കൊച്ചി: കോടഞ്ചേരി പ്രണയ വിവാഹത്തില്‍ പ്രതികരിച്ച് പെണ്‍കുട്ടി ജോയ്‌സ്‌നയുടെ പിതാവ് ജോസഫ്. എന്റെ ദുരനുഭവം മറ്റ് മാതാപിതാക്കള്‍ക്ക് ഉണ്ടാകരുത്്. മക്കള്‍ ചതിയില്‍ പെടാതിരിക്കാന്‍ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കണം. എന്തുവന്നാലും മക്കള്‍ക്കു മുന്നില്‍ താന്‍ തോല്‍ക്കില്ല. നിയമവും കോടതിയും അവര്‍ക്ക് അനുകൂലമാണ്. മകളുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.
Month: April 2022
കോടഞ്ചേരി മിശ്ര വിവാഹം: ഷെജിനൊപ്പം ജീവിക്കാന്‍ ജോയ്‌സ്‌നയ്ക്ക് ഹൈക്കോടതി അനുമതി
കൊച്ചി: കോടഞ്ചേരി മിശ്ര വിവാഹത്തിലെ ദമ്പതികള്‍ ഹൈക്കോടതിയില്‍ ഹാജരായി. ജോയ്‌സ്‌നയും ഷെജിനുമാണ് ഹാജരായത്. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് കാണിച്ച് ജോയ്‌സ്‌നയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആരും തടവിലാക്കിയിട്ടില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു. ഷെജിനൊപ്പം പോകാനാണ് താല്‍പര്യമെന്നും അറിയിച്ചു. മാതാപിതാക്കളോട് സംസാരിക്കുണ്ടോയെന്ന് കോടതി ആരാഞ്ഞു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും പിന്നീടാകാമെന്നും ജോയ്‌സ്‌ന അറിയിച്ചു. ഇതോടെ ജോയ്‌സ്‌നയെ അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നു വ്യക്തമായെന്ന് അറിയിച്ച് ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പെണ്‍കുട്ടിയുടെ മൗലികാവകാശം തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജോയ്‌സനയ്ക്ക് ആവശ്യത്തിനു ലോകപരിചയമുണ്ട്. 26 വയസുള്ളയാളാണ്.വിദേശത്തു ജോലി ചെയ്യുന്നുണ്ട്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെന്നും നിരീക്ഷിച്ച കോടതി ഈ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു പരിമിതിയുണ്ടെന്നും വിലയിരുത്തി. സ്‌പെഷല്‍ മാര്യേജ് ആക്ട്പ്രകാരം ഇവര്‍ വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ച സാഹചര്യവും…
കെ റെയില്‍ നേട്ടം വിവരിക്കാന്‍ മന്ത്രിമാര്‍ വീടുകളിലേക്ക്
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അനുകൂല പ്രചരണവുമായി മന്ത്രിമാരെ ഇറക്കാന്‍ എല്‍ഡിഎഫ് തീരുമാനം. വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്കരണം നടത്താന്‍ മന്ത്രിമാര്‍ നേരിട്ടു രംഗത്തിറങ്ങുമെന്നു മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചു കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതിയാണ് കെ റെയില്‍. പദ്ധതിയുമായി മുന്നോട്ടു പോകും. റെയില്‍ നിര്‍മാണത്തിനു വേണ്ടി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ മതിയാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കു തടസം നില്‍ക്കുന്നതു പ്രതിപക്ഷമാണ്. ജനങ്ങളെ ബോധവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രിമാര്‍ വീടു കയറുക മാത്രമല്ല പദ്ധതിക്കു വേണ്ടി എവിടെയും കയറാന്‍ സന്നദ്ധരാണ്. ഇപ്പോള്‍ നടക്കുന്നത് ഭൂമിയേറ്റെടുക്കല്‍ സര്‍വേയല്ല. അതിനാല്‍ ബാങ്കുകള്‍ വായ്പ നല്‍കാത്ത സാഹചര്യമുണ്ടാകരുത്. അതു സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ടയില്‍ അയല്‍വാസിയുടെ അടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു
പത്തനംതിട്ട: വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. ഇടയാറന്മുഴ സ്വദേശി സജി(46)യാണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ റോബിനെ(26) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി റോബിന്‍ സജിയെ കമ്പിവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ സജിയെ പ്രവേശിപ്പിച്ചുവെങ്കിലും തലയ്ക്കേറ്റ പരിക്കു ഗുരുതരമായതിനെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്ന
പൂന്തുറയില്‍ ഡോള്‍ഫിനെ കൊന്ന് കഷണങ്ങളാക്കി വില്‍പ്പനയ്ക്ക് ശ്രമം; ത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേസ്
f=തിരുവനന്തപുരം: പൂന്തുറയില്‍ ഡോള്‍ഫിനെ കൊന്ന് കഷണങ്ങളാക്കി. വലയില്‍ കുടുങ്ങിയ ഡോള്‍ഫിനെ ചേരിയാമുട്ടത്തെ മത്സ്യത്തൊഴിലാളികളാണ് കൊന്നത്. ഡോള്‍ഫിന്റെ മാംസം വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതി. സംഭവമറിഞ്ഞെത്തിയ പൂന്തുറ പോലീസ് മാംസ വില്‍പ്പന തടഞ്ഞു. സംരക്ഷിത ഇനത്തില്‍പ്പെട്ട ഡോള്‍ഫിനെയാണ് കൊന്നതെന്നും വനംവകുപ്പ് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
23 മിനിറ്റില്‍ ഒരു മിനി മൂവി ‘കറ’
23 മിനിറ്റിൽ സിനിമ ക്വാളിറ്റിയിൽ ഒരു മിനി മൂവി “കറ”. നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമാ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റിലീസ് ആയി. ലറിഷ് തിരക്കഥയും, സംവിധാനവും നിർവഹിച്ച കറയുടെ നിർമാണം മോഹൻകുമാർ മുതിരയിൽ ആണ്. കൂട്ടിക്കൽ ജയചന്ദ്രൻ എന്ന അഭിനേതാവിന്റെ സിനിമ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്. ഇരയായും, വേട്ടക്കാരനായും മനുഷ്യൻ മാറുന്ന കഥാതന്തു ആണ് കറയിലുള്ളത്. അതോടൊപ്പം കോഴിയും പ്രധാന ക്യാരക്റ്റര്‍ ആയി കറയിലുണ്ട്. ആളുകളുടെ ചിന്തയ്ക്ക് വിട്ടുകൊടുക്കുന്ന കഥാരീതിയാണ് കറയിൽ അവലംബിച്ചിരിക്കുന്നത്.. സോഷ്യൽ മീഡിയകളിൽ ഒന്നിലധികം തവണ പ്രേക്ഷകർ കറ കണ്ടു കൊണ്ടുള്ള അഭിപ്രായങ്ങളും വന്ന് കൊണ്ടിരിക്കുന്നു. സൗണ്ട് ഡിസൈൻ എടുത്തു പറയേണ്ട ഒന്നാണ്. ശ്രീകാന്ത് ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ഷെവ്‌ലിൻ, ക്യാമറ ആശ്രിത്. ആക്ഷൻ രംഗങ്ങളടക്കം ഉൾപ്പെട്ടിട്ടുള്ള മിനി മൂവി ആണിത്. പാട്ടിന്റെ…
ഭവനരഹിതരായ വൃദ്ധജനങ്ങൾ, മാരകമായ മരുന്നുകൾ യുഎസ് തെരുവുകളിൽ ‘മരണങ്ങളുടെ പകർച്ചവ്യാധി’ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: അമേരിക്കയിലുടനീളമുള്ള നഗരങ്ങളുടെ തെരുവുകളിൽ “മരണങ്ങളുടെ പകർച്ചവ്യാധി”ക്ക് സാക്ഷ്യം വഹിക്കുന്നു. കാരണം, ഭവനരഹിതരായ ജനസംഖ്യ വലുപ്പത്തിലും പ്രായത്തിലും വളരുകയും കൂടുതൽ രോഗങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാരകമായ നിരോധിത മരുന്നുകളുടെ, പ്രത്യേകിച്ച് ഫെന്റനൈലിന്റെ, ലഭ്യത തെരുവുകളിൽ വ്യാപകമായത് ഭവനരഹിതരായ ജനങ്ങളിൽ മരണസംഖ്യ വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണെന്ന് ഔദ്യോഗിക വിവരങ്ങളും ഗവേഷണങ്ങളും ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഓസ്റ്റിൻ, ഡെൻവർ, ഇൻഡ്യാനപൊളിസ്, നാഷ്‌വില്ലെ, സാൾട്ട് ലേക്ക് സിറ്റി എന്നിവിടങ്ങളില്‍ ഭവനരഹിത മരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിൽ ഉദ്യോഗസ്ഥരും അഭിഭാഷക ഗ്രൂപ്പുകളും ആശങ്കാകുലരാണ്. അമേരിക്കയിലെ 500,000 ഭവനരഹിതരായ ജനസംഖ്യയുടെ നാലിലൊന്ന് കാലിഫോർണിയ സംസ്ഥാനത്താണ്. ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ മാത്രം, കഴിഞ്ഞ വർഷം ഒരു ദിവസം ശരാശരി അഞ്ച് ഭവനരഹിതർ മരിച്ചുവെന്ന് കൗണ്ടിയുടെ കൊറോണറുടെ ഡാറ്റ സൂചിപ്പിക്കുന്നു. തെക്കൻ കാലിഫോർണിയ നഗരമായ ലോസ് ഏഞ്ചൽസ് ഉൾപ്പെടുന്ന കൗണ്ടിയിൽ കഴിഞ്ഞ…
Union Coop confirms the continuation of its Ramadan promotional campaign with discounts of up to 75%
Dubai: Dr. Suhail Al Bastaki, Director of Happiness and Marketing Department at Union Coop, confirmed the continuation of the Ramadan Co-op campaign in order to reduce the prices of more than 30,000 basic food / fast moving food and consumer goods during the holy month of Ramadan, in all the cooperative’s branches and malls in Dubai. Al Bastaki said that this Ramadan promotional campaign comes within the objectives of the cooperative and its keenness to launch community initiatives that aim to delight consumers, meet their requirements and provide them with…
ഓട്ടോഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം; പശുഅനീഷ് നാലാമതും കാപ്പാ നിയമത്തില്‍ അറസ്റ്റില്‍
തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പശുഅനീഷിനെ നാലാമതും കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു. പശുഅനീഷ് എന്ന് വിളിക്കുന്ന അനീഷിനെ (36) കഴക്കൂട്ടം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. നിരവധി കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, അടിപിടി കേസുകള്‍ എന്നിവയില്‍ പ്രതിയാണ് അനീഷ്. കാപ്പാ നിയമപ്രകാരം മൂന്ന് തവണ അറസ്റ്റിലായ പ്രതി ഒന്നേമുക്കാല്‍ വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നാം തവണ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പങ്കാളിയാണ്. ഈ അടുത്ത് കൂട്ടാളികളുമായി ചേര്‍ന്ന് കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസ് ജംങ്ഷന് സമീപം ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമേ പ്രതിക്കെതിരെ മറ്റ് കേസുകളുമുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറയിച്ചു. പുത്തന്‍തോപ്പ് സ്വദേശിയെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, ഗുണ്ടാപ്പിരിവ് നല്‍കാത്തതിന്…
നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ചിന് സമയം നീട്ടിനല്‍കരുതെന്ന് ദിലീപ്
കൊച്ചി: നടി ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന് തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്ന് ദിലീപ്. കള്ളത്തെളിവ് ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. തുടരന്വേഷണം തടസപ്പെട്ട നിലയിലാണെന്നും ദിലീപ് ആരോപിച്ചു. എതിര്‍ സത്യവാങ്മൂലത്തിലായിരുന്നു ദിലീപിന്റെ ആരോപണം. കാവ്യയെ ചോദ്യം ചെയ്യുന്നത് നീട്ടികൊണ്ടുപോകുകയാണെന്ന് പറഞ്ഞ ദിലീപ് കാവ്യ സമയം നല്‍കിയിട്ടും ചോദ്യം ചെയ്തില്ലെന്ന് അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി കഴിഞ്ഞ 14-ന് അവസാനിച്ചിരുന്നു. ഇത് മൂന്നുമാസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഇതിനിടെയാണ് തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ തിങ്കളാഴ്ച എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
