തിരുവനന്തപുരം: നെടുമങ്ങാട് പോലീസിന് നേരെ സിപിഎം നേതാവിന്റെ ഭീഷണി. നെടുമങ്ങാട് ഏരിയാ സെക്രട്ടറി ജയദേവനാണ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും എസ്ഐക്കുമെതിരെ ഭീഷണി പ്രസംഗം നടത്തിയത്. എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് സിഐ സന്തോഷിനും എസ്ഐ വിക്രമാദിത്യനും ഭീഷണിയുണ്ടായത്. കേരള പോലീസ് നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പണി കിട്ടും, സ്റ്റേഷനിൽ അധിക കാലം ഞെളിഞ്ഞിരിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും സി.പി.എം നേതാവ് പറഞ്ഞു. കോൺഗ്രസിന്റെ കൊടി കത്തിക്കാതിരിക്കാൻ സിഐ നെഞ്ചോട് ചേർത്തുപിടിച്ചുവെന്നും ജയദേവൻ ആരോപിച്ചു. ഇന്ത്യയിൽ ആർക്കും കോൺഗ്രസിന്റെ കൊടി ആവശ്യമില്ല. സിഐ ആറാട്ടുമുണ്ടനാണെന്ന് വിശേഷിപ്പിച്ച നേതാവ് സിഐ കൈക്കൂലിക്കാരനാണെന്നും, പരാതിയുമായി ചെല്ലുന്നവര്‍ക്കു നേരെ മുഖം തിരിക്കുന്നവനാണെന്നും ആരോപിച്ചു. പിരിവ് നടത്തുന്നത് ആരെങ്കിലും ചോദ്യം ചെയ്താല്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയുടെ കൊച്ചനുജന്‍ ആണെന്ന് പറയും. ജില്ലാ സെക്രട്ടറിയുടെ ചേട്ടനോട് ‘പൊക്കമില്ലാത്തൊരുത്തന്‍ നിങ്ങളുടെ അനുജന്‍ ആണോ’ എന്ന് ചോദിച്ചപ്പോള്‍ കൈമലര്‍ത്തി.’ഞാന്‍…
Month: June 2022
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശിയടിക്കുന്നതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം തെക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ മേഖലവരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തി ദുര്‍ബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സെഷന്‍സ് കോടതിയില്‍ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപേക്ഷ കോടതി തള്ളി
കൊച്ചി: സ്വപ്ന നല്‍കിയ രഹസ്യമൊഴി നൽകണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 പ്രകാരമുള്ള മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് നൽകരുതെന്ന് വാദിച്ച അഭിഭാഷകന്‍ എന്തിനാണ് ഈ രഹസ്യമൊഴിയെന്ന് ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. എന്തിനാണ് രഹസ്യ മൊഴിയുടെ ആവശ്യമെന്നും കോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. സ്വപ്ന സുരേഷിനെതിരെ തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് ചുമത്തിയ ഗൂഢാലോചനക്കേസിലെ അന്വേഷണത്തിന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഗൂഢാലോചനയുടെ തെളിവുകൾ പുറത്തുകൊണ്ടുവരാൻ രഹസ്യ മൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കാളിയായ ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. സ്വപ്നയുടെ സത്യവാങ്മൂലം ചോർന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.…
പ്രതികാര നടപടിയെന്ന നിലയിൽ പൊളിക്കലുകൾ നടക്കില്ല: യുപി സർക്കാരിനോട് സുപ്രീം കോടതി
ഉത്തർപ്രദേശിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളിൽ പ്രതികളുടെ വീടുകൾ തകർത്ത സംഭവത്തിൽ സുപ്രീം കോടതി വ്യാഴാഴ്ച സർക്കാരിന് നോട്ടീസ് അയച്ചു. കഴിഞ്ഞയാഴ്ച നടന്ന അക്രമ സംഭവങ്ങളിൽ പ്രതികളുടെ വീടുകൾ അനധികൃതമായി തകർത്തുവെന്ന പരാതിയിൽ മൂന്ന് ദിവസത്തിനകം സംസ്ഥാന സർക്കാരിൽ നിന്നും അധികാരികളിൽ നിന്നും കോടതി മറുപടി തേടിയിട്ടുണ്ട്. രാജ്യത്ത് നിയമവാഴ്ച നിലനിൽക്കുന്നുവെന്ന ബോധം പൗരന്മാർക്കിടയിൽ ഉണ്ടായിരിക്കണം, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വിക്രം നാഥ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പറഞ്ഞു. “എല്ലാം ന്യായമായിരിക്കണം. അധികാരികൾ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ കർശനമായി പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അതിൽ പറയുന്നു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ബെഞ്ച് ചൊവ്വാഴ്ചത്തേക്ക് മാറ്റി. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ പ്രവർത്തകനായ ജാവേദ് മുഹമ്മദിന്റെ വസതി ഉൾപ്പെടെ നിയമവിരുദ്ധമെന്ന് കരുതുന്ന കെട്ടിടങ്ങൾ സംസ്ഥാന ഭരണകൂടം അടുത്തിടെ പൊളിച്ചുനീക്കിയതിൽ പ്രതികരണമായി മുസ്ലീം സംഘടനയായ ജമിയത്ത് ഉലമ-ഇ-ഹിന്ദ് ആണ് ഹർജി…
പി ശ്രീരാമകൃഷ്ണനെതിരെയും കെടി ജലീലിനെതിരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: സ്വപ്ന സുരേഷ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കി. സുഹൃത്തിന്റെ നിയന്ത്രണത്തിലുള്ള മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‌ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതിനായി കോൺസൽ ജനറൽ കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം നൽകി. മുംബൈ ആസ്ഥാനമായുള്ള ഫ്ലൈജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യർ മുൻ മന്ത്രി കെ ടി ജലീലിന്റെ ബിനാമിയാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള കോൺസുലേറ്റ് വഴിയാണ് ഖുറാനും കൊണ്ടുവന്നതെന്ന് സ്വപ്ന ആരോപിക്കുന്നു. രഹസ്യ മൊഴിക്ക് മുമ്പ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇതില്‍ പങ്കുണ്ടെന്നും സ്വര്‍ണക്കടത്ത് കേസ്…
നടുമുറ്റം സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂൺ പതിനേഴിന് (വെള്ളി)
ദോഹ: ഐ സി ബി എഫുമായി സഹകരിച്ച് നടുമുറ്റം ഖത്തർ നടത്തുന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് ജൂൺ പതിനേഴിന് വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ പതിനൊന്ന് വരെ നജ്മ സ്ട്രീറ്റിലെ ഫോക്കസ് മെഡിക്കല്‍ സെൻ്ററിൽ നടക്കും.പൂർണ്ണമായും സ്ത്രീകള്‍ക്ക് മാത്രമായിട്ടാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പത്തുമണിക്ക് മെനൊപോസ് ആൻ്റ് ഡിപ്രഷൻ എന്ന വിഷയത്തില്‍ ഡോ. ഷിറിൻ സംസാരിക്കും. ജനറൽ പ്രാക്ടീഷണർ ഡോ.നവാൽ തയ്യിൽ,ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഡോ.മാനസ ,ജനറല്‍ ഡെൻ്റിസ്റ്റ് ഡോ.നാജിയ ഫൈസൽ തുടങ്ങിയ വിദഗ്ദരായ ലേഡീസ് ഡോക്ടർമാരുടെ സൌജന്യ മെഡിക്കല്‍ പരിശോധനയും സൌജന്യ മരുന്നുകളും പങ്കെടുക്കുന്നവർക്ക് തുടർ പരിശോധനക്ക് ഒരു മാസത്തെ കാലാവധിയുള്ള കൺസൾട്ടിംഗ് വൌച്ചറും ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടാതെ ഫിറ്റ്നസ്സ് ടെസ്റ്റ്,ബ്ലഡ് ഷുഗർ,ബ്ലഡ് പ്രഷർ ടെസ്റ്റും ഉണ്ടായിരിക്കും. ഗൂഗിൾ ഫോം വഴി രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 66602812 എന്ന നമ്പറിൽ…
“Going Green is not a choice anymore; it’s a necessity” – Aries Group CEO announces new ‘Go Green’ initiatives
As part of the commencement of Aries Group’s 25th-anniversary celebrations, its Founder and CEO, Sir Sohan Roy, announced the Go Green initiative. On World Environment Day, the Aries Management introduced Energy Index, a new feature in their efficiency management software (EFFISM), to analyze the Personal/Division’s contribution towards reducing Carbon Foot Print. The management has also announced a cash prize of Dhs. 50,000 to Best improving individuals or divisions of the company. On this occasion, Sir Sohan Roy stated, “Green thinking has always been a part of our company ethos, and…
അഖില കാനഡ സെവൻസ് സോക്കർ ടൂർണമെന്റും കിഡ്സ് സോണുമായി കേരളോത്സവം എഡ്മിന്റണിൽ
എഡ്മന്റൻ: കൈരളി റിയൽറ്റി എഫ് സി കേരള ട്രോഫികൾക്ക് വേണ്ടിയുള്ള അഖില കാനഡ സെവൻസ് ഫുട്ബോൾ ടൂറ്ണമെന്റും, കേരളോത്സവവും ജൂലൈ രണ്ടിന് എഡ്മന്റണിലെ ബ്ലൂ ക്വിൽസ് പാർക്കിൽ നടക്കും. അഖില കാനഡ ടൂര്ണനെന്റിൽ വിജയികൾ ആകുന്നവർക് എഡ്മിന്റണിലെ കൈരളി റിയാലിറ്റി ഗ്രൂപ് സ്പോന്സർ ചെയ്യുന്ന ഫ്‌സി കേരള എവർ റോളിംഗ് ട്രോഫിയും, 2022 ഡോളറും ആണ് സമ്മാനം. റണ്ണേഴ്‌സ് അപ് ആകുന്നവർക് ടൂര്ണണമെന്റ് സംഘാടകരായ എഫ് സി കേരള നൽകുന്ന എവർ റോളിംഗ് ട്രോഫിയും 1001 ഡോളറും ആണ് സമ്മാനം. എഡ്മണ്ട്നിൽ നിന്നുള്ള ടീമുകൾ കൂടാതെ കാൽഗരി, ടോറോന്റോ, സാസ്‌കറ്റൂണ്, റജൈന എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി ഫുട്ബോൾ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും. രാവിലെ ഒൻപത് മുതൽ ആരംഭിക്കുന്ന കേരളോത്സവത്തിൽ കുട്ടികൾക്കായുള്ള ഫെയ്‌സ് പെയിന്റിങ്, ബൗൻസിങ് കാസിൽ, ബലൂണ് കളിപ്പാട്ടങ്ങൾ, എന്നിങ്ങനെ നിരവധി പരിപാടികൾ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയിട്ടുണ്ട്.…
സിംഗപ്പൂർ കമ്പനി യുഎസിലേക്ക് 4.5 മില്യൺ പൗണ്ട് ബേബി ഫോർമുല ബേസ് പൗഡർ അയക്കും
സിംഗപ്പൂർ ആസ്ഥാനമായുള്ള മീഡ് ജോൺസൺ ന്യൂട്രീഷൻ/റെക്കിറ്റ്, ബേബി ഫോർമുലയുടെ നിലവിലുള്ള ക്ഷാമം നേരിടാൻ സഹായിക്കുന്ന എൻഫാമിൽ സ്റ്റേജ് 1 നിർമ്മിക്കാൻ ഉപയോഗിക്കുന്ന 4.5 ദശലക്ഷം പൗണ്ട് ബേസ് പൗണ്ട് കയറ്റി അയയ്ക്കാൻ പദ്ധതിയിടുന്നതായി യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു . 66 ദശലക്ഷം 8 ഔൺസ് കുപ്പികൾക്ക് തുല്യമായ 5.7 ദശലക്ഷം ബേബി ഫോർമുല ഉത്പാദിപ്പിക്കാൻ അടിസ്ഥാന പൊടി ഉപയോഗിക്കുമെന്ന് FDA ബുധനാഴ്ച പറഞ്ഞു. കമ്പനി ഈ മാസം അവസാനം മിനസോട്ടയിലെ ഒരു ഫെസിലിറ്റിയിലേക്ക് ഉൽപ്പന്നം ഷിപ്പിംഗ് ആരംഭിക്കും, അവിടെ അത് അന്തിമ ഉൽപ്പന്നത്തിലേക്ക് പരിവർത്തനം ചെയ്യും. ആ അന്തിമ ഉൽപ്പന്നം “വരും ആഴ്ചകളിൽ” ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിമാസ ഷിപ്പിംഗ് നവംബർ വരെ തുടരും. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് യുഎസിലേക്ക് ഉൽപ്പന്നം എത്രയും വേഗം എത്തിക്കുന്നതിനുള്ള ഓപ്ഷനുകൾ…
വര്‍ഗീയ വിഷം ചീറ്റലാണോ കോണ്‍ഗ്രസിന്റെ മതേതര നിലപാടെന്ന് വ്യക്തമാക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: കോണ്‍ഗ്രസ് നേതാവ് വി.ടി. ബലറാമിന്റെ വര്‍ഗീയ വിഷം ചീറ്റലാണോ കോണ്‍ഗ്രസിന്റെ മതേതര നിലപാടെന്നുള്ളത് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ വിജയം എന്തും പറയാനുള്ള ലൈസന്‍സായി കോണ്‍ഗ്രസ് നേതാക്കള്‍ കാണേണ്ടതില്ല. വോട്ടു രാഷ്ട്രീയത്തിന് കുടപിടിച്ച് ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് പാദസേവ ചെയ്ത് അവരെ വെള്ളപൂശുന്നവരായി സ്വാതന്ത്ര്യസമര ഉല്പന്നമായ കോണ്‍ഗ്രസിന്റെ അഭിനവ നേതാക്കള്‍ അധഃപതിക്കരുത്. കാലങ്ങളായി രാജ്യത്തുടനീളം നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടും പാഠം പഠിക്കാത്തവര്‍ ഭീകരവാദികളുടെ കളിപ്പാട്ടങ്ങളായി മാറിയിരിക്കുന്നുവെന്നതിന്റെ സൂചനകളാണ് ഇത്തരം പ്രസ്താവനകള്‍. മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരേ ക്രൈസ്തവ സഭാനേതൃത്വം വിശ്വാസി സമൂഹത്തിന് നല്‍കുന്ന മുന്നറിയിപ്പുകള്‍ തെളിവുകളുടെയും യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. കേരളം അനുദിനം കണ്ടുകൊണ്ടിരിക്കുന്നതും സംസ്ഥാനത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഭീകരവാദത്തിനെ മഹത്വവത്ക്കരിച്ച് പാലൂട്ടിവളര്‍ത്തുവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത് അപക്വവും അപകടകരവും അപലപനീയവുമാണ്. കേന്ദ്ര സംസ്ഥാന…
