അഗ്നിപരീക്ഷ (കഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

എത്ര നേരമായി ഈ കടല്‍ത്തീരത്ത് താനിങ്ങനെ ഒറ്റയ്ക്കിരിക്കുന്നു! നീലാകാശവും കടലിന്റെ നീലിമയും അകലെ ചക്രവാളത്തില്‍ സൂര്യകിരണങ്ങള്‍ ഏറ്റു തിളങ്ങുന്ന ഒരു വെണ്‍മേഘവും തന്റെ ഭാവനയെ തോല്‍പ്പിക്കുന്ന പ്രകൃതി സൗന്ദര്യം പോലെ നിലകൊണ്ടു. ആ വെണ്‍മേഘം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഹിമമലപോലെ എനിക്ക് തോന്നി. വിശാലമായ ഈ തീരവും സമുദ്രത്തിലെ തിരമാലകളുമൊക്കെ കാണുവാന്‍  ചെറുപ്പം മുതലേ തനിക്ക് ഹരമായിരുന്നു. ബീച്ചിലൂടെ ഒറ്റയ്ക്കും തെറ്റയ്ക്കും കുടുംബവുമായും ജനങ്ങള്‍ നടന്നു നീങ്ങുന്നു. കടലപ്പൊതികളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും കൈമാറി കൊറിച്ചുകൊണ്ടു നടക്കുന്ന കാമുകീകാമുകന്മാര്‍. അലക്ഷ്യമായി അവരെ സാകൂതം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അത് എന്റെ ശ്രദ്ധയില്‍ പെട്ടത്! അല്പം അകലെയായി തിരമാലകളെ നോക്കി നില്‍ക്കുന്ന ആ സ്ത്രീ! എവിടെയോ കണ്ടു മറന്ന മുഖം! എവിടെയാണ്? ശരിക്കും നല്ല പരിചയമുണ്ടല്ലോ…! ഇനി എനിക്ക് തോന്നിയതാണോ? കണ്ടുമറന്ന നിരവധി മുഖങ്ങള്‍ മനസ്സില്‍ മിന്നായം പോലെ തെളിഞ്ഞു വന്നു……

മകള്‍ (കഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

“എന്തു പറ്റിയെടി ലിയാ, എന്താ സംഭവിച്ചത്?” ദുഃഖം നിഴലിക്കുന്ന മുഖവുമായി, മൗനമായി ഇരിക്കുന്ന ലിയയെ കണ്ട് സെയ്‌ന ചോദിച്ചു. “ഒന്നുമില്ലെടീ..” പെട്ടെന്ന് ലിയ മറുപടി പറഞ്ഞു. ജെന്‍സിയുടെ ജന്മദിനം ആഘോഷിക്കാനാണ് ലിയയും സെയ്നയും അവരുടെ സുഹൃത്തുക്കളും മന്‍‌ഹാട്ടനിലെ ആ ഹോട്ടലില്‍ ഒത്തു ചേര്‍ന്നത്. സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ജെന്‍സിയും ലിയയും സെയ്നയും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ ജെന്‍സിയുടെ ബര്‍ത്ത്ഡേ പാര്‍ട്ടി അടിച്ചു പൊളിക്കാന്‍ ഫിഫ്ത്ത് അവന്യൂവിലുള്ള ഈ ഹോട്ടല്‍ തിരഞ്ഞെടുത്തത് മനഃപ്പൂര്‍‌വ്വമാണ്. കുടുംബങ്ങളില്‍ നടക്കുന്ന പാര്‍ട്ടിയില്‍ അടിച്ചുപൊളി നടക്കില്ലെന്ന് അറിയാവുന്നതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു പാര്‍ട്ടി അറേഞ്ച് ചെയ്തത്. പാര്‍ട്ടിയില്‍ ത്രില്ലടിച്ചു നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ലിയയുടെ മുഖം വാടുന്നതും മൗനമായി ഒരു മൂലയിലേക്ക് ഒതുങ്ങുന്നതും സെയ്നയുടെ ശ്രദ്ധയില്‍ പെട്ടത്. ഇനി വല്ല തലവേദനയോ മറ്റോ ആണോ! സെയ്ന സംശയിച്ചു. കൂടുതല്‍ വിശദീകരിക്കാതെ ലിയ പെട്ടെന്ന് പറഞ്ഞു.. “എടീ…

മൂന്നാം യാമം (കഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

ഗെയ്റ്റ് തുറന്ന് പോസ്റ്റ്മാന്‍ വരുന്നത് ജനലിലൂടെ കണ്ടപ്പോള്‍ മുന്‍‌വശത്തെ വാതില്‍ തുറന്ന് ശോഭ പുറത്തേക്കിറങ്ങി. പോസ്റ്റ്മാന്‍ നീട്ടിയ കത്ത് വാങ്ങുമ്പോള്‍ ചിന്തിച്ചു! ആരുടെ കത്തായിരിക്കും..!  തനിക്കിപ്പോള്‍ ആരാ കത്തെഴുതാന്‍!   കത്ത് തിരിച്ചും മറിച്ചും നോക്കി. അത്ഭുതത്തോടെ അതിലേറെ ആകാംക്ഷയോടെ അവള്‍ അതു കണ്ടു… ‘സുമന്റെ കത്ത് !… ധൃതിയില്‍ അവള്‍ കത്ത് പൊട്ടിച്ചു…. പ്രിയ ശോഭ നിന്നെ കണ്ടിട്ട് ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്റെ വിവാഹം കഴിഞ്ഞിട്ടും ഏതാണ്ട് അത്രയും വര്‍ഷമായി. ഞാനിപ്പോള്‍ ഡല്‍ഹിയിലുണ്ട്.  ഇവിടെ താമസം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. എനിക്ക് നിന്നോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അവിടുന്നു മിവിടുന്നുമൊക്കെ അല്പസ്വല്പം വിവരങ്ങള്‍ അറിയുന്നുണ്ടെന്നതല്ലാതെ വര്‍ഷങ്ങളായി നമ്മള്‍ നേരില്‍ കണ്ടിട്ടില്ലല്ലോ… അതുകൊണ്ട് നീ വരണം.. തമ്മില്‍ കാണുമ്പോള്‍ പരസ്പരം പങ്കുവെയ്ക്കാന്‍ ഒത്തിരി വിശേഷങ്ങളുണ്ട്…അതുകൊണ്ട് ദയവായി വരണം. നീ ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന് എനിക്കറിയാം. മുപ്പതു വര്‍ഷത്തെ…