തിരുവനന്തപുരം: മീഡിയ വണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി വ്യാഴാഴ്ച ഉചിതമായ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ. ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച വ്യക്തിപരമായ അസൗകര്യം ഉണ്ടെന്ന് ദുഷ്യന്ത് ദാവെ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പതിനൊന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാനല്‍ ആണ് മീഡിയ വണ്‍ എന്ന് ദുഷ്യന്ത് ദാവെ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആഭ്യന്ത്രര മന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആണ് ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാത്തത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും, ഡിവിഷന്‍ ബെഞ്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലുകളുടെ…
Month: March 2022
വാവ സുരേഷ് വീണ്ടും പാമ്പുപിടിക്കാനിറങ്ങി
ചാരുംമൂട്: ബൈക്കിനുള്ളിലൊളിച്ച മൂര്‍ഖനെയുംകാത്ത് അഞ്ചുമണിക്കൂര്‍. അവസാനം വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി. ആശുപത്രിയില്‍ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു. ചാരുംമൂട് പേരൂര്‍കാരാണ്മയില്‍ മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് രണ്ടു ബൈക്കുകളായിരുന്നു ഉണ്ടായിരുന്നത്. മകന്‍ അഖില്‍ ജിമ്മില്‍ പോകാനായി വൈകീട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്പോഴാണ് തറയില്‍ക്കിടന്ന മൂര്‍ഖന്‍ പത്തിവിടര്‍ത്തി കൊത്താനടുത്തത്. വണ്ടിയില്‍നിന്നു ചാടിയിറങ്ങിയാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറിട്ടുമൂടിയിരുന്ന ബൈക്കിലേക്കു കയറി. വാവ സുരേഷിനെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. വാവ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാരും തടിച്ചുകൂടി. രാത്രി എട്ടരയോടെയാണു സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവര്‍ നീക്കിയതോടെ ഹാന്‍ഡിലിനടിയില്‍ ചുറ്റിക്കിടന്ന പാമ്പിനെ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ വാവ സുരേഷ് പിടികൂടി വീട്ടുകാര്‍ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. വാവ സുരേഷിനു നാട്ടുകാര്‍ സ്വീകരണംനല്‍കി.
പരിശ്രമങ്ങളെല്ലാം പാഴായി; അമ്മപ്പുലിയില്‍ നിന്ന് വേര്‍പെട്ട പുലിക്കുഞ്ഞ് ചത്തു
വടക്കാഞ്ചേരി: അമ്മപ്പുലിയില്‍നിന്ന് വേര്‍പെട്ട പുലിക്കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം വിഫലം. അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കില്‍ പരിചരണത്തിലായിരുന്ന ആണ്‍പുലിക്കുട്ടി ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ന് ചത്തു. പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളില്‍ ഒന്നിനെ 52 ദിവസംമുമ്പാണ് ക്ലിനിക്കിലെത്തിച്ചത്. മലബന്ധത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിമുതല്‍ പാല്‍ ഉള്‍പ്പടെ ഒന്നും കഴിച്ചിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാലയില്‍ നടക്കും. ജനുവരി പത്തിനാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പ്രസവിച്ച് നാലുദിവസമെങ്കിലുമായിട്ടുണ്ടെന്നാണ് അന്ന് വാളയാര്‍ റേഞ്ചിലെ വനപാലകര്‍ നല്‍കിയ സൂചന. ഒരു പുലിക്കുട്ടിയെ പിന്നീട് അമ്മപ്പുലിതന്നെ കൊണ്ടുപോയി. അവശേഷിച്ചതിനെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ജനുവരി പതിമൂന്നിനാണ് അകമലയില്‍ എത്തിച്ചത്. അപ്പോള്‍ കണ്ണുതുറന്നിരുന്നില്ല. കൊണ്ടുവരുമ്പോള്‍ 500 ഗ്രാം ഉണ്ടായിരുന്ന പുലിക്കുട്ടിക്ക് ക്രമേണ ഒരു കിലോഗ്രാം വരെ തൂക്കംവെച്ചിരുന്നു..
ഇന്ത്യയിലെ കോവിഡ് കേസുകൾ കുറഞ്ഞു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,362 പുതിയ അണുബാധകൾ
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. ഇന്ന് (തിങ്കളാഴ്ച) 4,362 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച 5,476 പുതിയ കേസുകളായിരുന്നു രേഖപ്പെടുത്തിറയത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നിലവിൽ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 54,118 ആണ്. ഇന്നലെ മുതൽ പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, പ്രതിദിന പോസിറ്റീവ് നിരക്ക് ഞായറാഴ്ച 0.60 ശതമാനത്തിൽ നിന്ന് 0.71 ശതമാനമായി വർദ്ധിച്ചു. ആഴ്ചയിലെ പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,620 പേർ രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 4,23,98,095 ആയി. രോഗമുക്തി നിരക്ക് 98.68 ശതമാനത്തിലെത്തി. രാജ്യത്തെ മരണസംഖ്യ 5,15,102 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,12,926 ടെസ്റ്റുകൾക്ക് നടത്തി. ഇതുവരെ പൂർത്തിയാക്കിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം…
മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും അരികെ പാണക്കാട് തങ്ങള്‍ക്ക് നിത്യവിശ്രമം
മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായി. ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ നടത്തി. പാണക്കാട് തങ്ങളെ അവസാന നിമിഷവും കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് മലപ്പുറം ടൗണ്‍ ഹാളിലേക്ക് എത്തിയത്. ജനത്തിരക്ക് കൂടി വന്നതോടെ രാത്രി 12.30 ഓടെ ഭൗതികദേഹം പാണക്കാട്ടെ വീട്ടിലേക്ക് മാറ്റി. വീട്ടിലേക്കും ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ഖബറടക്കം നടത്തുകയായിരുന്നു. ഇന്നു രാവിലെ 9നായിരുന്നു ഖബറടക്കം നേരത്തെ നിശ്ചയിച്ചിരുന്നത്. ഏറെക്കാലമായി രോഗബാധിതനായി കിടന്നതിനാല്‍ ഭൗതികദേഹത്തിനുണ്ടാകാവുന്ന മാറ്റങ്ങള്‍ കൂടി പരിഗണിച്ചാണ് ഖബറടക്കം നേരത്തെയാക്കിയത്. കടലുണ്ടിപ്പുഴയുടെ തീരത്ത് പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ചാരത്താണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അന്ത്യ വിശ്രമം ഒരുക്കിയത് . പാണക്കാട് കുടുംബത്തിലെ…
ഓപ്പറേഷൻ ഗംഗ: 76 വിമാനങ്ങളിലായി 16,000 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി
ന്യൂഡൽഹി: യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ നിരന്തരം ശ്രമിക്കുന്നു. റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യൻ പൗരന്മാർ ഉക്രെയ്നിന്റെ അതിർത്തി കടക്കുന്നത്. ഫെബ്രുവരി 26 ന്, ബുച്ചാറെസ്റ്റിൽ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 വിമാനങ്ങളിലായി 2500 ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവന്നതായി അധികൃതർ അറിയിച്ചു. ഹംഗറി, റൊമാനിയ, പോളണ്ട് എന്നിവിടങ്ങളിൽ നിന്ന് കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ അടുത്ത 24 മണിക്കൂറിനുള്ളിൽ ഏഴ് വിമാനങ്ങൾ കൂടി അയക്കുമെന്ന് അവർ പറഞ്ഞു. ബുഡാപെസ്റ്റിൽ നിന്ന് അഞ്ച് വിമാനങ്ങളും പോളണ്ടിലെ റെസോയിൽ നിന്നും റൊമാനിയയിലെ സുസെവയിൽ നിന്നും ഓരോ വിമാനവും ഉണ്ടാകും. ഇതുവരെ, 76 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ കീഴിൽ 15,920 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നു. ഈ 76 വിമാനങ്ങളിൽ 13 എണ്ണം കഴിഞ്ഞ…
14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കി വെച്ച് യൂണിയന്‍ കോപ്
ദുബൈ: യുഎഇയിലെ (UEA) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop), മാര്‍ച്ച് മാസത്തിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കിവെച്ചു. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ലഭിക്കുക. എല്ലാ ശാഖകളിലും ദുബൈയിലെ എല്ലാ സെന്ററുകളിലും കോഓപ്പറേറ്റീവ് വര്‍ഷം മുഴുവന്‍ സ്ഥിരമായി പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങാറുണ്ടെന്നും ഉപഭോക്താക്കളുടെ സന്തോഷത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മാര്‍ക്കറ്റിങ് പദ്ധതിയുടെ ഭാഗമാണിതെന്നും യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. മാര്‍ച്ച് മാസത്തിലെ 14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യതേര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ഉള്ളത്. മാര്‍ച്ച് മാസത്തിലെ എല്ലാ പ്രൊമോഷണല്‍ ക്യാമ്പയിനുകളും കോഓപ്പറേറ്റീവിന്റെ വാട്‌സാപ്പ് സര്‍വീസ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വെബ്‌സൈറ്റുകള്‍, ടെക്‌സ്റ്റ്…
മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടന കർമ്മം നടന്നു
മാർത്തോമാ സഭയുടെ വടക്കേ അമേരിക്ക യൂറോപ് ഭദ്രാസനത്തിന് കീഴിലുള്ള സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ ഭദ്രാസന കോൺഫറൻസ് 2022 ഓഗസ്റ്റ് 18 മുതൽ 21 വരെയുള്ള തീയതികളിൽ പെൻസിൽവേനിയയിലുള്ള കാർലയിലിലെ ബോംഞ്ചി യോർണോ കോൺഫറൻസ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. കോൺഫറൻസ് South East റീജിയൻ സന്നദ്ധ സുവിശേഷക സംഘം ആകുന്നു നേതൃത്വം വഹിക്കുന്നത്. സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ പതിനാറാമത് കോൺഫറൻസിൽ ഭദ്രാസന ബിഷപ്പ് റൈറ്റ്. റെവ്. ഡോ. ഐസക് മാർ ഫിലക്സിനോസ്, പ്രമുഖ വേദ പണ്ഡിതനും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ റവ. ഡോ. ഈപ്പൻ വർഗീസ്. മികച്ച വാഗ്മിയും പ്രാസംഗികനും ആയ റവ. മനു വർഗീസ്, പ്രമുഖ വേദ ചിന്തകനും പ്രാസംഗികനും ആയ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ വേദപഠന ചിന്തകൾക്ക് നേതൃത്വം നൽകും. “ദൈവരാജ്യത്തിൽ സമാധാനം സ്ഥാപിക്കുന്നവർ (Peace Builders in the Kingdom of…
നോമ്പാചരണം – പാപം മൂലം ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനുള്ള അവസരം: വെരി റവ ഡോ. ചെറിയാൻ തോമസ്
ഡാളസ്: തീവ്രമായ നോമ്പ് ആചരണ ദിനങ്ങളിലൂടെയാണ് ക്രൈസ്തവ സമൂഹം ഇപ്പോൾ കടന്നുപോകുന്നത് . ക്രൈസ്തവർ മാത്രമല്ല ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ ഇതര മതവിഭാഗങ്ങളും കഠിനമായി നോമ്പ് ആചരിക്കുന്നു എന്നുള്ളത് നാം വിസ്മരിക്കരുതു .നോമ്പ് ആചരണം മാർത്തോമ സഭ വേർതിരിച്ചിരിക്കുന്നത് പാപം മൂലം ദൈവത്തിൽ നിന്നും അകന്നുപോയി ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനും പ്രാർഥനക്കും കൂടുതൽ സമയം ചെലവഴികുന്നതിനുള്ള അവസരം ലഭ്യമാകുക എന്നതിനാണ് മാർത്തോമാ സഭ മുൻ വികാരി ജനറലൂം ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച വികാരിയുമായ വെരി റവ ഡോ: ചെറിയാൻ തോമസ് പറഞ്ഞു . മാർച്ച് 6 ഞായറാഴ്ച നോർത് അമേരിക്ക ദദ്രാസന ദിനത്തോടനുബന്ധിച്ചുഡാളസ് സെയിന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ ധ്യാനപ്രസംഗം നടത്തുകായായിരുന്ന റവ ചെറിയാൻ തോമസ്. നോമ്പ് നോൽക്കുന്നത് നമുക്ക് ഏറ്റവും ഇഷ്ടപെട്ട ആഹാരം വർജിച്ചു ശാരീരിക സൗഖ്യം പ്രാപിക്കുക എന്നതിലുപരി…
ഇന്നത്തെ ചിന്താവിഷയം
ഇരുപത്തൊന്നാം നുറ്റാണ്ടിലൂടെ നാം അതിവേഗം കടന്നുപോയികൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. നാം എല്ലാവരും വലിയ തിരക്കിലാണ് ഇപ്പോഴും, ആർക്കും മറ്റാരെപ്പറ്റിയും ചിന്തിക്കാനോ അവരുടെയൊക്കെ പ്രയാസങ്ങളെ പറ്റിയോ ഒന്നും ഒരു നിമിഷം എങ്കിലും ചിന്തിക്കാൻ പോലും സമയം ഇല്ല. കാരണം, എങ്ങനെയും എല്ലാം വെട്ടിപിടിക്കണം എന്ന ചിന്തയാണ് എന്നെയും നമ്മെ എല്ലാവരെയും ഭരിക്കുന്നത്. കോടികൾ ബാങ്ക് ബാലൻസ്, വില്ലകൾ, വിലപിടിപ്പുള്ള കാറുകൾ, മക്കൾക്ക് ഏറ്റവും നല്ല കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസം, എന്ന് വേണ്ട മനുഷ്യന് അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും ഏറ്റവും മുന്തിയ നിലയിൽ എത്തി. എന്നിട്ടും നാമൊക്കെ ഒന്നിലും സംതൃപ്തരല്ല എന്നത് വിസ്മരിക്കാൻ പറ്റാത്ത ഒരു വലിയ സത്യമാണ്. എന്തെല്ലാം ഉണ്ടെങ്കിലും എങ്ങനെയും വീണ്ടും വീണ്ടും എന്തെല്ലാം നേടാമോ അതെല്ലാം വേണം എന്ന ചിന്ത നമ്മെയെല്ലാം നല്ല വണ്ണം ഭരിക്കുന്നുണ്ട്. നാമിതൊക്കെ നേടിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ, എല്ലാം ഏല്ലാവർക്കും ഒരു…
