സാക്രമെന്റൊ: കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ നടന്ന വെടിവയ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആക്രമണകാരിയെന്നു സംശയിക്കുന്ന ഡാന്‍ഡ്രൊ മാര്‍ട്ടിനെ (26) പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നിയമ വിരുദ്ധമായി ആയുധം കൈവശം വച്ചതിനു കേസെടുത്തു. ചൊവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച മൂന്നു കെട്ടിടങ്ങളിലായി തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കു നേരെ നൂറിലധികം തവണ വെടിയുതിര്‍ത്തതായി പൊലിസ് പറഞ്ഞു. നൂറിലധികം ഒഴിഞ്ഞ ഷെല്ലുകള്‍ സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. മാര്‍ട്ടിനെതിരെ ഇതുവരെ കൊലപാതകത്തിനു കേസ്സെടുത്തിട്ടില്ലെന്നു ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആനി മേരി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ആറുപേരുടെ വിവരങ്ങള്‍ പോലിസ് വെളിപ്പെടുത്തി. സംഭവത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നും പോലിസ് അന്വേഷിച്ചുവരുന്നു. ഒന്നര വര്‍ഷം അരിസോണ ജയിലില്‍ ശിക്ഷ കഴിഞ്ഞു 2020 ലാണ് മാര്‍ട്ടിന്‍ മോചിതനായത്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. വെടിവച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. വെടിവയ്പില്‍ പരുക്കേറ്റ 12 പേരില്‍…
Month: April 2022
2018 ലെ യുഎസ് ഡ്രോൺ ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ ലിബിയൻ ഇറ്റാലിയൻ കമാൻഡര്‍ക്കെതിരെ ക്രിമിനൽ പരാതി നൽകി
2018 ൽ ലിബിയയിൽ ഏകദേശം ഒരു ഡസനോളം പേർ കൊല്ലപ്പെട്ട യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇരയായവരുടെ കുടുംബങ്ങൾ മാരകമായ ആക്രമണം നടത്തുന്നതിൽ ഇറ്റാലിയൻ നാവിക സ്റ്റേഷന്റെ കമാൻഡര്‍ക്കെതിരെ ക്രിമിനൽ പരാതി നൽകി. 2018 നവംബർ 29-ന് അമേരിക്കൻ ആഫ്രിക്ക കമാൻഡ് (ആഫ്രികോം) നടത്തിയ ഡ്രോൺ ആക്രമണത്തിൽ 11 വംശീയ തുവാരെഗ് സമുദായാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. കൃത്യമായ വ്യോമാക്രമണം അൽ-ക്വയ്ദ തീവ്രവാദ ഗ്രൂപ്പിലെ അംഗങ്ങളെ കൊന്നുവെന്നാണ് ആഫ്രികോം അവകാശപ്പെട്ടത്. മൂന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളുടെ സഹായത്തോടെ ടുവാരെഗ് കമ്മ്യൂണിറ്റി കഴിഞ്ഞ വെള്ളിയാഴ്ച ക്രിമിനൽ പരാതി ഫയൽ ചെയ്യുകയും നേവൽ എയർ സ്റ്റേഷനിലെ ഇറ്റാലിയൻ കമാൻഡർ സിഗൊനെല്ല അന്താരാഷ്ട്ര, ഇറ്റാലിയൻ ആഭ്യന്തര നിയമങ്ങൾ പ്രകാരം നിയമവിരുദ്ധമായി ആക്രമണം നടത്തിയെന്ന് ആരോപിച്ചു. ഇറ്റാലിയൻ ദ്വീപിലെ യുഎസ് എയർ ബേസിലെ കമാൻഡറെയും ആക്രമണത്തിൽ ഉൾപ്പെട്ട മറ്റ് ഇറ്റാലിയൻ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാൻ സിസിലിയിലെ സിറക്കൂസയിലുള്ള പബ്ലിക്…
പുടിനെ യുദ്ധ കുറ്റവാളിയായി വിചാരണ ചെയ്യണം: ബൈഡന്‍
വാഷിംഗ്ടണ്‍: ഉക്രെയ്ന്‍ ജനതക്കുനേരെ റഷ്യന്‍ സൈന്യം നടത്തിയ മനുഷ്യത്വ രഹിത ആക്രമണത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ യുദ്ധ കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ . തലസ്ഥാനമായ കീവിലെ ഒരു ടൗണായ ബുക്കയില്‍ റഷ്യന്‍ സൈന്യം കൊന്നൊടുക്കിയ നിരപരാധികളുടെ ചിതറികിടക്കുന്ന ശവശരീരങ്ങള്‍ കണ്ടതിനുശേഷം യുക്രെയ്ന്‍ പ്രസിഡന്റ് നടത്തിയ വികാരനിര്‍ഭരമായ പ്രസ്താവനെയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബൈഡന്‍. റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുമെന്നു ബൈഡന്‍ ആവര്‍ത്തിച്ചു. റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ നടത്തിയ അതിഭീകര ആക്രമണത്തിന്റെ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ബുക്കയില്‍ മാത്രം നാനൂറില്‍ അധികം സിവിലിയന്‍മാരെയാണു പുടിന്‍ സൈന്യം കൊന്നൊടുക്കിയത്. ബുക്ക സിറ്റിയുടെ മേയര്‍ ഈ സംഭവത്തെ അതിനിശിത ഭാഷയിലാണ് വിമര്‍ശിച്ചത്. സിറ്റിയില്‍ റഷ്യന്‍ സൈന്യം അതിക്രമിച്ചു കയറിയിട്ടും അവിടെ നിന്നും വിട്ടുപോകാതെ പൗരന്മാരോടൊപ്പം റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു താനെന്നും മേയര്‍ പറഞ്ഞു. റഷ്യന്‍…
വിനയ് സിംഗ്, കൽപന കോട്ടഗൽ എന്നീ രണ്ട് ഇന്ത്യൻ അമേരിക്കക്കാരെ പ്രസിഡന്റ് ബൈഡൻ പ്രധാന സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്തു
വാഷിംഗ്ടണ്‍: പ്രസിഡന്റ് ജോ ബൈഡൻ രണ്ട് ഇന്ത്യൻ അമേരിക്കക്കാരെ പ്രധാന തസ്തികകളിലേക്ക് നാമനിർദ്ദേശം ചെയ്തു. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (Department Of Housing and Urban Development Chief Financial Officer) സ്ഥാനത്തേക്ക് വിനയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കൽപ്പന കോട്ടഗലിനെ തുല്യ തൊഴിൽ അവസര കമ്മീഷനിലെ കമ്മീഷണറായി (Equal employment opportunity Commissioner) നാമനിർദ്ദേശം ചെയ്തു. ഒരു സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റായ സിംഗ്, ധനകാര്യം, വിശകലനം, തന്ത്രം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള 25 വർഷത്തെ സ്വകാര്യ-മേഖലാ നേതൃത്വ പരിചയമുണ്ടെന്ന് വൈറ്റ് ഹൗസ് പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ യുഎസ് സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ (എസ്ബിഎ) അഡ്മിനിസ്ട്രേറ്ററുടെ മുതിർന്ന ഉപദേശകനാണ്. ആ റോളിൽ, “ഞങ്ങളുടെ കമ്മ്യൂണിറ്റികളുടെ ചെറുകിട ബിസിനസ്സുകളെ മികച്ച രീതിയിൽ സേവിക്കുന്നതിന് സംഘടനാപരമായ കാര്യക്ഷമത നൽകാൻ അദ്ദേഹം ഏജൻസി ടീമുകളെ സഹായിക്കുന്നു,”…
ജപ്തി: അജേഷിനായി അടച്ച തുക പിന്‍വലിക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് യൂണിയന്റെ നിര്‍ദ്ദേശം
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജപ്തി വിഷയത്തില്‍ അജേഷിനായി സ്വരൂപിച്ച് ബാങ്കിലടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം. അജേഷ് സഹായം നിരസിച്ച സാഹചര്യത്തില്‍ അടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാരോട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നിര്‍ദേശം നല്‍കി. സഹായം വേണ്ടെന്ന് വെച്ചത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് സി പി അനില്‍ പറഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പാ തുക പിരിവിട്ടെടുത്ത് തിരിച്ചെടുക്കുകയായിരുന്നു ഇന്നലെ ബാങ്ക് ജീവനക്കാര്‍ ചെയ്തത്. എന്നാല്‍ ഈ തുക വേണ്ടെന്ന് അജേഷ് നിലപാട് അറിയിച്ചതോടെയാണ് തുക പിന്‍വലിക്കേണ്ടി വന്നത്. വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാന്‍ തയ്യാറായത്. ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍…
ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസ്; അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ (rape case)സര്‍ക്കാരും കന്യാസ്ത്രീയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീല്‍.വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷന്‍ തെളിവുകള്‍ വിചാരണക്കോടതി വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെയും കന്യാസ്ത്രീയുടേയും വാദം. ജനുവരി 14 നാണ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതിയുടെ ഉത്തരവില്‍ പിഴവുകളുണ്ടെന്നും അപ്പീല്‍ പോകണമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി വിശകലനം ചെയ്തിട്ടില്ല, പ്രതിഭാഗം നല്‍കിയ തെളിവുകള്‍ മുഖവിലക്കെടുക്കുകയും ചെയ്തു. ഒരു സാക്ഷി നല്‍കിയ അഭിമുഖത്തിന്റെ യൂട്യൂബ് വീഡിയോ തെളിവായി സ്വീകരിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നും അപ്പീലില്‍ പറഞ്ഞിരുന്നു. വലിയ അധികാരമുള്ള ബിഷപ്പിന് കീഴിലാണ് പരാതിക്കാരി കഴിഞ്ഞിരുന്നത്. ഈ നിസ്സഹായവസ്ഥയാണ് ബിഷപ്പ് ചൂഷണം ചെയ്തത്. ഇത്തരം സാഹചര്യങ്ങള്‍ അതീജീവിച്ച് കന്യാസ്ത്രീ നല്‍കി തെളിവുകള്‍ക്ക്…
ഹൈബി ഈഡനെതിരായ സോളാര്‍ പീഡന പരാതി, എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന
തിരുവനന്തപുരം: സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. മുന്‍ എംഎല്‍എ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎല്‍എമാരുടെ ഹോസ്റ്റലിനുള്ളില്‍ പരിശോധന നടക്കുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിക്കുന്നത്. 2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന്‍ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2021 അവസാനമാണ് സിബിഐ കേസേറ്റെടുത്തത്. മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു. നിലവില്‍ അഞ്ച് അംഗ സിബിഐ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ഉടൻ പൂർത്തിയാക്കാനാകില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്ന് പള്‍സര്‍ സുനി ജാമ്യാപേക്ഷയില്‍ പറയുന്നു. നാലാം പ്രതി വിജീഷിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇതോടെ കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. സമാന കുറ്റം ചെയ്ത കേസിലെ മറ്റ് പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും വിജീഷ് ഹർജിയിൽ പറഞ്ഞിരുന്നു. വിചാരണ നടക്കുന്ന കേസിൽ ജാമ്യം ലഭിക്കാതെ പ്രതികളെ ജയിലിൽ അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. നടിയെ ആക്രമിച്ച…
‘രാജ്യത്തിന് അദ്ദേഹത്തെ വേണം’: 78 കാരിയായ സ്ത്രീ തന്റെ സ്വത്തുക്കൾ മുഴുവൻ രാഹുൽ ഗാന്ധിയുടെ പേരിലേക്ക് മാറ്റി
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ള 78 കാരിയായ സ്ത്രീ 50 ലക്ഷം മൂല്യമുള്ള സ്വത്തും 10 പവൻ സ്വർണവും ഉൾപ്പെടെ തന്റെ എല്ലാ സ്വത്തുക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിലാക്കി. പുഷ്പ മുഞ്ജിലാൽ എന്ന എഴുപത്തെട്ടുകാരിയാണ് തന്റെ സ്വത്തുക്കളും സ്വർണാഭരണങ്ങളും രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിയത്. ഇതുസംബന്ധിച്ച വിൽപത്രം കോൺഗ്രസ് മുൻ സംസ്ഥാന പ്ര സിഡന്റ് പ്രിതം സിംഗിന്റെ വസതിയിലെത്തി കൈമാറി. രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമുണ്ടെന്നും അതിനാലാണ് തന്റെ സന്പാദ്യം മുഴുവൻ അദ്ദേഹത്തിന് നൽകുന്നതെന്നും പുഷ്പ പറഞ്ഞു. അദ്ദേഹത്തിന്റെ ചിന്താഗതികൾ തന്നെ അതിയായി സ്വാധീനിച്ചുവെന്നും പുഷ്പ കൂട്ടിച്ചേർത്തു. സ്വത്തു കൈമാറ്റം സംബന്ധിച്ച വിൽപത്രത്തിന്റെ കോപ്പി ഡെറാഡൂണിലെ കോടതിയിലും പുഷ്പ സമർപ്പിച്ചിട്ടുണ്ട്.
ഡൽഹിയിൽ വീണ്ടും കൊറോണ പടരുന്നു; തുടർച്ചയായ മൂന്നാം ദിവസവും അണുബാധ നിരക്ക് വർധിച്ചു
ന്യൂഡല്‍ഹി: തിങ്കളാഴ്ച ഡൽഹിയിൽ തുടർച്ചയായ മൂന്നാം ദിവസവും കൊറോണ ബാധിതരുടെ എണ്ണം വർധിച്ചു. ഏകദേശം ഒന്നര മാസത്തിന് ശേഷം തിങ്കളാഴ്ച, അണുബാധ നിരക്ക് ഒരു ശതമാനം കവിഞ്ഞു. തിങ്കളാഴ്ച പരിശോധനക്ക് വിധേയരാവരില്‍ 1.34 ശതമാനം പേർക്ക് കൊറോണ ബാധിച്ചതായി കണ്ടെത്തി. നേരത്തെ ഫെബ്രുവരി 17ന് 1.48 ശതമാനം കേസുകളും കൊറോണ ബാധിതരാണെന്ന് കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച 82 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഗുരുഗ്രാമിൽ അണുബാധ നിരക്ക് 2.84 ശതമാനം: ഗുരുഗ്രാമിലെ അണുബാധ നിരക്ക് തിങ്കളാഴ്ച 2.84 ശതമാനത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ 36 പേർക്ക് കൂടി കൊറോണ ബാധിച്ചതായി ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 261052 ആയി. കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കൂടാൻ തുടങ്ങി. വർദ്ധിച്ചുവരുന്ന അണുബാധ നിരക്ക് ഈയിടെ മാസ്ക്…
