ശ്രീ നാരായണ ഗുരു – നവോത്ഥാനത്തിന്റെ മഹാഗുരു: ജയശങ്കര്‍ പിള്ള

“ജാതിയിൽ നിന്ന് മനുഷ്യനിലേക്ക്, അന്ധകാരത്തിൽ നിന്ന് അറിവിലേക്ക് കേരളത്തെ നയിച്ച യുഗപുരുഷൻ” ഭാരതത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ ചില വ്യക്തിത്വങ്ങൾ കാലത്തെയും ദേശത്തെയും,ഭാഷയെയും അതിജീവിച്ച് ശാശ്വതമായ പ്രചോദനമായി മാറിയിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ അത്തരത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന മഹാനാണ് ശ്രീ നാരായണ ഗുരു. ഒരു സന്യാസി, ദാർശനികൻ, കവി, സാമൂഹിക പരിഷ്കർത്താവ്, മനുഷ്യസ്നേഹി, വിദ്യാഭ്യാസ പ്രചാരകൻ, സാമ്പത്തിക ഉപദേഷ്ടാവ്, ആത്മീയ ഗുരു, ആയുർവേദ വൈദ്യൻ, സംസ്‌കൃത പണ്ഡിതൻ, – ഈ വിശേഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ മഹത്വത്തിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ്. കേരളം ജാതിവ്യവസ്ഥയുടെ ഇരുണ്ട നിഴലിൽ കഴിയുകയായിരുന്ന കാലഘട്ടത്തിലാണ് ഗുരുവിന്റെ അവതാരം. ജനനംകൊണ്ട് മനുഷ്യന്റെ മഹത്വം നിർണയിക്കപ്പെടുന്ന ഒരു സമൂഹത്തിൽ, നിറം കൊണ്ട് അതിരുകൾ തീർക്കുന്ന സമൂഹത്തിൽ, മതവും,ജാതിയും കൊണ്ട് പാർശ്വവത്കരിയ്ക്കപ്പെടുന്ന സമൂഹത്തിൽ മനുഷ്യനാണ്, മനുഷ്യൻ മാത്രമാണ് ഏറ്റവും വലിയ മൂല്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതായിരുന്നു…

സിസ്റ്റര്‍ ജസ്റ്റിന മാത്യു ആര്‍ലിംഗ്ടന്‍ ആശുപത്രിയില്‍ എന്‍ക്യാപ്പ് ലെവല്‍ 6 അംഗികാരം നേടിയ ആദ്യ നഴ്സ്

ഡാളസ് : സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സിസ്റ്റര്‍ ജസ്റ്റിന മാത്യു സി.എസ്.ജെ. സേവന മികവിന്റെ പരമോന്നത അംഗീകാരമായ എന്‍ക്യാപ്പ് 2026 (നഴ്‌സിംഗ് കരിയര്‍ അഡ്വവാന്‍സ്‌മെന്റ് പ്രോഗ്രാം) ലെവല്‍ 6 നേടുന്ന ആദ്യ നഴ്‌സ് ആയി. ഇന്ത്യന്‍ സന്യാസിനിയുടെ അഭിമാന നേട്ടം, വിശ്വാസത്തിനും കരുണാപൂര്‍ണമായ സേവനത്തിനും നഴ്സിംഗ് മികവിനും സമര്‍പ്പിതമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. 2007 ല്‍ നഴ്‌സിംഗ് സേവനം ആരംഭിച്ചതുമുതല്‍ അമ്മമാരുടേയും നവജാത ശിശുക്കളുടേയും കുടുംബങ്ങളുടേയും സമഗ്ര പരിചരണത്തിനായി അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു വരുന്നു. നഴ്സിംഗ് രംഗത്തെ തുടര്‍ച്ചയായ പഠനത്തിനും പ്രൊഫഷണല്‍ മികവിനും പ്രാധാന്യം നല്‍കിയ സിസ്റ്റര്‍ ജസ്റ്റിന മാത്യു 2026 ല്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ നഴ്‌സിംഗ് ബിരുദവും പീഡീയാട്രിക്ക് നഴ്‌സ് പ്രാക്ടീഷണര്‍ യോഗ്യതയും നേടി. കൂടാതെ, മെറ്റേര്‍ണല്‍ ന്യൂബോ നഴ്സിംഗ് സര്‍ട്ടിഫിക്കേഷനും, ലാക്‌ടേഷന്‍…

അമേരിക്കയിലെ നീണ്ട വേനലവധി: കുട്ടികളുടെ സ്വാതന്ത്ര്യമോ, മാതാപിതാക്കളുടെ ആശങ്കയോ? (ഭാഗം1): പിന്റോ കണ്ണംപള്ളി

അമേരിക്കയിൽ ജൂൺ മാസം ആരംഭിക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വേനലവധിയിലേക്ക് കടക്കുന്നു. പല സംസ്ഥാനങ്ങളിലെയും സ്കൂളുകൾ മെയ് അവസാനവാരമോ ജൂൺ ആദ്യവാരമോ അടയ്ക്കുകയും ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ മാത്രമാണ് വീണ്ടും തുറക്കുകയും ചെയ്യുന്നത്. അതായത് ഏകദേശം 75 മുതൽ 100 ദിവസം വരെ നീളുന്ന ഒരു ദീർഘ അവധിക്കാലം. പല സ്കൂൾ ജില്ലകളിലും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ വാക്സിനേഷനുകൾ, ആരോഗ്യരേഖകൾ, മെഡിക്കൽ പരിശോധനകൾ എന്നിവ പുതുക്കി സമർപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വേനലവധി കുട്ടികൾക്ക് വിശ്രമത്തിന്റെയും കുടുംബങ്ങൾക്ക് ആസൂത്രണത്തിന്റെയും കാലമായി മാറുന്നു. ന്യൂജേഴ്‌സി, ന്യൂയോർക്ക്, മേരിലാൻഡ്, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണയായി ജൂൺ മധ്യത്തിലോ അവസാനത്തിലോ സ്കൂളുകൾ അടയ്ക്കുമ്പോൾ ടെക്സസ്, ജോർജിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ മെയ് അവസാനത്തോടെ തന്നെ അവധി ആരംഭിക്കാറുണ്ട്. ചില പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഓഗസ്റ്റ് ആദ്യവാരം…

നമ്മുടെ മരണം അടുത്തിരിക്കുന്നു എന്നതിന്റെ സിഗ്നലുകൾ ശരീരവും മനസ്സും നല്‍കുന്നു: ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി പഠനം

മരണം മനുഷ്യനു ഭീതി ഉണ്ടക്കുന്ന ഒന്നാണ്. കാലങ്ങളായി സാമ്പാധിച്ച സ്വത്തു വകകളും, മനുഷ്യ ബന്ധങ്ങളെയും ഒരു നിമിഷത്തിൽ വിട്ടെറിഞ്ഞു പോകുക നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. നമ്മുടെ മരണം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ, എന്നാൽ ശാസ്ത്രം പറയുന്നത് മരണത്തിനു ഏഴു ദിവസം മുൻപ് സിഗ്നൽ കിട്ടുമെന്നാണ്. ശരീരവും മനസ്സും പലേ സിന്ഗ്നലും നമ്മെ കാട്ടിത്തരും. നൂറ്റാണ്ടുകളായി ആളുകളുടെ ചോദ്യത്തിനുഉത്തരം ശാസ്ത്രവുമായി ബന്ധിപ്പിക്കാറുണ്ട്. ശാസ്ത്രം ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പഠനങ്ങള്‍ നടത്തിവരികയാണ്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍,സ്വന്തം മരണം അനുഭവിച്ച ഒരു രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നുണ്ട്. മരിക്കുന്നതിന് മുന്‍പ് ചില ആളുകള്‍ക്ക് ഈ ആഴത്തിലുള്ള അവബോധം അനുഭവപ്പെടുന്നതിന്റെ കാരണം ജൈവശാസ്ത്രപരവും ന്യൂറോളജിക്കല്‍ സിഗ്‌നലുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ട്. വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നതനുസരിച്ച്, ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പല ശാരീരിക പ്രക്രിയകളും ക്രമേണ മന്ദഗതിയിലാകുന്നു. ഡോക്ടര്‍മാരുടെയും…

പുതിയ മദ്യ നയം: ഗാന്ധിയൻ ആശയങ്ങളിൽ നിന്ന് വിപണികേന്ദ്രീകൃത സമീപനത്തിലേക്ക്: ജയശങ്കര്‍ പിള്ള

വീര്യവും, വിലയും കുറഞ്ഞ മദ്യം വിപണിയിൽ എത്തുമ്പോൾ ഉണ്ടാകുന്ന സാമൂഹിക വിപത്തുകളെ കുറിച്ച് യു ഡി എഫ് മുന്നണി കൂടുതൽ പഠനവും, ചർച്ചകളും നടത്തി ഒരു പുനർചിന്തനം നടത്തേണ്ടതുണ്ട്. ഇത് വ്യാജ മദ്യ ഒഴുക്കിനും, അന്യ സംസ്ഥാന മദ്യ ലോബികളുടെ കടന്നു കയറ്റത്തിനും വഴിവയ്ക്കും,ഒപ്പം സമോഹ്ഹയ്ക,കുടുംബ ഭദ്രതയെ സാരമായി ബാധിയ്ക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും സാമൂഹിക ചരിത്രത്തിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് മദ്യനയം. സംസ്ഥാനത്തിന്റെ സാമ്പത്തിക വരുമാനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഒരു മേഖലയായിരിക്കുമ്പോൾ തന്നെ കുടുംബങ്ങളുടെ തകർച്ചയ്ക്കും ആരോഗ്യപ്രശ്നങ്ങൾക്കും സാമൂഹിക അസ്വസ്ഥതകൾക്കും കാരണമാകുന്ന ഘടകമായും മദ്യപാനം നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ മദ്യനയം വെറും സാമ്പത്തിക നയമല്ല; അത് ഒരു സാമൂഹിക നയവും ആരോഗ്യനയവും രാഷ്ട്രീയ നയവുമാണ്. ഇനി വിലയും,വീര്യവും കുറഞ്ഞ മദ്യം വിപണിയിൽ എത്തുമ്പോൾ സർക്കാരിന്റെ വരുമാനം വർദ്ധിയ്ക്കുനാടിനൊപ്പം ,മദ്യപരുടെ ശരാശരി ചെലവിലും,മദ്യപാനത്തിലും ഉള്ള അളവും…

ഗതകാല സ്മരണകളയവിറക്കി പെരിയാറിന്റെ തീരത്ത് അല്പനേരം!: സണ്ണി മാളിയേക്കല്‍

പെരിയാറിൻ്റെ ഓളപ്പരപ്പിൽ പരിചിതമായൊരു വെള്ളി വെളിച്ചം തൂകി, ഉച്ചവെയിൽ ആ നദീതീരത്ത് ഭാരത്തോടെ പെയ്തിറങ്ങുകയായിരുന്നു. എന്നാൽ ആ പാലത്തിനരികിൽ നിൽക്കുമ്പോൾ, ചുറ്റുമുള്ള കാറ്റിൻ്റെ താളം എനിക്ക് തീർത്തും അപരിചിതമായി തോന്നി. ​ 42 വർഷങ്ങൾക്ക് മുൻപ്, ഈ പുഴയ്ക്ക് മറ്റൊരു മൃദുല താളമായിരുന്നു. പ്രാർത്ഥനകളുടെ നേർത്ത മന്ത്രധ്വനികളും, മരത്തോണികളിൽ തട്ടി ചിതറുന്ന ജലത്തിൻ്റെ മർമ്മരവും, മണൽ പുറത്ത് പെയ്തുവീണ മഴയുടെ സുഗന്ധവും എൻ്റെ ഓർമ്മകളിൽ ഇന്നുമുണ്ട്. 1984-ൽ, ഒരു കൈപ്പെട്ടിയിൽ ആയുസ്സിൻ്റെ സമ്പാദ്യവും നെഞ്ചുനിറയെ ആശങ്കകളുമായി ഞാൻ ആലുവയോട് വിടപറയുമ്പോൾ, എൻ്റെ മനസ്സിൽ കോറിയിട്ട പ്രകൃതിചിത്രമിതായിരുന്നു. അമേരിക്കയിലെ കൊടുംതണുപ്പുള്ള ശീതകാലങ്ങളിലും, ഉറക്കമില്ലാത്ത കഠിനാധ്വാനത്തിൻ്റെ വർഷങ്ങളിലും എൻ്റെ ജീവിതത്തെ താങ്ങിനിർത്തിയത് ആ ഓർമ്മകളെന്ന നങ്കൂരമായിരുന്നു. ജീവിക്കാൻ വേണ്ടി അഹോരാത്രം പൊരുതിയ ആ നാളുകളിൽ, ഈ ശാന്തസുന്ദരമായ നാടിൻ്റെ സ്വപ്നങ്ങളായിരുന്നു എൻ്റെ ഇന്ധനം. ​എന്നാൽ ഇന്നിവിടെ ഭയാനകമായ ഒരു തിരക്ക്…

പിതൃദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്: അനുഭവപ്പെടാതെ പോയ തണലും ജീവിതം പഠിപ്പിച്ച പിതൃത്വവും

ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും പിതൃദിനമായി ആചരിക്കുമ്പോൾ, എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓർമ്മകളുടെ ഒരു വലിയ ശൂന്യതയാണ്. കാരണം, വെറും ഒന്നര വയസ്സുള്ളപ്പോൾ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. പിതാവ് എന്ന രണ്ടക്ഷരത്തിന്റെ അർത്ഥമോ, ആ സ്നേഹത്തിന്റെ ആഴമോ രുചിച്ചറിയാൻ പ്രായം അനുവദിക്കാത്ത ഒരു മകൻ! അതുകൊണ്ടുതന്നെ, മറ്റുള്ളവർ തങ്ങളുടെ പിതാക്കന്മാരെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും അവരോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കുമ്പോഴും, ഈ ദിവസം എന്റെ പിതാവിനെ എങ്ങനെ സ്മരിക്കണം എന്നറിയാതെ ഞാൻ പലപ്പോഴും പകച്ചുനിന്നിട്ടുണ്ട്. എന്നാൽ, ആ ശൂന്യത എന്നെ ഒട്ടും തളർത്താതെ കാത്തുസൂക്ഷിച്ചത് എന്റെ മാതാവായിരുന്നു. പിതാവിന്റെയും അമ്മയുടെയും സ്നേഹവും കരുണയും സംരക്ഷണവും ഒരേപോലെ പകർന്നുനൽകിയാണ് അമ്മ എന്നെ വളർത്തിയത്. ഒരു പിതാവിന്റെ അഭാവം എന്റെ ജീവിതത്തിൽ ഒരിടത്തും നിഴലിക്കാതിരിക്കാൻ അമ്മ കാട്ടിയ ആത്മധൈര്യവും ത്യാഗവും ചെറുതല്ല. എങ്കിലും, വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും സ്വന്തം പിതാവിന്റെ…

സംഗീത ലോകത്തിലെ യാത്ര ഒരു വിജയഗാഥ മാത്രമല്ല, പോരാട്ടം, അർപ്പണബോധം, വിശ്വാസം എന്നിവയുടെ ഉദാഹരണമാണ് വികാസ് വി. ജെ.

അടുത്തിടെ, ചലച്ചിത്ര വ്യവസായത്തിലെ മുതിർന്ന നിർമ്മാതാവും സംവിധായകനുമായ പഹ്ലാജ് നീൽഹാനിയുടെ മരണവാർത്ത മുഴുവൻ വിനോദ ലോകത്തെയും ദുഃഖത്തിലാക്കി. പഹ്ലാജ് നിഹലാനിയുടെ മരണത്തിൽ വികാസും ദുഃഖിതനായിരുന്നു, അദ്ദേഹം എന്താണ് പറഞ്ഞതെന്ന് അറിയുകഃ-അതൊരു വൈകാരിക നിമിഷമായിരുന്നു. അത്തരം പരിചയസമ്പന്നരായ ആളുകളിൽ നിന്നാണ് മുന്നോട്ട് പോകാനുള്ള പ്രചോദനവും അനുഗ്രഹവും തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അവർ പോയതിനുശേഷം തീർച്ചയായും ഒരു ശൂന്യതയുണ്ട്! ഭക്തിഗാനങ്ങൾ എഴുതാനും രചിക്കാനും പാടാനുമുള്ള ആഗ്രഹം തുടർച്ചയായ വികസനത്തിന്റെ മനസ്സിൽ തുടരുന്നു. ഈ ക്രമത്തിൽ അദ്ദേഹം ഒരു ജൈന സ്തുതിഗീതവും രചിച്ചു, അതിൻ്റെ ഏറ്റവും വലിയ സവിശേഷത അതിൻ്റെ മൌലികതയാണ്. ഈ ഭജന്റെ വാക്കുകൾ, രാഗം, മാനസികാവസ്ഥ എന്നിവ തികച്ചും പുതിയതാണ്. പഴയ പാട്ടുകൾ പലപ്പോഴും പുതിയ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ, പൂർണ്ണമായും മൌലികമായ ഒരു രചന സൃഷ്ടിക്കുന്നത് തന്നെ ഒരു വലിയ നേട്ടമാണ്. അതുകൊണ്ടാണ്, പരിമിതമായ…

അപ്പൻ തന്ന സമ്മാനവും പിതാവ് തരുന്ന നല്ല ദാനങ്ങളും: ബാബു പി. സൈമൺ, ഡാളസ്

നമ്മുടെ ജീവിതത്തിൽ നാം കടന്നുപോകുന്ന ഓരോ കൊച്ചു അനുഭവങ്ങൾക്കും പിന്നിൽ ദൈവത്തിന്റെ വലിയൊരു ഉദ്ദേശ്യം ഒളിഞ്ഞിരിപ്പുണ്ട്. കുട്ടിക്കാലത്തെ നിഷ്കളങ്കമായ ആഗ്രഹങ്ങളും, അവ സാധിച്ചുകിട്ടുമ്പോഴുള്ള സന്തോഷവും, പിന്നീട് അതിൽ നിന്നുണ്ടാകുന്ന നിരാശകളും ഒടുവിൽ നമ്മെ എത്തിക്കുന്നത് വലിയൊരു ജീവിതസത്യത്തിലേക്കാണ്. ജൂൺ മാസത്തിലെ കനത്ത ഇടവപ്പാതിയിൽ ജനലരികിൽ നിന്ന് മഴ നോക്കിനിന്നിരുന്ന ആ കുട്ടിക്കാലം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. വലിയ കുട ചൂടിയും തിളങ്ങുന്ന റെയിൻകോട്ട് ധരിച്ചും സ്കൂളിലേക്ക് പോകുന്ന കൂട്ടുകാരെ കാണുമ്പോൾ ഹൃദയത്തിൽ ഒരേയൊരു മോഹം മാത്രം: ഒരിക്കലെങ്കിലും ഒരു റെയിൻകോട്ട് ലഭിക്കണം, മഴ നനയാതെ അഭിമാനത്തോടെ സ്കൂളിലേക്ക് നടക്കണം! നീണ്ട കാത്തിരിപ്പിനൊടുവിൽ, ഒരു ദിവസം അപ്പന്റെ കൈകളിൽ നിന്ന് ഒരു റെയിൻകോട്ട് സമ്മാനമായി ലഭിച്ചു. അന്ന് അനുഭവിച്ച സന്തോഷം വാക്കുകളിൽ വിവരിക്കാനാകാത്തതായിരുന്നു. വലിയ പ്രതീക്ഷകളോടെയായിരുന്നു അടുത്ത ദിവസം വിദ്യാലയത്തിലേക്കുള്ള യാത്ര. ആ റെയിൻകോട്ടിനുള്ളിൽ ഞാനും എന്റെ…

പിതൃദിനം – ആരും കാണാതെ ഒളിപ്പിച്ച നിശബ്ദ സ്നേഹത്തിൻറെ, കരുതലിന്റെ, സഹനത്തിന്റെ ആഘോഷം !: ദീപ

ജൂൺ 21 – ലോകമെമ്പാടും പിതൃദിനം ആയി ആഘോഷിക്കുന്ന ദിവസം. ഒരു പ്രത്യേക ദിവസം മാത്രം ആഘോഷിക്കപ്പെടേണ്ടവർ ആണോ യഥാർത്ഥ ജീവിതത്തിലെ ഹീറോസ് ആയ നമ്മുടെ അച്ഛന്മാർ!! അവരുടെ അതിജീവന ചരിത്രം, അവർ കടന്നുവന്ന കനൽ വഴികൾ, അവരുടെ ത്യാഗങ്ങൾ എന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കേണ്ടതല്ലേ? മക്കളെ വലിയ നിലയിൽ എത്തിക്കാൻ അവർ പലപ്പോഴും നടത്തിയ ഒറ്റയാൾ യുദ്ധങ്ങൾ മറക്കാൻ കഴിയുമോ? ഒരു കുഞ്ഞിന് ജന്മം നൽകാൻ അമ്മ നേരിടേണ്ടിവരുന്ന വേദനകളും സഹനങ്ങളും എല്ലാവരും നന്നായി മനസ്സിലാക്കാറുണ്ട്. അമ്മയുടെ സ്നേഹവും സഹനവും തീർച്ചയായും സമാനതകളില്ലാത്തത് തന്നെയാണ്. എന്നാൽ ഒരു അച്ഛൻറെ സ്നേഹം ആരും കാണാതെ ഒളിപ്പിച്ചു വച്ച വലിയൊരു നിധിയാണ്. തന്റെ ഭാര്യ തന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നു എന്നറിയുന്ന നിമിഷം മുതൽ ആ കുഞ്ഞിനെ തൻറെ ഹൃദയത്തിൽ ഗർഭം ധരിച്ച് ആ കുഞ്ഞിനുവേണ്ടി അവൻ അനുഭവിക്കുന്ന…