അമേരിക്കന്‍ ഭദ്രാസന നോര്‍ത്ത് ഈസ്റ്റ് മേഖലാ കുടുംബ സംഗമം 23-ന്

ന്യൂയോര്‍ക്ക്: യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസന നോര്‍ത്ത് ഈസ്റ്റ് മേഖലാ കുടുംബ സംഗമം 2022 ജൂലൈ 23-നു ശനിയാഴ്ച ഭദ്രാസന ആസ്ഥാന ദേവാലയമായ സെന്റ് അഫ്രേം കത്തീഡ്രലില്‍ വച്ചു ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. രാവിലെ എട്ടുമണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭംകുറിക്കുന്ന ഈ സമ്മേളനത്തില്‍, റീജിയനിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെചേരും. തികച്ചും ആത്മീയമായ അന്തരീക്ഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും നവീനമായ ആശയങ്ങളും ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ കുടുംബ സംഗമം അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് ഉദ്ഘാടനം ചെയ്യും. ‘നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്ക് യോഗ്യരായി നടപ്പിന്‍’ (എഫേസ്യര്‍ 4:1) എന്നതായിരിക്കും സമ്മേളനത്തിന്റെ പ്രധാന ചിന്താവിഷയം. ആധ്യാത്മിക പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, സുപ്രസിദ്ധ സംഗീത സംവിധായകനും, മികച്ച പ്രഭാഷകനുമായ ഡോ. സണ്ണി സ്റ്റീഫന്‍, ട്രാഡാ ഇന്‍സ്റ്റിറ്റ്യൂട്ട്…

വൃദ്ധനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി; സംഘത്തില്‍ 7 കുട്ടികള്‍, 2 പേര്‍ കീഴടങ്ങി

ഫിലഡല്‍ഫിയ: എഴുപത്തി മൂന്നു വയസ്സു പ്രായമുള്ള ജയിംസ് ലാംബര്‍ട്ട് എന്ന വൃദ്ധനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 10ഉം 14 ഉം വയസ്സു പ്രായമുള്ള സഹോദരന്മാര്‍ പൊലീസില്‍ കീഴടങ്ങി. ജൂലൈ 11 തിങ്കളാഴ്ചയാണു ഫിലഡല്‍ഫിയ പൊലീസ് വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയത്. ജൂണ്‍ 24 നാണു കുട്ടികള്‍ ട്രാഫിക് കോണ്‍ ഉപയോഗിച്ചു വൃദ്ധനു നേരെ ആക്രമണം നടത്തിയത്. ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേദിവസം മരണത്തിനു കീഴടങ്ങി. വൃദ്ധനെ ആക്രമിച്ച സംഘത്തില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണു റിപ്പോര്‍ട്ട്. നാലു ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും. കുട്ടികള്‍ വൃദ്ധനെ ആക്രമിക്കുന്ന വിഡിയോ പൊലീസ് പുറത്തു വിട്ടു. വൃദ്ധന്‍ കുട്ടികളില്‍ നിന്ന് അകന്നുപോകുവാന്‍ ശ്രമിക്കുന്നതും എന്നാല്‍ ഇവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും നിലത്തു വീണു എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മര്‍ദ്ദിക്കുന്നതുമായ ഭയാനക രംഗങ്ങളാണു വിഡിയോയില്‍ കാണുന്നത്. സംഭവത്തെ കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു ഫിലഡല്‍ഫിയ പൊലീസ്…

സാബു തടത്തില്‍ കെ.സി.സി.എന്‍.എ എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍

ചിക്കാഗോ: ഇന്‍ഡ്യാനപോളിസില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ പ്രശസ്ത സിനിമാതാരം രചന നാരായണ്‍കുട്ടിയും, പ്രശസ്ത പിന്നണി ഗായകരായ രഞ്ജിനി ജോസ്, ഫ്രാങ്കോ സൈമണ്‍, പ്രശസ്ത കൊമേഡിയന്‍ ജയരാജ് വാര്യര്‍ എന്നിവര്‍ നയിക്കുന്ന സ്റ്റേജ്‌ഷോ നടത്തപ്പെടുന്നു. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ എന്റര്‍ടൈന്‍മെന്റ് കമ്മറ്റിക്ക് ചെയര്‍മാന്‍ സാബു തടത്തില്‍, കോ-ചെയേഴ്‌സായ ഗ്ലിസ്റ്റണ്‍ ചോരത്ത്, ഷിന്റോ ഉള്ളാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. പ്രശസ്ത സിനിമാതാരമായ രചന നാരായണ്‍കുട്ടി നയിക്കുന്ന സിനിമാറ്റിക് ഡാന്‍സും, രഞ്ജിനി ജോസും ഫ്രാങ്കോയും നയിക്കുന്ന ഗാനമേളയും, പ്രശസ്ത കൊമേഡിയന്‍ ജയരാജ് വാര്യര്‍ നയിക്കുന്ന ചിരിയരങ്ങും കണ്‍വന്‍ഷന്‍ ദിനങ്ങളെ സന്തോഷപൂരിതമാക്കുമെന്ന് എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍ സാബു തടത്തില്‍ അറിയിച്ചു.

ചരിത്രത്തിലാദ്യമായി യൂറോയുടെ മൂല്യം ഡോളറിന് തുല്ല്യമായി

വാഷിംഗ്ടണ്‍:  യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗീക കറന്‍സിയായ യൂറോയുടെ മൂല്യം തകര്‍ന്ന് ചരിത്രത്തിലാദ്യമായി യു.എസ്. ഡോളറിന് തുല്യമായി. 1999 ജനുവരി 1ന് ആദ്യമായി യൂറോ കറന്‍സി പുറത്തിറക്കിയതിനുശേഷം ഒന്നുരണ്ടുവര്‍ഷങ്ങള്‍ യൂറോയുടെ മൂല്യം ഡോളറിനോടു ഏകദേശം തുല്യമായിരുന്നുവെങ്കിലും, 2002 മുതല്‍ എന്നും ഉയര്‍ന്നു നിന്നിരുന്ന യൂറോ ജൂലായ് 12 ബുധനാഴ്ചയാണ് ഡോളറിന് തുല്യമായി ചരിത്രത്തില്‍ ഇടം പിടിച്ചത്. ഒരു മാസത്തിനുള്ളില്‍ ഡോളറുമായുള്ള വിനിമയത്തില്‍ യൂറോയുടെ മൂല്യത്തില്‍ 10 ശതമാനമാണ് കുറവുണ്ടായത്. ജര്‍മ്മനിയിലേക്കും, സമീപ രാജ്യങ്ങളിലേക്കും, ഓയില്‍ കയറ്റുമതി കുറക്കുമെന്ന റഷ്യയുടെ ഭീഷിണിയും, രണ്ടാഴ്ചയായി ഉയര്‍ന്നുവരുന്ന സാമ്പത്തിക മാന്ദ്യത്തെകുറിച്ചുള്ള അനിശ്ചിതാവസ്ഥയുമാണ് യൂറോയുടെ മൂല്യതകര്‍ച്ചക്ക് കാരണമായത്. യൂറോയുടെ മൂല്യം കുറഞ്ഞതു യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയേയും കാര്യമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടികാട്ടുന്നത്. ചൊവ്വാഴ്ച യൂറോ-ഡോളര്‍ മൂലം(11.004) ആണ് അമേരിക്കന്‍ ഡോളറിനു മുമ്പില്‍ ഇന്ത്യന്‍ രൂപ കൂത്തു കുത്തുകയാണ്. ഒരു ഡോളറിന് 80…

പൊള്ളലേറ്റ പാടുകൾ ഇല്ലാതാക്കാനുള്ള വഴികൾ

പൊള്ളലേറ്റ പാടുകൾ വലുതോ ചെറുതോ ആകട്ടേ, ചർമ്മത്തിന് എത്രത്തോളം കേടുപാടുകൾ സംഭവിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. പൊള്ളലിന്റെ തീവ്രത ഈ പാടുകൾ മാഞ്ഞുപോകുമോ അതോ സ്ഥിരമായി കാണപ്പെടുമോ എന്ന് നിർണ്ണയിക്കും. ഒരു വ്യക്തിയുടെ ചർമ്മം വളരെ ചൂടുള്ള എന്തെങ്കിലും സ്പർശിക്കുമ്പോഴോ, തിളച്ച വെള്ളത്തിൽ പൊള്ളുമ്പോഴോ, സൂര്യപ്രകാശത്തിലോ വൈദ്യുതിയിലോ അമിതമായി തുറന്നുകാട്ടപ്പെടുമ്പോഴോ ഇത് സംഭവിക്കാം. തടിച്ചതും നിറവ്യത്യാസമുള്ളതുമായ ചർമ്മത്തിന്റെ ഭാഗങ്ങളായ പാടുകൾ, കേടായ ചർമ്മത്തിന് കോശങ്ങൾ നശിക്കുന്നതിന് ശേഷം പലപ്പോഴും വികസിക്കുന്നു. കേടായ ചർമ്മത്തെ നന്നാക്കാൻ ശരീരം കൊളാജൻ എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കുന്നു. ചില പൊള്ളലേറ്റ പാടുകൾ സ്വയം സുഖപ്പെടുമ്പോൾ ചിലതിന് ചികിത്സ ആവശ്യമാണ്. ഈ പാടുകൾ അകറ്റാനുള്ള എളുപ്പവഴികളാണ് താഴെ പറയുന്നത്. വെളിച്ചെണ്ണ: വെളിച്ചെണ്ണ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കിയാൽ മുഖക്കുരു പാടുകൾ സുഖപ്പെടുത്താനോ മായ്‌ക്കാനോ കഴിയും. കാരണം, വെളിച്ചെണ്ണയിൽ ഒമേഗ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ…

ഹൂസ്റ്റൺ എക്യൂമെനിക്കൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് – ജൂലൈ 16, 17 തീയതികളിൽ

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യൻ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ രണ്ടാമത് ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിൾസ് ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു, ജൂലൈ 16 നു ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് ഡബിള്‍സിന്റെ ആദ്യപാദ മത്സരങ്ങള്‍. ജൂലൈ 17 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതല്‍ രാത്രി 9 വരെയാണ് ആവേശകരമായ കലാശപ്പോരാട്ടങ്ങള്‍. ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് (1055 W. Airport Blvd, Stafford, TX 77477) മത്സരങ്ങള്‍ അരങ്ങേറുന്നത്. പുരുഷന്മാർക്കായുള്ള ഓപ്പൺ മത്സരത്തോടൊപ്പം 50 വയസ്സിനു മുകളിലുള്ളവർക്കും വനിതകൾക്കും വേണ്ടി നടത്തപ്പെടുന്ന പ്രത്യേകം ടൂർണമെന്റുകൾ ഈ വർഷത്തെ പ്രത്യേകതയാണ്. ഹൂസ്റ്റണിലെ മികച്ച ബാഡ്മിന്റൺ താരങ്ങളെ അണിനിരത്തി 30 ചർച്ച് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ചാമ്പ്യന്‍മാര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫി ആണ് സമ്മാനം. കൂടാതെ വ്യക്തിഗത മികവിനുള്ള നിരവധി ട്രോഫികളുമുണ്ട്.…

നാസയുടെ ജെയിംസ് വെബ് ദൂരദർശിനി വിദൂര ഗാലക്സികളുടെ തകർപ്പൻ ചിത്രങ്ങൾ പകർത്തുന്നു

ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്ന് നാസ ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പുതിയ ബാച്ച് ചിത്രങ്ങൾ പ്രപഞ്ചത്തിന്റെ മഹത്വവും വീതിയും മുമ്പെങ്ങുമില്ലാത്തവിധം പ്രദർശിപ്പിച്ചിരിക്കുന്നു. പുതിയ ദൂരദർശിനിയിൽ നിന്നുള്ള ചിത്രങ്ങൾ വളരെ മനോഹരമാണ്, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പ്രവർത്തന പദ്ധതി ശാസ്ത്രജ്ഞനായ നാസയുടെ ജെയ്ൻ റിഗ്ബി പറഞ്ഞു. അഞ്ച് മേഖലകളെ ചിത്രങ്ങൾ പ്രതിഫലിപ്പിക്കുന്നു: എക്സോപ്ലാനറ്റ് WASP-96 b; സതേൺ റിംഗ് നെബുല; കരീന നെബുല; സ്റ്റീഫൻസ് ക്വിന്റ്റെറ്റ് (പെഗാസസ് നക്ഷത്രസമൂഹത്തിലെ അഞ്ച് ഗാലക്സികൾ); SMACS 0723 എന്ന ഗാലക്സി ക്ലസ്റ്ററും. ചൊവ്വാഴ്‌ച പുറത്തിറങ്ങിയ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങളിലൊന്ന് കോസ്മിക് പാറകളും താഴ്‌വരകളും പർവതങ്ങളുമാണ് – ഏഴ് പ്രകാശവർഷം വരെ ഉയരമുള്ള പർവതങ്ങളാണെങ്കിലും. കരീന നെബുലയുടെ വടക്കുപടിഞ്ഞാറൻ കോണിലുള്ള NGC 3324 എന്ന നക്ഷത്ര നഴ്‌സറിയുടെ ഭാഗമാണ് ചിത്രം പകർത്തിയതെന്ന് നാസ പറഞ്ഞു. ഇത് ഭൂമിയിൽ നിന്ന് ഏകദേശം…

അപൂര്ണതയിലേക്കല്ല, പൂർണതയിലേക്ക് നയിക്കുന്നതായിരിക്കണം വിശ്വാസം: റവ ബിജോയ് എം ജോൺ

ലോസാഞ്ചലസ് : വിശ്വാസമെന്നത് മനുഷ്യനെ അപൂർണതയിലേക്കല്ല പൂർണതയിലേക്ക് നയിക്കുന്നതായിരിക്കണമെന്നു വിശ്വാസത്തിന്റെ വിവിധ വശങ്ങളെ ഉദ്ധരിച്ചുകൊണ്ട് ലോസാഞ്ചലസ് മാർത്തോമാ ഇടവക വികാരി റവ ബിജോയ് എം ജോൺ അഭിപ്രായപ്പെട്ടു. ജൂലൈ 12 ചൊവ്വാഴ്ച വൈകീട്ട് നടന്ന 426 -മത് ഇൻറർനാഷണൽ പ്രയർ ലൈൻ മീറ്റിംഗിൽ വചനശുശ്രൂഷ നിർവഹിക്കുകയായിരുന്നു റവ ബിജോയ് എം ജോൺ. എബ്രായർകെഴുതിയ ലേഖനം പതിനൊന്നാം അദ്ധ്യായം ഒന്ന് മുതൽ 12 വരെയുള്ള വാക്യങ്ങളെ അധികരിച്ചു ബിജോയ്അച്ചൻ മുഖ്യ പ്രഭാഷണം നടത്തി .ലേഖനത്തിൽ പേരെടുത്തുപറഞ്ഞ അഞ്ചുപേരുടെ വിശ്വാസത്തിന്റെ ആഴങ്ങൾ എ പ്രകാരമായിരുന്നുവെന്ന് അച്ചൻ വിശദീകരിച്ചു . ദൈവത്തിന്റെ കൂടെ നടന്ന ഹാനോക്കിന്റെ വിശ്വാസം ,മനുഷ്യന്റെ ബുദ്ധിക്കപ്പുറമായി ദൈവത്തിന്റെ ആലോചനയെ വിശ്വസിച്ച നോഹ ,ചോദ്യം ചെയാതെ ദൈവത്തെ അനുസരിക്കുന്ന, വിശ്വാസത്തിനു പുതിയ നിർവചനം കണ്ടെത്തിയ അബ്രഹാം ,അസാധ്യങ്ങളെ സാധ്യമാക്കിത്തരുന്ന ദൈവത്തിലുള്ള ആശ്രയമാണ് വിശ്വാസമെന്ന് ഉറക്കെ പ്രഖ്യാപിച്ച സാറ ഇവരുടെ…

ഒഐസിസിയൂഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ – വാവച്ചൻ മത്തായി പ്രസിഡണ്ട്; ജോജി ജോസഫ് ജന. സെക്രട്ടറി

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്റർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു .അമേരിക്കയിലുടനീളം ചാപ്റ്ററുകൾക്കു രൂപം കൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹൂസ്റ്റൺ ചാപ്റ്ററിനു തുടക്കം കുറിച്ചത്.. ശക്തമായ ഒരു നാഷണൽ കമ്മിറ്റിയും നോർത്തേൺ, സതേൺ, വെസ്റ്റേൺ റീജിയനുകളിലായി 100 ൽ പരം കമ്മിറ്റി അംഗങ്ങളും ഉള്ള ഒഐസിസിയു യുഎസ്എ, അടുത്ത ഘട്ടമായി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചുപ്രവർത്തനം ആരംഭിച്ചിട്ടുണ്ട് കെപിസിസിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ രൂപീകൃതമായ ഒഐസിസി യുഎസ്എയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് വലിയ ഊർജ്ജവും ശക്തിയും നൽകാൻ ഇടയാകുമെന്നും ഭാരവാഹികളെ പ്രഖ്യാപിച്ച്‌, ചാപ്റ്ററിന് എല്ലാ ഭാവുകങ്ങളും ആശംസിച്ചു കൊണ്ട് ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടലും പ്രസിഡണ്ട് ബേബി മണക്കുന്നേലും പറഞ്ഞു. ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഭാരവാഹികൾ പ്രസിഡണ്ട് : വാവച്ചൻ മത്തായി, ജനറൽ സെക്രട്ടറി :…

Another super-infectious omicron of coronavirus is spreading rapidly in India and many other countries

NEW DELHI  – The quickly changing coronavirus has spawned yet another super contagious omicron mutant that’s worrying scientists as it gains ground in India and pops up in numerous other countries, including the United States. Scientists say the variant – called BA.2.75 – may be able to spread rapidly and get around immunity from vaccines and previous infection. It’s unclear whether it could cause more serious disease than other omicron variants, including the globally prominent BA.5. “It’s still really early on for us to draw too many conclusions,” said Matthew…