ഏത് മനുഷ്യരായാലൂം അവരുടെ പ്രവർത്തികളിലാണ് മഹത്വം വെളിപ്പെടുന്നത്. അധി കാരത്തിൽ വരുന്ന മന്ത്രിയാകട്ടെ, ഉദ്യോഗസ്ഥനാകട്ടെ ആ വ്യക്തിയുടെ ക്രിയാത്മകമായ മനുഷ്യ പ്രയ്‌നവും മാനുഷികതയുടെ ആർദ്രതയും കണ്ടിട്ടാണ് ഒരു ജനസേവകൻ എന്നറിയ പ്പെടുന്നത്. കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന അധികാര സ്വാർത്ഥതാല്പര്യങ്ങൾ ആത്യാന്തി കമായി, ധർമ്മികമായി ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. അധികാരത്തിൽ വരുന്നവർ ആരോടും പക്ഷപാതം കാണിക്കില്ലെന്നും തുല്യനീതി പുലർത്തുമെന്നാണ് സത്യപ്ര തിജ്ഞ ചെയ്യുന്നത്. അധികാരത്തിൽ വന്നുകഴിഞ്ഞാൽ ആളെ നോക്കേണ്ട കോള് നോക്കി യാൽ മതി. അല്ലെങ്കിൽ ഞമ്മടെ മതം ഞമ്മടെ പാർട്ടി. തുറന്ന മനസ്സോടെ, കണ്ണുകളോടെ മനുഷ്യരെ കാണാത്ത പെറ്റിബൂർഷ്വാകൾ. വാക്കുകൾകൊണ്ട് കോട്ട കെട്ടാത്ത, പൊടിപ്പും തൊങ്ങലുമില്ലാത്ത ക്രാന്തദർശികളായ ഭരണകർത്താക്കൾ കേരളത്തിലുണ്ടാകുമോ? കേരളത്തിലെ പിഎസ്‌സി യിൽ ഉദ്യോഗാർഥികൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. ഇന്ന് സംശയത്തിന്റെ കരിനിഴലിലാണ്. ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്കുള്ള പരീക്ഷയിൽ 228 പേര് പരീക്ഷയെഴുതി. ഒന്നേകാൽ ലക്ഷം…
Category: ARTICLES
അമേരിക്ക പ്രവാസികളുടെ സ്വർഗം; നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന കരുതലിനു നാം നന്ദി കരേറ്റണം
അമേരിക്കൻ സ്വാതന്ത്ര്യവും പ്രവാസികളും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുടെ സ്വപ്നങ്ങളും അധ്വാനവും ചേർന്നാണ് അമേരിക്കൻ ഐക്യനാടുകൾ എന്ന ആശയവും അതിന്റെ സാമ്പത്തിക അടിത്തറയും കെട്ടിപ്പടുത്തത്. ചരിത്രപരമായി, അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ (1775-1783) വിദേശ പിന്തുണയും പ്രവാസികളുടെ പങ്ക് വളരെ വലുതായിരുന്നു.അമേരിക്കൻ സ്വാതന്ത്ര്യത്തിലും കുടിയേറ്റക്കാരുടെ സ്വാധീനത്തിലും പ്രവാസികളുടെ സംഭാവനവളരെ വിലപ്പെട്ടതായിരുന്നു. 1776-ൽ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം മുതൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കൻ സമൂഹത്തിന്റെ ഭാഗമായിട്ടുണ്ട്. ഇംഗ്ലീഷ്, സ്കോട്ടിഷ്, ഐറിഷ്, ജർമ്മൻ, ഡച്ച് കുടിയേറ്റക്കാരുടെ വലിയൊരു സമൂഹം അന്ന് അമേരിക്കയിൽ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലെ പ്രവാസികളും വ്യാപാരികളും അമേരിക്കൻ വിപ്ലവകാരികൾക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് സാമഗ്രികളും എത്തിച്ചുനൽകി വലിയൊരു പങ്ക് വഹിച്ചു. ഫ്രാൻസ്, സ്പെയിൻ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമര കാലത്ത് അറ്റ്ലാന്റിക് സാമ്പത്തിക മേഖലയും…
അമേരിക്കൻ സ്പ്രിംഗ് ബ്രേക്കുകളും കാണാതാകുന്ന യുവത്വവും; ലഹരിയുടെ കാണാക്കയങ്ങളിൽ പൊലിയുന്ന ജീവനുകൾ: പിന്റോ കണ്ണംപള്ളി
വാഷിംഗ്‌ടൺ ഡിസി: വിദ്യാഭ്യാസത്തിനും മികച്ച ഭാവിക്കുമായി അമേരിക്കയിലെത്തുന്ന വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യങ്ങളിൽ കാണാതാകുന്ന വാർത്തകൾ പ്രവാസലോകത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പഠനഭാരത്തിൽ നിന്നുള്ള മോചനമായി അമേരിക്കൻ കലാലയങ്ങളിൽ വിദ്യാർത്ഥികൾ ആഘോഷിക്കുന്ന ‘സ്പ്രിംഗ് ബ്രേക്കുകൾ’ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് കലാശിക്കുന്നത്. അമേരിക്കൻ സ്പ്രിംഗ് ബ്രേക്ക് എന്നത് അമേരിക്കയിലെ വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും മാർച്ച് മുതൽ ഏപ്രിൽ പകുതി വരെ നീണ്ടുനിൽക്കുന്ന ഒരു അവധിക്കാലമാണ്. പഠനഭാരത്തിൽ നിന്നും താൽക്കാലികമായി മോചനം നേടി വിശ്രമിക്കാനും ഉന്മേഷം വീണ്ടെടുക്കാനും വിദ്യാർത്ഥികൾക്ക് ഈ സമയം ലഭിക്കുന്നു. എങ്കിലും, ഈ കാലയളവ് ഇപ്പോൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും പാർട്ടികളിൽ പങ്കെടുക്കാനും പ്രചാരമുള്ള ഒരു ആഘോഷമായി മാറിയിരിക്കുന്നു. 1936-ൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേലിൽ ഒരു നീന്തൽ പരിശീലകൻ തന്റെ ടീമിനെ പരിശീലനത്തിനായി കൊണ്ടുപോയതാണ് ഈ രീതിയുടെ തുടക്കം. പിന്നീട് ഇത് മറ്റ് സ്കൂളുകളിലേക്കും വ്യാപിക്കുകയും…
ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 3): ജയശങ്കര്‍ പിള്ള
അറിവിന്റെയും ആത്മീയതയുടെയും അന്വേഷണപാത മരുത്വാമലയിൽ നിന്നും ജന മധ്യത്തിലേക്ക് യാത്രകളും മഹദ്‌സംഗമങ്ങളും മരുത്വാമലയിലെ വർഷങ്ങൾ നീണ്ട ആത്മീയസാധനയ്ക്കുശേഷം സമൂഹത്തിലേക്ക് തിരിച്ചുവന്ന നാണു പഴയ നാണുവായിരുന്നില്ല. പ്രകൃതിയുടെ നിശ്ശബ്ദതയിൽ ആത്മസാക്ഷാത്കാരം നേടിയ ഒരു മഹാത്മാവായിരുന്നു അദ്ദേഹം. ഈ തിരിച്ചുവരവ് ഏകാന്തജീവിതത്തിലേക്കല്ല, മനുഷ്യരുടെ ഇടയിലേക്കായിരുന്നു,അവരുടെ ജീവിതത്തിലേക്കും, പരിഷ്കരണത്തിലേയ്ക്കുമായിരുന്നു. തന്റെ അനുഭവത്തിലൂടെ കണ്ടെത്തിയ ആത്മീയസത്യം സമൂഹത്തിന്റെ നവോത്ഥാനത്തിനായി പ്രയോഗിക്കണമെന്ന തീരുമാനത്തോടെയാണ് അദ്ദേഹം ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിച്ചത്. ആത്മീയതയും സാമൂഹികജീവിതവും വേർതിരിച്ചുകാണുന്ന സമീപനത്തെ ഗുരു അംഗീകരിച്ചിരുന്നില്ല. യഥാർത്ഥ ആത്മീയത മനുഷ്യനെ സമൂഹത്തിൽ നിന്ന് അകറ്റുകയല്ല, മനുഷ്യരിലേക്ക് കൂടുതൽ അടുപ്പിക്കുകയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ പിന്നീട് നടത്തിയ യാത്രകൾ ധ്യാനത്തിനും തപസ്സിനും വേണ്ടി മാത്രമല്ല, ജനങ്ങളെ ബോധവൽക്കരിക്കാനും സമത്വസന്ദേശം പ്രചരിപ്പിക്കാനുമായിരുന്നു. സാമൂഹിക നന്മയുടെ പരിഷ്കർത്താവിലേയ്ക്കുള്ള പുതിയ തുടക്കം. ഈ കാലഘട്ടത്തിലാണ് അരുവിപ്പുറം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രധാനകേന്ദ്രമായി മാറിയത്. 1888-ലെ ശിവരാത്രി ദിനത്തിൽ…
കുര്യൻ മ്യാലിൽ രചിച്ച ‘ഡെയ്ഞ്ചർ ബോബി’ ക്രൈം നോവൽ (പുസ്തക പരിചയം): എ.സി.ജോർജ്
വിവിധ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള പ്രസിദ്ധ അമേരിക്കൻ മലയാളി സാഹിത്യകാരനായ ശ്രീ കുര്യൻ മ്യാലിൽ രചിച്ച അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ക്രൈം നോവൽ ‘ ഡെയ്ഞ്ചർ ബോബി’ പരിചയ പ്പെടുത്താൻ ശ്രമിക്കുകയാണ് ഇവിടെ. അമേരിക്കൻ മലയാളി രചയിതാക്കളുടെ ഇടയിൽ ക്രൈം നോവലുകളോ, കുറ്റാന്വേഷണ നോവലുകളോ, അപസർപ്പക നോവലുകളോ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. ഇത്തരം സ്വഭാവമുള്ള കഥകളോ നോവലുകളോ രചിക്കുക എന്നതും, അത് വായനക്കാരായ സഹൃദയ സമക്ഷം അവതരിപ്പിക്കുകയോ പരിചയപ്പെടുത്തുകയോ എന്നതും വളരെ ശ്രമകരമായ ഒരു ദൗത്യം ആണെന്ന് അറിയാം. 89 വയസ്സോളം പ്രായമുള്ള അമേരിക്കൻ മലയാളികളുടെ ഇടയിൽ വളരെ സീനിയറായ ഒരു മലയാളി രചയിതാവ് ശ്രീ കുര്യൻ മ്യാലിൽ ഇത്തരമൊരു ഡിറ്റക്റ്റീവ് സ്വഭാവമുള്ള ക്രൈം നോവൽ വളരെ അടുക്കും ചിട്ടയോടും കൂടി ആദ്യവസാനം വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി രചന നിർവഹിച്ചിരിക്കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും വിവിധ രീതിയിലുള്ള,…
ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 2): ജയശങ്കര്‍ പിള്ള
ഗുരുപാദങ്ങൾ മരുത്വാമലയിലേക്ക്. ഗുരുവിന്റെ യാത്രകൾ വളരെ പ്രസിദ്ധമാണ് അറിവിന്റെയും ആത്മീയതയുടെയും അന്വേഷണപാത മരുത്വാമലയിലേക്ക് ചലിയ്ക്കുകയായിരുന്നു. സംസ്കൃതം, വേദങ്ങൾ, ഉപനിഷത്തുകൾ, ആയുർവേദം, തർക്കശാസ്ത്രം എന്നിവയിലെ പഠനം പൂർത്തിയാക്കിയപ്പോൾ നാണു ആശാന്റെ മനസ്സിൽ ഒരു വലിയ ചോദ്യം ഉയർന്നു. ഗ്രന്ഥങ്ങളിൽ വായിച്ച അറിവ് ജീവിതത്തിൽ അനുഭവിച്ചറിയാതെ അത് പൂർണമാകുമോ? ശാസ്ത്രങ്ങൾ ആത്മാവിനെക്കുറിച്ചും പരബ്രഹ്മത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുന്നുണ്ടെങ്കിലും സമൂഹത്തിൽ എന്തുകൊണ്ടാണ് മനുഷ്യർ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കപ്പെടുന്നത്? എന്തുകൊണ്ടാണ് ഈ അസമത്വവും,തൊട്ടുകൂടായ്മയും?എന്തുകൊണ്ടാണ് ക്ഷേത്രങ്ങൾ ചിലർക്കു മാത്രം തുറന്നുകൊടുക്കപ്പെടുന്നത്? മനുഷ്യന്റെ ആത്മാവ് ഒന്നാണെങ്കിൽ മനുഷ്യരും ഒന്നല്ലേ? അവന്റെ ദൈവങ്ങളും,ദൈവിക ദർശനങ്ങളും ഒന്നായിരിയ്ക്കേണ്ടേ? ഈ ചോദ്യങ്ങൾക്ക് പുസ്തകങ്ങളിൽ നിന്നുള്ള ഉത്തരങ്ങൾ മാത്രം മതിയാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അനുഭവത്തിലൂടെയുള്ള അറിവാണ് യഥാർത്ഥ ജ്ഞാനമെന്ന് മനസ്സിലാക്കിയ നാണു, കുടുംബജീവിതത്തിൽ നിന്ന് അകന്ന് ആത്മീയാന്വേഷണത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. ഭാരതത്തിന്റെ പുരാതന ഋഷിമാരെപ്പോലെ പ്രകൃതിയെ ഗുരുവാക്കിയും,അനുഭവങ്ങളെ,കാഴ്ചകളെ പാഠമാക്കിയും ഏകാന്തതയെ സഹചരനാക്കിയും…
തിരുത്തപ്പെടേണ്ട വഴികൾ: സണ്ണി മാളിയേക്കൽ
ഒരു ചെറിയ ഗ്രാമത്തിലെ മനോഹരമായ ഒരു വീട്ടിലായിരുന്നു ആ അപ്പനും അമ്മയും അവരുടെ ഏക മകനും ജീവിച്ചിരുന്നത്. പുറമെനിന്ന് നോക്കുന്നവർക്ക് സന്തോഷം നിറഞ്ഞൊരു കുടുംബം. എന്നാൽ ആ വീടിന്റെ ചുവരുകൾക്ക് പറയാൻ മറ്റൊരു കഥയുണ്ടായിരുന്നു. മകന് പ്രായപൂർത്തിയായതോടെ അപ്പനും അവനും തമ്മിൽ അസ്വാരസ്യങ്ങൾ പതിവായി. ചെറിയ കാര്യങ്ങൾക്ക് തുടങ്ങുന്ന തർക്കങ്ങൾ വലിയ വഴക്കുകളിലാണ് കലാശിച്ചിരുന്നത്. ദേഷ്യം വന്നാൽ മകൻ നിയന്ത്രണം വിട്ട് വീട്ടിലെ സാധനങ്ങൾ എടുത്തുപൊട്ടിക്കും. കൺമുന്നിൽ കാണുന്നതെല്ലാം തല്ലിത്തകർക്കുമ്പോൾ അവന്റെ ഉള്ളിലെ ദേഷ്യം വാക്കുകളായി പുറത്തുവരും: “I hate this house! I hate you all! എന്തിനാ എന്നെ ഈ വീട്ടിൽ ജനിപ്പിച്ചത്? എനിക്ക് വെറുപ്പാണ് ഈ ജീവിതം!” മകന്റെ ഈ വാക്കുകൾ അപ്പന്റെ നെഞ്ചിൽ ആണിയടിച്ചു കയറ്റുന്നത് പോലെയായിരുന്നു. പ്രായമായി വരുംതോറും മകൻ കൂടുതൽ അസംതൃപ്തനും അക്രമാസക്തനുമായി മാറുന്നത് ആ പിതാവിന് താങ്ങാൻ…
പുരോഗമന സാഹിത്യം ദുഃഖസാന്ദ്രമാണ്: കാരൂർ സോമൻ (ചാരുംമൂടൻ)
മലയാള സാഹിത്യ സംസ്‌കാരത്തെ നിർമ്മത്സരബുദ്ധിയോടെ പരിശോധിച്ചാൽ ഇന്ന് നമ്മൾ എത്തി നിൽക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യകളിലാണ്. ഏത് രംഗത്തെപോലെ ഭാഷയെയും പരിപോഷിപ്പിക്കുവാൻ എല്ലാം സാമഗ്രികളും അവർ പ്രധാനം ചെയ്യുന്നു. ഭാവനാസമ്പന്നരായ പ്രതിഭകൾ ആശയപൗഷകല്യം കൊണ്ട് സംഭാവ്യങ്ങളാക്കുന്ന യഥാർഥ ജീവിതത്തെ അനശ്വരമാക്കിയ ഭാഷയിൽ ഇന്ന് കല്ലും പതിരും തിരിച്ചറിയാൻ സാധിക്കുന്നില്ല. ആധുനിക സാങ്കേതിക സാധ്യതകളെ അങ്ങേയറ്റം പ്രയോജനപ്പെടുത്തേണ്ട തുണ്ട്. ഇതിൽ നിന്ന് ഉരുത്തിരിയുന്ന ഒരു ചോദ്യമുണ്ട്. കാളിദാസൻ ശകുന്തളക്ക് ജന്മം നല്കി യതുപോലെ വായനക്കാരുടെ പ്രതീക്ഷകൾക്കൊപ്പമുയരാൻ യാന്ത്രികമായി ഉല്പാദിപ്പിക്കുന്ന എഴുത്തുകൾക്ക് സർഗാത്മകമായി എത്രമാത്രം കാവ്യകലയുടെ ചാരുത കണ്ടെത്താൻ സാധിക്കും? ആശയപരമായി നിലവാരമില്ലാത്ത അവാർഡുകൾ വാങ്ങുന്നവർക്ക് സാധിക്കുന്നുണ്ടോ? യഥാർത്ഥ സാഹിത്യ സൃഷ്ടികൾ ജീവിത സ്പർശിയായിരിക്കണമെന്നത് തർക്കമുള്ള കാര്യമല്ല. യാഥാർഥ്യങ്ങളെ ആത്മവത്തമാക്കുന്ന മഹത്തരമായ സാഹിത്യ സൃഷ്ടികളെ ആദ രിക്കുന്നതും തെറ്റല്ല. ഇന്നത്തെ കമ്പോള സംസ്‌കാരത്തെപറ്റി, എഴുത്തുകാർ അവരുടെ അന്തസ്സ് കെടുത്തുന്നതിനെപ്പറ്റി…
“ധീരാ….വീരാ…..ഒന്നടങ്ങ്!” (നര്‍മ്മ ലേഖനം): രാജു മൈലപ്ര
“എന്റെ നാരായണാ… മദ്യവിമുക്തമായ കിനാശേരി; അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം. അതു വല്ലോം ഇവനറിയാമോ?” ‘മനസ്സിനക്കരെ’ എന്ന സിനിമയില്‍ ഇന്നസെന്റ് പറയുന്ന ഡയലോഗ് ഇപ്പോള്‍ ഓര്‍ക്കുവാന്‍ കാരണമുണ്ട് ‘മദ്യവിമുക്തമായ ഒരു കേരളം’ സ്വപ്‌നം കണ്ടുകൊണ്ട് ഒരു അഭിനവ ഗാന്ധി ഇറങ്ങിയിട്ടുണ്ട് – സാക്ഷാല്‍ സുധീരന്‍. “ധീരാ….വീരാ….വി.എം. സുധീരാ…. ധീരതയോടെ നയിച്ചോളൂ ലക്ഷം….ലക്ഷം….പിന്നാലെ……” എന്റെ യൗവന കാലത്ത് കേരളത്തിലെ കലാലയങ്ങളില്‍ മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമായിരുന്നു അത്. സഖാവ് പിണറായി വിജയന്‍ ഭരിച്ച പത്തു വര്‍ഷക്കാലം, വായില്‍ പഴം തിരുകി നടക്കുകയായിരുന്ന ധീരനായ ഈ വീരന്‍. ‘കമാ’ന്നൊരു അക്ഷരം മിണ്ടാന്‍ അന്ന് അങ്ങേര്‍ക്ക് ധൈര്യമില്ലായിരുന്നു. വല്ലതും എതിര്‍ത്ത് പറഞ്ഞിരുന്നെങ്കില്‍ വിവരമറിഞ്ഞേനേ! ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഇല്ലാതാക്കിയതും ഇങ്ങേരുടെ ‘മദ്യനയം’ ആയിരുന്നു. പാവം കുഞ്ഞൂഞ്ഞിനെ ഇയാള്‍ നിലം തൊടീച്ചില്ല. കോണ്‍ഗ്രസിലെ രണ്ട് കപട ആദര്‍ശവാദികളാണ് അറയ്ക്കല്‍ ആന്റണിയും, ആലപ്പുഴ സൂധീരനും.…
ജൂൺ 25-ലെ ഇരുണ്ട സത്യം…: അറസ്റ്റുകൾ, സെൻസർഷിപ്പ്, ഭരണഘടനയ്ക്കു മേലുള്ള രാഷ്ട്രീയ സമ്മർദ്ദം
1975 ജൂൺ 25 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിലെ ഇരുണ്ടതും ഏറ്റവും വിവാദപരവുമായ അദ്ധ്യായങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അലഹബാദ് ഹൈക്കോടതിയുടെ തീരുമാനത്തെത്തുടർന്ന് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കിടയിലാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. 1975 ജൂണ്‍ 25 ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടുകളിൽ ഒന്നായി രേഖപ്പെടുത്തിയിരിക്കുന്നു. അന്നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പെട്ടെന്ന് രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു, പ്രതിഷേധങ്ങൾക്കെതിരെ സംസാരിച്ച മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഒരു സുപ്രധാനവും വിവാദപരവുമായ അദ്ധ്യായമാണ് ജൂണ്‍ 25. ഈ കാലയളവിൽ, ശ്രീമതി ഗാന്ധിക്ക് ഇഷ്ടപ്പെടാത്ത ഭരണഘടനയിലെ ഒരു വ്യവസ്ഥ റദ്ദാക്കപ്പെട്ടു. ആ ദിവസം ഒരിക്കൽ കൂടി ഓർമ്മിക്കേണ്ട ദിവസമാണ് ഇന്ന്, അതായത് ജൂണ്‍ 25. 1975 ജൂൺ 12 ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിക്കെതിരെ വിധി പ്രസ്താവിച്ചതോടെയാണ് 1975…