അഞ്ചു വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദ്ധ്യാപിക ആശുപത്രിയില്‍

പെംബ്രോക് പൈന്‍സ് (ഫ്ലോറിഡ): സൗത്ത് ഫ്ലോറഡ ലേക്ക് പൈന്‍സ് എലിമെന്ററി സ്‌കൂളിലെ അഞ്ചു വയസ്സുകാരന്‍ വിദ്യാര്‍ത്ഥിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അദ്ധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പെംബ്രോക്ക് പൈന്‍ പോലീസ് മാര്‍ച്ച് 7 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം . ക്ലാസില്‍ ബഹളം വെക്കുകയും കസേരകള്‍ മറിച്ചിടുകയും ചെയ്ത അഞ്ചു വയസ്സുകാരനെ അദ്ധ്യാപിക കൂള്‍ ഡൗണ്‍ റൂമില്‍ കൊണ്ട് പോയി , അവിടെ വച്ചാണ് കുട്ടി മര്‍ദ്ദിച്ചത് . സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ പോലീസ് അബോധാവസ്ഥയില്‍ ചുമരിനോട് ചേര്‍ന്നിരിക്കുന്ന അദ്ധ്യാപികയെ കണ്ടെത്തി. മുഖം വിളറി വെളുത്തിരുന്നതായും, ക്ഷീണിതയായും ഇരുന്നിരുന്ന അദ്ധ്യാപികയെ തുടര്‍ന്ന് ഹോളിവുഡിലെ മെമ്മോറിയല്‍ റീജിയണല്‍ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്ക് ശേഷം അദ്ധ്യാപികയെ ഡിസ്ചാര്‍ജ് ചെയ്തതായും പോലീസ് അറിയിച്ചു . അദ്ധ്യാപികയുടെയും വിദ്യാര്‍ത്ഥിയുടെയും വയസ്സ് പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു…

പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയെ ആദരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത സാഹിത്യകാരനും, പ്രവാസി മലയാളി എഴുത്തുകാരില്‍ അറിയപ്പെടുന്ന നോവലിസ്റ്റും, ചെറുകഥകള്‍, നാടകങ്ങള്‍, ഹാസ്യം തുടങ്ങി നിരവധി രചനകള്‍ പ്രവാസി മലയാളികള്‍ക്കു വേണ്ടി അര നൂറ്റാണ്ടിലധികം കാലത്തോളം എഴുതി വായനക്കാരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന ജോണ്‍ ഇളമതയെ ആദരിക്കുന്നതിനു വേണ്ടി, അദ്ദേഹത്തിന്‍റെ അന്‍പതാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൂം മീറ്റിംഗ് വാസ്തവത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പ്രസ്തുത സൂം മീറ്റിംഗ് യൂട്യൂബില്‍ ലഭ്യമാണ്. ലേഖകന്‍റെ അടുത്ത സുഹൃത്തായ ഇളമതയോട് ആദരിക്കല്‍ ചടങ്ങിന്‍റെ കാര്യം സംസാരിച്ചപ്പോള്‍, അതിന്‍റെയൊന്നും ആവശ്യമില്ല, ഈ കോവിഡ് കാലത്ത് മനുഷ്യര്‍ ഒറ്റപ്പെട്ടു കഴിയുമ്പോള്‍ ആരാണ് സൂം മീറ്റിംഗില്‍ പങ്കെടുക്കാനെത്തുക എന്ന വിപരീത അഭിപ്രായമായിരുന്നു അദ്ദേഹത്തില്‍ നിന്ന് കിട്ടിയത്. എങ്കിലും, ചുരുങ്ങിയ സമയം കൊണ്ട് പദ്ധതി തയ്യാറാക്കി സൂം മീറ്റിംഗിന്‍റെ വിവരം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്‍കി. ഏതാനും വിശസ്തരായ സുഹൃത്തുക്കളെ വ്യക്തിപരമായി ക്ഷണിക്കുകയും, അവരെക്കൂടി ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും…

ഡാളസില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം സംഘടിപ്പിച്ചു

ഡാളസ് : അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം മാര്‍ച്ച് 5 ന് ഡാളസ്സില്‍ വിവിധ പരിപാടികളോടെ ഗാർലാൻഡ് സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ചർച്ചിൽ വെച്ച് സംഘടിപ്പിച്ചു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഇരുപത്തിയൊന്നാമതു . പ്രാര്‍ത്ഥനാ ദിന പരിപാടികൾ രാവിലെ 10 നു വെരി റവ എം എസ് ചെറിയാൻ കോർഎപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ചു.ഘോഷയാത്രക്കും ആരാധനക്കും ശേഷം സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ് അവതരിപ്പിച്ച സ്കിറ്റ് അതിമനോഹരമായിരുന്നു.റവ ജിജോ അബ്രഹാം സ്വാഗത പ്രസംഗം നടത്തി .ഡെൽഫി തോമസ് (കോർഡിനേറ്റർ):ആമുഖപ്രസംഗം ചെയ്തു. പ്രസിഡന്റ് :വെരി റവ രാജു ദാനിയേൽ കോറെപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാന്നാണ് അഖില ലോകപ്രാര്‍ത്ഥനാ…

കൃഷ്ണൻ ജി കേശവൻ മന്ത്ര കൺവെൻഷൻ ചെയർ

ഹ്യുസ്റ്റണിൽ 2023 ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ചെയർമാൻ ആയി കൃഷ്ണൻ ജി കേശവനെ തിരഞ്ഞെടുത്തു. കോ ചെയർ ആയി സുരേഷ് കരുണാകരൻ, സുനിൽ നായർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച, ഹ്യുസ്റ്റണിൽ തന്നെ താമസിക്കുന്ന മൂവരുടെയും സാന്നിധ്യം മന്ത്രയുടെ പ്രഥമ വിശ്വ ഹിന്ദു സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് സഹായകരമാകും എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ കൃഷ്ണൻ ജി കേശവൻ കോളേജ്തലം മുതൽ സംഘടനാ രംഗത്ത് സജീവമാണ്. ഇപ്പോൾ ശീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണ് . എഴുത്തുകാരൻ കൂടിയായ അദ്ദേഹം സംവിധാനം ചെയ്ത മലയാള നാടകങ്ങൾ അമേരിക്കയിലെ വിവിധ വേദികളിൽ അരങ്ങേറിയിട്ടുണ്ട്. കോട്ടയം രാമപുരം സ്വദേശിയായ സുരേഷ് കരുണാകരൻ ബാലഗോകുലം മുതൽ നിരവധി ഹൈന്ദവ സംഘടനകളിൽ പ്രവർത്തിച്ചു സംഘടനാ…

കാനഡയിൽ നിന്ന് ഫോമാ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ശുഭ അഗസ്റ്റിൻ

ഒന്റാറിയോ – ഫോമാ 2022 – 24 കാലഘട്ടത്തിലേക്കുള്ള കമ്മറ്റിയുടെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഗ്രാൻഡ് റിവർ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ശുഭ അഗസ്റ്റിൻ. 2004 ൽ രൂപീകൃതമായ കാനഡ ഒന്റാറിയോ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷന്റെ ഇപ്പോളത്തെ പ്രസിഡന്റ്‌ ആയി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ശുഭ അസോസിയേഷന്റെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ്. ജി ആർ എം എയുടെ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വിമൻസ് വിങ്ങിന്റെ കൺവീനർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ശുഭ അഗസ്റ്റിൻ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്നു, കേരളത്തിലെയും ഇവിടെയുമുള്ള വനിതകൾക്കും കുട്ടികൾക്കും വേണ്ടി ഫോമാ നടപ്പിലാക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാവുക എന്നത് ഒരു ഭാഗ്യമായി കരുതുന്നു. കഴിഞ്ഞ രണ്ടു ടേമുകളിലായി ഫോമാ വിമൻസ് ഫോറം ഫോമയുടെ മെമ്പർ അസോസിയേഷനുകളുടെ സഹായത്തോടെ കേരളത്തിൽ നൂറു കണക്കിന് നഴ്സിംഗ്…

ട്വിറ്റര്‍ ഓഫീസുകള്‍ മാര്‍ച്ച് 15 മുതല്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കും: സി.ഇ.ഒ. പരാഗ് അഗര്‍വാള്‍

സാന്‍ഫ്രാന്‍സിസ്‌ക്കൊ: (കാലിഫോര്‍ണിയ): പാന്‍ഡമിക്കിനെ തുടര്‍ന്ന് പൂര്‍ണ്ണമായോ, ഭാഗീകമായോ അടച്ചിട്ടിരുന്ന ട്വിറ്ററിന്റെ എല്ലാ ഓഫീസുകളും മാര്‍ച്ചു 15 മുതല്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പരാഗ് അഗര്‍വാള്‍ അറിയിച്ചു. ഓഫീസുകള്‍ പൂര്‍ണ്ണമായും തുറന്ന് പ്രവര്‍ത്തിക്കുമ്പോഴും ജീവനക്കാര്‍ക്ക് കൂടുതല്‍ ക്രിയാത്മകമായി വീടുകളിലിരുന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അതും സ്വാഗതം ചെയ്യുന്നതായും സി.ഇ.ഒ. പറഞ്ഞു. തിരഞ്ഞെടുക്കേണ്ടതു ജീവനക്കാരാണെന്നും, അതിന് അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്ലാവരേയും അതതു ഓഫീസുകളില്‍ കാണുന്നതിനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ പാന്‍ഡമിക്കിനെ കുറിച്ചു ഭയാശങ്കകളില്ലെന്നും, രണ്ടുവര്‍ഷമായി അടഞ്ഞുകിടക്കുന്ന ഓഫീസുകള്‍ തുറക്കുന്നതു എല്ലാവര്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേ സമയം ‘വര്‍ക്ക് അറ്റ് ഹോം’ പൂര്‍ണ്ണമായും ഏപ്രില്‍ 4 മുതല്‍ അവസാനിപ്പിക്കുമെന്നും ഗൂഗിള്‍ കമ്പനി അധികൃതര്‍ പറഞ്ഞു. അമേരിക്കയില്‍ ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയതാണ് ട്വിറ്റര്‍, ഗൂഗിള്‍ കമ്പനി അധികൃതരെ ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍…

മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ നാലാമത്തെ ഡാറ്റാ സെന്റർ തെലങ്കാനയില്‍

മൈക്രോസോഫ്റ്റ് കോർപ്പറേഷൻ (എംഎസ്‌എഫ്‌ടിഒ) അതിന്റെ അതിവേഗം വളരുന്ന വിപണികളിലൊന്നിൽ ഡിജിറ്റൽ ഉപഭോഗം വർദ്ധിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ഇന്ത്യയിൽ നാലാമത്തെ ഡാറ്റാ സെന്റർ അനാച്ഛാദനം ചെയ്തു. കമ്പനി ദീര്‍ഘകാലമായി രാജ്യത്ത് ദീര്‍ഘകാല നിക്ഷേപം നടത്തുകയാണെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ മേധാവി അനന്ത് മഹേശ്വരി പറഞ്ഞു. എന്നാൽ, രണ്ട് ബില്യണ്‍ ഡോളറിന്റെ ഏറ്റവും പുതിയ കേന്ദ്രത്തെക്കുറിച്ചുള്ള പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ഒരു പബ്ലിക് ക്ലൗഡ് ഡാറ്റാ സെന്ററിന് ഒറ്റത്തവണ നിക്ഷേപമല്ല, ഇത് ഞങ്ങളുടെ പക്കലുള്ള തുടർച്ചയായ നിക്ഷേപമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, നിലവിലുള്ള മൂന്ന് ഡാറ്റാ സെന്ററുകളിലെ ശേഷി ഞങ്ങൾ ഇരട്ടിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ സ്ഥാപനമായ ഐഡിസിയുടെ കണക്കനുസരിച്ച്, മൊത്തത്തിലുള്ള ഇന്ത്യൻ പൊതു ക്ലൗഡ് സേവന വിപണി 2025-ഓടെ 10.8 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സർക്കാർ വിദേശ ടെക് കമ്പനികളെ അവരുടെ കൂടുതൽ ഡാറ്റ…

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; കുവൈറ്റില്‍ വിദേശി അറസ്റ്റില്‍

കുവൈറ്റ് സിറ്റി : വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത വിദേശിയെ കുവൈറ്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. അബാസിയയില്‍ ഇയാള്‍ താമസിക്കുന്ന മുറിയില്‍ പ്രിന്റിംഗ് മെഷീന്‍ സജ്ജീകരിച്ചാണ് ആവശ്യക്കാര്‍ക്കായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കി കൊടുത്തിരുന്നത്. ഓയില്‍ റിഫൈനറി പോലുള്ള നിയന്ത്രിതമായ പ്രദേശത്തേക്കുള്ള തിരിച്ചറിയല്‍ രേഖയാണ് ഇയാള്‍ അനധികൃതമായി നിര്‍മിച്ചത്. സ്ഥാപനങ്ങളുടെ വ്യാജ മുദ്രയും സീലും ഒപ്പും ഉള്‍പ്പെടുത്തിയിയാണ് കാര്‍ഡുകള്‍ തയാറാക്കുന്നത്.   കഴിഞ്ഞദിവസം ഇത്തരത്തിലുള്ള വ്യാജ കാര്‍ഡ് പിടിക്കപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളിലേക്ക് അന്വേഷണ സംഘത്തെ കൊണ്ടെത്തിച്ചത്. ദിവസവും നിരവധി വ്യാജ കാര്‍ഡുകളാണ് ഇയാള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. വ്യാജ കാര്‍ഡുകള്‍ക്ക് നൂറ് ദിനാര്‍ വരെ ഈടാക്കിയിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ മുറിയില്‍ നിന്ന് ഡെലിവറിക്ക് തയാറായ നിലയില്‍ നിരവധി ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷനു കൈമാറി.…

രൂപക്ക് റിക്കാര്‍ഡ് തകര്‍ച്ച; നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒരു ദിനാറിന് 252 രൂപയാണ് മാര്‍ച്ച് ഏഴിലെ വിനിമയ നിരക്ക്. ദിനാറിന്റെ മൂല്യം 252 രൂപക്ക് മുകളില്‍ കടക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഏറ്റവും മികച്ച റേറ്റാണ് ഇന്നു രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യത്തെ മിക്ക എക്‌സ്‌ചേഞ്ചുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം കിട്ടിയതും മെച്ചപ്പെട്ട നിരക്കും ഒത്തുവന്നതോടെ കൈയിലുള്ളതും കടം വാങ്ങിയും നാട്ടിലേക്കു അയയ്ക്കുകയാണു പലരും. നിലവിലെ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ ദിനാറിന് 260 മുകളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. വിനിമയ നിരക്കിന്റെ ഈ ചാഞ്ചാട്ടം…

വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുന്നു; സുമിയില്‍നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കല്‍ പ്രതിസന്ധിയില്‍; ബസില്‍ കയറിയ വിദ്യാര്‍ഥികളെ തിരിച്ചിറക്കി

സുമി: സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എംബസി. വഴിയില്‍ സ്ഫോടനങ്ങളുണ്ടെന്നും യാത്ര സുഗമമായിരിക്കില്ലെന്നുമുള്ള വിലയിരുത്തലില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെച്ചത്. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ‘ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബസുകള്‍ പുറപ്പെടില്ല. വിദ്യാര്‍ഥികളോട് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു. മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായിട്ടുണ്ട്. തുടര്‍നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരി ക്കുക’, എന്നാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സന്ദേശം. വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയ ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കേണ്ടിവന്നത്. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും മേഖലയില്‍ റഷ്യ ആക്രമണം തുടരുകയാണെന്നാണ് സൂചന. അതിനാല്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇപ്പോള്‍ ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് എംബസിയില്‍ നിന്ന് ലഭിക്കുന്ന വിവരം