ഒരൊറ്റ സിറിഞ്ച് ഉപയോഗിച്ച് 39 വിദ്യാർത്ഥികൾക്ക് കൊറോണ വാക്സിൻ നൽകി!

സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഒരു സ്‌കൂളിലെ 39 കുട്ടികൾക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കൊറോണ പ്രതിരോധ വാക്‌സിൻ നൽകിയതായി ആരോപണം. കുട്ടികളുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലയിലെ ജെയിൻ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾക്കായി മഹാത്രികകരണ അഭിയാന്റെ ഭാഗമായി ക്യാമ്പ് നടത്തി വാക്‌സിനേഷൻ നടത്തുകയായിരുന്നു. വാക്സിനേറ്റർ കുട്ടികൾക്കെല്ലാം ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് നൽകുന്നത് ചില രക്ഷിതാക്കൾ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂളിൽ നടന്ന മെഗാ വാക്സിനേഷൻ ഡ്രൈവ് കാരണമാണ് ഈ സംഭവം ശ്രദ്ധയില്‍ പെടാതെ പോയതെന്ന് ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടർന്ന് വാക്സിനേറ്റർ ജിതേന്ദ്ര അഹിർവാറിനെതിരെ പരാതി നല്‍കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, കുത്തിവെപ്പ് എടുത്ത 15 വയസും അതിൽ കൂടുതലുമുള്ള 39 കുട്ടികളും ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവരാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷിതാക്കളുടെ…

രാഷ്ട്രപതിയെ കണ്ട് മാപ്പ് പറയും: അധിർ രഞ്ജൻ തെറ്റ് സമ്മതിച്ചു

ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ദ്രൗപതി മുർമുവിനെ രാഷ്‌ട്രപത്നി എന്ന് വിളിച്ച് വീണ്ടും വിവാദത്തിൽ അകപ്പെട്ട കോൺഗ്രസ് ലോക്‌സഭാ എംപി അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ കണ്ട് തന്റെ പ്രസ്താവനയിൽ മാപ്പ് പറയുമെന്ന് പറഞ്ഞു. അതേസമയം, ഈ കപടനാട്യക്കാരുടെ മുന്നിൽ മാപ്പ് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി കുറച്ച് അറിയാവുന്നത് കൊണ്ടാണ് തെറ്റ് പറ്റിയതെന്നാണ് അധീർ രഞ്ജൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ച മൺസൂൺ സമ്മേളനത്തിൽ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്ന വാക്ക് ഉപയോഗിച്ചതാണ് ഇരു സഭകളിലും ബഹളമുണ്ടാക്കിയത്. അധിർ രഞ്ജന്‍ മാപ്പ് പറയണമെന്ന് ഭരണകക്ഷി എംപിമാര്‍ ആവശ്യപ്പെട്ടു. ചൗധരി ലോക്‌സഭയിലെ കോൺഗ്രസ് നേതാവാണെന്നും അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയിൽ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി എംപി സ്മൃതി ഇറാനി ആവശ്യപ്പെട്ടു. എന്നാൽ, വിവാദം…

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം

പ്രകൃതി വിഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും മാഹാത്മ്യത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നു. മനുഷ്യ ജനസംഖ്യയിലെ വർദ്ധനവ് കാരണം, പ്രകൃതി വിഭവങ്ങൾ ഗുരുതരമായ അപകടകരമായ നിലയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ പരിസ്ഥിതിക്ക് നിരവധി വെല്ലുവിളികൾ ഉയർത്തുന്നു, അവയിൽ ചിലത് – ആഗോളതാപനം, പരിസ്ഥിതി മലിനീകരണം, സസ്യജന്തുജാലങ്ങളുടെ നാശം, വനനശീകരണം എന്നിവയാണ്. അതിനാൽ, പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം നാം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം, ഒന്നും ശാശ്വതമല്ലാത്തതിനാൽ നമ്മുടെ ഭാവി തലമുറയ്ക്ക് അവശ്യ പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെടുന്ന ഒരു ദിവസം വരും. പ്രകൃതി വിഭവങ്ങളോട് അനാവശ്യമായി വിട്ടുവീഴ്ച ചെയ്യുന്നത് അവസാനിപ്പിച്ച് പ്രകൃതി മാതാവിനോട് സമന്വയിച്ച് നിൽക്കാനുള്ള ഓർമ്മപ്പെടുത്തലാണ് ലോക പ്രകൃതി സംരക്ഷണ ദിനം. പ്രകൃതി മാതാവിന് കൃതജ്ഞത അർപ്പിക്കാൻ ആഗോളതലത്തിൽ ഈ ദിനം ആചരിക്കുന്നു. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള…

ഉക്രൈൻ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അനുമതി നിഷേധിച്ച ഉത്തരവിൽ ആശങ്ക അറിയിച്ചു പ്രവാസി മലയാളി ഫെഡറേഷൻ

ഡാളസ് : റഷ്യൻ അധിനിവേശത്തെ തുടർന്ന് ഉക്രൈനിൽ നിന്നും പഠനം ഉപേക്ഷിച്ചു ഇന്ത്യയിലേക്കു തിരിച്ചുവരുന്നതിനു നിർബന്ധിതരായ മെഡിക്കൽ എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അനുമതി നിഷേധിച് കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ ആശങ്ക അറിയിച്ചു പ്രവാസി മലയാളി ഫെഡറേഷൻ . ജൂലൈ 27 നു ബുധനാഴ്ച്ച സൂം പ്ലാറ്റഫോമിൽ പ്രസിഡന്റ് എം പി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ഗ്ലോബൽ കമ്മിറ്റിയിലാണ് ഇതിനെതിരെ ശക്തമായ പ്രിതിഷേധം ഉയർന്നത് കേരളത്തിൽ നിന്നുള്ള എംപി ബിനോയ് വിശ്വത്തെ ചോദ്യത്തിനു മറുപടി ആയിട്ടാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി സർക്കാർ നിലപാട് വ്യക്തമാക്കിയതെന്നും വിദേശ മെഡിക്കൽ കോളേജുകളിൽ ചേർന്ന് വിദ്യാർത്ഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലേക്ക് മാറ്റുന്നത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് 1956 നാഷണൽ മെഡിക്കൽ കമ്മീഷൻ ആക്ട് 2019 എന്നിവയിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ഇത്തരത്തിൽ തുടർപഠനത്തിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ…

ബിജു ചാക്കോയുടെ കാരുണ്യ പ്രവർത്തനത്തിൽ പുതിയ രണ്ട് പൊൻതൂവലുകൾ കൂടി

ന്യൂയോർക്ക്: ചുരുങ്ങിയ മനുഷ്യായുസ്സിൽ തന്നാലാകും വിധം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യണമെന്ന ആഗ്രഹം മനസ്സിലേറ്റി പ്രവർത്തിക്കുന്ന മനുഷ്യ സ്‌നേഹിയാണ് ന്യൂയോർക്കിലെ ഈസ്റ് മെഡോയിൽ താമസിക്കുന്ന ബിജു ചാക്കോ. സ്വന്തം സമ്പാദ്യത്തിൽ നിന്നും തൻ്റെ ചിന്താഗതിയോടു യോജിക്കുന്ന സുഹൃത്തുക്കളുടെ സഹായത്തോടെയും മാതൃരാജ്യത്ത് കഷ്ടത അനുഭവിക്കുന്നവർക്കു സഹായങ്ങൾ ചെയ്യുന്നതിന് ബിജു എന്നും മുൻപന്തിയിലാണ്. സമാനചിന്താഗതിക്കാരുമായി ചേർന്ന് ECHO എന്ന കാരുണ്യ പ്രവർത്തന സംഘടനയുടെ ഭാഗമായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകി വരുന്നു. ECHO-യിലെ ഓപ്പറേഷൻസ് ഡയറക്ടറായ ബിജുവിന്റെ നേതൃത്വത്തിൽ മാതൃ സംസ്ഥാനമായ കേരളത്തിലേക്ക് ധാരാളം കാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും നൽകിയെങ്കിലും അവിടെ മാത്രമായി സഹായങ്ങൾ ഒതുക്കി നിർത്താതെ രാജ്യ സീമകൾ കടന്നും സഹായമാവശ്യമായ സമയത്തു അവ എത്തിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. 2015 ഏപ്രിലിൽ വൻ നാശം വിതച്ച് നേപ്പാൾ കാത്മണ്ടുവിൽ ഉണ്ടായ ഭൂകമ്പത്തിൽ നേപ്പാളി ഡോക്ടറുമാരുടെ സഹായത്തോടെ എഴുപതിനായിരം ഡോളർ…

കേരള അസ്സോസിയേഷന്‍ സ്പോര്‍ട്സ് ഫെസ്റ്റ് ജൂലായ് 30ന്

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫാ ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ഡട്സ് ഫെസ്റ്റ് 2022 ജൂലായ് 30ന് ശനിയാഴ്ച നടത്തപ്പെടുന്നു. ഡാളസ് ആല്‍ഫാ റോഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുകയെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കും അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുന്നതാണ്. വിവരങ്ങള്‍ക്ക്: നെബു കുരിയാക്കോസ് 214 392 3596,അനശ്വര്‍ മാമ്പിള്ളി- 203ന 400 92 66, ചെറിയാന്‍ ചൂരനാട് 214 729 2132 എല്ലാവര്‍ഷവും നടത്തിവരാറുള്ള സ്പോര്‍ട്ട് ഫെസ്റ്റവല്‍ കൂടുതല്‍ ടീമുകള്‍ പങ്കെടുത്ത പരിപാടി വിജയിപ്പിക്കണമെന്ന് ചെറിയാന്‍ ചൂരനാട് അഭ്യര്‍ത്ഥിച്ചു.

2033-ഓടെ ചൊവ്വയിലെ പാറകളുടെ സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും: നാസ

ഫ്ലോറിഡ: 2033-ൽ ചൊവ്വയിലെ 30 പാറകളുടെ സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ നാസ പദ്ധതിയിടുന്നു. ദൗത്യത്തെ സഹായിക്കാൻ രണ്ട് ചെറിയ ഹെലികോപ്റ്ററുകൾ അയക്കുമെന്നും നാസ വെളിപ്പെടുത്തി. 2031-ഓടെ ഭൂമിയിൽ ചൊവ്വയുടെ സാമ്പിൾ കൊണ്ടുവരുന്ന ആദ്യ രാജ്യമാകുകയെന്ന ചൈനയുടെ ലക്ഷ്യത്തോടൊപ്പമാണ് നാസയുടെ ആസൂത്രിത തീയതി പ്രഖ്യാപനം. 2021 ഫെബ്രുവരിയിൽ ചൊവ്വയിൽ ഇറങ്ങിയ നാസയുടെ പെർസെവറൻസ് റോവർ പുരാതന ജീവന്റെ തെളിവുകള്‍ തേടി ഇതുവരെ 11 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിശദമായ ലബോറട്ടറി ഗവേഷണത്തിനായി അവയെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നാസ പറഞ്ഞു. ചൊവ്വയിലേക്ക് മറ്റൊരു റോവർ അയച്ച് സാമ്പിളുകൾ ശേഖരിച്ച് സ്വന്തം റോക്കറ്റ് ഘടിപ്പിച്ച റോബോട്ടിക് ലാൻഡറായ മാർസ് അസെന്റ് വെഹിക്കിളിൽ എത്തിക്കാൻ നാസ ഇപ്പോൾ ശക്തമായി പദ്ധതിയിടുന്നു. സാമ്പിളുകൾ പിന്നീട് ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കും, അവിടെ ഒരു യൂറോപ്യൻ ബഹിരാകാശ പേടകം അവ ശേഖരിക്കും. 2028…

യുഎസ് ജയിലിൽ ഡസൻ കണക്കിന് വനിതാ തടവുകാരെ പുരുഷ തടവുകാർ ബലാത്സംഗം ചെയ്തു

ഇന്ത്യാന: ഇന്ത്യാനയിലെ ജെഫേഴ്സണിലുള്ള ക്ലാർക്ക് കൗണ്ടി ജയിലില്‍ ഡസന്‍ കണക്കിന് വനിതാ തടവുകാരെ ബലാത്സംഗം ചെയ്തതായി ആരോപണം. ജയിലിലെ കറക്‌ഷനല്‍ ഓഫീസര്‍ വനിതകളെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിന്റെ താക്കോല്‍ മറ്റാര്‍ക്കോ നല്‍കിയതാണ് “ഭീകരതയുടെ രാത്രി” എന്ന് വിശേഷിപ്പിക്കുന്ന സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. 2021 ഒക്‌ടോബർ 23-ന് നടന്ന സംഭവത്തില്‍ 28 സ്ത്രീകളെങ്കിലും ഭീകരതയ്ക്ക് ഇരയായതായി പറയപ്പെടുന്നു. ഇതേത്തുടര്‍ന്ന് നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യാനയിലെ ജെഫേഴ്സണ്‍ ക്ലാർക്ക് കൗണ്ടി ജയിലിലെ വനിതാ തടവുകാരുടെ ഹൗസിംഗ് ബ്ലോക്കിലെ കറക്‌ഷന്‍ ഓഫീസർ ഡേവിഡ് ലോ (29) പുരുഷ തടവുകാരിൽ നിന്ന് 1,000 യുഎസ് ഡോളർ ഈടാക്കിയതായി ഈ ആഴ്ച ഫയൽ ചെയ്ത ഒരു പരാതിയില്‍ എട്ട് സ്ത്രീകൾ ആരോപിക്കുന്നു. എട്ട് സ്ത്രീകളിൽ രണ്ടുപേരെങ്കിലും തങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് അവകാശപ്പെട്ടു. മറ്റുള്ളവർ തങ്ങളെ തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് അവകാശപ്പെടുന്നു. കൈക്കൂലി നൽകിയ…

ഫ്‌ളോറിഡ വോട്ടര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ആഗസ്റ്റ് 23ന് സമാപിക്കും

തലഹാസി: നവംബറില്‍ നടക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫ്‌ളോറിഡയില്‍ ആരംഭിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാനദിവസം ആഗസ്റ്റ് 23നാണെന്ന് വരണാധികാരി അറിയിച്ചു. നിര്‍ണ്ണായക മത്സരങ്ങള്‍ക്കാണ് റിപ്പബ്ലിക്കന്‍ – ഡമോക്രാറ്റിക് പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭരണവും, സ്വാധീനവുമുള്ള സംസ്ഥാനം നിലനിര്‍ത്തുന്നതിന് നിലവിലുള്ള ഗവര്‍ണ്ണര്‍ ഡിസാന്റിസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍, ഇത്തവണയെങ്കിലും ഫ്‌ളോറിഡ പിടിച്ചെടുക്കണമെന്ന ലക്ഷ്യവുമായി ഡമോക്രാറ്റിക് പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്. ഗര്‍ഭഛിദ്രത്തിനും, സ്വവര്‍ഗ വിവാഹത്തിനുമെതിരെ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍, സുപ്രീം കോടതി ഗര്‍ഭചിദ്രത്തിനെതിരെ പുറപ്പെടുവിച്ച നിര്‍ണ്ണായക വിധി സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തില്‍ പൂര്‍ണ്ണ അവകാശമുണ്ടെന്ന വാദമുഖത്തെ തകര്‍ക്കുന്നതാണെന്നും, ഇതിനെതിരെ സ്ത്രീകള്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കനുകൂലമായ തീരുമാനം സ്വീകരിക്കുമെന്നും, അതു പാര്‍ട്ടിയുടെ വിജയത്തെ ത്വരിതപ്പെടുത്തുമെന്നുമാണ് ഡമോക്രാറ്റിക് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തി; രണ്ടു പേർ അറസ്റ്റിൽ

ഒക്‌ലഹോമ:ഒന്നിനും മൂന്നിനും ഇടയിൽ വയസ്സ് പ്രായമുള്ള കുട്ടിയുടെ കത്തിക്കരിഞ്ഞ ശരീരം ഒക്‌ലഹോമയിലെ വിജനമായ പ്രദേശത്തു കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ടാണു സെമിനോൾ കൗണ്ടിയിൽ കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടതായി പൊലീസിൽ വിവരം ലഭിച്ചത്. അന്വേഷണത്തിൽ ഇതൊരു കൊലപാതകമാണെന്നും സംഭവുമായി ബന്ധപ്പെട്ടു രണ്ടുപേരെ അറസ്റ്റ് ചെയ്തതായും സെമിനോൾ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ചാഡ് ജന്നിംഗ്സ് (32), കാതറിൻ എൽപെന്നർ(31) എന്നിവരാണ് അറസ്റ്റിലായത്. തുടർന്ന് ഇവരെ സെമിനോൾ കൗണ്ടി ജയിലിലേക്കയച്ചു. ടിമ്മൻസ് സ്ട്രീറ്റിലുള്ള ജെന്നിംഗ്സിന്റെ വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ജെന്നിംഗ്സിനെതിരെ ചൈൽഡ് അബ്യൂസ് ഫസ്റ്റ് ഡിഗ്രി മർഡർ, ഗൂഢാലോചന എന്ന വകുപ്പുകൾ ചേർത്തു കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മരണത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തണമോ എന്നു തീരുമാനിക്കുമെന്നു പൊലീസ് അറിയിച്ചു. തിരിച്ചറിയൽ പൂർത്തിയാകാത്തതിനാൽ കുട്ടിയുടെ വിശദാംശങ്ങളും അറസ്റ്റിലായവരും കുട്ടിയും തമ്മിലുള്ള ബന്ധവും എന്താണെന്നു വ്യക്തമല്ല. സംഭവത്തെ കുറിച്ചു…