കൊച്ചി: കെഎസ്ആര്‍ടിസിക്കു വിപണി വിലയില്‍ ഡീസല്‍ നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവിനെതിരെ എണ്ണക്കമ്പനികളുടെ അപ്പീല്‍. ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു ബിപിസിഎല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ഡീസലിനു വിപണിവിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് കെഎസ്ആര്‍ടിസിയില്‍നിന്ന് ഈടാക്കുന്നത് വിവേചനപരമാണ് എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. ഇതോടെ റീട്ടെയ്ല്‍ വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഇന്ധനം ലഭിക്കുമായിരുന്നു. ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് കെഎസ്ആര്‍ടിസിക്ക് കമ്പനികള്‍ കൂടിയ വില ഈടാക്കിയിരുന്നത്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയിലായിരുന്നു നടപടി. ലാഭകരമല്ലാത്ത റൂട്ടില്‍പോലും പൊതുജനങ്ങള്‍ക്കു യാത്രാ സൗകര്യം ഒരുക്കുന്നതിനുവേണ്ടി സേവനം നടത്തുന്ന കെഎസ്ആര്‍ടിസിക്ക് സ്വകാര്യ വാഹനങ്ങള്‍ക്കു നല്‍കുന്നതിന്റെ ഇരട്ടി നിരക്കില്‍ ഇന്ധനം നല്‍കുന്നത് നീതീകരിക്കാനാകില്ലെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
Month: April 2022
വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുവാദമില്ല: ഗതാഗതമന്ത്രി
തിരുവനന്തപുരം: വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി പറഞ്ഞു. വാഹനങ്ങളുടെ മുന്‍-പിന്‍ സേഫ്റ്റി ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കരുതെന്ന് കോടതി വിധിയും നിലവിലുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.</span>
സര്‍വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി; ബഹിഷ്‌കരിച്ച് ബി.ജെ.പി; പാലക്കാട് കൊലപാതകങ്ങളില്‍ അപലപിച്ച് ഗവര്‍ണര്‍
പാലക്കാട്: എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ തുടര്‍ന്ന് പാലക്കാട്ട് ചേര്‍ന്ന സര്‍വകക്ഷിയോഗം പരാജയമല്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസിന്റെ ശക്തമായ ഇടപെടലുണ്ടാകും. തീവ്രവാദ സ്വഭാവമുള്ള അക്രമമാണ് നടന്നത്. ജനങ്ങളുടെ ഭീതി അകറ്റുകയെന്നതാണ് പ്രാധാനമെന്നും മന്ത്രി പറഞ്ഞു. അതേസമയം യോഗം ബഹിഷ്‌കരിച്ച ബിജെപിയെ മന്ത്രി വിമര്‍ശിച്ചു. ബിജെപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചു വന്നതെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ പൊതു അഭിപ്രായം ചര്‍ച്ച ചെയ്തു. ഇനിയും ചര്‍ച്ച സംഘടിപ്പിക്കും. യോഗത്തില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സര്‍വകക്ഷിയോഗത്തിനുശേഷം എസ്ഡിപിഐ പ്രതികരിച്ചത്. ബിജെപി നിലപാട് സമാധാന ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതായും അവര്‍ പറഞ്ഞു. യോഗം പ്രഹസനമാണെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കളുടെ ബഹിഷ്‌കരണം. സഞ്ജിത്ത് വധക്കേസില്‍ ഗൂഢാലോചന നടത്തിയവരെ പിടിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും ജില്ലയിലെ ബിജെപി നേതാക്കളെയെല്ലാം കേസില്‍ കുരുക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും നേതാക്കള്‍…
ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 25-കാരനെ പോലീസ് അറസ്റ്റു ചെയ്തു
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭരത് എന്ന 25കാരനെ കർണാടകയിലെ മുധോൾ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും അയല്‍വാസികളായിരുന്നു എന്ന് മുധോൾ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുസ്ലിം കുടുംബത്തിലെയാണ് ഒമ്പത് വയസ്സുകാരി പെൺകുട്ടി. നാല് ദിവസം മുമ്പാണ് പെൺകുട്ടിയെ അടുത്തുള്ള പറമ്പിലേക്ക് ഭരത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയെ ബാഗൽകോട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പോലീസ് പറഞ്ഞു. ഭരതിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. മുധോളില്‍ ബിസിനസ് നടത്തുകയാണ് ഭരത്. ബിജെപി പ്രവര്‍ത്തകനാണെന്നും പറയപ്പെടുന്നു. എന്നാല്‍, അത്തരം അവകാശവാദങ്ങള്‍ പോലീസ് നിഷേധിച്ചിട്ടുണ്ട്.
ഹനുമാൻ ചാലിസ വായിക്കുന്നതിന് മുമ്പ് അനുവാദം വാങ്ങണം; പള്ളിയുടെ 100 മീറ്ററിനുള്ളിൽ ഭജന പാടില്ല: മഹാരാഷ്ട്ര പോലീസ്
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ മസ്ജിദുകളുടെ 100 മീറ്റർ ചുറ്റളവിൽ ഹനുമാൻ ചാലിസ പാരായണം നടത്താന്‍ അനുവദിക്കില്ല. മാത്രമല്ല, ആസാന് മുമ്പും ശേഷവും 15 മിനിറ്റിനുള്ളിൽ പോലും ഇത് അനുവദിക്കില്ല. നാസിക് പോലീസ് കമ്മീഷണർ ദീപക് പാണ്ഡെയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹനുമാൻ ചാലിസയോ ഭജനയോ ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന് പാണ്ഡെ പറഞ്ഞു. ക്രമസമാധാനപാലനമാണ് ഏറ്റവും പുതിയ ഉത്തരവിന്റെ ലക്ഷ്യം. മെയ് മൂന്നിനകം എല്ലാ ആരാധനാലയങ്ങൾക്കും ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി തേടാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, മെയ് മൂന്നിന് ശേഷം ആരെങ്കിലും ഉത്തരവ് ലംഘിക്കുന്നതായി കണ്ടെത്തിയാൽ നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാസിക്കിൽ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങളിലും ഉച്ചഭാഷിണി സ്ഥാപിക്കുന്നതിന് മുമ്പ് അനുമതി വാങ്ങേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉച്ചഭാഷിണികളിൽ മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കണമെന്ന് സംസ്ഥാന…
ലോക്ക്ഡൗണിന് ശേഷം ചൈനയിലെ ഷാങ്ഹായിൽ മൂന്ന് കോവിഡ്-19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു
തിരക്കേറിയ വാണിജ്യ കേന്ദ്രം കഴിഞ്ഞ മാസം പൂട്ടിയതിന് ശേഷം ആദ്യമായി ഷാങ്ഹായിൽ കോവിഡ്-19 ബാധിച്ച് മൂന്ന് പേരുടെ മരണം ചൈന റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച സിറ്റി ഹെൽത്ത് കമ്മീഷനിൽ നിന്നുള്ള പ്രസ്താവനയിൽ 89 നും 91 നും ഇടയിൽ പ്രായമുള്ള മൂന്ന് വൃദ്ധരുടെ മരണം സ്ഥിരീകരിച്ചു. ഇവരെല്ലാം അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങളുള്ളവരും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരുമാണ്. തിങ്കളാഴ്ച 22,248 പുതിയ കോവിഡ്-19 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരുടെ ആരോഗ്യനില ആശുപത്രിയിൽ പോയതിന് ശേഷം ഗുരുതരാവസ്ഥയിലായി എന്ന് ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 2019 ന്റെ അവസാനത്തിൽ വൈറസ് ആദ്യമായി കണ്ടെത്തിയ രാജ്യത്ത് പാൻഡെമിക്കിന്റെ ആദ്യ തരംഗത്തിന് ശേഷം, 2020 മാർച്ചിന് ശേഷം രാജ്യം റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംഭവമാണ് ഷാങ്ഹായിലെ പുതിയ കോവിഡ്-19 മരണങ്ങൾ. കഴിഞ്ഞ മാസം, പുതിയ കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നത്…
ജഹാന്‍ഗിര്‍പുരി സംഘര്‍ഷം: ഇരു വിഭാഗത്തിലേയും 23 പേര്‍ അറസ്റ്റില്‍; പോലീസിനു നേരെ വീണ്ടും കല്ലേറ്
ന്യുഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാന്‍ഗിര്‍പുരിയില്‍ ഹനുമാന്‍ ജയന്തി റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റുചെയ്തതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന. ഇവരില്‍ എട്ടു പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. അറസ്റ്റിലായവരില്‍ ഇരു സമുദായത്തില്‍ പെട്ടവരുമുണ്ട്. കുറ്റക്കാരെന്ന് കണ്ടാല്‍ ഏതൊരാള്‍ക്കെതിരെയും ജാതിമത വ്യത്യാസമില്ലാതെ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. അറസ്റ്റിലായവരില്‍ നിന്ന് അഞ്ച് തോക്കുകളും അഞ്ച് വാളുകളും പിടിച്ചെടുത്തു. ഇവരെ ഇതിനകം തന്നെ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായവരില്‍ ഡല്‍ഹി പോലീസ് എസ്.ഐ മേദാലാല്‍ മീണയെ വെടിവച്ച അസ്ലാമും ഉള്‍പ്പെടുന്നു. ഇയാളില്‍ നിന്ന് നാടന്‍ തോക്ക് പിടിച്ചെടുത്തു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ചിരിക്കുകയാണ്. 14 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. നാല് ഫോറന്‍സിക് സംഘങ്ങള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തി സാംപിള്‍ ശേഖരിച്ചുകഴിഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ മാധ്യമങ്ങളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ചിലര്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രദേശത്ത്…
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ: പിഴവ് തിരുത്തി പുതിയ ഉത്തരവിറക്കി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കയിലെ ചികിത്സയ്ക്ക് പണം അനുവദിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുതുക്കിയിറക്കി. ആദ്യത്തെ ഉത്തരവില്‍ വസ്തുതാപരമായ പിശക് കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി ചെലവഴിച്ച 29.82 ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള പൊതുഭരണ വകുപ്പ് അക്കൗണ്ട്‌സ് വിഭാഗത്തിന്റെ ഉത്തരവ് റദ്ദാക്കിയാണു പുതിയ ഉത്തരവിറക്കിയത്. കഴിഞ്ഞ ജനുവരി 11 മുതല്‍ 26 വരെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അപേക്ഷയില്‍ 29.82 ലക്ഷം രൂപ അനുവദിച്ചു കൊണ്ടാണ് പൊതുഭരണവകുപ്പ് കഴിഞ്ഞ 13ന് ഉത്തരവിറക്കിയിരുന്നത്. തുടര്‍ പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ അധികമായോ ചികിത്സാത്തുക മാറി നല്‍കുന്നതായി കണ്ടെത്തുന്ന പക്ഷം തുക തിരിച്ചടയ്ക്കാന്‍ അപേക്ഷകന്‍ ബാധ്യസ്ഥനാണെന്നു പൊതുഭരണ വകുപ്പ് അക്കൗണ്ട്‌സ് വിഭാഗം ജോയിന്റ് സെക്രട്ടറി എ.ആര്‍. ഉഷയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ക്രമപ്രകാരം മുഖ്യമന്ത്രിയുടെ ചികിത്സാത്തുകയുമായി ബന്ധപ്പെട്ട…
വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന: ദിലീപിന്റെ ഹര്‍ജിയില്‍ വിധി ചൊവ്വാഴ്ച
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ചൊവ്വാഴ്ച. ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി വിധി പറയുക. ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളില്ലെന്നും കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിന്റെ വാദം. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ ആരോപണം. അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിലുള്ള നിര്‍ണായക രേഖകള്‍ ഫോണില്‍ കണ്ടെത്തിയ സംഭവത്തില്‍ ദിലീപിനോട് വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറായി ഇ.പി. ജയരാജനെ തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ. വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് എല്‍ഡിഎഫ് കണ്‍വീനറായി ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ടത്.എ.കെ. ബാലന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നെങ്കിലും സെക്രട്ടറിയേറ്റ് ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനത്തിലും ഇന്നും നാളെയുമായി നടക്കുന്ന നേതൃയോഗങ്ങള്‍ തീരുമാനമെടുക്കും. നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ സ്ഥാനം ഒഴിയുകയാണ്. പി ശശിയെ ഈ സ്ഥാനത്തേക്ക് നിയമിക്കാനാണ് സാധ്യത. ദിനേശന്‍ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപരമാകുമെന്ന് റിപ്പോര്‍ട്ട്.
