അത്യാവശ്യമായി ഒരു ദൈവത്തെ വേണം!: സണ്ണി മാളിയേക്കൽ

രാവിലെ ചൂടു ചായയും കൈയ്യിലേന്തി ഉമ്മറത്തെ ചാരുസേരയിൽ വന്നിരുന്നതായിരുന്നു ഞാൻ. മനസ്സിനല്പം ശാന്തത നൽകാൻ ഫോണെടുത്ത് വാട്സ്ആപ്പ് സന്ദേശങ്ങൾ നോക്കാമെന്ന് വെച്ചപ്പോൾ ദേ കിടക്കുന്നു ഫോണിന്റെ ഡിസ്പ്ലേ തകർന്നു തരിപ്പണമായി! പോരാത്തതിന് പത്രക്കാരൻ പത്രമിട്ടോ എന്ന് വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അയൽവക്കത്തെ ദിവാകരൻ ചേട്ടൻ തന്റെ തിളങ്ങുന്ന പുതിയ ബി.എം.ഡബ്ല്യു കാർ ആർത്തിയോടെ കഴുകി തിളക്കുന്നു. ഇതൊക്കെ പോരാഞ്ഞ്, ഇന്നലെ രാത്രി മുതൽ നടുവിൽ നിന്ന് ഒരു അസഹ്യമായ വേദന വലിഞ്ഞു മുറുകുന്നുമുണ്ട്. ഇത്രയും വിനകൾ ഒരേ സമയം എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നപ്പോൾ എനിക്കൊന്നു മാത്രം വ്യക്തമായി മനസ്സിലായി: ഇനി ഈ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ ഒരു സാധാരണ മനുഷ്യന്റെ പരിശ്രമവും കഷ്ടപ്പാടും മാത്രം പോരാ. തക്കതായ സമയത്ത് ഇടപെടലുകൾ നടത്താൻ സാമർത്ഥ്യവും നല്ല പ്രവൃത്തിപരിചയവുമുള്ള ശക്തനായ ഒരു ദൈവത്തെത്തന്നെ കൂട്ടുപിടിച്ചാലേ…

കാലവർഷത്തിൽ ചർമ്മത്തിനും മുടി സംരക്ഷണത്തിനുമായി ബോഡി ഷോപ്പിന്റെ പ്രത്യേക ഓഫറുകൾ

ബ്രിട്ടീഷ് വംശജനായ എത്തിക്കൽ ബ്യൂട്ടി ബ്രാൻഡായ ദി ബോഡി ഷോപ്പ് അതിന്റെ ഏറ്റവും ജനപ്രിയമായ വിറ്റാമിൻ സി, ടീ ട്രീ, ഇഞ്ചി ശ്രേണി എന്നിവ മഴക്കാലത്തെ അവശ്യ സൌന്ദര്യ പരിഹാരങ്ങളായി വാഗ്ദാനം ചെയ്യുന്നു. പ്രകൃതിദത്ത ചേരുവകളാൽ സമ്പന്നമായ ഈ ശ്രേണികൾ മഴക്കാലത്ത് ചർമ്മവും മുടിയുമായി ബന്ധപ്പെട്ട സാധാരണ സീസണൽ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരങ്ങൾ നൽകുന്നു. മഴക്കാലം ചൂടിൽ നിന്ന് ആശ്വാസം നൽകുമ്പോൾ, ഇത് ചർമ്മത്തിന്റെ മങ്ങൽ, അധിക എണ്ണ, മുഖക്കുരു, തലയോട്ടിയിലെ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ദൈനംദിന സൌന്ദര്യ ദിനചര്യ പുതുമയുള്ളതും ഫലപ്രദവുമാക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. വിറ്റാമിൻ സി സ്കിൻകെയർ ശ്രേണിയിൽ കാമു കാമു ബെറി സത്തിൽ സമ്പുഷ്ടമാണ്, ഇത് നിര്ജീവമായി കാണപ്പെടുന്ന ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ സ്വാഭാവിക തിളക്കം തിരികെ നൽകാനും സഹായിക്കുന്നു. 10% വിറ്റാമിൻ സി, ബക്കുച്ചിയോൾ എന്നിവ…

വിദ്യാഭ്യാസ മന്ത്രിയുടെ രാജി മോദിയുടെ അതിബുദ്ധി: (മോൻസി കൊടുമൺ)

അരാഷ്ട്രീയ വാദികൾ എന്നു മുദ്രകുത്തി വെറും പാറ്റകൾ എന്നു പേരു കിട്ടിയവർ ജാതി മത വർണ വ്യത്യാസമില്ലാതെ പോരിനിറങ്ങിയപ്പോൾ മന്ത്രി രാജി വെച്ചു, അല്ല രാജി വെപ്പിച്ചതാണ്. അതാണ് നമ്മുടെ പ്രധാന മന്ത്രി കാട്ടിയ അതിബുദ്ധി. മറിച്ചാണെങ്കിൽ ഭരണം തന്നെ മറേണ്ടി വരുമായിരുന്നില്ലേ ? ഇരുപത്തഞ്ച് ലക്ഷത്തോളംവരുന്ന കുട്ടികൾ എഴുതിയ നീറ്റ് പരീക്ഷയിൽ 4000 കോടിയുടെ അഴിമതിയാണ് കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത്. രാത്രി പകലാക്കി പഠിച്ച വിദ്യാർത്ഥികൾ കണ്ണീരും കൈയ്യുമായി ഡൽഹിയിൽ സമരം നടത്തിയപ്പോൾ കിട്ടിയത് ടിയർ ഗ്യാസ് പ്രയോഗവും ആണിവെച്ച ലാത്തികൊണ്ട് പ്രഹരവും. അതിൽ ചിലർ മരണപ്പെട്ടു. ഇരുപതോളം കുട്ടികൾ ആത്മഹത്യ ചെയ്തു. നമ്മുടെ കുഞ്ഞുങ്ങൾ ഒരിക്കലും ഇന്ത്യക്കെതിരായി നിൽക്കുമെന്ന് വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക കാര്യങ്ങളിൽ പങ്കാളികളായി മുമ്പോട്ട് വന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ലോക ശാസ്ത്രജ്ഞൻമാരായും, ഡോക്ടർമാരായും, നല്ല ഗവേഷകരായും വളര്‍ന്നു വന്ന് രാജ്യത്തെ സുരക്ഷിത…

കോടതികൾ അധികാരികളുടെ രക്ഷകരാകരുത്: കാരൂർ സോമൻ (ചാരുംമൂടൻ)

തെളിവുകളുടെ കെട്ടുകൾ എത്ര അഴിച്ചിട്ടാലും നിയമങ്ങൾക്ക് കണ്ണും കാതുമില്ല അല്ലെങ്കിൽ ഉണ്ടെന്നുള്ള തെളിവുകളാണ് സുപ്രിം കോടതിയിൽ നിന്നും കേരള ഹൈകോടതിയിൽ നിന്ന് കേട്ടത്. കോടതികൾ നീതി ആഗ്രഹിക്കുന്ന മനുഷ്യരുടെ അവസാനത്തെ ആശ്രയമാണ്, രക്ഷകരാണ്. ന്യായാധിപന്മാർ സമൂഹത്തിൽ സത്യവും, നീതിയും ക്രമസാമാധാനവും പ്രൗഢമായ ശാന്തിയും എണ്ണ തേച്ചു മിനുക്കി നിർത്തേണ്ടവരാണ്. അവർ ഭരണാധികാരികളുടെ കൊട്ടിനിണങ്ങിയ പാട്ടുകാരായാൽ അല്ലെങ്കിൽ കൊട്ടുന്ന കോലിനൊക്കെ തുള്ളാൻ നിൽക്കുന്നവരായാൽ ആ കൂട്ടർ നിയമവ്യവസ്ഥിയെ ചവിട്ടി മെതിക്കുന്നവരാണ്. മഹാന്മാർ പണിതുയർത്തിയ ഇന്ത്യയുടെ മതേതരത്വ നിയമനിർമ്മാണങ്ങളിലേക്ക് കഴുകന്മാർ എങ്ങനെ പറന്നിറങ്ങി? ഇത് ബലികാക്കകളെ സൃഷ്ടിക്കുന്ന ശവം താങ്ങികളും അടിമകളും ചിന്തിക്കേണ്ടതാണ്. നിയമവ്യവസ്ഥയിൽ ഈ മാലിന്യങ്ങളെ വളർത്തുന്നത് ആരാണ്? ഇന്ത്യൻ നിയമ വ്യവസ്ഥിതി എന്തുകൊണ്ട് സ്വയംഭരണ സ്ഥാപനമാകുന്നില്ല? കേരള ഹൈക്കോടതിയിൽ നിതിൻ രാജ് എന്ന പാവപ്പെട്ട കുട്ടിയുടെ മരണ കാരണങ്ങളെ അട്ടിമറിച്ച പോലീസിനോട് ഹൈക്കോടതി ജഡ്ജ് ചോദിച്ചത് ‘സർക്കാരും…

ഫൊക്കാന പോർക്കളത്തിൽ പൊരിഞ്ഞ ഇലക്ഷൻ അങ്കം വെട്ട് (നര്‍മ്മ ലേഖനം): എ.സി. ജോർജ്

മുകളിലെ ശീർഷകം കണ്ട് ആരും ഭയപ്പെടേണ്ടതില്ല. അത്യന്തം സമാധാന സൗഹാർദ്ദപരമായ ഇലക്ഷൻ പ്രചാരണ അങ്കത്തട്ടിലെ അങ്കം വെട്ട്. ഇവിടെ ആരുടെയും രക്തം പൊടിയുന്നില്ല. ആവേശ തിമിർപ്പിൽ രക്തം തിളക്കുമായിരിക്കും. മലയാളിയല്ലേ, വിപ്ലവ, വീര്യ, അഭിമാന ആവേശ നാട്ടിൽ നിന്ന് വരുന്നവരല്ലേ? ഫൊക്കാന ഇലക്ഷന് വേണ്ടി, രണ്ട് ശക്തിയേറിയ, പാനലുകൾ, അരയും തലയും മുറുക്കി ഇലക്ഷൻ ഗോദായിൽ അതിശക്തിയായി ഏറ്റുമുട്ടുമ്പോൾ പല വിസ്മയങ്ങളും നടന്നേക്കാം എന്ന് മാത്രം. ഇതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ല. മത്സരത്തിനായുള്ള ജേഴ്സി അണിഞ്ഞ് ഇരുപാനലുകാരും പരസ്പരം ഇലക്ഷൻ ഗുസ്തിയിൽ, കയ്യും മെയ്യും മറന്ന് പോരാടി എന്നിരിക്കും. കേരളത്തിൽ നിന്ന് വരുത്തിയ ആയുർവേദ എണ്ണകളും കുഴമ്പുകളും പുരട്ടി നല്ല മെയ് വഴക്കം വരുത്തിയ സുന്ദരി സുന്ദരന്മാരും തരുണീമണികളുമാണ് ഫൊക്കാനാ ഇലക്ഷൻ ഗോദയിൽ പോരടിക്കാൻ പോകുന്നത്. ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നത് കണ്ടുകേട്ടറിയാൻ ഇനി…

മെസ്സിയെ കരയിച്ചോ (ലേഖനം): സുനിൽ വല്ലാത്തറ, ഫ്ലോറിഡ

തൊള്ളായിരത്തി എൺപത്തി ആറിൽ മെക്സികോയിൽ ഫിഫ വേൾഡ് കപ്പ്‌ നടക്കുമ്പോൾ ലോകത്തിലെ പകുതിയിൽ താഴെ രാജ്യങ്ങളിലേയ്ക്കു മാത്രമാണ് ലൈവ് ടെലികാസ്റ് ഉണ്ടായിരുന്നത്. അക്കാലത്തു ടെലിവിഷനുകൾ പല രാജ്യങ്ങളിലും പ്രചാരത്തിൽ ആയി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും സിറ്റികളിൽ താമസിച്ചിരുന്നവർ ആണ്‌ മത്സരങ്ങൾ കൂടുതലായും ടെലിവിഷനുകളിലൂടെ കണ്ടത്. ഗ്രാമ പ്രദേശങ്ങളിൽ ഒരു കൗണ്ടിയിലോ ഒരു പ്രൊവിൻസിലോ ഒരു പഞ്ചായത്തിലോ ഒക്കെ വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രെമേ ടെലിവിഷനുകൾ ഉണ്ടായിരുന്നുള്ളൂ. എങ്കിലും സോക്കർ കളിയോടുള്ള അമിത അഭിനിവേശം കാരണം രണ്ടും മൂന്നും മൈലുകൾ നടന്നും വന്നു ടെലിവിഷനുകൾ ഉള്ള വീടുകളിൽ കളി കാണുവാൻ വരുന്നവരുടെ വൻ നിര തന്നെ ഉണ്ടായിരുന്നു. എൺപത്തി ആറു വേൾഡ് കപ്പിൽ മേക്സികോ സിറ്റിയിൽ വച്ചു നടന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനു എതിരെ നടന്ന നിർണായക മത്സരം വിജയിപ്പിച്ചതോടെ ആണ്‌ അര്ജന്റീനയുടെ ഡീഗോ…

ഫോമാ തിരഞ്ഞെടുപ്പ്: പൊരിഞ്ഞ പോരാട്ടം; പ്രചാരണങ്ങൾ കൊഴുക്കുന്നു, കടുക്കുന്നു (നർമ്മ ലേഖനം)

അടുത്ത രണ്ടു വർഷത്തേക്കുള്ള ഫോമാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നോമിനേഷൻ പ്രോസസും പ്രചാരണവും തിരുതകൃതിയായി ആരംഭിച്ചിട്ട് ഏകദേശം രണ്ടു വർഷമാകുന്നു. അതായത് ഇപ്പോൾ പ്രവർത്തിക്കുന്ന ഭാരവാഹികൾ സത്യ വാചകം ചൊല്ലി അധികാരവും പ്രവർത്തനവും ആരംഭിച്ച ദിനം മുതൽ ഇനി വരാൻ പോകുന്ന അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികൾ ആകേണ്ടവരുടെ തിരച്ചലും, പ്രഖ്യാപനങ്ങളും, നോമിനേഷൻ, ഇലക്ഷൻ പ്രചാരണ തന്ത്രങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒരു മുഴം മുമ്പേ മാത്രമല്ല പല മുഴം മുമ്പേ അവരുടെ ആവനാഴികൾ ഇലക്ഷൻ ഗോദായിലേക്ക് തൊടുത്തു വിടാനുള്ള വൈദഗ്ധ്യം ഇപ്പോൾ മല്ലടിക്കുന്ന ഇരു പാനലുകൾക്കും ഉണ്ടായിരുന്നു. അത് അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇലക്ഷൻ ഗോദയിൽ തന്ത്രകുതന്ത്രങ്ങളുടെ, ചാണക്യ ബുദ്ധിയോടെ മല്ലടിക്കുന്ന ഇരുപാനൽ സൗഹാർദ്ദ ടീമുകളും ഒന്നിനൊന്ന് മെച്ചമാണെന്ന് പറയേണ്ടിയിരിക്കുന്നു. രണ്ടു കൂട്ടരും യോഗ്യർ പരമ യോഗ്യർ. ഇവരെ ആരെ ബാലറ്റിൽ കുത്തി ജയിപ്പിക്കണം? അല്ലെങ്കിൽ ബാലറ്റ്…

മെക്സിക്കോയിലെ കാന്‍കൂണ്‍ കടല്‍ തീരത്ത് തിരമാലകളുണര്‍ത്തിയ ഓര്‍മ്മകള്‍: ലാലി ജോസഫ്

കാന്‍കൂണില്‍ ഞാന്‍ കണ്ട കടലിന് രണ്ട് നിറങ്ങളായിരുന്നു. തീരത്തോട് ചേര്‍ന്ന ഭാഗം മരതക പച്ചയില്‍ തിളങ്ങുമ്പോള്‍, ദൂരെ അനന്തമായി പരന്നു കിടന്ന കടല്‍ ആഴമേറിയ നീല നിറത്തില്‍ വിസ്മയം തീര്‍ത്തു. എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവല്‍ തുടങ്ങുന്നതു തന്നെ കടലിന്‍റെ കറുപ്പ് നിറത്തെ പരാമര്‍ശിച്ചു കൊണ്ടാണ്. അതുപോലെ അദ്ദേഹത്തിന്‍റെ ‘വാരാണാസി’ എന്ന നോവലിലും കടല്‍ മനോഹരമായ ഒരു പശ്ചാത്തലമായി കടന്നു വരുന്നുണ്ട്. നോവലിലെ ഒരു സന്ദര്‍ഭത്തില്‍ അദ്ദേഹം എഴുതുന്നു: ‘ഒരിക്കല്‍ എലിഫെന്‍റാ ഗുഹയിലേക്ക് പോയി പലേടത്തു നിന്നും ഗീതയുടെ ഫോട്ടോകള്‍ എടുത്തു. പോര്‍ളി സി ഫേസിനടുത്തു വച്ച് കടല്‍ പശ്ചാത്തലമാക്കി എടുത്ത ഒരു ഫോട്ടോ വളരെ നന്നായി. അവളത് എന്‍ലാര്‍ജ് ചെയ്യിച്ച് വീട്ടില്‍ വച്ചിരിക്കുന്നു. കാന്‍കൂണിലെ കടല്‍ത്തീരത്തും കടലിനെ പശ്ചാത്തലമാക്കി ചിത്രങ്ങള്‍ പകര്‍ത്തുന്ന അനേകം പേരെ കാണാനായി. ഓരോരുത്തരും ആ അനന്തനീലിമയെ തങ്ങളുടേതായ ഓര്‍മ്മകളുടെ…

തിരുനാമകീര്‍ത്തനം പാടിയും സ്നേഹകാരുണൃം നൽകിയും മനുഷ്യസ്നേഹത്തിന്റെ അടയാളമായി ഡോ. സണ്ണി സ്റ്റീഫൻ: സി. ഡോ. ജോവാന്‍ ചുങ്കപ്പുര mms

ഹൂസ്റ്റൺ : ലോകസമാധാന പരിശ്രമങ്ങള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും, മത ഐക്യത്തിനും , ഉപവിപ്രവർത്തനങ്ങൾക്കും നാല് പതിറ്റാണ്ടിലേറെയായി ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ വ്യക്തിത്വത്തെ ജറുസലേം യൂണിവേഴ്സിറ്റി മാനവികതയുടെ വിശ്വപൗരന്‍ എന്ന ബഹുമതിയോടെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ജ്വലിക്കുന്ന ആത്മവിശ്വാസവുമായി ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് മുന്നേറുമ്പോഴും സണ്ണി സ്റ്റീഫന്‍ നമുക്കിടയില്‍ സാധാരണക്കാരനെപ്പോലെ സഞ്ചരിക്കുന്ന അസാധാരണ വ്യക്തിത്വമാണ്. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകസമാധാനത്തിന്റെ പ്രായോഗിക പാഠങ്ങളിലൂടെയും നിശബ്ദ സേവനങ്ങളിലൂടെയും മനുഷ്യരോടൊപ്പം സഞ്ചരിച്ച ഈ മനുഷ്യസ്നേഹി, ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ കേരളത്തിലാരംഭിച്ച്, ഇന്ത്യയിലാകെ വേരൂന്നി വളര്‍ന്ന് അഞ്ച്ഭൂഖണ്ഡങ്ങളില്‍ ശാഖോപശാഖകളായി വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന വേള്‍ഡ് പീസ്‌ മിഷന്‍ എന്ന സംഘടനയെ ലോകത്തിന്റെ നെറുകയില്‍ കാരുണ്യത്തിന്റെ അടയാളമായി നിലനിര്‍ത്തുമ്പോള്‍, കഠിന പ്രയത്നത്തിന്റെയും അതിലേറെ പ്രാര്‍ത്ഥനയുടേയും ശ്രമഫലമാണ് ഉപമാനമില്ലാത്ത ഈ വിജയം.ആഹാരത്തിനും, വിദ്യാഭ്യാസത്തിനുമായി വിശക്കുന്നവര്‍ക്കു മുന്‍പില്‍ അന്നവും അറിവും ആദരവോടെ നല്‍കിയും, സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടവരേയും,…

സാംസ്‌കാരിക സ്ഥാപനങ്ങളിലെ ദുരുഹതകൾ: കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്  നടത്തിയ പ്രഖ്യാപന ങ്ങളിൽ ഒന്ന് ‘സാഹിത്യ അക്കാദമി അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾ പരിശോധിക്കും, ആളുകൾക്ക് വേണ്ടി സ്ഥാപനം പ്രവർത്തിക്കേണ്ടതില്ല, സ്ഥാപനങ്ങൾക്കുവേണ്ടി ആളുകൾ പ്രവർത്തിക്കണം’. ഈ വാക്കുകൾ  ഒരു പ്രഭാതത്തുടി പ്പുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവർ കാണുന്നു. അടിച്ചമർത്തപ്പെട്ട എഴു ത്തുകാരന്റെ ശിരസ്സ് ഉയരട്ടെ, മനസ്സ് നിർഭയമാകട്ടെ. ഇത് കേവലം പൊള്ളയായ വാക്കുകളല്ല ഒരു സാംസ്‌കാരിക മന്ത്രിയുടെ ഹൃദയ വിശാലതയും സാംസ്‌കാരിക വീക്ഷണവുമായി കാണുന്നു. കഴിഞ്ഞ കാലങ്ങളിൽ അതുല്യ പ്രതിഭകളെ അകറ്റി നിറുത്തി രാജകീയമായ പ്രോത്സാഹനമാണ് ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി കേരളത്തിലാകമാനം നടന്നത്. അനാവശ്യമായ നിരവധി നിയമനങ്ങൾ പോലെ സർക്കാർ ചിലവിൽ കൊടുത്തിട്ടുള്ള പുരസ്‌കാര, പദവികൾ പുനരന്വേഷണം നടത്തുമോ അതോ ഒരു സംസ്‌ക്കാരത്തെ കശാപ്പ് ചെയ്തവരുടെ അധീശത്വത്തിന് മുന്നിൽ നട്ടെല്ല് വളയുമോ? സാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള…