ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം വിറ്റർ എബ്രഹാമിന്

ഡാളസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു. 2500 രൂപയുടെ ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം . “ദി ലിസ്റ്റ് ഓഫ് ദിസ്” എന്ന ഗ്രഹാം സ്റ്റെയിൻസ് സിനിമയിലൂടെ കാരുണ്യത്തെയും സഹനത്തിൻറെയും ക്ഷമയുടെയും സന്ദേശം പ്രേക്ഷകമനസ്സുകളിൽ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയർമാൻ ഡോ: സി വി വടവന, സെക്രട്ടറി അച്ചൻകുഞ്ഞ് ഇളംതൂർ എന്നിവർ അറിയിച്ചു ആഗോള ക്രൈസ്തവ സഭയുടെ ഓർമ്മകളിൽ എന്നും കണ്ണീർ നനവ് നൽകുന്ന അനുഭവ കഥയാണ് വിക്ടർ എബ്രഹാമിന്റെ ചരിത്രനിർമ്മാണ മികവിലുള്ളത് ഒറീസയിലെ ഭാരിപ്പെട ഗ്രാമത്തിൽ കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ തിമോത്തിയെയും ഫിലിപ്പിനെയും ജീപ്പിനുള്ളിൽ തീയിട്ട് ചുറ്റ് കൊന്നതാണ് സംഭവം ഈ സംഭവത്തിന്റെ കാണാപുറങ്ങൾ യാഥാർഥ്യങ്ങളായി അഭ്രപാളികളിൽ എത്തിക്കുന്നതാണ് വിക്ടർ എബ്രഹാമിൻറെ സ്റ്റെയിൻസ് ചലച്ചിത്രം. ഇംഗ്ലീഷിൽ ആദ്യം റിലീസായ ചിത്രം പിന്നീട്…

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് സുരക്ഷാ മേധാവിയെയും ഉന്നത പ്രോസിക്യൂട്ടറെയും യുക്രൈൻ പ്രസിഡന്റ് പുറത്താക്കി

സുരക്ഷാ, സൈനിക വിഷയങ്ങളിൽ റഷ്യയുമായി സഹകരിക്കുന്നുവെന്ന് ആരോപിച്ച് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി രാജ്യത്തെ ശക്തമായ ആഭ്യന്തര സുരക്ഷാ സേവനമായ എസ്ബിയു മേധാവിയെയും പ്രോസിക്യൂട്ടർ ജനറലിനെയും പുറത്താക്കി. 650-ലധികം രാജ്യദ്രോഹ, സഹകരണ കേസുകൾ ഉദ്ധരിച്ച്, എസ്.ബി.യു സെക്യൂരിറ്റി സർവീസ്, പ്രോസിക്യൂട്ടർ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ള 60 ലധികം ഉദ്യോഗസ്ഥർ റഷ്യൻ വിമോചിത പ്രദേശങ്ങളിൽ മോസ്‌കോയ്‌ക്കായി ചാരവൃത്തി നടത്തുന്നുണ്ടെന്ന് ആരോപിച്ച് ഞായറാഴ്ച വൈകിട്ടാണ് പ്രസിഡന്റ് വിവാദ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. “ഇന്നത്തെ കണക്കനുസരിച്ച്, പ്രോസിക്യൂട്ടർ ഓഫീസ്, പ്രീ-ട്രയൽ ഇൻവെസ്റ്റിഗേഷൻ ബോഡികൾ, മറ്റ് നിയമ നിർവ്വഹണ ഏജൻസികൾ എന്നിവയിലെ ജീവനക്കാരുടെ രാജ്യദ്രോഹത്തിനും സഹകരണ പ്രവർത്തനങ്ങൾക്കും ഏകദേശം 651 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” സെലെൻസ്‌കി പറഞ്ഞു. എസ്‌ബി‌യു ചീഫ് ഇവാൻ ബക്കനോവ്, പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനിഡിക്‌ടോവ എന്നിവരെ പുറത്താക്കിയത് ഏകദേശം അഞ്ച് മാസം മുമ്പ് ഉക്രെയ്‌നിൽ റഷ്യയുടെ സൈനിക…

നായർ ബനവലന്റ് അസ്സോസോസിയേഷൻ പുതിയ ട്രസ്റ്റീ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു; രഘുവരൻ നായർ ട്രസ്റ്റീ ബോർഡ് ചെയർമാൻ

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ട്രസ്റ്റീ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ട്രസ്റ്റീ ബോർഡ് ചെയർമാനായി മുൻ പ്രസിഡന്റ് കൂടിയായ രഘുവരൻ നായരെ തെരഞ്ഞെടുത്തു. റിക്കോർഡിംഗ് സെക്രട്ടറിയായി ജി. കെ. നായരെയും തെരഞ്ഞെടുത്തു. രാമചന്ദ്രൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ, സദാശിവൻ നായർ എന്നിവർ ട്രസ്റ്റീ ബോർഡ് അംഗങ്ങളായി പ്രവർത്തിക്കും. കൊറോണ എന്ന മഹാവ്യാധി കാരണം അസ്സോസിയേഷന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഈ വർഷം ഊർജ്ജസ്വലമായ പ്രവർത്തനം കാഴ്ച വെക്കുവാൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ നേതൃത്വത്തിലുളള കമ്മിറ്റിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ സ്ഥാനം സ്വീകരിച്ചുകൊണ്ട് രഘുവരൻ നായർ പറഞ്ഞു. ജി.കെ. നായർ നന്ദിപ്രസംഗം നടത്തി.

ഇന്ത്യാന മാളില്‍ നടന്ന വെടിവെപ്പില്‍ 4 മരണം, മൂന്നുപേര്‍ക്ക് പരിക്ക്

ഗ്രീന്‍വുഡ്(ഇന്ത്യാന): ഇന്ത്യാന ഗ്രീന്‍വുഡ് പാര്‍ക്കില്‍ ഞായറാഴ്ച(ജൂലായ് 17) വൈകീട്ട് 6 മണിക്ക് 22 വയസ്സുക്കാരനായ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും, മൂന്നാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗ്രീന്‍വുഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ജീം ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന മറ്റൊരു യുവാവ് അക്രമിയെ വെടിവെച്ചു. വെടിയേറ്റ അക്രി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിയമപരമായി തോക്കു കൈവശം വയ്ക്കാന്‍ അനുമതിയുള്ള യുവാവാണ് അക്രമിക്കുനേരെ നിറയൊഴിച്ചത്. വെടിയേറ്റ നാലുപേരില്‍ മൂന്ന് പേര്‍ സ്ത്രീകളും ഒരാള്‍ പുരുഷനുമാണ്. 12 വയസ്സുള്ള ഒരു കുട്ടിക്കും വെടിയേറ്റിട്ടുണ്ട്. ഇന്ത്യാന പോലീസ് മെട്രോപോലിറ്റന്‍ പോലീസും, മറ്റു ഏജന്‍സികളും സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെച്ചുവെന്ന് സംശയിക്കുന്ന ചെറുപ്പക്കാരന്‍ ഒരു റൈഫിളും, നിരവധി മാഗസിനും, കൈയ്യില്‍ സൂക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് മരിച്ചവരുടേയും, അക്രമിയുടെയോ, അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവിന്റേയോ…

ടെക്‌സസ് ഡമോക്രാറ്റിക് പാര്‍ട്ടി അദ്ധ്യക്ഷനായി ഗിര്‍ബര്‍ട്ടൊ ഹിനോസ് തിരഞ്ഞെടുക്കപ്പെട്ടു

ഡാളസ്: ഡമോക്രാറ്റിക് പാര്‍ട്ടി ടെക്‌സസ് അദ്ധ്യക്ഷനായി ഗില്‍ബര്‍ട്ടൊ ഹിനോസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന സമ്മേളനം രണ്ടുദിവസമായി ഡാളസ്സില്‍ നടക്കുകയായിരുന്നു. ജൂലായ് 16 ശനിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. കെ ബെയ്‌ളി ഹാച്ചിസണ്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു സമ്മേളനത്തിന് വേദി ഒരുക്കിയിരുന്നത്. 2012 മുതല്‍ സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷനായി തുടരുന്നതിനാല്‍ പുതിയൊരാള്‍ തിരഞ്ഞെടുക്കപ്പെടണമെന്ന നേതാക്കളുടെ താല്‍പര്യം പരിഗണിക്കാതെയാണ് ഡലിഗേറ്റുകള്‍ വീണ്ടും സംസ്ഥാന അദ്ധ്യക്ഷപദം ഗില്‍ബെര്‍ട്ടൊയെ ഏല്പിച്ചത്. രണ്ടാം റൗണ്ട് വോട്ടെടുപ്പിലാണ് ഗില്‍ബെര്‍ട്ടൊ വിജയം ഉറപ്പിച്ചത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 58 ശതമാനം ഡലിഗേറ്റുകള്‍ ഗില്‍ബെര്‍ട്ടൊക്ക് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ എതിരാളി കിം ദാല്‍സന് 40 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. കാമറോണ്‍ കൗണ്ടി മുന്‍ ജഡ്ജിയായിരുന്ന ഗില്‍ബെര്‍ട്ടൊ സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചു ഡമോക്രാറ്റിക് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയിരുന്നു. ഈ വര്‍ഷം ടെക്‌സസ്സില്‍ നടക്കുന്ന ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്…

ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാന് സ്വീകരണവും സ്ഥിരീകരണ ശുശ്രൂഷയും – ജൂലൈ 23 ന്

ഹൂസ്റ്റൺ: ചർച്ച്‌ ഓഫ് സൗത്ത് ഇന്ത്യയുടെ (സിഎസ്‌ഐ) മധ്യകേരള മഹായിടവക ബിഷപ്പ് അഭിവന്ദ്യ ഡോ. മലയിൽ സാബു കോശി ചെറിയാന് ഹൂസ്റ്റണിൽ സ്വീകരണം നൽകുന്നു. മഹായിടകവിയിലെ ബിഷപ്പ് ആയതിനു ശേഷം ആദ്യമായി ഹൂസ്റ്റൺ സന്ദർശിക്കുന്ന അദ്ദേഹത്തിന് ഹൂസ്റ്റൺ സെന്റ് തോമസ് സിഎസ്‌ഐ ഇടവകയിൽ സമുചിതമായ സ്വീകരണം നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക ഭാരവാഹികൾ അറിയിച്ചു. ജൂലൈ 23 ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് സിഎസ്ഐ ദേവാലയത്തിൽ (13630, Almeda Genoa Rd, housotn, Texas 77047) ആരംഭിക്കുന്ന വിശുദ്ധ സംസർഗ ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി മുഖ്യ കാർമ്മികത്വം വഹിയ്ക്കും. ഇടവകയിലെ 28 യുവജനങ്ങളുടെ സ്ഥിരീകരണ ശുശ്രൂഷയ്ക്കും (ആദ്യ കുർബാന) തിരുമേനി നേതൃത്വം നൽകും. ശുശ്രൂഷയ്ക്ക് ശേഷം അഭിവന്ദ്യ തിരുമേനിക്ക് പ്രത്യേക സ്വീകരണവും നൽകും. പുന്നയ്ക്കാട് മലയിൽ കുടുംബാംഗമായ ബിഷപ്പ് സാബു ചെറിയാനെ 2021 ജനുവരി…

തുറന്ന കാസ്‌കറ്റിനു മുമ്പില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ കൂട്ടയടി, ഫ്യൂണറല്‍ ഹോമിനെതിരെ കേസ്

ബ്രൂക്ക്‌ലിന്‍: ഭര്‍ത്താവിന്റെ മെമ്മോറിയില്‍ സര്‍വീസ് നടക്കുന്നതിനിടയില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നതു തടയാന്‍ ഫ്യൂണറല്‍ ഹോം അധികൃതര്‍ പരാജയപ്പെട്ടു എന്ന ആരോപിച്ചു വിധവ ലൊ സ്യൂട്ട് ഫയല്‍ ചെയ്തു. തുറന്നിട്ടിരുന്ന കാസ്‌കറ്റിനു മുകളില്‍ വെച്ചിരുന്ന റീത്തുകള്‍ മറച്ചിടുകയും, ശവമഞ്ചത്തില്‍ അടിക്കുകയും ഇടിക്കുകയും ചെയ്തതായും ഇവര്‍ ആരോപിക്കുന്നു. ഫ്യൂണറേറിയ വാന്‍-ജോസഫ് ഫ്യൂണറല്‍ ഹോമിനെതിരെ മരിച്ചുപോയ വ്യക്തിയുടെ ഭാര്യ ഒര്‍മില്ല റമോസാണ് ലൊസ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. നോര്‍ത്ത് കരോലിനാ ഹാംഗിഗ് സ്‌റ്റേറ്റ് പാര്‍ക്കിലെ നീന്തല്‍ കുളത്തിലാണ് റീമോസിന്റെ ഭര്‍ത്താവ് മാര്‍ക്ക് ആന്റണി റുണി മരിച്ചത്. നാലു മക്കളാണ് ഈ ദമ്പതിമാര്‍ക്ക് ഉണ്ടായിരുന്നത്. കൗമാര പ്രായത്തില്‍ തന്നെ ഇവര്‍ പ്രണയിക്കുകയും, ആദ്യ കുഞ്ഞ് 17-ാം വയസ്സില്‍ റമോസിന് ജനിച്ചു. പക്ഷേ ഇവരുടെ പ്രണയം കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. മാര്‍ക്ക് ആന്റണിയുടെ മരണത്തിന് ഭാര്യയാണ് ഉത്തരവാദിയെന്നും ഇവര്‍ ആരോപിച്ചു. ഭര്‍ത്താവിനെ ക്രിമേറ്റ് ചെയ്യണമെന്നായിരുന്നു…

മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

വയനാട്: മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. വയനാട് കൽപ്പറ്റയിലാണ് സംഭവം. ഫാത്തിമ ആശുപത്രിക്ക് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കരുവേലിക്കുഴി വീട്ടില്‍  ഷാജി (53) ആണ് മരിച്ചത്. ഷാജിയുടെ മകൻ അക്ഷയ് (17) ഫാത്തിമ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.  

കേരള പോലീസിന് ബിജെപിയുടെ വക ഒരു പ്രഹരം: സജി ചെറിയാന്റെ വിവാദ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവിട്ടു

ആലപ്പുഴ: പ്രസംഗത്തില്‍ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ മുൻ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിന്റെ പൂർണരൂപം പുറത്തുവിട്ട് ബിജെപി കേരള പോലീസിനെ വെട്ടിലാക്കി. പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് രണ്ടര മണിക്കൂർ നീണ്ട വിവാദ പ്രസംഗം പുറത്തുവിട്ടത്. കേരള പോലീസിന് ടാഗ് ചെയ്ത് സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്: “സജി ചെറിയാന്റെ ഭരണഘടനാ അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താൽ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവൻ ചടങ്ങും ഇതാ ഇവിടെ സമർപ്പയാമി… ” സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഉദയോഗിക ഫേസ്ബുക്ക് പേജിലായിരുന്നു പ്രസംഗം ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, പ്രസംഗം വിവാദമായതോടെ ഇത് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു. പ്രസംഗത്തിന്റെ പൂർണ രൂപം ഇല്ലാത്തത് അന്വേഷണം വഴിമുട്ടി എന്ന പോലീസിന്റെ പ്രസ്താവനയ്ക്കാണ്…

കുരങ്ങുപനി: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനി (മങ്കി പോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചു. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്താനും വിദഗ്ധ പരിചരണം ഉറപ്പാക്കാനുമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുരങ്ങുപനിയുടെ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്ന വിമാനയാത്രക്കാർക്കും ഹെൽപ്പ് ഡെസ്‌ക് സേവനവുമായി ബന്ധപ്പെടാമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിശീലനം ലഭിച്ച ജീവനക്കാരാണ് ഹെൽപ്പ് ഡെസ്‌ക്കുകൾ കൈകാര്യം ചെയ്യുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് രാജ്യത്തെ ആദ്യത്തെ കുരങ്ങു പനി കേസ് കേരളത്തിൽ സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നെത്തിയ കൊല്ലം സ്വദേശിയായ 35 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില നിലവിൽ തൃപ്‌തികരമാണ്. കൂടാതെ, കുരങ്ങു…