ന്യുഡല്‍ഹി: ഉക്രെയ്‌നിലെ ബോംബുകള്‍ക്കും മിസൈലുകള്‍ക്കുമിടയില്‍ പ്രാണനുമായി യജമാനനൊപ്പം മൈലുകള്‍ താണ്ടി ഡല്‍ഹിയിലെത്തിയ സേറയ്ക്ക് യജമാനന്റെ ഇടുക്കിയിലെ വീട്ടിലെത്താന്‍ ഇനി അധികൃതര്‍ കനിയണം. ഇടുക്കി സ്വദേശിനിയായ ആര്യ ഉക്രെയ്‌നില്‍ ഓമനിച്ചു വളര്‍ത്തിയ സൈബിരീയന്‍ നായ ആണ് സേറ. യുദ്ധഭൂമിയില്‍ പുസ്തകങ്ങളും വസ്ത്രങ്ങളും കുടിവെള്ളവും പോലും ഉപേക്ഷിച്ച് മരംകോച്ചുന്ന തണുപ്പില്‍ റൊമനിയന്‍ അതിര്‍ത്തിയിലേക്ക് പലായനം ചെയ്ത ആര്യ ഒപ്പം കൂട്ടിയതാണ് സേറയെ. തണുപ്പിലുടെ കിലോമീറ്ററുകള്‍ നടക്കേണ്ടി വന്ന സേറ തണുത്തുവിറങ്ങലിച്ചതോടെയാണ് ആര്യ മറ്റെല്ലാം ഉപേക്ഷിച്ച് സേറയെ തോളിലേന്തി അതിര്‍ത്തിയില്‍ എത്തിയത്. ഉക്രെയ്ന്‍ അധികൃതരുടെയും ഇന്ത്യന്‍ എംബസിയുടെയും കനിവില്‍ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ഇടംകിട്ടിയ സേറയ്ക്ക് ഇനി കേരളത്തിലെത്താന്‍ കടമ്പകള്‍ ഏറെ കടക്കണം. ആര്യ മാത്രമല്ല, ചെങ്ങന്നൂര്‍ സ്വദേശിനിയായ അഞ്ജുവും പ്രതിസന്ധിയിലാണ്. അഞ്ജുവിനൊപ്പം വളര്‍ത്തുപൂച്ചയാണ് ഡല്‍ഹിയിലെത്തിയത്. എന്നാല്‍ വിദ്യാര്‍ഥികള്‍ വളര്‍ത്തുമൃഗങ്ങളുമായി സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് പോകണമെന്ന നിലപാടിലാണ് കേരള ഹൗസ്. വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍…
Month: March 2022
കണ്ണൂരില്‍ രണ്ടിടത്തും തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കാമ്പസിലും തീപിടിത്തം
കണ്ണൂര്‍: കണ്ണൂരില്‍ രണ്ടിടത്തും തൃശുര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ കാമ്പസിലും തീപിടിത്തം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കിന് സമീപത്തുള്ള ഉണക്കപ്പുല്ലില്‍ നിന്നാണ് ആദ്യം തീപടര്‍ന്നത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ എക്‌സ്പ്രസ് മുക്കാല്‍ മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. തീ പൂര്‍ണമായും അണച്ചശേഷമാണ് വണ്ടി കടത്തിവിട്ടത്. കണ്ണൂരിലെ മലയോര മേഖലയിലാണ് രണ്ടാമത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. ആറളം ഫാം, കോളിത്തട്ട്, കല്ലേരിമല എന്നിവിടങ്ങളിലാണ് തീപടര്‍ന്നത്. അഗ്‌നിശമനസേനയും നാട്ടുകാരും തീയണച്ചു. സ്‌കൂള്‍ ഓഫ് ഡ്രാമ ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുള്‍പ്പെടെ തീ പടര്‍ന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമായി.ആര്‍ക്കും പരിക്കുകളില്ല. തൃശൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു.
കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് സതീശന്‍; പാര്‍ട്ടിയുടെ അവസാനവാക്ക് കെപിസിസി പ്രസിഡന്റെന്ന്: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തന്റെ പേരില്‍ ഗ്രൂപ്പുണ്ടാക്കുന്നതായി ചിലര്‍ അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശന്‍ പറഞ്ഞു. തന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടായാല്‍ പാര്‍ട്ടി ആസ്ഥാനത്തുണ്ടാകില്ലെന്നും സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുമെന്നും സതീശന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനുമായി ചര്‍ച്ച നടത്തി ഉടന്‍ പുനസംഘടന പട്ടിക പുറത്ത് വിടുമെന്നും സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, പാര്‍ട്ടിയുടെ അവസാനവാക്ക് കെപിസിസി പ്രസിഡന്റാണെന്നു മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടു മാസമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എല്ലാവരുമായി ചര്‍ച്ച ചെയ്താണു പട്ടിക തയാറാക്കിയത് ഇനിയും ചര്‍ച്ച വേണമെങ്കില്‍ സുധാകരന്‍ ചര്‍ച്ച ചെയ്യുമെന്നാണു പ്രതീക്ഷ. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകും. കെ.മുരളീധരന്‍ ആരാധ്യനായ എന്റെ നേതാവ്…
യുഎസ് ക്യാപിറ്റോള്‍ കലാപത്തില്‍ ട്രംപ് ‘ക്രിമിനൽ ഗൂഢാലോചന’യിൽ ഏർപ്പെട്ടിരിക്കാം: കമ്മിറ്റി
വാഷിംഗ്ട്ണ്‍: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയെ കബളിപ്പിക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കാമെന്ന് ജനുവരി 6 ലെ ക്യാപിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കോൺഗ്രസ് കമ്മിറ്റി പറഞ്ഞു. ജോ ബൈഡൻ പ്രസിഡന്റാകുന്നതിന് രണ്ടാഴ്ച മുമ്പ്, 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്ന പ്രക്രിയയിൽ നിയമനിർമ്മാതാക്കൾ ക്യാപിറ്റോള്‍ കെട്ടിടത്തിൽ ഏര്‍പ്പെട്ടിരിക്കേ ട്രംപിന്റെ അനുയായികൾ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. രക്തരൂക്ഷിതമായ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേരെങ്കിലും മരിച്ചു. ബുധനാഴ്ച വൈകി ഫെഡറൽ കോടതിയിൽ സമർപ്പിച്ച കണ്ടെത്തലുകളുടെ ഒരു പ്രധാന റിലീസിൽ, തന്റെ പരാജയം സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് കോൺഗ്രസിനെ തടയാൻ ശ്രമിച്ചുകൊണ്ട് ട്രംപ് തന്നെ ഒന്നിലധികം നിയമങ്ങൾ ലംഘിച്ചതായി കോൺഗ്രസ് പാനൽ അഭിപ്രായപ്പെട്ടു. “അമേരിക്കയെ കബളിപ്പിക്കാൻ പ്രസിഡന്റും അദ്ദേഹത്തിന്റെ കാമ്പെയ്‌നിലെ അംഗങ്ങളും ക്രിമിനൽ ഗൂഢാലോചനയിൽ ഏർപ്പെട്ടുവെന്ന നിഗമനത്തിൽ സെലക്ട് കമ്മിറ്റിക്ക് നല്ല…
ചൊക്ലി (നോവല്‍ -79): എച്മുക്കുട്ടി
ചൊക്ളിക്ക് അയമ്പത്തൊന്ന് വെട്ട് എപ്പളും എപ്പളും നെഞ്ഞത്തിക്ക് കേറി വന്ന് കടച്ചില് എട്ക്കും. പാറ്ട്ടീരേ ആരും ചെന്നില്യ, ചത്തോയ മനിഷേൻറെ വീട്ട്ല്. അച്ചുവാനന്തൻ സകാവ് മാത്തറം പോയി.. സകാവ് പോയീത് ചൊക്ളിക്ക് ഒര് സമാതാനായി. ഒരാള് ണ്ടായീലോ.. ഒരു വെഷം വിമാൻത്തിലടിക്കണേ നിർത്താമ്പറഞ്ഞ് ഏതാണ്ടും വേറേ നാട്ടാര് വരേ മീറ്റിംഗം കൂടീപ്പോ അവര്ക്ക് അരുവായിറ്റ് സകാവ് ചോറ് തിന്നാണ്ടിര്ന്ന്… അത് ആ വേറേ നാട്ട്ലോക്കെ ടീ വീല് കാൺച്ചു. ദല്കീലെ സറ്ക്കാര് പറ്ഞ്ഞ് വെഷല്ല, അത് അടിക്കണ അങ്ങ്നെ കൊയപ്പല്ലാന്ന്.. ആ സകാവിന് മാത്തറം തോന്നീലോ കെട്ട്യോനില്ലാണ്ടായി നെഞ്ഞത്തടിക്കണ പെണ്ണിനെ ഒന്ന് ചെന്നാ കാണാൻ… നേരം കൊറേട്ത്തു ചൊക്ളിക്ക് ആ അയമ്പത്തൊന്ന് വെട്ട് ഒന്ന് അലിയാൻ.. എന്നാലും അതാലോയിച്ചാ പരോശം വരും. രാഗവേട്ടൻ അയിൻറെടേല് ഒരീസം കാലത്ത് ഒറക്കീന്ന് ഏൻക്കാണ്ട്ങ്ങ്ട് പോയീ. ചൊക്ളിക്ക് കരച്ച്ല് നിർത്താൻ പറ്റീല്ല.…
മാത്യു പൂഴിക്കുന്നേല്‍ ശെമ്മാശപട്ടം സ്വീകരിക്കുന്നു
ചിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അംഗമായ പിറവം പൂഴിക്കുന്നേല്‍ ജോര്‍ജിന്റേയും സാറായുടേയും മകന്‍ മാത്യു, സെന്റ് വ്‌ളാഡിമിര്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും വൈദീകപഠനം വിജയകരമായി പൂര്‍ത്തീകരിച്ച് മാര്‍ച്ച് 12 ശനിയാഴ്ച ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ വച്ച് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമനസില്‍ നിന്നും ശെമ്മാശപട്ടം സ്വീകരിക്കുന്നു. രാവിലെ 7.30-ന് പ്രഭാത നമസ്‌കാരത്തോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷകളില്‍ അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വൈദീകര്‍, ശെമ്മാശന്മാര്‍, വൈദീക വിദ്യാര്‍ത്ഥികള്‍, വിശ്വാസികള്‍ എന്നിവര്‍ സംബന്ധിക്കും. കര്‍ത്താവിന്റെ മുന്തിരിത്തോപ്പില്‍ ദൈവീക ശുശ്രൂഷയ്ക്കായി ശെമ്മാശപട്ടം സ്വീകരിക്കുന്ന മാത്യു പൂഴിക്കുന്നേലിനെ കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ് ടി. ഡേവിഡിന്റെ അധ്യക്ഷതയില്‍ കൂടിയ മാനേജിംഗ് കമ്മിറ്റി പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ജോര്‍ജി…
ആംഗ്ലിക്കന്‍ സഭാ ബിഷപ്പ് ഡോ. ജോണ്‍ ഫിലിപ്പോസ് (82) ഒക്കലഹോമയില്‍ അന്തരിച്ചു
ഒക്കലഹോമ: ആംഗ്ലിക്കന്‍ സഭാ ബിഷപ്പ് ഡോ. ജോണ്‍ ഫിലിപ്പോസ്, 82, ഫെബ്രുവരി 27 ഞായറാഴ്ച ഒക്കലഹോമയില്‍ അന്തരിച്ചു. 1939 ഏപ്രില്‍ 15 ന് കുണ്ടറയില്‍ യോഹന്നാന്റെയുംഏലിയാമ്മ ഫിലിപ്പോസിന്റെയും പുത്രനായി ജനിച്ചു. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം ബാംഗ്ലുരിലേക്കു മാറി. അവിടെ വച്ച് ആദ്യ ഭാര്യ സുസനെ കണ്ടു മുട്ടി. 1962-ല്‍ അവര്‍ വിവാഹിതരായി. ജോണ്‍ ജൂനിയര്‍, ലാലി എന്നിവര്‍ ആ ബന്ധത്തിലെ മക്കളാണ്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രിയില്‍ 10 വര്‍ഷം ജോലി ചെയ്തു. അവിടെ വച്ച് സുവിശേഷ പ്രവര്‍ത്തനത്തില്‍ തല്പ്പരനായി. താമസിയാതെ സ്‌നാനമേറ്റു. തുടര്‍ന്ന് ദൈവശാസ്ത്രം പഠിക്കാന്‍ ആഗ്രഹിച്ചു. അതിനായി 1975-ല്‍ ഒക്ലഹോമയിലെത്തി. മിഡ് വെസ്റ്റ് ക്രിസ്ത്യന്‍ കോളജില്‍ പഠനം തുടരവെ 1977-ല്‍ ആര്‍ഡ്‌മോറിലെ കോളജ് ഹൈറ്റ്‌സ് ക്രിസ്റ്റ്യന്‍ ചര്‍ച്ചില്‍ വച്ച് പാസ്റ്ററായി അഭിഷിക്തനായി. വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും സുവിശേഷ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തു. ഇന്ത്യയില്‍…
ഉക്രൈൻ പ്രതിസന്ധി: പെന്റഗൺ ആണവ മിസൈൽ പരീക്ഷണ വിക്ഷേപണം മാറ്റിവച്ചു
വാഷിംഗ്ടണ്‍: ആണവ സേനയെ കൂടുതൽ ജാഗ്രതയിലാക്കാനുള്ള റഷ്യയുടെ സമീപകാല തീരുമാനത്തിന്റെ വെളിച്ചത്തിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ ഈ ആഴ്ച ഷെഡ്യൂൾ ചെയ്ത ആണവ മിസൈൽ പരീക്ഷണ വിക്ഷേപണം മാറ്റിവയ്ക്കുമെന്ന് പെന്റഗണ്‍ പറയുന്നു. ഞായറാഴ്ച, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, നേറ്റോയുടെ മുൻനിര അംഗങ്ങളുടെ ആക്രമണാത്മക പ്രസ്താവനകളോട് പ്രതികരിച്ചുകൊണ്ട് രാജ്യത്തെ ആണവ പ്രതിരോധ സേനയെ “ഉയർന്ന ജാഗ്രതയില്‍” നിര്‍ത്തിയിരുന്നു. “നമ്മുടെ രാജ്യത്തെക്കുറിച്ച് ആക്രമണാത്മക പ്രസ്താവനകൾ നടത്തുന്നതിൽ പ്രമുഖ നേറ്റോ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഏർപ്പെടുന്നു,” പുടിൻ ഒരു ബ്രീഫിംഗിൽ പറഞ്ഞു. കുതിച്ചുയരുന്ന പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനായി മിനിട്ട്മാൻ III ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ഷെഡ്യൂൾ ചെയ്ത പരീക്ഷണ വിക്ഷേപണം മാറ്റിവയ്ക്കുമെന്ന് പെന്റഗൺ ബുധനാഴ്ച പ്രസ്താവിച്ചു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ആണ് തീരുമാനമെടുത്തതെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി പറഞ്ഞു. “പിരിമുറുക്കത്തിന്റെ ഈ നിമിഷത്തിൽ, യുഎസും റഷ്യയും തെറ്റായ…
വിയന്നയിൽ നയതന്ത്ര അവസരം നഷ്ടമായാൽ യുഎസിന് മറ്റൊരു പരാജയം നേരിടേണ്ടിവരുമെന്ന് ഷാംഖാനി
2015ലെ ഇറാൻ ഉടമ്പടി പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് വിയന്നയിൽ നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ പരമാവധി സമ്മർദ്ദ നയം പരാജയപ്പെട്ടതിന് ശേഷം യുഎസിന് മറ്റൊരു പരാജയം കൂടി നേരിടേണ്ടിവരുമെന്ന് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാഴാഴ്ച തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എസ്എൻഎസ്‌സി) സെക്രട്ടറി അലി ഷംഖാനി പറഞ്ഞു, “#ViannaTalks നല്ല ഇടപാടിലേക്ക് നയിച്ചില്ലെങ്കിൽ, നയതന്ത്ര അവസരങ്ങൾ സമയബന്ധിതമായി ഉപയോഗിക്കാത്തതിനാൽ നിലവിലെ യുഎസ് ഭരണകൂടം സമീപഭാവിയിൽ പരാജയപ്പെടും,” ഇറാനും പി 4 + 1 ഗ്രൂപ്പും തമ്മിലുള്ള ചർച്ചകളിൽ ഷാംഖാനി പറഞ്ഞു. 2015ലെ ഇറാൻ കരാറിന്റെ പുനരുജ്ജീവനം നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. ബുധനാഴ്ച ഇറാനിയൻ നിയമനിർമ്മാതാക്കളുടെ സംഘവുമായി നടത്തിയ പ്രത്യേക മീറ്റിംഗിനെ അഭിസംബോധന ചെയ്തുകൊണ്ട്, വിയന്നയിൽ ഇതുവരെ സമവായത്തിലെത്തിയിട്ടില്ലാത്ത അവശേഷിക്കുന്ന പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കേണ്ടതിന്റെ ആവശ്യകത ശംഖാനി ഊന്നിപ്പറഞ്ഞു. “യുഎസിന്റെ…
റഷ്യ – ഉക്രെയ്ന്‍ യുദ്ധം: ചൈനീസ്-റഷ്യൻ ഏകോപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ വ്യാജമാണെന്ന് ചൈന
ഉക്രെയ്‌നുമായി ബന്ധപ്പെട്ട ചൈനീസ്-റഷ്യൻ ഏകോപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെ ചൈന നിഷേധിച്ചു. ഉക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിക്ക് മുന്നോടിയായി ചൈനയും റഷ്യയും ഏകോപിപ്പിച്ചതായി ആരോപണമുയർന്ന റിപ്പോർട്ടുകളെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം “വ്യാജ വാർത്ത” എന്ന് വിശേഷിപ്പിച്ചത്. ശ്രദ്ധ തിരിക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനുമുള്ള ഇത്തരം സമ്പ്രദായങ്ങൾ “നിന്ദ്യമാണ്” എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ബുധനാഴ്ച ഒരു പതിവ് മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ഉക്രെയ്നിലെ സൈനിക നടപടി ആരംഭിക്കുന്നതിന് മുമ്പ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പദ്ധതികളെക്കുറിച്ച് ചൈനീസ് ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള അറിവ് ഉണ്ടായിരുന്നതായി പാശ്ചാത്യ രഹസ്യാന്വേഷണ റിപ്പോർട്ട് സൂചിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥർ ബുധനാഴ്ച പറഞ്ഞിരുന്നു. “പ്രസക്തമായ റിപ്പോർട്ടുകളിൽ പരാമർശിച്ചിരിക്കുന്ന അവകാശവാദങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്ത ഊഹാപോഹങ്ങളാണ്, അവ ചൈനയെ കുറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ളതാണ്,” വാഷിംഗ്ടണിലെ ചൈനീസ് എംബസിയുടെ വക്താവ് ലിയു പെൻഗ്യു പറഞ്ഞു. റഷ്യയുടെ ഏറ്റവും വലിയ വ്യാപാര…
