ഹൂസ്റ്റൺ: 100 പേരെ ഒരു വേദിയിൽ അണിനിരത്തി ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട “രാഗവിസ്മയ 2022” എന്ന സംഗീത സിംഫണിയ്ക്ക്, ഹൂസ്റ്റൺ നിവാസികൾക്ക് പുത്തൻ അനുഭൂതി പകർന്ന് തിരശീല വീണു. കോട്ടയം ഓർത്തഡോൿസ് തിയോളോജിക്കൽ സെമിനാരി അധ്യാപകനും സാമ (SAMA) യുടെ ഡയറക്ടറും ആയിരിക്കുന്ന വന്ദ്യ ഡോ. എം.പി. ജോർജ് അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സംഗീത സന്ധ്യയിൽ യുഎസ് ഫെഡറൽ ഗവൺമെന്റ് ഡെപ്യൂട്ടി അസ്സോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ വന്ദ്യ ഫാ. അലക്സാണ്ടർ കുര്യൻ അനുഗ്രഹ സന്ദേശം നൽകി. ഫോറ്റ്‌ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ് ഉത്‌ഘാടനം നിർവഹിച്ചു. സ്റ്റാഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു ആശംസകൾ അർപ്പിച്ചു. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രസിഡണ്ട് റവ.ഫാ. ഏബ്രഹാം സഖറിയ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. വന്ദ്യ…
Month: June 2022
റവ. ഡീക്കൻ ടി.എസ് വർഗീസിൻറെ മൃതസംസ്കാരം 18ന് ശനിയാഴ്ച
ഹ്യൂസ്റ്റൺ. ഹൂസ്റ്റൺ സെൻറ് മേരിസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗമായിരുന്ന ദിവംഗതനായ ഡീക്കൻ ടി. എസ് വർഗീസിൻറെ ഭൗതിക ശരീരം 17ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ9 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ പള്ളിയിൽ (4637 W Orem dr, Houston, TX 77045)പൊതുദർശനത്തിന് വയ്ക്കുന്നതാണ്. 18ന് ശനിയാഴ്ച രാവിലെ 8:30 ന് ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ യെൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് Earthman Resthaven സെമിത്തേരിയിൽ(13102 North Freeway (I 45),Houston, TX 77060)സംസ്കാരവും നടത്തും. പത്തനംതിട്ട ഓമല്ലൂർ ചീക്കനാൽ താഴേതില്‍ സാമുവേലിൻറെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ. ഗ്രേസി വർഗീസ് തിരുവല്ല പുല്ലാട് കൈപിലാലിൽ കുടുംബാംഗമാണ്. മക്കൾ. വിജി, സിൽവി, സിബിൽ. സഹോദരങ്ങൾ: ടി.എസ് സാമുവേല്‍ (ഇന്ത്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷാ മേധാവി), എ.…
യുഎസ് സെനറ്റിന്റെ നിർദിഷ്ട തോക്ക് സുരക്ഷാ നിയമനിർമ്മാണത്തിൽ ഒപ്പു വെയ്ക്കുമെന്ന് ബൈഡൻ
വാഷിംഗ്ടണ്‍: ഉഭയകക്ഷി സെനറ്റർമാർ നിർദ്ദേശിച്ച തോക്ക് സുരക്ഷാ പരിഷ്കാരങ്ങളിൽ താൻ ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. നിർദ്ദിഷ്ട നിയമനിർമ്മാണത്തെ “പതിറ്റാണ്ടുകളായി കോൺഗ്രസ് പാസാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തോക്ക് സുരക്ഷാ നിയമനിർമ്മാണം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “സെനറ്റർ ക്രിസ് മർഫിക്കും അദ്ദേഹത്തിന്റെ ഉഭയകക്ഷി ഗ്രൂപ്പിലെ അംഗങ്ങൾക്കും-പ്രത്യേകിച്ച് സെനറ്റർമാരായ കോർണിൻ, സിനിമ, ടില്ലിസ് എന്നിവര്‍ക്ക് – ഈ നിർദ്ദേശം നിർമ്മിക്കാനുള്ള അവരുടെ അശ്രാന്ത പരിശ്രമത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,” ബൈഡന്‍ ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “വ്യക്തമായും, ആവശ്യമെന്ന് ഞാൻ കരുതിയതൊന്നും അതില്‍ ഉള്‍പ്പെട്ടിട്ടില്ല. പക്ഷെ, ഇത് ശരിയായ ദിശയിലുള്ള സുപ്രധാന ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം കോൺഗ്രസ് പാസാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തോക്ക് സുരക്ഷാ നിയമനിർമ്മാണമാണിത്,” ബൈഡന്‍ കൂട്ടിച്ചേർത്തു. യുഎസ് സെനറ്റർമാരുടെ ഒരു ഉഭയകക്ഷി സംഘം പുതിയ തോക്ക് നിയമനിർമ്മാണം സംബന്ധിച്ച കരട് രേഖ പ്രഖ്യാപിച്ചതിന്…
ട്രംപിനെതിരെ ക്രിമിനൽ കുറ്റപത്രം സമര്‍പ്പിക്കാന്‍ മതിയായ തെളിവുകളുണ്ട്: അന്വേഷണ സമിതി
വാഷിംഗ്ടണ്‍: 2020ലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചതിന് മുൻ പ്രസിഡന്റിന്റിനെതിരെ കുറ്റ പത്രം സമര്‍പ്പിക്കാന്‍ ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ ജനുവരി 6-ന് ക്യാപിറ്റലിൽ നടത്തിയ മാരകമായ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് ഹൗസ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. അഭൂതപൂർവമായ നീക്കത്തിൽ മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം പരിഗണിക്കാൻ നീതിന്യായ വകുപ്പിന് മതിയായ തെളിവുകൾ തയ്യാറാക്കിയതായി അന്വേഷണ സമിതി ഞായറാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച ആരംഭിച്ച സെലക്ട് കമ്മിറ്റിയുടെ പബ്ലിക് ഹിയറിംഗുകൾ, ജനുവരി 6 ലെ കലാപത്തിന് ഉത്തരവാദിയായി ട്രംപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ബോധപൂർവം നുണകൾ പ്രചരിപ്പിക്കുക, ഫലങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുക, കാപ്പിറ്റോളിൽ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് പ്രകോപിതരാക്കുക എന്നിവ തുടങ്ങി അക്രമം തടയാൻ നടപടിയെടുക്കാത്തതും അദ്ദേഹത്തിന്റെ പേരിലുള്ള ആരോപണങ്ങളില്‍ പറയുന്നു. ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, ഈ ആഴ്‌ചയിലെ ഹിയറിംഗുകളിൽ കൂടുതൽ തെളിവുകൾ പുറത്തുവിടും.…
കിഴക്കൻ ഉക്രെയ്‌നിലെ ലുഹാൻസ്‌കിന്റെ പൂർണ നിയന്ത്രണം റഷ്യ ആഴ്ച്ചകൾക്കുള്ളിൽ ഏറ്റെടുക്കുമെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ
വാഷിംഗ്ടണ്‍: കിഴക്കൻ ഉക്രേനിയൻ മേഖലയിലെ കനത്ത പോരാട്ടത്തിനിടയിൽ ലുഹാൻസ്ക് മേഖലയുടെ പൂർണ നിയന്ത്രണം റഷ്യൻ സൈന്യം ആഴ്ചകൾക്കുള്ളിൽ പിടിച്ചെടുക്കുമെന്ന് മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ലുഹാൻസ്കിലെ സെവെറോഡോനെറ്റ്സ്ക്, ലിസിചാൻസ്ക് നഗരങ്ങൾ ആഴ്ചകൾക്കുള്ളിൽ റഷ്യൻ സേനയുടെ കീഴിലായേക്കാം, ഞായറാഴ്ച പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കിഴക്കൻ ഉക്രെയ്നിലെ തന്ത്രപ്രധാനമായ നഗരത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി സെവെറോഡൊനെറ്റ്സ്കിൽ നൂറുകണക്കിന് സൈനികർക്കും സാധാരണക്കാർക്കും അഭയം നൽകുന്ന ഒരു കെമിക്കൽ പ്ലാന്റിൽ റഷ്യ ബോംബ് ആക്രമണം നടത്തിയതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ ആരോപിച്ചു. സുപ്രധാന വിതരണ പാതയായ ലിസിചാൻസ്ക്-ബഖ്മുത് ഹൈവേയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ റഷ്യൻ സൈന്യം “നഗരം പിടിച്ചെടുക്കുന്നതിനായി അവരുടെ എല്ലാ കരുതൽ ശേഖരവും ഉപയോഗിക്കുമെന്ന്” ലുഹാൻസ്ക് മേഖലയുടെ ഗവർണർ സെർഹി ഹൈദായി പറഞ്ഞു. നഗരത്തിന്റെ പ്രാന്തപ്രദേശത്ത്, പ്ലാന്റിന് സമീപമുള്ള തെരുവുകളിൽ പോരാട്ടം…
ജയ്‌റോസ് പതിയില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഗാനമേള ചെയര്‍മാന്‍
ചിക്കാഗോ: ഇന്‍ഡ്യനാപോളിസിലെ ജെ.ഡബ്ലിയു മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ ഉദ്ഘാടന ദിവസമായ ജൂലൈ 21-ാം തീയതി വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന ഗാനമേളയുടെ ചെയര്‍മാനായി ജയ്‌റോസ് പതിയിലിനെ തെരഞ്ഞെടുത്തു. രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീതനിശയില്‍ കെ.സി.സി.എന്‍.എ.യുടെ എല്ലാ റീജിയനുകളില്‍നിന്നുമുള്ള അനുഗ്രഹീത ഗായകര്‍ പങ്കെടുക്കും. ഗാനമേളയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് യൂണിറ്റ് പ്രസിഡന്റുമാരുമായും റീജിയണല്‍ വൈസ്പ്രസിഡന്റുമാരുമായും ബന്ധപ്പെടണമെന്ന് ഗാനമേള ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജയ്‌റോസ് പതിയില്‍ അഭ്യര്‍ത്ഥിച്ചു. വടക്കേ അമേരിക്കയിലെ ക്‌നാനായ മക്കളുടെ മാമാങ്കമായ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലെ പ്രധാന പരിപാടികളില്‍ ഒന്നാണ് എല്ലാ റീജയണുകളില്‍നിന്നുമുള്ള അനുഗ്രഹീത ഗായകര്‍ പങ്കെടുക്കുന്ന സുന്ദരഗാനങ്ങള്‍കൊണ്ട് ആനന്ദപൂമഴ പൊഴിക്കുന്ന ഗാനമേള. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെയര്‍മാന്‍ ജയ്‌റോസ് പതിയില്‍ (847 246 2117), സാജു കോയിത്തറ (845 507 2140), ഡയാന തേക്കുംകാട്ടില്‍ (954 224 5778) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. ലെയ്‌സണ്‍ ജൂഡ് കട്ടപ്പുറം…
ഓഐ.സി.സി ഡാളസ് ചാപ്റ്റര്‍ രൂപീകരണ യോഗം ജൂണ്‍ 19ന്
ഡാളസ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ രൂപീകരിക്കുന്നതിനും, തൃക്കാക്കര ഉമാതോമസിന്റെ വിജയത്തില്‍ ആഹ്‌ളാദം പങ്കുവയ്ക്കുന്നതിനും ജൂണ്‍ 19 ഞായര്‍ ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം ചേരുന്നു. ഗാര്‍ലന്റ് കിയാ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ചേരുന്ന യോഗത്തില്‍ ജയിംസ് കൂടല്‍ (ഒഐസിസി യു.എസ്. ചെയര്‍മാന്‍), ബേബി മണകുന്നേല്‍ (പ്രസിഡന്റ്), ജീമോന്‍ റാന്നി (ജനറല്‍ സെക്രട്ടറി), ബോബന്‍ കൊടുവത്ത് (വൈസ് പ്രസിഡന്റ്), റീജിയന്‍ ഭാരവാഹികളായ വാവച്ചൻ മത്തായി (ഹൂസ്റ്റൺ), സജി ജോര്‍ജ്, റോയ് കൊടുവത്ത്, രാജന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോര്‍ഡിനേറ്റര്‍ പ്രദീപ് നാഗനൂലില്‍ അറിയിച്ചു.
ടെക്സസ് സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് സാക്രമെന്റോ മിഷൻ ലീഗ് ആദരാഞ്ജലി അർപ്പിച്ചു
സാക്രമെന്റോ (കാലിഫോർണിയ): ടെക്സസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്‌പ മിഷൻ ലീഗ് ആദരാഞ്ജലികൾ അർപ്പിച്ചു. മിഷൻ ലീഗ് യുണിറ്റ് ഭാരവാഹികളായ ഗബ്രിയേൽ മരങ്ങാട്ടിൽ, ഫ്ലേവിയ ബിനോയ്, സേറ പുത്തൻപുരയിൽ, ഡാനിയേൽ പറാത്തത് എന്നിവരുടെ നേതൃത്വത്തിൽ മെഴിത്തിരികൾ തെളിച്ചു പ്രത്യേക പ്രാത്ഥനകളും ജപമാലയും അർപ്പിച്ചു. മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി, വൈസ് ഡയറക്ടർ റ്റുറ്റു ചെരുവിൽ, ഓർഗനൈസർ ആലിസ് ചാമക്കയിൽ, ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഭാര്യയേയും ഒരു വയസ്സുള്ള മകളെയും വെടിവച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
റിവര്‍ഡെയ്ല്‍ (ജോര്‍ജിയ) : ഭാര്യയെയും ഒരു വയസ്സുള്ള മകളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ജൂണ്‍ 11 ശനിയാഴ്ച ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണു ഭാര്യയെ ആദ്യം വെടിവച്ചു കൊലപ്പെടുത്തിയത്. പിന്നീട് അവിടെയുണ്ടായിരുന്ന ഭാര്യാ മാതാവിനേയും വെടിവച്ചു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഈ സംഭവത്തിനുശേഷം ഒരു വയസുള്ള മകളെ തട്ടിയെടുത്ത് ഭര്‍ത്താവ്(ഡാരിയന്‍ ബെനറ്റ്, 38) അവിടെ നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലിസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഇയാള്‍ പൊലീസില്‍ വിളിച്ച. മകളെ വെടിവച്ചു കൊല്ലുവാന്‍ പോകുകയാണെന്ന് അറിയിച്ചു. റിവര്‍ഡെയ്ല്‍ റോഡിനു സമീപമുള്ള ഒരു പള്ളിക്കു സമീപം നിന്നായിരുന്നു ഡാരിയന്‍ പൊലീസിനെ വിളിച്ചത്. സംഭവ സ്ഥലത്തു പൊലീസ് എത്തിച്ചേരുന്നതിനു മുന്‍പ് ഒരു വയസ്സുള്ള കുട്ടിക്കു നേരെ നിറയൊഴിച്ചിരുന്നു. തുടര്‍ന്ന് തോക്ക് ഉപയോഗിച്ച് സ്വയം ആത്മഹത്യ ചെയ്യുകയും ചെയ്തു. സംഭവം നടന്ന ശനിയാഴ്ച വീട്ടില്‍…
ഫോമയുടെ സ്ത്രീ പക്ഷ നിലപാടുകളും മത്സരാർത്ഥികളും: ലളിത രാമമൂർത്തി
ഫോമയുടെ മയൂഖം 2022 സൗന്ദര്യ മത്സരത്തിന്റെ ഒന്നര വർഷക്കാലം നീണ്ട് നിന്ന വിവിധ ഘട്ടങ്ങൾ കടന്ന് വിജയത്തിലെത്തി കിരീടം ചൂടുവാനുള്ള അവസരം ലഭിച്ച വനിതയെന്നുള്ള നിലയിൽ , സ്ത്രീകളോട് ഫോമാ പുലർത്തി പോരുന്ന ബഹുമാനവും, ഫോമയുടെ വനിതാ ഫോറം പ്രവർത്തകർക്ക് ഫോമ നൽകുന്ന പരിഗണനയും കണ്ട് ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, ഫോമയുടെ റ്റാമ്പായിൽ വെച്ച് നടന്ന സമ്മേളനവേദിയിൽ ചില സ്ഥാനാർത്ഥി മോഹികളുടെയും, സ്വാർത്ഥ താല്പര്യക്കാരുടെയും, പെരുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഫോമയുടെ സമ്മേളനത്തെ മൊത്തം ഹൈജാക്ക് ചെയ്യുന്ന മോശം പ്രവണതയെ തടയാൻ ആർക്കും കഴിഞ്ഞില്ല എന്നത് സങ്കടകരമായി തോന്നി. ഫോമാ നിലകൊള്ളുന്ന മൂല്യങ്ങൾക്കും ആശയങ്ങൾക്കും കടകവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചിലരെങ്കിലും ആ സമ്മേളനത്തെയും മയൂഖം പരിപാടിയെയും തകർക്കാൻ ശ്രമിച്ചുവെന്നത് വേദനാജനകമാണ്. അതും ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ. അദ്ദേഹത്തിന്റെ മുന്നണിയിൽ നിന്ന് മത്സരിക്കുന്നവർ തന്നെയാണ്…
