്ല. പുലിക്കമലയുടെ പച്ചക്കുന്തുകൾ നമ്മുടെ വീട്ടിനരികെ പൊങ്ങി നിന്നു, ഗ്രാമത്തിന്റെ പൈതൃകസൗന്ദര്യത്തിന് ഒരു മഹത്വം നൽകിയിരുന്നു. മണിമലാറ് നദി അതിന്റെ മിനുങ്ങുന്ന നീരൊഴുക്കുകളോടെ ആനിക്കാടിലൂടെ ഒഴുകി, അതിന്റെ കരകളിൽ ഗ്രാമജീവിതത്തിന്റെ ഹൃദയസ്പന്ദനം കേൾക്കാമായിരുന്നു. പുള്ലുക്കുട്ടിയിലടുത്തുള്ള കവനാൽ കടവ്, ഒരുകാലത്ത് ഗ്രാമജീവിതത്തിന്റെ കൂട്ടായ്മയുടെ കേന്ദ്രമായിരുന്നു. എനിക്ക് ഏകദേശം പതിനൊന്നോ…

അമിതമായ മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ്പ് ഉപയോഗം ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍?

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ജോലി മുതൽ വിനോദം വരെ, എല്ലാം ഇപ്പോൾ സ്‌ക്രീനിൽ ഒതുങ്ങിയിരിക്കുന്നു. എന്നാൽ, മൊബൈൽ ഫോണുകളുടെയോ ലാപ്‌ടോപ്പുകളുടെയോ ദീർഘനേരം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അവരുടെ അഭിപ്രായത്തിൽ, സ്‌ക്രീൻ സമയം വർദ്ധിക്കുന്നത് കണ്ണുകൾ, തലച്ചോറ്, സുഷുമ്‌നാ നാഡി, മാനസികാരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കും. കാഴ്ചശക്തി ആദ്യത്തേതും ഏറ്റവും സാധാരണവുമായ പ്രശ്നം കണ്ണിന്റെ ക്ഷീണമാണ്. ദീർഘനേരം സ്‌ക്രീനിൽ നോക്കിയിരിക്കുന്നത് കണ്ണുകളിൽ വരൾച്ച, പ്രകോപനം, വേദന എന്നിവയ്ക്ക് കാരണമാകും. ഇതിനെ ഡിജിറ്റൽ ഐ സ്ട്രെയിൻ എന്ന് വിളിക്കുന്നു. നീല വെളിച്ചത്തിൽ നിരന്തരം എക്സ്പോഷർ ചെയ്യുന്നത് റെറ്റിനയെ തകരാറിലാക്കുകയും ക്രമേണ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കഴുത്ത്, പുറം വേദന പ്രശ്നങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴോ ലാപ്‌ടോപ്പിൽ ജോലി ചെയ്യുമ്പോഴോ മണിക്കൂറുകളോളം…

‘ഒരു പുതിയ നമ്പര്‍’ (ലേഖനം): രാജു മൈലപ്ര

എനിക്ക് ഈയിടെ ഒരു പണി കിട്ടി…. അതും ഒരു എട്ടിന്‍റെ പണി. ഞാനൊരു സംഭവമാണെന്നും, എന്നെ ആര്‍ക്കും പറ്റിക്കുവാന്‍ കഴിയില്ല എന്നുമാണ് എന്‍റെ ഒരു ധാരണ. എന്നാല്‍, എത്രയോ തവണ ഞാനറിയാതെ തന്നെ പലരും എന്നെ പലതവണ പറ്റിച്ചിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. പറ്റിക്കപ്പെടുവാന്‍ വേണ്ടി മാത്രം, പിന്നെയും ഈയുള്ളവന്‍റെ ജീവിതം ബാക്കി. “എന്തു തിന്നും എന്തു കുടിക്കും, എന്തു ധരിക്കും” എന്ന് ഞാന്‍ അമിതമായി ചിന്തിക്കാറില്ല. അതൊക്കെ എന്‍റെ ഭാര്യയുടെ നിയന്ത്രണത്തിലാണ്. ആവശ്യങ്ങള്‍ നടന്നുപോകണം എന്നതിനപ്പുറം വലിയ വലിയ ആഗ്രഹങ്ങള്‍ ഒന്നും എനിക്കില്ല. ആഡംബരങ്ങള്‍ക്കായി അദ്ധ്വാനിക്കുവാന്‍ എനിക്കു താല്പര്യവുമില്ല. അത് എന്‍റെ കുറ്റമല്ല. ജന്മനാ ഞാനൊരു മടിയനാണ്. എന്‍റെ കൈയിലിരിക്കുന്ന ഫോണ്‍, എന്നെപ്പോലെ ഒരു പഴഞ്ചനാണെന്ന് ഭാര്യയ്ക്കൊരു തോന്നല്‍. പുതിയൊരു ഫോണ്‍ എനിക്കു വേണമെന്ന് അവള്‍ക്കൊരു വാശി. “സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും”…

സുമനസ്സുകളെ തേടുന്നു! …. അഞ്ച് ആലംബഹീനരും അഞ്ഞൂറു വൈദീകരുടെ കൊയ്‌നോനിയയും: ജോർജ് നെടുവേലിൽ, ഫ്ലോറിഡ

ബ്രയിൻ ട്യൂമർ, ഷൈനി സജി സുമനസ്സുകളുടെ സഹായം തേടുന്നു, മജ്ജയിലെ കോശങ്ങൾ നശിക്കുന്ന അപൂർവ്വരോഗം-ചികിത്സക്കുവേണ്ടത് 30 ലക്ഷം രൂപ. പിഞ്ചുകുഞ്ഞു ആൻ മരിയാക്കു കരൾ പകുത്തു നൽകാൻ അമ്മ തയ്യാറാണ്! പക്ഷെ?… ശ്വാസകോശാർബുദം, മദ്ധ്യവയസ്‌ക്കൻ ചികിത്സാസഹായം തേടുന്നു- വേണ്ടത് 25 ലക്ഷം രൂപ. നട്ടെല്ലിൽ പരുക്ക്, കാലിൽ ഉണങ്ങാത്ത മുറിവ് – കിടപ്പിലായ യുവാവ് സഹായം തേടുന്നു. 2025 ഒക്‌ടോബർ ആറാം തീയതിയിലെ മലയാള മനോരമ ദിനപ്പത്രത്തില്‍ സുമനസുകളുടെ സഹായം തേടുന്നുവെന്ന ശീർഷകത്തിൽ കണ്ട അഞ്ചു കദന കഥകളാണ് നിങ്ങൾ ഇപ്പോൾ വായിച്ചത്. സുമനസുകളുടെ കാരുണ്യത്തിനായി കേഴുന്നവരുടെ ഫോട്ടോകളും പത്രത്തിൽ കൊടുത്തിട്ടുണ്ട്. ഷൈനി സജിയും, മജ്ജയിലെ കോശങ്ങൾ നശിച്ചുകൊണ്ടിരിക്കുന്ന രോഗിണിയും മദ്ധ്യവയസ്ക്കരായ സ്ത്രീകളാണ്. ശ്വാസകോശാർബുദം പിടിപെട്ടു വലയുന്ന ഗൃഹനാഥൻ മദ്ധ്യവയസ്ക്കനാണ്. നട്ടെല്ലിനു പരിക്കു പറ്റി കിടപ്പിലായിരിക്കുന്നത് യുവാവാണ്. അമ്മയുടെ കരളിൻറെ പകുതിക്കായി കാത്തിരിക്കുന്ന ആൻ മരിയക്ക് രണ്ടു…

“രാജമ്മേ… പശു!” (ലേഖനം): ഉമ്മന്‍ കാപ്പില്‍

പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ,നാലു പതിറ്റാണ്ടുമുമ്പ് പുറത്തിറങ്ങിയ തന്റെ ‘എലിപ്പത്തായം’ എന്ന സിനിമയിൽ, മധ്യവയസ്‌കനായ ഉണ്ണിയുടെയും (കരമന ജനാർദ്ദനൻ നായർ) അദ്ദേഹത്തിന്റെ രണ്ട് സഹോദരിമാരുടെയും (ശാരദ, ജലജ) കഥയിലൂടെ കേരളത്തിന്റെ ഫ്യൂഡൽ വ്യവസ്ഥയുടെ ശിഥിലീകരണത്തെ അതിമനോഹരമായി പകർത്തുന്നു. ഇനി മേലിൽ ഒരു അവാർഡ് സിനിമ കാണില്ല എന്ന് ചിലരെങ്കിലും പറയാൻ ഈ സിനിമ കാരണമായി എന്ന സത്യവും ഇവിടെ വിസ്മരിക്കുന്നില്ല. എങ്കിലും സാമൂഹിക പരിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം, മാറിക്കൊണ്ടിരിക്കുന്ന ലോകവുമായി പൊരുത്തപ്പെടാൻ കഴിയാത്ത ഒരു കുടുംബത്തെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. തുടക്കത്തിലെ ഒരു രംഗത്തിൽ, ഉണ്ണി പട്ടണത്തിലേക്ക് പുറപ്പെടുന്നു, പക്ഷേ കുറച്ച് ചുവടുകൾ കഴിഞ്ഞ് താൻ എന്തോ മറന്നുപോയെന്ന് മനസ്സിലാക്കി നടപ്പു നിർത്തി. നിർവികാരനായി അയാൾ “രാജമ്മേ” എന്ന് നീട്ടി വിളിക്കുന്നു. രാജമ്മ ഒരു ജോഡി ചെരിപ്പുമായി ഉടനെ പ്രത്യക്ഷപ്പെടുന്നു, അവൾ അവന്റെ…

ധന്തേരസ് 2025: ധന്തേരസിൽ ഈ വസ്തുക്കള്‍ കടം കൊടുക്കുന്നത് അശുഭകരമാണ്, അത് ജീവിതകാലം മുഴുവൻ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നാണ് വിശ്വാസം!

ദീപാവലിയുടെ ആരംഭവും ലക്ഷ്മി ദേവിയുടെ ആരാധനയും അടയാളപ്പെടുത്തുന്ന ശുഭദിനമാണ് ധന്തേരസ്. ഈ വർഷം, ഉത്സവം ഇന്ന് (ഒക്ടോബർ 18 ശനിയാഴ്ച) ആഘോഷിക്കും. ജ്യോതിഷമനുസരിച്ച്, ഈ ദിവസം ചില വസ്തുക്കൾ കടം കൊടുക്കുന്നത് വീട്ടിലെ ഐശ്വര്യം കുറയ്ക്കുകയും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യും. ദീപാവലിയുടെ ആരംഭം കുറിക്കുന്നതാണ് ധന്തേരസ് ഉത്സവം. ഈ ദിവസം എല്ലാ വീട്ടിലും സന്തോഷത്തിന്റെയും ഷോപ്പിംഗിന്റെയും ലക്ഷ്മി ദേവിയുടെ ആരാധനയുടെയും ദിവസമാണ്. ഈ വർഷം, ഒക്ടോബർ 18 ശനിയാഴ്ച (ഇന്ന്) ധന്തേരസ് ആഘോഷിക്കും. കലണ്ടർ അനുസരിച്ച്, കാർത്തിക മാസത്തിലെ ശോഭയുള്ള രണ്ടാഴ്ചയിലെ പതിമൂന്നാം ദിവസമാണ് ഈ ഉത്സവം. ഈ ദിവസം ലക്ഷ്മി ദേവിയെയും, കുബേരനെയും, ധന്വന്തരിയെയും ആരാധിക്കുന്നത് പരമ്പരാഗതമാണ്. ജ്യോതിഷവും വാസ്തു ശാസ്ത്രവും അനുസരിച്ച്, ധന്തേരസിന് ചില വസ്തുക്കൾ കടം കൊടുക്കുന്നത് അങ്ങേയറ്റം അശുഭകരമായി കണക്കാക്കപ്പെടുന്നു. അങ്ങനെ ചെയ്യുന്നത് വീടിന്റെ ഐശ്വര്യം കുറയ്ക്കുകയും സാമ്പത്തിക പ്രശ്നങ്ങൾ…