ഷിംല: രാജ്യത്തുടനീളം നിയമം നടപ്പാക്കുന്നതിനെ പിന്തുണച്ച് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറും രംഗത്ത്. ഏകീകൃത സിവിൽ കോഡിനെ അദ്ദേഹം പ്രശംസിച്ചു. മാത്രമല്ല, ഹിമാചൽ പ്രദേശിൽ ഇത് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്നും എന്നാൽ അതിൽ തിടുക്കമില്ലെന്നും മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു. ഹിമാചൽ പ്രദേശിന് മുമ്പ് ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും യൂണിഫോം സിവിൽ കോഡ് (യുസിസി) സംബന്ധിച്ച് ചർച്ച നടന്നിരുന്നു. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഇത് സംബന്ധിച്ച് സംസാരിച്ചിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് ബിജെപി വീണ്ടും സർക്കാർ രൂപീകരിച്ചിരിക്കുകയാണ്. യുസിസി നടപ്പാക്കാൻ ഉടൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു. ഉത്തരാഖണ്ഡിന് പിന്നാലെ ഉത്തർപ്രദേശിലും ഏകീകൃത സിവിൽ കോഡ് യുപി സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു. ബിഹാറിലും പ്രക്ഷോഭം ശക്തമായി. എന്നാൽ,…
Month: April 2022
ഇന്ത്യയിൽ ‘ഹനുമാൻ ചാലിസ’ പാരായണം ചെയ്യുന്നത് രാജ്യദ്രോഹമാണോ?; മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന രാഷ്ട്രീയ യുദ്ധം തുടങ്ങി
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് അറസ്റ്റിലായി ജയിലിലേക്ക് അയച്ച നവനീത് റാണ എന്ന വനിതാ എംപിയെ മര്‍ദ്ദിച്ചതായി ബിജെപി ആരോപണം. നവനീത് റാണയ്ക്ക് ജയിലിൽ മോശമായ പെരുമാറ്റമാണെന്ന് ലഭിച്ചതെന്ന് സംസ്ഥാന മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. ഉദ്ധവ് താക്കറെ സർക്കാർ അങ്ങേയറ്റം അസഹിഷ്ണുതയുള്ളവരാണെന്നും നവനീത് റാണയ്‌ക്കും അവരുടെ ഭർത്താവ് രവി റാണയ്‌ക്കുമെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് അവർ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാൻ ചാലിസ പാരായണം ചെയ്യുമെന്ന് പ്രഖ്യാപിച്ചാൽ എങ്ങനെയാണ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയെന്നും ഫഡ്‌നാവിസ് ചോദിച്ചു. “ഹനുമാൻ ചാലിസ പാരായണം ചെയ്യുന്നത് രാജ്യദ്രോഹമാണെങ്കിൽ, ഞങ്ങളെല്ലാവരും ദിവസവും അത് ചെയ്യും,” അദ്ദേഹം പറഞ്ഞു. “ഒരു വനിതാ എംപിയോടാണ് ജയിലിൽ മോശമായി പെരുമാറുന്നത്. ജാതിയുടെ പേരിൽ അവർ വിവാദ പരാമർശങ്ങൾക്ക് വിധേയരാകുകയാണ്. അവർക്ക്…
ഡൽഹിയിൽ മൂന്നു നില കെട്ടിടം തകർന്നു; 5 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി; ഒരാളെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: ഡല്‍ഹിയിലെ സത്യ നികേതൻ മേഖലയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അഞ്ച് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഗ്നിശമനസേനാ യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എൻഡിആർഎഫ് സംഘം ഒരാളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി പുറത്തെടുത്തു. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണെന്ന വാർത്ത പരിഭ്രാന്തി പരത്തി. വൻ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ഒരാളെ പുറത്തെടുത്തിട്ടുണ്ട്. ഒരു വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് എസ്ഡിഎംസി മേയർ മുകേഷ് സൂര്യൻ പറഞ്ഞു. കെട്ടിടം അപകടമേഖലയിലാണെന്ന് കാണിച്ച് മാർച്ച് 31ന് മുനിസിപ്പൽ കോർപ്പറേഷൻ നോട്ടീസ് അയച്ചിരുന്നു. ഏപ്രിൽ 14-ന് പോലീസിനെയും എസ്ഡിഎമ്മിനെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചിരുന്നു എന്നും മേയര്‍ പറഞ്ഞു.
TRENDS, India’s largest fashion destination opens 6 stores in Kerala
Thiruvananthauram: India’s largest and fastest growing apparel and accessories specialty chain of Reliance Retail, TRENDS, announced the launch of six new stores in Kerala. The new Trends stores have come up at Kottiyam in Kollam; Nooranad in Alappuzha; Beypore in Kozhikode; and Kuttipuram, Ponnani and Edavannapara in Malappuram district. Trends is truly democratizing fashion in India, by strengthening its reach & connect with consumers in India – right from Metros, mini metros, to Tier 1, 2 towns and beyond & is India’s favorite fashion shopping destination. The new Trends stores…
ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷൻ ഡെസ്റ്റിനേഷനായ ട്രെൻഡ്സ് കേരളത്തിൽ 6 സ്റ്റോറുകൾ തുറന്നു
തിരുവനന്തപുരം: റിലയൻസ് റീട്ടെയിലിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെ സ്‌പെഷ്യാലിറ്റി ശൃംഖലയായ ട്രെൻഡ്‌സ് കേരളത്തിൽ ആറ് പുതിയ സ്റ്റോറുകൾ ആരംഭിച്ചു. കൊല്ലത്തെ കൊട്ടിയം, ആലപ്പുഴയിലെ നൂറനാട്, കോഴിക്കോട്ടെ ബേപ്പൂർ, മലപ്പുറത്തെ കുറ്റിപ്പുറം, പൊന്നാനി, എടവണ്ണപ്പാറ എന്നിവിടങ്ങളിലുമാണ് പുതിയ ട്രെൻഡ് സ്റ്റോറുകൾ തുറന്നിട്ടുള്ളത്. മെട്രോകൾ, മിനി മെട്രോകൾ, ചെറു നഗരങ്ങൾ തുടങ്ങി അതിനുമപ്പുറവുമാണ് ഇന്ത്യയുടേ പ്രിയപ്പെട്ട ഫാഷൻ ഷോപ്പിംഗ് ഡെസ്റ്റിനേഷനായ ട്രെൻഡ്‌സിന്റെ വളർച്ച. ഇത്തരത്തിൽ വ്യാപ്തി ശക്തിപ്പെടുത്തി ഉപഭോക്താക്കളുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിലുടെ ട്രെൻഡ്സ് ഇന്ത്യയിലെ ഫാഷൻ മേഖലയെ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്നു. ഏറെ ഗുണനിലവാരമുള്ള പുത്തൻ ഫാഷൻ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കൾക്ക് മികച്ച മൂല്യത്തിൽ ട്രെൻഡ്‌സിന്റെ പുതിയ സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നു. ഇതുവഴി തനതും സവിശേഷവും അതിമനോഹരവുമായ ഒരു ഷോപ്പിങ് അനുഭവം ട്രെൻഡ്‌സിന്റെ പുതിയ സ്റ്റോറുകൾ ഉപഭോക്താക്കൾക്ക് നൽകുന്നു. കൂടാതെ സ്ത്രീകളുടെ ട്രെൻഡി വസ്ത്രങ്ങൾ, പുരുഷന്മാരുടെ വസ്ത്രങ്ങൾ,…
രാജ്യാന്തര തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ സമ്പൂര്‍ണ്ണ മാറ്റമുണ്ടാകും: ഡോ. എം.എസ്. രാജശ്രീ
തിരുവനന്തപുരം: ആധുനിക കാലഘട്ടത്തിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ ഉള്‍ക്കൊണ്ടും രാജ്യാന്തര തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ചും എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് കേരളം പ്രതിജ്ഞാബദ്ധമാണെന്ന് എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ. എം. എസ്. രാജശ്രീ പറഞ്ഞു. കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ സാങ്കേതിക വിദ്യാഭ്യാസം-സാധ്യതകള്‍ പ്രതിസന്ധികള്‍ ഭാവിപ്രതീക്ഷകള്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. എം. എസ്. രാജശ്രീ. അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരണം. ഇതിന് കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. തൊഴില്‍ മേഖലകളിലെ ആവശ്യകതയും ലക്ഷ്യമാക്കിയുള്ള സിലബസ് പരിഷ്‌ക്കരണങ്ങള്‍ അനിവാര്യമാണെന്നും വൈസ്ചാന്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു എക്‌സ് എം.പി. മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍…
സിപിഐയിലും നേതൃത്വത്തിന് പ്രായപരിധി; കെ.റെയില്‍ പ്രതിഷേധക്കാരെ ചവിട്ടിയ പോലീസ് നടപടിയില്‍ വിമര്‍ശനം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ പോലീസുകാരന്‍ ചവിട്ടിയ നടപടി ശരിയായില്ലെന്ന് സിപിഐ. നടപടി സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി വേണം, എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാനെന്നും സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇങ്ങനെയാണോ പോലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും വിമര്‍ശനമുയര്‍ന്നു. സിപിഐ സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സ് വരെയായി പ്രായപരിധി നിജപ്പെടുത്തി. താഴെതട്ടില്‍ 60 വയസ്സുകരെയാണ് പ്രായപരിധി. ബ്രാഞ്ച് സെക്രട്ടറി പദവിക്ക് പ്രായപരിധിയില്ല. കൂടുതല്‍ പേര്‍ക്ക് നേതൃത്വത്തിലേക്ക് എത്തുന്നതിന് അവസരമൊരുക്കുകയാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനത്തിന്റെ ലക്ഷ്യം.
കണ്ണൂരില്‍ സില്‍വര്‍ലൈനെതിരെ പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍
കണ്ണൂര്‍: സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ മര്‍ദിച്ച് സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂര്‍ എടക്കാട് നടാലില്‍ ആണ് നാടകീയ സംഭവങ്ങള്‍ നടന്നത്. മധ്യവയസ്‌കനായ ഒരാളെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടില്‍ വികസനം വരണമെന്നും കല്ലിടലിന് സംരക്ഷണം നല്‍കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആശ്യപ്പെട്ടു. ഇരുകൂട്ടരെയും പോലീസ് പിന്തിരിപ്പിച്ചു. പ്രതിഷേധിച്ചവര്‍ നാട്ടുകാരല്ലെന്നും പുറത്തുനിന്നുവന്ന യുഡിഎഫ് പ്രവര്‍ത്തകരാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.
കൊലക്കേസ് പ്രതിക്ക് ഒളിയിടം ഒരുക്കിയെന്ന ആക്ഷേപം: രേഷ്മ അധ്യാപക ജോലി രാജിവച്ചു
കണ്ണുര്‍: പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രേഷ്മ അധ്യാപക ജോലി രാജിവച്ചു. തലശേരി അമൃത വിദ്യാലയം സ്‌കൂളിലെ ജോലിയാണ് രേഷ്മ രാജി വച്ചത്. നേരത്തെ, രേഷ്മയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രേഷ്മ ജോലി രാജിവച്ചത്. കേസിലെ മുഖ്യപ്രതി നിജില്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കി നല്‍കിയതിനാണ് രേഷ്മയെ കേസില്‍ പ്രതിചേര്‍ത്തത്. രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. കഴിഞ്ഞ ദിവസമാണ് രേഷ്മ ജാമ്യത്തിലിറങ്ങിയത്. അതിനിടെ, തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും അശ്ലീല അധിക്ഷേപത്തിലും സിപി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെതിരെ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സിപിഎം പ്രവര്‍ത്തകനാണ് രേഷ്മയുടെ ഭര്‍ത്താവ് പ്രവാസിയായ പ്രശാന്ത്.
ചന്ദ്രബോസ് വധക്കേസ്; നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിന്റെ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നിഷാമിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസില്‍ ലഭിച്ച ജീവപര്യന്തം ശിക്ഷയ്ക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ അപ്പീല്‍ ആറ് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ അപ്പീലില്‍ തീര്‍പ്പായില്ലെങ്കില്‍ ശിക്ഷ മരവിപ്പിക്കാനോ, ജാമ്യത്തിനായോ നിഷാമിന് കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിക്കാണ് ജസ്റ്റീസുമാരായ ഇന്ദിര ബാനര്‍ജി, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശം നല്‍കിയത്. തൃശൂര്‍ ശോഭാ സിറ്റി സെക്യൂരിറ്റി ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിഷാം. കേസില്‍ മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷത്തെ തടവുശിക്ഷയുമാണ് കോടതി വിധിച്ചത്
