ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിഷു ദിനത്തോടനുബന്ധിച്ചു വിപുലമായ ആഘോഷങ്ങൾ നടന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതിനു ശേഷമുള്ള ആദ്യത്തെ ഉത്സവം ആയതിനാൽ നൂറുകണക്കിന് ഭക്തജനങ്ങൾ ആണ് കാനഡയിലെ വിഷു ദിനമായ ഏപ്രിൽ 14 ന് ഗുരുവായൂരപ്പനെ കണികാണാനും അനുഗ്രഹം തേടാനും ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. വിഷുദിനത്തിൽ ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് തന്ത്രിയും മേൽശാന്തിയുമായ കരിയന്നൂർ ദിവാകരൻ നമ്പൂതിരി വിഷുക്കൈനീട്ടം നൽകി. വിഷുവിനോടനുബന്ധിച്ചു രണ്ടു ദിവസങ്ങളിലായി വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടന്നിരുന്ന പ്രതിഷ്ഠാദിന ആഘോഷങ്ങളും ഉത്സവവും ഈ വർഷം അതിഗംഭീരമായി ആഘോഷിക്കുവാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. അതിനു മുന്നോടിയായി, ഭക്തരുടെ വീടുകളിലേക്ക് പറ എഴുന്നെള്ളിപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ പതിനേഴാം തീയതി രാവിലെ പറയെടുപ്പിനോടനുബന്ധിച്ചുള്ള പറ പുറപ്പാട് നടന്നു. ക്ഷേത്രത്തിൽ പൂജിച്ച കോലവും പറയും നെല്ലും വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ ഭക്തർ…
Month: April 2022
റഷ്യയ്‌ക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക മിന്നലാക്രമണം പരാജയപ്പെടുന്നു: പുടിൻ
മോസ്‌കോ: റഷ്യയ്‌ക്കെതിരായ പാശ്ചാത്യരുടെ സാമ്പത്തിക മിന്നലാക്രമണ സമീപനം പരാജയപ്പെട്ടുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള സർക്കാർ യോഗത്തിലാണ് പുടിന്‍ ഈ പ്രസ്താവന നടത്തിയത്. “സമീപ വർഷങ്ങളിൽ റഷ്യൻ സമ്പദ്‌വ്യവസ്ഥ പ്രധാനമായും അഭിമുഖീകരിച്ചത് പാശ്ചാത്യ ഉപരോധങ്ങളാണ്. നമ്മുടെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതികളെയും സ്ഥിതിഗതികളെയും വേഗത്തിൽ തുരങ്കം വയ്ക്കുക, വിപണികളിൽ പരിഭ്രാന്തി സൃഷ്ടിക്കുക, ബാങ്കിംഗ് സംവിധാനത്തെ നശിപ്പിക്കുക, വൻതുക ഉണ്ടാക്കുക, കടകളിൽ സാധനങ്ങളുടെ ക്ഷാമം സൃഷ്ടിക്കുക മുതലായവ അതില്‍ ഉള്‍പ്പെടും,” പുടിന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി ആദ്യ പകുതിയിൽ കണ്ട നിലയിലേക്ക് റൂബിളിന്റെ മൂല്യം വീണ്ടെടുത്തതിനാൽ റഷ്യ ഈ “അസാധാരണ സമ്മർദത്തെ” ചെറുത്തു. കൂടാതെ, ഈ വര്‍ഷം പേയ്‌മെന്റ് ബാലൻസിന്റെ കറണ്ട് അക്കൗണ്ട് മിച്ചം ആദ്യ പാദത്തിൽ 58 ബില്യൺ യുഎസ് ഡോളറിലധികം ഉയർന്നതായും പുടിന്‍ പറഞ്ഞു. അതേസമയം, റഷ്യയിലെ ഉപഭോക്തൃ വില കഴിഞ്ഞ…
ഇന്ത്യൻ വംശജ രചന സച്ച്ദേവ മാലി അംബാസഡർ
വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ നയതന്ത്രജ്ഞ രചന സച്ച്ദേവയെ മാലി അംബാസഡറായി പ്രസിഡന്‍റ് ജോ ബൈഡൻ നോമിനേറ്റ് ചെയ്തു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഏപ്രിൽ 15നാണ് വൈറ്റ് ഹൗസ് പുറത്തുവിട്ടത്. കുവൈറ്റ് യുഎസ് എംബസിയിലും ഇന്ത്യയിൽ യുഎസ് കോൺസൽ ജനറലായും സൗദി യുഎസ് കോൺസൽ ജനറൽ ആൻഡ് പ്രിൻസിപ്പൾ ഓഫിസറായും രചന പ്രവർത്തിച്ചിട്ടുണ്ട്. കൊളംബൊ യുഎസ് എംബസി മാനേജ്മെന്‍റ് സെക്‌ഷനിലും റിയാദ് യുഎസ് എംബസി ഹ്യുമൻ റിസോഴ്സ് ഓഫിസറായും രചന പ്രവർത്തിച്ചിട്ടുണ്ട്. ന്യൂജേഴ്സിയിൽനിന്നുളള ഇവർ, കംപ്യൂട്ടർ സയൻസ് ആൻഡ് മാത്തമാറ്റിക്സിൽ ബിരുദം നേടിയശേഷം കോർപറേറ്റ് സെക്ടറിലും ജോലി ചെയ്തിരുന്നു. യുഎസ് അംബാസഡറായി ബൈഡൻ നോമിനേറ്റ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ അമേരിക്കനാണ് രചന. ഇതിനു മുൻപ് മൊറോക്കൊ അംബാസഡറായി പുനീത് തല്‍വാറിനേയും നെതർലാൻഡ്സ് അംബാസഡറായി ഷെഫാലി റസ്ദാനേയും നോമിനേറ്റു ചെയ്തിരുന്നു.
വിമാനത്തില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ല: ടിഎസ്‌എ
ഫ്ളോറിഡ: വിമാനങ്ങളിൽ ഇനി മുതൽ മാസ്ക് ധരിക്കേണ്ടതില്ലെന്ന് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ). വിമാനങ്ങൾ, ട്രെയ്നുകൾ, ബസുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണമെന്ന ഫെഡറൽ സർക്കാർ തീരുമാനം ഫ്ളോറിഡ ഫെഡറൽ ജഡ്ജി തള്ളിയതോടെയാണ് പുതിയ തീരുമാനം. ടാന്പ യുഎസ് ഡിസിട്രിക്ട് ജഡ്ജി കാതറിൻ കിംബൽ ഫെബ്രുവരി 18 നാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. സെപ്റ്റംബർ 13 വരെയാണ് ഇതിനു പ്രാബല്യം. 2021 ഫെബ്രുവരിയിലാണ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിഡി) മാസ്ക് ഉപയോഗം നിർബന്ധമാക്കിയത്. ഈ ഉത്തരവാണ് ഇപ്പോൾ കോടതി എടുത്തു കളഞ്ഞത്. ഇതോടെ സിഡിഡിയുടെ പബ്ലിക് ട്രാൻസ്പോർട്ടേഷൻ മാസ്കിംഗ് ഉത്തരവ് അസാധുവായി. ഹെൽത്ത് ഫ്രീഡം ഡിഫൻസ് ഫണ്ട് എന്ന സംഘടനയാണ് ഇതു സംബന്ധിച്ച് കേസ് ഫയൽ ചെയ്തത്. മാസ്ക് ധരിക്കാൻ നിർബന്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. അതേസമയം…
ഡാളസില്‍ നിന്നു കാണാതായ 15 കാരിയെ കണ്ടെത്തി; മൂന്നു പേര്‍ അറസ്റ്റില്‍
ഓക്‌ലഹോമ: ഡാളസില്‍ ബാസ്‌കറ്റ് ബോള്‍ മത്സരത്തിനു ശേഷം കാണാതായ 15 വയസ്സുകാരിയെ കണ്ടെത്തി. ഏപ്രില്‍ 8നു കാണാതായ നാറ്റ്‌ലി ക്രാമറെ എന്ന പെണ്‍കുട്ടിയെ ഏപ്രില്‍ 18 തിങ്കളാഴ്ച ഒക്‌ലഹോമ സിറ്റിയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൃത്യ സ്ഥലം പൊലിസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം 10 ദിവസമായി ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു. ഡാളസ് റിച്ച്‌ലാന്റില്‍ നിന്നുള്ള കുട്ടിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേരെ ഒക്‌ലഹോമ പൊലിസ് അറസ്റ്റ് ചെയ്തു. കേരണ്‍ ഗൊണ്‍സാലസ്, സാറാ ഹെയ്‌സ്, കെന്നത്ത് നെല്‍സന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഹൂമണ്‍ ട്രാഫിക്കിങ്ങ്, ഗൂഢാലോചന, കംപ്യൂട്ടര്‍ ക്രൈംസ് എന്നീ വകുപ്പുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. നെല്‍സനെതിരെ ചൈല്‍ഡ് പൊണോഗ്രാഫിയുമായി ബന്ധപ്പെട്ടു കേസുകള്‍ നിലവിലുണ്ട്. കുട്ടിയെ തിരിച്ചു കിട്ടിയതില്‍ ഡാളസിലുള്ള കുടുംബാംഗങ്ങള്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കു നന്ദി രേഖപ്പെടുത്തി.
വര്‍ഗീസ് യോഹന്നാന്‍ (73) നിര്യാതനായി
ന്യൂയോർക്ക്: ഐപിസി ഈസ്റ്റേൺ റീജിയൻ സെക്രട്ടറി ഡോ. ബാബു തോമസിന്റെ സഹോദരീ ഭർത്താവ് വര്‍ഗീസ് യോഹന്നാൻ (73) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക് ഹെബ്രോൻ ഐപിസി സഭാംഗമായിരുന്നു. പുനലൂർ പേപ്പർ മില്ലിന് സമീപം മിൽവ്യൂ എസ്റ്റേറ്റിൽ വര്‍ഗീസ് ഫിലിപ്പോസിന്റെയും പെണ്ണമ്മ ഫിലിപ്പോസിന്റെയും നാലാമത്തെ മകനാണ്. 2012 ലാണ് കുടുംബവുമായി അമേരിക്കയിലേക്ക് കുടിയേറുന്നത്. ഭാര്യ: ലീലാമ്മ യോഹന്നാൻ, ആവണീശ്വരം തേക്കുംവിള കുടുംബാംഗം. മക്കൾ: ഷീലാ യോഹന്നാൻ (ഓസ്ട്രേലിയ), ഷീബ ജോസ് (ഇന്ത്യ ), ലിബു യോഹന്നാൻ (ന്യൂയോർക്ക്)). മരുമക്കൾ: സന്തോഷ് ബി, ജോസ് തോമസ്, പ്രസി ലിബു. കൊച്ചുമക്കൾ: അക്‌സ, വർഷ, അബിയാ, ഐഡൻ പൊതുദര്‍ശനം: ഏപ്രിൽ 22 വെള്ളിയാഴ്ച വൈകിട്ട് 5:30 (EST) മുതൽ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (PARK FUNERAL CHAPELS, 217-5 Jericho Tpke, Garden City Park, NY 11040). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: ഏപ്രില്‍…
രാമനവമി, ഹനുമാൻ ജയന്തി സംഘർഷങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: രാമനവമി, ഹനുമാൻ ജയന്തി ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സംഘർഷങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഹിന്ദു സമൂഹത്തിനെതിരായ ഗൂഢാലോചന ആരോപിച്ച് അഭിഭാഷകനായ വിനീത് ജിൻഡാൽ സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിൽ (പിഐഎൽ) രാമനവമി, ഹനുമാൻ ജയന്തി ദിവസങ്ങളില്‍ സമാധാനപരമായ ഘോഷയാത്രകൾ നടത്തിയ ഹിന്ദുക്കളെ തിരിച്ചടിക്കാൻ പ്രേരിപ്പിക്കുന്നതിനായി ഐസിസിന്റെയോ മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയോ സാധ്യമായ ബന്ധങ്ങൾ അന്വേഷിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഹനുമാൻ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 16 ന് ഡൽഹി ജഹാംഗീർ പുരിയിലും അതിനുമുമ്പ് രാജസ്ഥാൻ, ഗുജറാത്ത്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രാമനവമി ആഘോഷങ്ങളിലും ജെഎൻയു കാമ്പസിലും സമാധാനപരമായ ഘോഷയാത്രയ്ക്കിടെ സംഘർഷമുണ്ടായി. ആഘോഷവേളയിൽ ഭക്തർ ആക്രമിക്കപ്പെട്ടു,” ഹർജിയിൽ പറയുന്നു. ഹനുമാൻ ജയന്തി ദിനത്തിലും രാമനവമി ദിനത്തിലും നിരവധി സംസ്ഥാനങ്ങളിൽ ഘോഷയാത്രകളിൽ ഭക്തർക്ക്…
ക്ഷേത്രങ്ങൾക്ക് മുന്നിൽ ഖുർആൻ വായിക്കുമെന്ന് ഭീഷണിപ്പെടുത്തിയ എസ്പി നേതാവിനെതിരെ കേസെടുത്തു
അലിഗഡ് : ആസാൻ-ഹനുമാൻ ചാലിസയെ ചൊല്ലിയുള്ള ഉച്ചഭാഷിണി തർക്കം ദിനംപ്രതി രൂക്ഷമാകുന്നു. നേരത്തെ പ്രഖ്യാപിച്ചതുപോലെ അലിഗഡിലെ 21 ക്രോസിംഗ് പോയിന്റുകളിൽ ഹിന്ദു പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലിയാൽ മുസ്ലീം സ്ത്രീകൾ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഖുർആൻ വായിക്കുമെന്ന് സമാജ്‌വാദി പാർട്ടി (എസ്പി) വനിതാ വിഭാഗം നേതാവ് റുബീന ഖാൻ പറഞ്ഞു. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് റുബീന ഖാനെതിരെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മസ്ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായത്തെ ബോധപൂർവം ലക്ഷ്യം വയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബജ്‌റംഗ്ദൾ പോലുള്ള വലതുപക്ഷ സംഘടനകളോട് സംസ്ഥാന സർക്കാർ ‘മൃദു’ സമീപനമാണെന്നും അവർ ആരോപിച്ചു. ബാബറി വാദിയായ ഇഖ്ബാൽ അൻസാരി റുബീന ഖാനെ വിവാദ പ്രസ്താവന നടത്തിയതിന് വിമർശിച്ചു. “തന്ത്രപ്രധാനമായ വിഷയങ്ങൾക്ക് മൈലേജ് നേടാനുള്ള ശ്രമം രാഷ്ട്രീയ…
ഇവർ നിയമത്തിന് അതീതരാണോ; വിഎച്ച്പി ഭീഷണിയെക്കുറിച്ച് കെടിആർ അമിത് ഷായോട്
ഹൈദരാബാദ്: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യത്തെ നിയമത്തിന് അതീതമാണോയെന്ന് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു ചൊവ്വാഴ്ച അമിത് ഷായോട് ചോദിച്ചു. ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രവർത്തകർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ ഡൽഹി പോലീസിനെതിരെ പോരാടുമെന്ന് വിഎച്ച്പി ഭീഷണിപ്പെടുത്തിയെന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി പോലീസിനെതിരെയുള്ള അസംബന്ധം പൊറുപ്പിക്കുമോയെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ചോദിച്ചു. “ഇവർ രാജ്യത്തെ നിയമത്തിനും ഐപിസി ആഭ്യന്തര മന്ത്രി അമിത് ഷാ ജിക്കും മുകളിലാണോ?”, ചൊവ്വാഴ്ച ഒരു ട്വീറ്റിലൂടെയാണ് രാമറാവു ഈ ചോദ്യം ചോദിച്ചത്. “ഡൽഹി പോലീസിനെതിരെ നിങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന അത്തരം ക്രൂരമായ അസംബന്ധങ്ങൾ നിങ്ങൾ പൊറുക്കുമോ?” ടിആർഎസ് നേതാവ് ജനപ്രിയനായ കെടിആർ ചോദിച്ചു. അനുവാദമില്ലാതെ ഘോഷയാത്ര നടത്തിയതിന് സംഘാടകർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ…
കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ വൈദ്യുതി ഭവന്‍ വളയല്‍ മാര്‍ച്ച്
തിരുവനന്തപുരം: വിലക്കുകള്‍ മറികടന്ന് വൈദ്യുതി വകുപ്പില്‍ ജീവനക്കാരുടെ സമരം തുടരുന്നു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് വൈദ്യുതി ഭവന്‍ വളയല്‍ സമരമാണ് നടക്കുന്നത്. കെ.എസ്.ഇ.ബി ആസ്ഥാനം വളഞ്ഞ പ്രതിഷേധക്കാര്‍ വിവിധ കവാടങ്ങളില്‍ നിലയുറപ്പിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സുരേഷ് കുമാര്‍ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നല്‍കി. ആസ്ഥാന മന്ദിരത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച ജീവനക്കാരെ പോലീസ് പ്രധാന കവാടത്തില്‍ തടഞ്ഞു. തങ്ങളെല്ലാം ജീവനക്കാരാണെന്നും ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് ഓഫീസിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. േപാലീസ് ഇതിനു അനുവദിക്കാതെ വന്നതോടെ മറ്റു കവാടങ്ങളിലേക്ക് പ്രകടനം നീങ്ങി. വിവിധ ജില്ലകളില്‍ നിന്നും ആയിരത്തിലേറെ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വൈദ്യുതിമന്ത്രി ചര്‍ച്ചയ്ക്ക വിളിച്ചാല്‍ പോകാന്‍ തയ്യാറാണെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്തെത്തുന്ന മന്ത്രി വര്‍ക്കേഴ്‌സ് യൂണിയനുമായി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍…
