ഒരു ബില്യൺ മീൽസ് സംരംഭത്തിന് മൂന്ന് മലയാളി വ്യവസായികള്‍ രണ്ടു കോടി രൂപ സംഭാവന നൽകി

അബുദാബി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായികളായ ഷംഷീർ വയലിൽ പറമ്പത്ത്, ഡോ. ആസാദ് മൂപ്പൻ, എം എ യൂസഫ് അലി എന്നിവർ ഒരു ബില്യൺ മീൽസ് സംരംഭത്തിലേക്ക് 1 ദശലക്ഷം ദിർഹം (2,07,52,851 രൂപ) സംഭാവനയായി പ്രഖ്യാപിച്ചു. ഡോ ഷംഷീർ വയലിൽ, ഡോ ആസാദ് മൂപ്പൻ, എം എ യൂസഫ് അലി എന്നിവരുടെ 1 ദശലക്ഷം ദിർഹം സംഭാവന ദരിദ്രരെ സഹായിക്കുന്നതിനും മനുഷ്യരാശിക്ക് മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇയുടെ കാഴ്ചപ്പാടിലേക്ക് സംഭാവന ചെയ്യുന്നതിനുമുള്ള അവരുടെ മാനുഷിക സംരംഭത്തിന്റെ ഭാഗമാണ്. ഡോ ഷംഷീർ വയലിൽ വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. ഡോ ആസാദ് മൂപ്പൻ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറും, യൂസഫ് അലി ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. 1…

പാലക്കാട് ഇരട്ടക്കൊല: അേന്വഷണം അവസാന ഘട്ടത്തിലെന്ന് എഡിജിപി

പാലക്കാട്: സുബൈര്‍ വധക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എഡിജിപി വിജയ് സാഖറെ. മൂന്നു പ്രതികളാണ് നേരിട്ട് പങ്കെടുത്തത്. ഇവര്‍ എവിടെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യും. ഇന്നു തന്നെ അറസ്റ്റു ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി അന്വേഷണ സംഘം പുറപ്പെട്ടു കഴിഞ്ഞു. ശ്രീനിവാസന്‍ വധക്കേസില്‍ ആറ് പേര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. മൂന്നു വാഹനങ്ങളിലാണ് ഇവര്‍ വന്നത്. അതില്‍ ഉള്‍പ്പെട്ട ഒരു വാഹനത്തിന്റെ ഉടമ ഒരു സ്ത്രീയാണ്. അവര്‍ക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല. അവരില്‍ നിന്നും നാലു തവണ വാഹനം കൈമറിഞ്ഞിട്ടുണ്ട്. രണ്ടു കേസുകളിലെയും പ്രതികള്‍ക്ക് ആര്‍.എസ്.എസ്, എസ്.ഡി.പി.ഐ ബന്ധമുണ്ട്. നേരിട്ട് പങ്കെടുത്തവരെ മാത്രമല്ല ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും അറസ്റ്റു ചെയ്യുമെന്നും എഡിജിപി പറഞ്ഞു.  

ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

ശബരിമല: നടന്‍ ദിലീപ് ശബരിമലയില്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മനേജര്‍ക്കുമൊപ്പം ഇന്നലെ വൈകിട്ട് പമ്പയിലെത്തിയ ദിലീപ് കാല്‍നടയായി രാത്രിയോടെ സന്നിധാനത്തെത്തി. ദേവസ്വം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം ഇന്നു രാവിലെയാണ് ദര്‍ശനം നടത്തിയത്. മാളികപ്പുറം ദര്‍ശനവും കഴിഞ്ഞ് ഇന്ന് ഉച്ചയോടെ ദിലീപ് മലയിറങ്ങും.  

ലഖിംപുര്‍ ഖേരി കേസ്: ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക മാര്‍ച്ചിനു നേരെ കാര്‍ ഓടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകനാണ് ആശിഷ് മിശ്ര. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധി ചീഫ് ജസ്റ്റീസ്  ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. ഹൈക്കോടതിയില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മതിയായ വാദം നടത്താന്‍ അവസരം നല്‍കിയില്ല. ഇത് സ്വഭാവിക നീതിയുടെ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആശിഷ് മിശ്ര ജാമ്യത്തിലിറങ്ങിയ ശേഷം ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നതായി പരാതികള്‍ ഉയരുന്നു. ഇതുകൂടി പരിഗണിച്ച് അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ വീണ്ടും പരിശോധിക്കണം. സാക്ഷികളില്‍ ഒരാളെ ഭീഷണിപ്പെടുത്തിതായും തിരഞ്ഞെടുപ്പ് സമയത്ത് സാക്ഷികളെ മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ഒക്‌േടാബര്‍ മൂന്നിനാണ് കര്‍ഷക നിയമങ്ങളില്‍ പ്രതിഷേധിച്ച പ്രകടനം…

യുഎസ് ആണവ പ്രതിനിധി ചർച്ചകൾക്കായി ദക്ഷിണ കൊറിയയിലെത്തി

കൊറിയൻ പെനിൻസുലയിൽ ആണവനിരായുധീകരണം സംബന്ധിച്ച ചർച്ചകൾക്കായി മുതിർന്ന യുഎസ് ആണവ പ്രതിനിധി തിങ്കളാഴ്ച ദക്ഷിണ കൊറിയയിൽ എത്തിയതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ (നോർത്ത് കൊറിയ) പ്രത്യേക യു എസ് പ്രതിനിധി സുങ് കിം, കൊറിയൻ പെനിൻസുലയിലെ സമാധാനവും സുരക്ഷാ കാര്യങ്ങളും സംബന്ധിച്ച ദക്ഷിണ കൊറിയൻ പ്രത്യേക പ്രതിനിധി നോഹ് ക്യൂ-ഡുക്കിനെ സിയോളിൽ കണ്ടതായാണ് റിപ്പോർട്ട്. യോഗത്തില്‍, ഡി‌പി‌ആർ‌കെയുടെ വര്‍ദ്ധിപ്പിച്ച ആണവ നടപടികളെക്കുറിച്ചുള്ള യു എസിന്റെ ആശങ്കകള്‍ പങ്കു വെച്ചതായി സുങ് കിമ്മിന്റെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിപിആർകെ അടുത്തിടെ നടത്തിയ പുതിയ ഗൈഡഡ് മിസൈല്‍ പരീക്ഷണത്തിന് മറുപടിയായി, സിയോളും വാഷിംഗ്ടണും തമ്മിലുള്ള ശക്തമായ ഏകോപനം പ്രതിസന്ധി ഘട്ടങ്ങളില്‍ അത്യന്താപേക്ഷിതമാണെന്ന് നോഹ് ക്യൂ-ഡുക്ക് പ്രസ്താവിച്ചു. ദക്ഷിണ കൊറിയൻ പ്രതിനിധിയുടെ അഭിപ്രായത്തിൽ, സംഭാഷണത്തിനുള്ള വാതിൽ തുറന്ന് കിടക്കുമ്പോള്‍ സഖ്യകക്ഷികൾ…

വിദഗ്ധ ചികിത്സയ്ക്ക് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് വീണ്ടും പോകുന്നത്. ഈ വര്‍ഷമാദ്യം ജനുവരി 15ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയിരുന്നു. പിന്നീട് ജനുവരി 30 നാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്.

ജെസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് സിബിഐ

കോട്ടയം: എരുമേലിയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങള്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ സൈറ്റുകളും ജെസ്‌ന സിറിയിയില്‍ എത്തിയതായുള്ള പ്രചാരം നടത്തിയതോടെയാണ് സിബിഐയുടെ വിശദീകരണം. 2018ലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌നയെ കാണാതായത്. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. 2018 മാര്‍ച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ…

പാലക്കാട്ട് കൊല: ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം; പിന്‍സീറ്റില്‍ പുരുഷന്മാരുടെ യാത്ര അനുവദിക്കില്ല

പാലക്കാട്: ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. പുരുഷന്‍മാരെ പിന്‍സീറ്റില്‍ ഇരുത്തി യാത്ര പാടില്ല. സ്ത്രീകളെയും കുട്ടികളെയും പിന്‍സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാമെന്നും അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ പറയുന്നു. ഈ മാസം 20വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്. അതേസമയം ഇരട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി പാലക്കാട് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുന്നത് തടയണമെങ്കിൽ ഹിന്ദുക്കൾ കൂടുതൽ കുട്ടികളെ ജനിപ്പിക്കണം: മഹാന്ത് യതി നരസിംഹാനന്ദ്

ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമായി മാറുന്നതിൽ നിന്ന് രക്ഷിക്കാൻ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് വിവാദ മഹന്ത് യതി നരസിംഹാനന്ദിന്റെ സംഘടന ഹിന്ദുക്കളോട് അഭ്യർത്ഥിച്ചു. ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യത്തിലിറങ്ങിയ മഹന്ത്, വരും ദശകങ്ങളിൽ രാജ്യം ഹിന്ദുത്വ അധഃപതനമാകുന്നത് തടയാൻ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് മഥുരയിലെ ഹിന്ദുക്കളോട് ഈ മാസം അഭ്യർത്ഥിച്ചിരുന്നു. ഹിന്ദു ഭൂരിപക്ഷമായതിനാൽ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഹിമാചൽ പ്രദേശ്, അഖില ഭാരതീയ സന്ത് പരിഷത്തിന്റെ ചുമതലയുള്ള യതി സത്യദേവാനന്ദ് സരസ്വതി പറഞ്ഞു. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിലെ മുബാറക്പൂരിൽ സംഘടനയുടെ ത്രിദിന ‘ധർമ്മ സൻസദിന്റെ’ ആദ്യ ദിനത്തിൽ മുസ്ലീങ്ങൾ ആസൂത്രിതമായി നിരവധി കുട്ടികൾക്ക് ജന്മം നൽകി ജനസംഖ്യ വർദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടാണ് ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുന്നത് തടയാൻ ഹിന്ദുക്കളോട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണമെന്ന് ഞങ്ങളുടെ സംഘടന…

ലാലി ജോസഫിന് ഡെയ്സി ഫൗണ്ടേഷന്‍ അവാര്‍ഡ്

ഡാലസ് :  മെഡിക്കല്‍ സിറ്റി ഓഫ് പ്ലാനോയില്‍ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍  രജിസ്‌റ്റേഡ് നഴ്‌സ് ആയി ജോലി ചെയ്യുന്ന ലാലി ജോസഫ്  എപ്രില്‍ 2022 ലെ ഡെയ്‌സി അവാര്‍ഡിന് അര്‍ഹയായി.. ആഗോളതലത്തില്‍ ജോലി ചെയ്യുന്ന എക്ട്രാ ഒര്‍ഡിനറി നേഴ്‌സുമാരെ  കണ്ടെത്തി അവരെ അഭിനന്ദിക്കാന്‍ വേണ്ടി ജെ. പാട്രിക്ക് ബാണ്‍സിന്റെ  ഫാമിലി അദ്ദേഹത്തിന്റ ഓര്‍മ്മക്കു വേണ്ടി നവംബര്‍ 1999 ല്‍ സ്ഥാപിച്ചതാണ് ഡയ്‌സി ഫൗണ്ടേഷന്‍. മുപ്പത്തിമൂന്നാമത്തെ വയസില്‍ ഇഡിയോപതിക്ക് ത്രോബോസൈറ്റോപെനിക്ക് പുര്‍പുരാ എന്ന രോഗത്തിന് അടിമപ്പെട്ട് അദ്ദേഹം മരണപ്പെട്ടു. രോഗാവസ്ഥയില്‍ ഹോസ്പിറ്റലില്‍ കിടക്കുന്ന സമയത്ത് പാട്രിക്കിന് കിട്ടിയ നേഴ്‌സിംങ്ങ് കെയര്‍ പാട്രിക്കിന്റെ ഫാമിലിയുടെ ഹ്യദയത്തെ വല്ലാതെ സ്പര്‍സിച്ചു.അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഫാമിലി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഡെയ്‌സി അവാര്‍ഡ്. രോഗികള്‍ക്കോ അവരുടെ ഫാമിലിക്കോ അവരെ പരിചരിച്ച നേഴ്‌സുമാരുടെ പരിചരണം അവരുടെ ഹ്യദയത്തില്‍ സ്പര്‍സിച്ചു കഴിഞ്ഞാല്‍ അവരുടെ…