തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍, സഹയാത്രികന്റെ ലൈംഗികാതിക്രമത്തിന് ഇരയായായെന്ന കോഴിക്കോട് സ്വദേശിനിയായ അധ്യാപികയുടെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ വിസമ്മതിച്ച കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ വി.കെ. ജാഫറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ബസിലെ യാത്രക്കാന്‍ ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പര്‍ച്ചതിനെ തുടര്‍ന്ന് യാത്രക്കാരി പ്രതികരിച്ചിട്ടും കണ്ടക്ടര്‍ ഇടപെടാതിരിക്കുകയും അതിനെ പറ്റി ചോദിച്ചപ്പോള്‍, കയര്‍ത്ത് സംസാരിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജാഫറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കാര്‍ക്ക് സംരക്ഷണം നല്‍കേണ്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ പരാതിയുമായി എത്തിയ യാത്രക്കാരിയുടെ പരാതി അനുഭാവപൂര്‍വ്വം കേട്ട് പരിഹരിക്കാതെ കയര്‍ത്തു സംസാരിക്കുകയും കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളില്‍ തന്റെ ഭാഗം ന്യായീകരിച്ച് കോര്‍പ്പറേഷന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും നിരുത്തരവാദപരവുമാണെന്നുമുളള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും…
Month: March 2022
പഞ്ചാബില്‍ എഎപി, യുപിയിലും മണിപ്പുരിലും ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍
ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ( എഎപി )വമ്പന്‍ വിജയം സ്വന്തമാക്കുമെന്ന് ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. എഎപി 76 മുത ല്‍ 90 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസ് 19 മുതല്‍ 31 സീറ്റുകളിലേക്ക് ചുരുങ്ങിയേക്കും. അകാലി ദള്‍ 7 മുതല്‍ 11 സീറ്റുകള്‍ നേടും. പഞ്ചാബില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ഒന്ന് മുതല്‍ നാല് സീറ്റ് വരെ ലഭിക്കുമെന്നും ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നു അതേസമയം, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 262 മുതല്‍ 277 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ വരുമെന്നാണ്…
വനിതാദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ ചുമതലയേല്‍ക്കും
കോട്ടയം: അന്താരാഷ്ട്ര വനിതാദിനമായ നാളെ മാര്‍ച്ച് എട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. രാവിലെ 11.45ന് ദീപമോള്‍ക്ക് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറും. നിലവില്‍ രാജ്യത്ത് ട്രാവലര്‍ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചുരുക്കം വനിതകള്‍ മാത്രമാണുള്ളത്. ദീപമോളെ പോലുള്ളവര്‍ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകള്‍ക്ക് കരുത്ത് പകരുന്നതാണ്. ആതുരസേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോള്‍ കനിവ് 108 ആംബുലന്‍സസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോള്‍ക്ക് അതിനുള്ള അവസരം ഒരുക്കി നല്‍കുകയായിരുന്നു. യാത്രകളോടുള്ള അതിയയായ മോഹമാണ് 2008ല്‍ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് മോഹനന്റെ പിന്തുണയോടെ 2009ല്‍ ദീപമോള്‍ വലിയ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ഹെവി ലൈസന്‍സും കരസ്ഥമാക്കി. ഭര്‍ത്താവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഡ്രൈവിങ് മേഖല…
കേരളത്തില്‍ തിങ്കളാഴ്ച 1223 പേര്‍ക്ക് കോവിഡ് ;4 മരണം; ആകെ മരണം 66,263
കേരളത്തില്‍ 1223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂര്‍ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂര്‍ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസര്‍ഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 71,566 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1233 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 181 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 12,868 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി…
രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ. ആന്റണി
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡന്റനേയും നിലപാട് അറിയിച്ചതായി ആന്റണി പറഞ്ഞു. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയോട് നന്ദി അറിയിച്ചുവെന്നും ആന്റണി പറഞ്ഞു. ആന്റണിയടക്കം മൂന്ന് അംഗങ്ങളുടെ കാലാവധിയാണ് അടുത്ത മാസം ആദ്യം അവസാനിക്കുന്നത്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21 ആണ്.
സ്വത്ത് തര്‍ക്കം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരന്റെ വെടിയേറ്റ് യുവാവ് മരിച്ചു; മാതൃസഹോദരന്‍ ഗുരുതരാവസ്ഥയില്‍
കാഞ്ഞിരപ്പള്ളി : സ്വത്ത് തര്‍ക്കം മൂലം കാഞ്ഞിരപ്പള്ളിയില്‍ സഹോദരന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. മാതൃസഹോദരന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാല്‍ വീട്ടിലാണ് വൈകിട്ട് വെടിവയ്പ്പ് നടന്നത് . കരിമ്പനാല്‍ ജോര്‍ജ് കുര്യന്റെ വെടിയേറ്റ് സഹോദരന്‍ രഞ്ചു കുര്യന്‍ (49) മരണപ്പെടുകയായിരുന്നു. വെടിവയപ്പില്‍ പരിക്കേറ്റ മാതൃസഹോദരന്‍ കൂട്ടിക്കല്‍, പൂച്ചക്കല്ല് പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്നറിയുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു പ്രതി ജോര്‍ജ് കുര്യന്‍ എറണാകുളത്ത് ഫ്‌ളാറ്റ് ബിസിനസ് നടത്തുകയാണ്. തോട്ടമുടമയായ രെഞ്ചുവിന്റെ മക്കള്‍ ഊട്ടിയില്‍ പഠിക്കുകയാണ്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ജോര്‍ജ് വീടിനോട് ചേര്‍ന്നുള്ള രണ്ടരയേക്കള്‍ സ്ഥലം വില്‍ക്കുന്നതിനെ ചൊല്ലി വഴക്കിട്ടിരുന്നു. തുടര്‍ന്ന് വീട് വിട്ടുപോയ ജോര്‍ജിനെ മാതൃസേഹാദരന്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വീട്ടിലേക്ക്…
ഉക്രൈൻ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന; റഷ്യയുമായുള്ള സൗഹൃദം ‘പാറപോലെ ഉറച്ചത്’
ബീജിംഗ്: റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ അന്താരാഷ്ട്രതലത്തിൽ അപലപിച്ചിട്ടും ബീജിംഗും മോസ്‌കോയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും ശക്തമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്കളാഴ്ച ഊന്നിപ്പറഞ്ഞു. എന്നാല്‍, സമാധാനത്തിന് മധ്യസ്ഥത വഹിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള “പരിധികളില്ലാത്ത” തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ മാസം പറഞ്ഞതിന് ശേഷം ബെയ്ജിംഗ് അതിന്റെ അടുത്ത സഖ്യകക്ഷിയായ മോസ്കോയെ അപലപിക്കാൻ വിസമ്മതിച്ചു. “രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഉറച്ചതാണ്, ഇരുപക്ഷത്തിന്റെയും ഭാവി സഹകരണ സാധ്യതകൾ വളരെ വിശാലമാണ്,” വാങ് ഒരു വാർഷിക പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, “ആവശ്യമുള്ളപ്പോൾ ആവശ്യമായ മധ്യസ്ഥത” വഹിക്കാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ ശക്തികൾക്ക് ഈ പങ്ക് നിറവേറ്റാൻ കഴിയാത്തതിനാൽ റഷ്യയും ഉക്രെയ്നും തമ്മിലുള്ള ഭാവി സമാധാന ചർച്ചകൾക്ക് ചൈന മധ്യസ്ഥത വഹിക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ…
കെഎസ്ആര്‍ടിസി ബസിലെ ലൈംഗീകാതിക്രമം; ഇടപെടാന്‍ വിസമ്മതിച്ച കണ്ടക്ടര്‍ക്കെതിരെ അച്ചടക്ക നടപടി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ അദ്ധ്യാപികയ്ക്കെതിരെ ലൈംഗീകാതിക്രമം ഉണ്ടായ സംഭവത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച കണ്ടക്ടര്‍ ജാഫറിനെതിരെ അച്ചടക്ക നടപടി. പ്രാഥമിക അന്വേഷണത്തില്‍ കൃത്യവിലോപം ബോധ്യപ്പെട്ടെന്ന് കെഎസ്ആര്‍ടിസി കണ്ടെത്തി. നടപടിയെന്തെന്ന് സിഎംഡി ഇന്ന് പ്രഖ്യാപിക്കും. കെഎസ്ആര്‍ടിസി ബസില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്ത അദ്ധ്യാപികയ്ക്ക് നേരെയാണ് സഹയാത്രികനില്‍ നിന്നും ലൈംഗീകാതിക്രമം ഉണ്ടായത്. ഇതേക്കുറിച്ച് കണ്ടക്ടറോട് പരാതിപ്പെട്ടപ്പോള്‍ അയാളും മോശമായി പെരുമാറിയെന്ന് യുവതി ആരോപിച്ചു. അതേസമയം, വിഷയത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇടപെട്ടിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെഎസ്ആര്‍ടിസി എംഡിയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കണ്ടക്ടര്‍ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നാണ് മനസിലാക്കുന്നത്. പ്രശ്നത്തെ ഗൗരവമായി കാണും. അദ്ധ്യാപികയെ നേരിട്ട് വിളിച്ച് പിന്തുണ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം; കേരളത്തില്‍ മൂന്ന് ഒഴിവുകള്‍; ശ്രേയാംസ്‌കുമാറിന് ഇനി സീറ്റ് നല്‍കില്ല
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍നിന്നുള്ള രാജ്യസഭാ എംപിമാരുടെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. കാലാവധി പൂര്‍ത്തിയാക്കുന്ന എംപിമാരുടെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ രണ്ടിന് ഇവരുടെ കാലാവധി തീരുന്നത്. കേരളത്തില്‍ മൂന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി. ശ്രേയാംസ് കുമാര്‍, സിപിഎം നേതാവ് കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രിലില്‍ തീരുന്നത്. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ ഉപനേതാവുമായ ആനന്ദശര്‍മ്മ ഉള്‍പ്പടെ പതിമൂന്ന് പേരുടെ കാലാവധിയാണ് ഈ ടേമില്‍ അവസാനിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 14ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 21ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അതേസമയം, കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന സീറ്റുകളില്‍ രണ്ടിടത്ത് സി.പി.എമ്മും സി.പി.ഐയും മത്സരിക്കും. ഒരു സീറ്റില്‍ യു.ഡി.എഫിന് വിജയിക്കാം. എല്‍.ജെ.ഡി അംഗം എം.വി ശ്രേയാംസ്‌കുമാര്‍ ഒഴിയുന്ന സീറ്റ് വീണ്ടും എല്‍.ജെ.ഡിക്ക് നല്‍കില്ലെന്നാണ്…
ട്രെയിന്റെ അടിയില്‍ പെട്ട നാലുവയസ്സുകാരിക്ക് രക്ഷകരായി രണ്ട് പോലീസുകാര്‍
വര്‍ക്കല: റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ട്രാക്കിലേക്കു വീണുപോയ നാലുവയസ്സുകാരിക്ക് പോലീസുകാര്‍ രക്ഷകരായി. പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണ കുട്ടിയെ, തീവണ്ടി നീങ്ങിത്തുടങ്ങും മുമ്പ് സമയോചിതമായി ഇടപെട്ട് പോലീസുകാര്‍ പുറത്തെത്തിക്കുകയായിരുന്നു. മധുര സ്വദേശി സെല്‍വകുമാറിന്റെയും രേമുഖിയുടെയും മകള്‍ റിയശ്രീയാണ് വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മധുര-പുനലൂര്‍ പാസഞ്ചറിലാണ് വര്‍ക്കല സന്ദര്‍ശിക്കാനായി ധുരയില്‍ നിന്നുള്ള സംഘം എത്തിയത്. തീവണ്ടി വര്‍ക്കല സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഇറങ്ങുമ്പോഴാണ് റിയശ്രീ അപകടത്തില്‍പ്പെട്ടത്. കാല്‍വഴുതി കുട്ടി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണതോടെ ഒപ്പമുണ്ടായിരുന്നവര്‍ ബഹളംവെച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനീഷ്, എം.എസ്.ഷാന്‍ എന്നിവര്‍ ഓടിയെത്തി. ഇവര്‍ തീവണ്ടിക്കടിയില്‍നിന്നും റിയശ്രീയെ പുറത്തെടുത്ത് പ്ലാറ്റ്ഫോമിലെത്തിച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ സമീപത്തായിരുന്നു അപകടം നടന്നത്. ബഹളം കേട്ടതിനാല്‍ അപകടവിവരം സ്റ്റേഷന്‍ സൂപ്രണ്ട് ശിവാനന്ദന്റെ ശ്രദ്ധയിലുമെത്തി. അതിനാല്‍ അദ്ദേഹം തീവണ്ടിക്ക് സിഗ്‌നല്‍…
