മഹാഭാരതത്തിലെ ഏകലവ്യൻ എന്ന കഥാപാത്രം എക്കാലവും, മനുഷ്യ രാശിയെ ചിന്തിപ്പിക്കുന്ന, മനുഷ്യന്റെ കഴിവിനും സ്വപ്നങ്ങൾക്കും മുന്നിൽ സമൂഹം ഉയർത്തുന്ന അദൃശ്യ മതിലുകളെക്കുറിച്ചുള്ള ശക്തമായ ഒരു ചോദ്യമാണ്. കാട്ടിൽ വളർന്ന ഒരു നിഷാദ യുവാവായ ഏകലവ്യന് അസ്ത്ര വിദ്യ പഠിക്കണമെന്ന അതിയായ ആഗ്രഹമുണ്ടാകുന്നു. ശക്തനും, പ്രഗത്ഭനായ ദ്രോണാചാര്യരെ ഗുരുവായി മനസ്സിൽ സ്വീകരിച്ച്, നേരിട്ടുള്ള പരിശീലനം ലഭിക്കാതിരുന്നിട്ടും, അദ്ദേഹത്തിന്റെ മൺപ്രതിമയ്ക്കു മുമ്പിൽ അഭ്യസിച്ച് ഏകലവ്യൻ അതുല്യനായ വില്ലാളിയായി മാറി. എന്നാൽ, തന്റെ കഴിവ് തെളിയിച്ചപ്പോൾ, അത് തന്റെ ഗുരുസ്ഥാനീയൻ തിരിച്ചറിഞ്ഞപ്പോൾ, ഗുരുദക്ഷിണയായി വലതു കൈയിലെ പെരുവിരൽ ആവശ്യപ്പെടുകയും, യാതൊരു മടിയും കൂടാതെ അത് സമർപ്പിക്കുകയും ചെയ്ത ഏകലവ്യന്റെ കഥ ചരിത്രത്തിന്റെ മനസ്സിൽ ഇന്നും മായാത്ത ചോദ്യമായി നിലകൊള്ളുന്നു. “ഏകലവ്യന്റെ പെരുവിരൽ” എന്ന തലക്കെട്ടോടെ ഇവിടെ പറയുവാനുദ്ദേശിക്കുന്നത് കേവലം ഒരു ശരീരത്തിന്റെ അവയഭാഗം മാത്രമല്ല. അത് ഒരു മനുഷ്യന്റെ അഹോരാത്ര പരിശ്രമത്തിന്റെയും,…
Category: ARTICLES
ഡിജിറ്റൽ യുഗവും മലയാള സാഹിത്യവും (ലേഖനം): സതീഷ് മഠത്തില്‍, ഇരിങ്ങാലക്കുട
ആമുഖം അച്ചടി മഷി മണക്കുന്ന താളുകള്‍ മറിച്ചു വായിക്കുന്ന പരമ്പരാഗത വായനാശീലത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണിന്റെയും ടാബ്ലെറ്റുകളുടെയും ഡിജിറ്റല്‍ സ്ക്രീനുകളിലേക്ക് മലയാളി വായനക്കാരന് മാറിയത് വളരെ പെട്ടെന്നാണ്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും കടന്നുവരവ് ലോകമെമ്പാടുമുള്ള സാഹിത്യമേഖലയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചതുപോലെ മലയാള സാഹിത്യത്തിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പുകള്‍, ഇന്‍സ്റ്റാഗ്രാം കവിതകള്‍, ബ്ലോഗുകള്‍, ഇ- ബുക്കുകള്‍, ഓഡിയോ ബുക്കുകള്‍ എന്നിവയിലൂടെ വായനയും എഴുത്തും പുനര്‍നിര്‍വ്വചിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഡിജിറ്റല്‍ യുഗം മലയാള സാഹിത്യത്തിന് മുന്നില്‍ തുറന്നിടുന്ന വലിയ സാധ്യതകളും ഒപ്പം ഉയര്‍ത്തുന്ന ഗുരുതരമായ വെല്ലുവിളികളും സങ്കീര്‍ണ്ണവും എന്നാല്‍ ചിന്തനീയവുമാണ്. 1. സാഹിത്യത്തിന്റെ ജനാധിപത്യവല്‍ക്കരണവും പുതിയ എഴുത്തുകാരും ഡിജിറ്റല്‍ യുഗത്തിന്റെ ഏറ്റവും വലിയ നേട്ടം സാഹിത്യ ലോകത്തുണ്ടായ ജനാധിപത്യവല്‍ക്കരണമാണ്’ (Democratization of Literature). പ്രസാധകരുടെ നിയന്ത്രണങ്ങളില്‍ നിന്നുള്ള മോചനം: മുമ്പ് ഒരു പുസ്തകം അച്ചടിച്ചു…
‘പങ്കുവയ്ക്കുമ്പോൾ വളരുന്ന വെളിച്ചം’ (ഗുരുജി)
ഒരു മെഴുകുതിരിയുടെ നാളത്തിൽ നിന്ന് ആയിരം തിരികൾ വെളിച്ചം കടംകൊണ്ടാലും, ആദ്യത്തെ തിരിയുടെ പ്രകാശം ഒട്ടും മങ്ങുന്നില്ല. മറിച്ച്, ഇരുട്ടിലായിരുന്ന ആയിരം ഇടങ്ങളിൽ പുതിയ വെളിച്ചങ്ങൾ പിറക്കുകയാണ്. സന്തോഷവും അങ്ങനെ തന്നെയാണ്… ഹൃദയത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചാൽ അത് ഒരാളുടെ മാത്രം പുഞ്ചിരിയായി ശേഷിക്കും. പങ്കുവച്ചാലോ…. അത് മറ്റൊരു ഹൃദയത്തിൽ പ്രതീക്ഷയായും, മറ്റൊരു മുഖത്ത് പുഞ്ചിരിയായും, മറ്റൊരു ജീവിതത്തിൽ വെളിച്ചമായും മാറും. ഒരു സ്നേഹവാക്ക്, ഒരു ചെറുപുഞ്ചിരി, ഒരു കരുതലിന്റെ സ്പർശം, തളർന്നുനിൽക്കുന്ന ഒരാൾക്ക് നീട്ടുന്ന ഒരു കൈ… ഇവയൊന്നും നമ്മെ ദരിദ്രരാക്കുന്നില്ല; മറിച്ച്, നമ്മുടെ ഹൃദയത്തെ കൂടുതൽ സമ്പന്നമാക്കുന്നു. വെളിച്ചം പകർന്നാൽ വെളിച്ചം കുറയുന്നില്ല, സ്നേഹം നൽകിയാൽ സ്നേഹം തീരുന്നില്ല, സന്തോഷം പങ്കുവച്ചാൽ സന്തോഷം നഷ്ടപ്പെടുന്നില്ല. അത് തിരിയിൽ നിന്ന് തിരിയിലേക്ക് പകരുന്ന പ്രകാശംപോലെ, ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പടർന്ന് ജീവിതത്തെ കൂടുതൽ മനോഹരമാക്കുന്നു.
‘തൊട്ടുപോകൽ’ രാഷ്ട്രീയം കൊണ്ട് പ്രസ്ഥാനം പിറക്കുമോ?
യോഗങ്ങളും പ്രസ്താവനകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും മാത്രം പോരാ; തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിക്കുന്നുവെങ്കിൽ വസ്തുതകൾ കണ്ടെത്തി ജനങ്ങൾക്കുമുന്നിൽ നിരന്തരം അവതരിപ്പിക്കാനുള്ള രാഷ്ട്രീയ അധ്വാനമാണ് പ്രതിപക്ഷത്തിന് വേണ്ടത്. ഒരു വിഷയം ഉയർത്തുക, ഏതാനും ദിവസം അതിനെക്കുറിച്ച് സംസാരിക്കുക, പിന്നെ അടുത്ത വിഷയത്തിലേക്ക് നീങ്ങുക—ഇതാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സമീപനമെങ്കിൽ, പാർട്ടികൾ എത്രതവണ ഒന്നിച്ചു ചേർന്നാലും അതിൽനിന്ന് ശക്തമായ ഒരു ജനകീയ പ്രസ്ഥാനം എങ്ങനെ രൂപപ്പെടും? വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെ (SIR) ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ ആരോപണങ്ങളും ചർച്ച ചെയ്യാൻ സെപ്റ്റംബർ 30-ന് ഡൽഹിയിൽ INDIA സഖ്യകക്ഷികളുടെ യോഗം നടക്കുകയാണ്. നേരത്തെ സഖ്യയോഗങ്ങളിൽ നിന്ന് അകലം പാലിച്ചിരുന്ന ചില കക്ഷികളും ഇത്തവണ കൂടുതൽ ഏകോപനത്തിന് തയ്യാറാകുന്നത് വിഷയത്തെ പ്രതിപക്ഷം ഗൗരവത്തോടെ കാണുന്നതിന്റെ സൂചനയാണ്. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഉയരുന്നതെന്ന്…
വിശ്വാസവും ആരാധനയും: ഗാർഹിക കൂട്ടായ്മകളുടെ പ്രസക്തിയും പൗരോഹിത്യത്തിന്റെ ഉത്തരവാദിത്വങ്ങളും: പി.പി. ചെറിയാൻ
ക്രൈസ്തവ വിശ്വാസത്തിന്റെ കാതൽ ദൈവവുമായുള്ള വ്യക്തിപരമായ ബന്ധവും, കാൽവരി ക്രൂശിൽ ക്രിസ്തു പൂർത്തിയാക്കിയ രക്ഷാകര കർമ്മവുമാണ്. യേശുക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരിക്കുകയും തന്റെ പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുന്ന ഓരോ വിശ്വാസിയും ദൈവമക്കളായിത്തീരുന്നു എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. “എന്നാൽ നിങ്ങളോ ഇരുളിൽ നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്ക് വിളിച്ചവന്റെ സദ്ഗുണങ്ങളെ ഘോഷിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവർഗ്ഗവും വിശുദ്ധ ജനവും ആകുന്നു” (1 പത്രോസ് 2:9) എന്ന വചനം ഈ സത്യത്തെ അടിവരയിടുന്നു. ഈ പശ്ചാത്തലത്തിൽ, വിശ്വാസികൾ എല്ലാവരും ആത്മീയമായി പുരോഹിതരാണെന്നിരിക്കെ, പ്രത്യേകമായി ഒരു പുരോഹിതവർഗ്ഗത്തിന്റെയോ പ്രത്യേക ആരാധനാലയങ്ങളുടെയോ ആവശ്യം എന്താണെന്ന ചോദ്യം പ്രസക്തമാണ്. ആദിമസഭയുടെ കാലത്ത് വലിയ കൽമറകളോ ദേവാലയങ്ങളോ ആയിരുന്നില്ല വിശ്വാസികളുടെ കേന്ദ്രങ്ങൾ. യേശുക്രിസ്തു തന്റെ അന്ത്യത്താഴത്തിനായി തിരഞ്ഞെടുത്തത് ഒരു ഭവനമായിരുന്നു. “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ എവിടെ കൂടിവരുന്നുവോ അവിടെ ഞാൻ…
‘എന്നെ വിവാഹം കഴിക്കാമോ?’; ചുറ്റും സ്രാവുകൾ, വെള്ളത്തിനടിയിൽ സർപ്രൈസ് പ്രണയാഭ്യർത്ഥന; ‘യെസ്’ പറഞ്ഞ് കാമുകി, വീഡിയോ വൈറൽ
പൂക്കളും മെഴുകുതിരി വെളിച്ചവും റൊമാന്റിക് ഡിന്നറും ഒന്നുമില്ല; സ്രാവുകൾ നീന്തുന്ന കൂറ്റൻ അക്വേറിയത്തിനുള്ളിൽ കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി യുവാവ്. വെള്ളത്തിനടിയിലെ ഈ സാഹസിക പ്രണയ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബ്രിട്ടനിൽ നിന്നുള്ള ജെയിംസ് വാൽഷാണ് തന്റെ കാമുകി പൈജ് കുക്കിന് ജീവിതകാലം മുഴുവൻ ഓർത്തിരിക്കാവുന്ന വ്യത്യസ്തമായ സർപ്രൈസ് ഒരുക്കിയത്. സ്രാവുകൾ നിറഞ്ഞ അക്വേറിയത്തിൽ സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെയായിരുന്നു ജെയിംസിന്റെ അപ്രതീക്ഷിത വിവാഹാഭ്യർത്ഥന. സ്രാവുകളുടെ വലിയ ആരാധികയാണ് പൈജ്. അതുകൊണ്ടുതന്നെ സാധാരണ രീതികളിൽ നിന്ന് മാറി അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട അന്തരീക്ഷത്തിൽ വിവാഹാഭ്യർത്ഥന നടത്താൻ ജെയിംസ് തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്കെഗ്നെസ് അക്വേറിയത്തിലെ ജീവനക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹം നേരത്തേ തന്നെ പദ്ധതി തയ്യാറാക്കി. സെപ്റ്റംബർ 10ന് ഇരുവരും അക്വേറിയത്തിലെ കൂറ്റൻ ടാങ്കിൽ സ്കൂബ ഡൈവിംഗിനിറങ്ങി. ചുറ്റും സ്രാവുകൾ നീന്തുന്നതിനിടെ അക്വേറിയം ജീവനക്കാരുടെ സഹായത്തോടെ ജെയിംസ് ഒരു…
ഉപയോഗിക്കാത്ത സാധനങ്ങൾ വീട്ടിൽ കൂട്ടിയിടുന്നുണ്ടോ? വാസ്തു വിശ്വാസപ്രകാരം ഇത് ഒഴിവാക്കുന്നതാണ് നല്ലത്
വീട്ടിലെ സമാധാനത്തിനും സന്തോഷത്തിനും വൃത്തിയും ക്രമവും പ്രധാനമാണ്. പരമ്പരാഗത വാസ്തു വിശ്വാസങ്ങൾ പ്രകാരം, വീട്ടിൽ ദീർഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന വസ്തുക്കളും തകർന്ന സാധനങ്ങളും അനാവശ്യമായി കൂട്ടിയിടുന്നത് വീടിന്റെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, ഇത്തരം വാസ്തു വിശ്വാസങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളില്ലെന്ന കാര്യവും ഓർക്കണം. പഴയ വസ്ത്രങ്ങൾ, തകർന്ന പാത്രങ്ങൾ, പ്രവർത്തിക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ, ഒഴിഞ്ഞ കാർഡ്ബോർഡ് പെട്ടികൾ, കേടായ ഫർണിച്ചറുകൾ തുടങ്ങി നിരവധി സാധനങ്ങൾ ‘എപ്പോഴെങ്കിലും ഉപകാരപ്പെടും’ എന്ന ചിന്തയിൽ പലരും വീട്ടിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ, കാലക്രമേണ ഇവ വീടിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടി അലങ്കോലത്തിന് കാരണമാകും. പ്രായോഗികമായി നോക്കിയാലും അനാവശ്യ വസ്തുക്കളുടെ കൂമ്പാരം വീട്ടിലെ ഉപയോഗയോഗ്യമായ സ്ഥലം കുറയ്ക്കുകയും വൃത്തിയാക്കൽ ബുദ്ധിമുട്ടാക്കുകയും ചെയ്യും. വൃത്തിയും ക്രമവുമുള്ള അന്തരീക്ഷം മനസ്സിന് കൂടുതൽ ആശ്വാസം നൽകാനും സഹായിക്കും. അതിനാൽ ഇടയ്ക്കിടെ വീട്ടിലെ സാധനങ്ങൾ പരിശോധിച്ച് ആവശ്യമില്ലാത്തവ ഒഴിവാക്കുന്നത്…
മണി പ്ലാന്റ് മാത്രമല്ല; വീട്ടിൽ ഈ കുഞ്ഞൻ പച്ചച്ചെടിയും വളർത്താം; വാസ്തുവിൽ കുബേരനുമായി ബന്ധം; എവിടെ എങ്ങനെ വെയ്ക്കണമെന്ന് നോക്കാം
ചെറിയ ചട്ടിയിൽ പോലും എളുപ്പത്തിൽ വളർത്താവുന്ന ജേഡ് പ്ലാന്റ് വീടിന്റെ ഭംഗി കൂട്ടുന്ന മികച്ച ഇൻഡോർ സസ്യമാണ്. വാസ്തു വിശ്വാസങ്ങളിൽ സമ്പത്ത്, സമൃദ്ധി, പോസിറ്റീവ് എനർജി എന്നിവയുമായി ഈ ചെടിയെ ബന്ധപ്പെടുത്തുന്നു. വീട്ടിൽ പച്ചപ്പ് നിറയ്ക്കാൻ മണി പ്ലാന്റ് മാത്രം മതിയെന്നില്ല. അധികം സ്ഥലം ആവശ്യമില്ലാതെ ചെറിയ ചട്ടിയിൽ വളർത്താവുന്ന ജേഡ് പ്ലാന്റും ഇന്ന് വീടുകളിലും ഓഫീസുകളിലും ഏറെ പ്രചാരം നേടുകയാണ്. ക്രാസ്സുല എന്നറിയപ്പെടുന്ന ഈ സക്കുലന്റ് ചെടിയുടെ കട്ടിയുള്ള, തിളങ്ങുന്ന പച്ച ഇലകളാണ് പ്രധാന ആകർഷണം. വാസ്തുവുമായി ബന്ധപ്പെട്ട ചില പരമ്പരാഗത വിശ്വാസങ്ങളിൽ ജേഡ് ചെടിയെ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി കാണുന്നു. ചിലർ ഇതിനെ സമ്പത്തിന്റെ ദേവനായ കുബേരനുമായും ബന്ധപ്പെടുത്തുന്നു. അതിനാൽ വീട്ടിലെ വടക്കുഭാഗത്ത് ജേഡ് ചെടി വയ്ക്കുന്നത് ശുഭകരമാണെന്നാണ് വാസ്തു വിശ്വാസം. അതേസമയം, ജേഡ് ചെടി വീട്ടിൽ വച്ചാൽ സമ്പത്ത് വർധിക്കുമെന്നോ സാമ്പത്തിക പ്രശ്നങ്ങൾ…
നാണു വിശ്വനാഥന്റെ കടൽസ്വപ്നത്തിന് മിഷൻ സമുദ്രയുടെ ചിറകുകൾ: ജെയിംസ് കൂടൽ
വിഴിഞ്ഞം മുതൽ തീരദേശ ഗ്രാമങ്ങൾ വരെ വികസനത്തിന്റെ നേട്ടമെത്തുമ്പോഴാണ് കേരളത്തിന്റെ സമുദ്രസ്വപ്നം സാക്ഷാത്കരിക്കുക. കടൽ കേരളത്തിന് എന്നും ലോകത്തിലേക്കുള്ള വഴിയായിരുന്നു. എന്നാൽ ആ വഴിയിലൂടെ കേരളത്തിലേക്ക് എത്ര തൊഴിലും വ്യവസായവും സമൃദ്ധിയും കൊണ്ടുവരാൻ നമുക്ക് കഴിഞ്ഞു? വർഷങ്ങളായി ഈ ചോദ്യം ഉയർത്തുന്ന വ്യക്തിയാണ് നാണു വിശ്വനാഥൻ. കേരളത്തിന്റെ തുറമുഖങ്ങളെയും തീരദേശത്തെയും വികസനത്തിന്റെ കേന്ദ്രമാക്കണമെന്ന അദ്ദേഹത്തിന്റെ സ്വപ്നത്തിന് മുഖ്യമന്ത്രി വി. ഡി. സതീശന്റെ മിഷൻ സമുദ്ര പുതിയൊരു ദിശ നൽകുന്നു. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്തെ കർഷക കുടുംബത്തിലാണ് നാണു വിശ്വനാഥൻ ജനിച്ചത്. ജോലി തേടി ദുബായിലെത്തിയ അദ്ദേഹം ഒരു ഹോട്ടലിന്റെ അടുക്കളയിലാണ് പ്രവാസജീവിതം തുടങ്ങിയത്. പിന്നീട് കണ്ടെയ്നർ ചരക്കുഗതാഗത മേഖലയിൽ ലഭിച്ച അവസരം ജീവിതത്തിലെ വഴിത്തിരിവായി. കപ്പലുകൾ, തുറമുഖങ്ങൾ, രാജ്യാന്തര വ്യാപാരം, ചരക്കുനീക്കം എന്നിവയെക്കുറിച്ച് തൊഴിൽ ചെയ്തുകൊണ്ടുതന്നെ അദ്ദേഹം പഠിച്ചു. ആ അനുഭവമാണ് കേരളത്തിന്റെ കടൽസാധ്യതകളെ പുതിയ…
ഭൂമിയെ പ്രകാശിപ്പിക്കുന്ന മുത്തശ്ശി പത്രം: കാരൂർ സോമൻ (ചാരുംമൂടൻ)
കേരളീയരുടെ സമകാലീന സർഗ്ഗ പൈതൃകത്തിലും സാമൂഹ്യ സാംസ്കാരിക ജീവിതത്തിലും അവിഭാജ്യഘടകമായി മാറിയ മുത്തശ്ശി പത്രത്തിന്റെ നൂറ്റിനാല്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള മുഖ്യമന്ത്രി പറഞ്ഞത് ‘വിപ്ലവകരമായ തുടക്കം കുറിച്ച പത്രം, ദീപികയുടെ പ്രസക്തി വിശ്വാസ്യതയാണ്, സെൻസേഷണൽ വാർത്തകളുണ്ടാക്കി റേറ്റിംഗ് കൂട്ടുന്ന പത്രമല്ല’. ഈ മുത്തശ്ശി പത്രത്തെയോർക്കുമ്പോൾ മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് ചെങ്കുളത്തു് കുഞ്ഞിരാമ മേനോനെയും ഓർക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ മുഖവിലക്കെടുക്കുമ്പോൾ ഒരു ചോദ്യമുയരുന്നു. ദീപിക പോലെ സ്വാർത്ഥ താല്പര്യങ്ങളില്ലാത്ത, പ്രതിച്ഛായയുള്ള എത്ര പത്രങ്ങൾ കേരളത്തിലുണ്ട്? മത രാഷ്ട്രീയ പ്രമാണിമാരുടെ അഭിപ്രായത്തേക്കാൾ പൊതുജനങ്ങളുടെ, കർഷകരുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ട് ദീപിക ഇന്നും പ്രകാശം പൊഴിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിൽ ധാരാളം മത രാഷ്ട്രീയ പത്രങ്ങൾ ജന്മമെടുത്തു. സമൂഹത്തിൽ വിജ്ഞാന തീക്ഷ്ണത വർധിപ്പിക്കേണ്ട, ഉത്കൃഷ്ടതയുടെ ഉയരങ്ങളിൽ സഞ്ചരിക്കേണ്ടവർ സോഷ്യൽ മീഡിയ യു ട്യൂബ്കാർ എണ്ണം കൂട്ടനായി അതിരുകടക്കുന്നതു പോലെ വാർത്താ പ്രാധാന്യത്തിനായി സാഹസിക പത്രപ്രവർത്തനമാക്കി…
