23 മിനിറ്റില്‍ ഒരു മിനി മൂവി ‘കറ’

23 മിനിറ്റിൽ സിനിമ ക്വാളിറ്റിയിൽ ഒരു മിനി മൂവി “കറ”. നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമാ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റിലീസ് ആയി.

ലറിഷ് തിരക്കഥയും, സംവിധാനവും നിർവഹിച്ച കറയുടെ നിർമാണം മോഹൻകുമാർ മുതിരയിൽ ആണ്. കൂട്ടിക്കൽ ജയചന്ദ്രൻ എന്ന അഭിനേതാവിന്റെ സിനിമ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്. ഇരയായും, വേട്ടക്കാരനായും മനുഷ്യൻ മാറുന്ന കഥാതന്തു ആണ് കറയിലുള്ളത്. അതോടൊപ്പം കോഴിയും പ്രധാന ക്യാരക്റ്റര്‍ ആയി കറയിലുണ്ട്.

ആളുകളുടെ ചിന്തയ്ക്ക് വിട്ടുകൊടുക്കുന്ന കഥാരീതിയാണ് കറയിൽ അവലംബിച്ചിരിക്കുന്നത്.. സോഷ്യൽ മീഡിയകളിൽ ഒന്നിലധികം തവണ പ്രേക്ഷകർ കറ കണ്ടു കൊണ്ടുള്ള അഭിപ്രായങ്ങളും വന്ന് കൊണ്ടിരിക്കുന്നു. സൗണ്ട് ഡിസൈൻ എടുത്തു പറയേണ്ട ഒന്നാണ്. ശ്രീകാന്ത് ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് ഷെവ്‌ലിൻ, ക്യാമറ ആശ്രിത്. ആക്ഷൻ രംഗങ്ങളടക്കം ഉൾപ്പെട്ടിട്ടുള്ള മിനി മൂവി ആണിത്. പാട്ടിന്റെ അഭാവം മാത്രമേ കറയിലുള്ളു.

Print Friendly, PDF & Email

Leave a Comment

More News