പിങ്ക് പോലീസിന്റെ പരസ്യവിചാരണ; കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പോലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍. കുട്ടിയുടെ പിതാവിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഉദ്യോഗസ്ഥര്‍ ചെയ്ത കുറ്റത്തിന് സര്‍ക്കാര്‍ എന്തിനാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും കോടതിക്ക് ഇത്തരത്തില്‍ ഉത്തരവിടാന്‍ കഴിയില്ലെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. വലിയ മാനസിക പീഡനമാണ് പെണ്‍കുട്ടി നേരിടേണ്ടി വന്നതെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. നമ്പി നാരായണന്‍ കേസില്‍ നഷ്ടപരിഹാരം നല്‍കിയ മാതൃകയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയോടും കോടതിയോടും മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള പോലീസ് ഉദ്യോഗസ്ഥയുടെ സത്യവാങ്മൂലം അംഗീകരിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു. പോലീസുകാരിക്കെതിരെ നടപടി സ്വീകരിക്കാതെ അവരെ സംരക്ഷിക്കാന്‍ പോലീസ് മേധാവി ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും…

മൂന്നാറില്‍ ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്ത് ചൂടു ചായ ഒഴിച്ച വിനോദസഞ്ചാരികളെ കൈകാര്യം ചെയ്ത് മറ്റ് ജീവനക്കാര്‍

മൂന്നാര്‍: ചായക്കടക്കാരന്റെ മുഖത്ത് ചൂടു ചായ ഒഴിച്ച വിനോദ സഞ്ചാരികളെ കൈകാര്യം ചെയ്ത് ഹോട്ടലിലെ മറ്റ് ജീവനക്കാര്‍. മൂന്നാറിലാണ് സംഭവം. മലപ്പുറം ഏറനാട് സ്വദേശി അര്‍ഷിദ്(24), ബസ് ഡ്രൈവര്‍ കൊല്ലം ഓച്ചിറ സ്വദേശി കെ. സിയാദ്(31) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം ചായ കുടിക്കാനായി ഹോട്ടലില്‍ കയറി. ഇതിനിടെ തണുത്തുപോയെന്ന് പറഞ്ഞ് സംഘത്തിലൊരാള്‍ ചൂടു ചായ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടര്‍ന്ന്, ജീവനക്കാരുമായി വാക്കേറ്റമായി. ഇതിനു പിന്നാലെ ഇവര്‍ ബസില്‍ കയറി സ്ഥലംവിട്ടു. എന്നാല്‍, സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ബൈക്കില്‍ എല്ലപ്പെട്ടിയിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ബസ് തടഞ്ഞിട്ടു. വിനോദ സഞ്ചാരികളെയും ഡ്രൈവറെയും പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു.

ഭാര്യ പിണങ്ങിപ്പോയതില്‍ വിഷമത്തില്‍ റെയില്‍വേ പാളത്തില്‍ തലവച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്

തൃശൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് റെയില്‍ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ചു. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. തലശേരി സ്വദേശിയും ലോറി ഡ്രൈവറുമായ യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്റ്റേഷന്‍ മാസ്റ്ററുടെയും പോലീസിന്റെയും സമയോചിത ഇടപെടലിലൂടെയാണ് യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ലോറി ഡ്രൈവറായ യുവാവ് സിമന്റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. തുടര്‍ന്നാണ് ഭാര്യയുമായി പ്രശ്നമുണ്ടായത്. ഇതില്‍ മനംനൊന്ത് യുവാവ് മദ്യപിക്കുകയും ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സ്റ്റേഷന്‍ മാസ്റ്ററാണ് ഇയാള്‍ പാളത്തില്‍ തലവെച്ചു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഉടനെ റെയില്‍വേ സ്റ്റേഷനിലെത്തിയ പോലീസ് യുവാവിനെ അനുനയിപ്പിക്കുകയും ആത്മഹത്യശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു.      

ഉത്സവ പറമ്പിലെ തര്‍ക്കത്തിനിടെ യുവമോര്‍ച്ച പ്രവര്‍ത്തകനെ വധിച്ച കേസ്: ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി

പാലക്കാട്: യുവമോര്‍ച്ച നേതാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് പോലീസില്‍ കീഴടങ്ങി. പാലക്കാട് പഴമ്പാലക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അരുണ്‍ കുമാര്‍ മരിച്ച കേസിലാണ് ഡിവൈഎഫ് ഐ യൂണിറ്റ് സെക്രട്ടറി മിഥുന്‍ പിടിയിലായത്. കേസിലെ ആറ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇന്ന് രാവിലെയാണ് മിഥുന്‍ കീഴടങ്ങിയത്. മാര്‍ച്ച് രണ്ടിനാണ് അരുണിന്റെ മരണത്തിനിടയായ സംഭവമുണ്ടായത്. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറിയായ അരുണ്‍ കുമാറിന്(28) നെഞ്ചിലാണ് കുത്തേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മാര്‍ച്ച് 11ന് അരുണ്‍ മരിച്ചു. പേനാകത്തി പൊലെയുളള ആയുധം ഉപയോഗിച്ച് ഹൃദയത്തില്‍ കുത്തിയതാണ് മരണകാരണമായത്. അരുണിന്റെ തലച്ചോറിലേക്ക് രക്തയോട്ടവും നിലച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു

ഉക്രെയ്നില്‍ നിന്ന് അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് യു എസ് എംബസി

കീവ്: റഷ്യ 19-ാം ദിവസവും ആക്രമണം തുടരുന്ന സാഹചര്യത്തിൽ യുക്രെയിനിലെ അമേരിക്കൻ പൗരന്മാരോട് യുദ്ധത്തിൽ തകർന്ന രാജ്യം വിടാൻ കിയെവിലെ യുഎസ് എംബസി ആവശ്യപ്പെട്ടു. തിങ്കളാഴ്ച യുക്രെയ്ൻ വിദേശകാര്യ മന്ത്രി ഡിംട്രോ കുലേബയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. സുരക്ഷിതമെങ്കിൽ കര മാര്‍ഗം ഉക്രെയ്‌നിൽ നിന്ന് ഒഴിയാൻ ഞങ്ങൾ യുഎസ് പൗരന്മാരോട് ആവശ്യപ്പെടുന്നതായി എംബസിയുടെ ട്വിറ്ററില്‍ പറയുന്നു. “ബോർഡർ ക്രോസിംഗുകൾ ഇപ്പോൾ ലഭ്യമാണ്. വഴികളും അപകടസാധ്യതകളും പരിഗണിക്കുക; ഹൈവേകൾ തിരക്കേറിയതോ യുദ്ധസാധ്യതയുള്ളതോ അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതോ ആകാം. ചിലരെ സംബന്ധിച്ചിടത്തോളം, തുടരുന്നത് ഏറ്റവും നല്ല തീരുമാനമായിരിക്കാം,” മാർച്ച് 9 ന് അയച്ച സമാനമായ കത്തിൽ “ഉക്രെയ്നിൽ നിന്ന് ഉടൻ ഒഴിവാകാന്‍” എംബസി മുമ്പ് അമേരിക്കന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം തുടർന്നുള്ള സൈനിക പ്രവർത്തനങ്ങൾ കാരണം…

കുര്യന്‍ മ്യാലില്‍ രചിച്ച മലബാര്‍ കുടിയേറ്റം ഓര്‍മ്മകളില്‍ (പുസ്തക പരിചയം): എ.സി. ജോര്‍ജ്ജ്

അമേരിക്കയില്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ മലയാള ഭാഷാ സാഹിത്യരംഗങ്ങളിലെ ഒരു സജീവ നിറസാന്നിധ്യമാണ് ‘മലബാര്‍ കുടിയേറ്റം ഓര്‍മകളില്‍’ എന്ന ഈ പുസ്തകത്തിന്‍റെ രചയിതാവ് ശ്രീ കുര്യന്‍ മ്യാലില്‍. ഇതിനുമുമ്പ് നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള കുര്യന്‍ മ്യാലില്‍ പ്രബന്ധങ്ങളും ലേഖനങ്ങളും ചരിത്രങ്ങളും എഴുതാന്‍ പ്രാപ്തനും നിപുണനും ആണെന്ന് തെളിയിക്കുകയാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ. വളരെ ചെറുപ്രായത്തില്‍, ഒരു പൈതലായിരിക്കുമ്പോള്‍, തന്‍റെ ജډനാടായ തിരുവിതാംകൂറിലുള്ള കടുത്തുരുത്തിയില്‍ നിന്ന് മലബാറിലേക്കുള്ള കുടുംബസഹിതമായ കുടിയേറ്റത്തിന്‍റെ ചരിത്രസംഭവങ്ങള്‍ ഓരോന്നായി ഓര്‍മ്മിച്ചെടുക്കുകയാണ് എഴുത്തുകാരന്‍.സരസ്സമായ ഒരു നാടന്‍ ഓട്ടംതുള്ളല്‍പാട്ടോടു കൂടിയാണി ഓര്‍മ്മകുറിപ്പുകള്‍ ആരംഭിക്കുന്നതു.ആസമയത്തും കാലഘട്ടത്തിലുമുണ്ടായ ദുഃഖങ്ങളും, വ്യഥകളും, സന്തോഷങ്ങളും, വീര്‍പ്പുമുട്ടലുകളും കിതപ്പും, കുതിപ്പും ഒരു ചരിത്രകാരന്‍റെ സെല്ലുലോയിഡിലെന്നപോലെ നോക്കികാണുകയും അതിലളിതവും, സരസവും, വസ്തുനിഷ്ഠവുമായ ശൈലിയിലൂടെ വിവരിക്കുകയാണ് ശ്രീ കുര്യന്‍. ചരിത്രഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്‍ക്കൂട്ടു കൂടിയാണീ മലബാര്‍ കുടിയേറ്റ ഓര്‍മ്മകള്‍ എന്നു നിസംശയം പറയാം. ജീവജാലങ്ങളുടെ വ്യാപനം കുടിയേറ്റം…

എം എ സി എഫ് റ്റാമ്പാ വിമൻസ് ഫോറം അന്താരാഷ്ട്ര സ്ത്രീ ദിനം ആഘോഷിച്ചു

റ്റാമ്പാ: റ്റാമ്പായിലെ കേരള സെന്ററിൽ എം എ സി എഫ് റ്റാമ്പാ വിമൻസ് ഫോറം വിവിധ പരിപാടികളോടെ അന്താരാഷ്ട്ര സ്ത്രീ ദിനം ആഘോഷിച്ചു. വൈകുന്നേരം 4:30 നു ആരംഭിച്ച പരിപാടികൾക്കു ശേഷം റ്റാമ്പാ ബെയിലെ അനുഗ്രഹീത ഗായകർ പങ്കെടുത്ത സംഗീത സായാഹ്നവും നടത്തപ്പെട്ടു. സ്ത്രീദിന പരിപാടികൾ നയിച്ചത് വിമെൻസ് ഫോറം പ്രസിഡന്റ് ഷീല ഷാജുവിൻ്റെ നേതൃത്വത്തിൽ മിനി പ്രിൻസ്, സബിത നായർ, സാറാ മത്തായി, സ്നേഹ തോമസ് എന്നിവരടങ്ങിയ വിമൻസ് ഫോറം ആണ്. “ബ്രേക്ക് ദി ബയസ്” എന്ന ഈ വർഷത്തെ തീം അനുസരിച്ചു നടന്ന രസകരവും വിജ്ഞാനപ്രദവും ആയ പരിപാടികളിൽ റ്റാമ്പാ ബേ ഏരിയയിൽ ഉള്ള നിരവധി സ്ത്രീകൾക്ക് ഒത്തു കൂടാനും സന്തോഷപ്രദമായ ഒരു സായാഹ്നം ചിലവഴിക്കുവാനും അവസരം കിട്ടി. സ്റ്റേജ് ഡെക്കറേഷനും , ഭക്ഷണം ഒരുക്കുന്നതിനും സാജൻ കോരത് സഹായിച്ചപ്പോൾ ടെക്നിക്കൽ സെറ്റപ്പ് ഷാജു…

എന്തുകൊണ്ടാണ് പ്രമേഹം വരുന്നത്; രോഗലക്ഷണങ്ങൾ; എന്ത് കഴിക്കണം, എന്തൊക്കെ കഴിക്കരുത്

ഇന്നത്തെ കാലത്ത്, മോശമായ ജീവിത ശൈലിയാണ് പലരും പല രോഗങ്ങള്‍ക്കും അടിമയാക്കുന്നത്. ദുര്‍ബല ഹൃദയമുള്ള ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഇരയാകുകയും ഹൃദയാഘാതത്തിന് ഇരയാവുകയും പ്രമേഹ രോഗിയായി മാറുകയും ചെയ്യുന്നു. ഇന്ന് പ്രായമായവർ മാത്രമല്ല, ചെറുപ്പക്കാരും കുട്ടികളും ഈ രോഗത്തിന് എളുപ്പത്തിൽ ഇരയാകുന്നു. ഒന്നാമതായി, ഇത് വളരെ അപകടകരമായ ഒരു രോഗമാണ്. അത് ക്രമേണ ശരീരത്തെ നശിപ്പിക്കുന്നു. ഇത് ഗുരുതരമായ രോഗമായി മാറിയാൽ, ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുടരും. എന്നാൽ, സ്വയം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഇത് ഒരു പരിധിവരെ ഈ രോഗം ഒഴിവാക്കാം, അല്ലെങ്കിൽ സന്തുലിതമായി നിലനിർത്താം. വാസ്തവത്തിൽ, രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവും ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തതുമാണ് ഈ രോഗം പിടിപെടുന്നത്. അതേസമയം, ഇത് അവഗണിക്കുന്നത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ പ്രവർത്തനരഹിതമാകാൻ ഇടയാക്കും. പ്രമേഹം എങ്ങനെ ഉണ്ടാകുന്നു, പ്രമേഹത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്, പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്, അത് എങ്ങനെ…

ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ ബൈഡന്റെ പരാജയം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം: ട്രംപ്

സൗത്ത് കരോലിന: ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡന്റ് ജോ ബൈഡന്റെ “ബലഹീനത, ഭീരുത്വം, കഴിവില്ലായ്മ” എന്നിവയെ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിക്കുകയും ഇത് മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അമേരിക്കക്കാരെ ഭയാനകവും രക്തരൂക്ഷിതമായതുമായ യുദ്ധക്കെടുതിയിലാക്കാതെ ഈ ദുരന്തം അവസാനിപ്പിക്കാൻ തനിക്ക് ഇനിയും കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. സൗത്ത് കരോലിനയിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത ട്രം‌പ്, ഉക്രെയ്ൻ സംഘർഷം തുടർന്നാൽ അത് മറ്റൊരു ലോക മഹായുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രവചിച്ചു. “എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ കാണുന്നു. പുടിൻ യുദ്ധം നിർത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, അത് തെറ്റാണ്. യുദ്ധം കൂടുതൽ വഷളാകാൻ പോകുന്നു. അദ്ദേഹം അത് നിര്‍ത്തുകയില്ല, പുടിനോട് സംസാരിക്കാൻ നമ്മള്‍ക്ക് ആരുമില്ല,” ട്രം‌പ് പറഞ്ഞു. റഷ്യൻ നടപടിയെ “പ്രകോപനമില്ലാത്തതും ന്യായീകരിക്കാത്തതുമായ ആക്രമണം” എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം…

കാനഡയില്‍ വാഹനാപകടം; പഞ്ചാബ് സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് പഞ്ചാബ് സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികള്‍. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. ടൊറന്റോ ഹൈവേയില്‍ പ്രദേശിക സമയം പുലര്‍ച്ചെ 3.45ഓടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ ഹൈക്കമ്മീഷണര്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് മരിച്ച വിദ്യാര്‍ഥികളെന്ന് ക്വിന്റേ വെസ്റ്റ് ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറിയിച്ചു. ഇവര്‍ ഒരു വാനില്‍ സഞ്ചരിക്കുന്നതിനിടയില്‍ ട്രാക്ടര്‍ ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. കേസെടുത്തിട്ടില്ല.