കാർമേഘങ്ങളെ പോലെ കേരളത്തിലെ വാർത്തകൾ കണ്ട് ലോക മലയാളികൾ വിളറി നിൽക്കുന്ന സമയമാണ്. ദേവീക്ഷേത്രങ്ങളിലെ മഹാ പുരോഹിതർ ഭക്തരുടെ അഭീഷ്ടസിദ്ധിക്ക് വേണ്ടി രക്ഷാവളകളും മന്ത്രച്ചരടുകളും ജപിച്ചു കൊടുക്കുന്ന വേളയിലാണ് മനുഷ്യ മനഃസാക്ഷിയെ തൊട്ടുണർത്തുന്ന ചില യാഥാർഥ്യങ്ങൾ റിട്ട. ജസ്റ്റിസ് കെമാൽ പാഷ പുറത്തുവിട്ടത്. ‘സംസ്ഥാനത്തെ പോലീസിനെ അടിമകളാക്കി മാറ്റിയിരിക്കുന്നു. പോലീസ് സേനയിൽ ആർക്കും അന്തസായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വിമർശിക്കുന്നവരുടെ വായടപ്പിക്കാൻ ശ്രമം. പി.സി. ജോർജിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. ഒരു മണിക്കൂർ കൊണ്ട് എന്ത് പ്രാഥമിക അന്വേഷണം നടത്താനാകും? ജോർജിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തി. എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നത്.’ അദ്ദേഹത്തിന്റെ അനുഭവസീമയിൽ തങ്ങി നിന്ന വാക്കും വരികളും കേരളത്തെ അടയാളപ്പെടുത്തുന്ന വിഷാദത്തിന്റെ നിയമ ലംഘനത്തിന്റെ വേനലായി കാണാൻ സാധിക്കും. ഇന്നത്തെ വിവാദ സംവാദങ്ങളിൽ, സമരങ്ങളിൽ സമൂഹത്തിന് എന്തെങ്കിലും നേട്ടമുണ്ടോ? മനുഷ്യ…
Month: July 2022
മാമങ്ക മഹോത്സവ കിരാതം തുള്ളല്‍: ജോണ്‍ ഇളമത
പൊടിതട്ടി ഫോക്കാന ഉണര്‍ന്നു! കേരള മാമാങ്കത്തിന്‍ കേളി ഉണര്‍ന്നു! തുടികൊട്ടി കേരള മങ്കമാര്‍ തിരുവാതിര ആടാനുണര്‍ന്നു! മരമണ്ടര്‍ക്ക് വാരിക്കൊരി മാമാങ്കത്തിന്‍ സദ്യ വിളമ്പി! ചെണ്ടക്കാരുടെ ചണ്ടിവയര്‍ കുലുങ്ങി പട്ടയടിച്ച് താളം തെറ്റി ചെണ്ടയൊരുങ്ങി കലയുടെ കാഹളമൂതി! സാഹിത്യത്തിന്‍ മുറവിളി കേട്ടു! നാക്കിനു നീളം കൂടി ചത്തുകിടന്നൊരു ചിരിയരങ്ങിനു വട്ടം കൂടി! നൃത്തമതങ്ങനെ തത്തി തത്തി പെണ്‍കൊടിമാ൪ പനറ്റി നടന്നു! സാഹിത്യത്തിന്‍ പുതിയൊരു മുഖമെന്നോതി അക്ഷരകുക്ഷികളൊക്കെ നിരന്നു! വിവര്‍ത്തന സാഹിത്യത്തിന്‍ ചെപ്പുതുറന്നൊരു കൂട്ടര്‍ അവാര്‍ഡിന്‍ സുനാമി അടിച്ചു അയച്ചവര്‍ക്കൊക്കെ അവാര്‍ഡ്! സമഗ്ര, സേവന അവാര്‍ഡുകള്‍ ബ്രാഹ്മണ ദളിത അവാര്‍ഡുകള്‍ ചെളിവരിയെറിയും പോലെ അവാര്‍ഡുകളങ്ങനെ! ഗസ്റ്റുകള്‍ വരുന്നു നാട്ടില്‍ നിന്ന് എംപിമാരും പിന്നെ ചില വന്‍ തോക്കുകളും വാരിക്കോരി വെറുതെ അവര്‍ക്കും അവാര്‍ഡിന്‍ തേന്‍മഴയെന്നൊരു ശൃതിയും! പൌഡറു പൂശി മുഖകുരുമൂടി മലയാളി മങ്ക മത്സരത്തിനു മഹിളകളെങ്ങും പാഞ്ഞു നടന്നു. അച്ചായന്മാര്‍…
ദോഹ ആണവ ചർച്ചകളിൽ മുൻകൈ എടുക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടു: ഇറാൻ
ദോഹ (ഖത്തര്‍): 2015ലെ ഇറാനിയൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ട് ദോഹയിൽ നടന്ന ഏറ്റവും പുതിയ ചർച്ചകളിൽ ക്രിയാത്മകമായി ഇടപെടുന്നതിൽ യുഎസ് പരാജയപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറിൻ കൊളോണയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ 29-30 തീയതികളിൽ ദോഹയിൽ നടന്ന ചർച്ചകൾ പോസിറ്റീവ് ആണെന്ന് വിശേഷിപ്പിച്ച അമീർ-അബ്ദുള്ളാഹിയൻ പറഞ്ഞു, “നമുക്ക് നയതന്ത്രത്തിനുള്ള അവസരം എങ്ങനെ ഉപയോഗിക്കാൻ അമേരിക്കൻ പക്ഷം ശ്രമിക്കുമെന്ന് കാത്തിരുന്ന് കാണണം.” “നല്ലതും ശാശ്വതവുമായ” ഉടമ്പടിയിലെത്തുന്നതിൽ ഇറാൻ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ചർച്ചകളിൽ തങ്ങളുടെ നിർദ്ദേശങ്ങളും ആശയങ്ങളും എല്ലായ്പ്പോഴും അവതരിപ്പിച്ചിട്ടുണ്ടെന്നും അമീർ-അബ്ദുള്ളാഹിയൻ കൂട്ടിച്ചേർത്തു. ഖത്തർ തലസ്ഥാനത്ത് ഇറാനും യുഎസും തമ്മിൽ നടന്ന രണ്ട് ദിവസത്തെ പരോക്ഷ ചർച്ചകൾ പരാജയപ്പെട്ടെന്നു മാത്രമല്ല, ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്കിടയിൽ അവശേഷിക്കുന്ന അഭിപ്രായ…
ഡാളസ്സില്‍ പതിയിരുന്നാക്രമണം; ഗണ്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു, മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്
(ഹാള്‍ട്ടണ്‍ സിറ്റി (ഡാളസ്): ശനിയാഴ്ച വൈകീട്ട് 7 മണിയോടെ ഹാള്‍ട്ടണ്‍ സിറ്റിക്കു സമീപമുള്ള വീട്ടില്‍ പതിയിരുന്നാക്രമിച്ചതിനെ തുടര്‍ന്ന് ഗണ്‍മാന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജൂലായ് 3 ഞായറാഴ്ച സാര്‍ജന്റ് റിക്ക് അലക്‌സാണ്ടര്‍ അറിയിച്ചു. വെടിയേറ്റ പോലീസുകാരുടെ പരിക്ക് ഗുരുതരമല്ല. വീട്ടിലുണ്ടായിരുന്ന പ്രായമായ ഒരു സ്ത്രീയാണ് 911 വിളിച്ചു പോലീസിനെ വിവരം അറിയിച്ചത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് കോളിന്‍ ഡേവിസി(33)ന്റെ മൃതദ്ദേഹം വീടിനു പുറത്തും, ആംബര്‍ സായിയുടെ(32) മൃതദേഹം വീട്ടിനകത്തും കണ്ടെത്തി . വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു പേരെ കൊലപ്പെടുത്തിയശേഷം പ്രതി 28 വയസ്സുള്ള എഡ് വേര്‍ഡ് ഫ്രീമാന്‍ വീടിനകത്ത് പ്രതിരോധം തീര്‍ത്ത പോലീസിന് നേരെ നിറയൊഴിച്ചു. പോലീസ് തിരിച്ചും വെടിവെച്ചു. നിരവധി വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ഒടുവില്‍ അക്രമി…
കാനഡയ്ക്ക് പിന്നാലെ, യുക്രെയ്‌നിന് നൽകാനായി റഷ്യൻ ആസ്തികൾ പിടിച്ചെടുക്കാൻ യുകെ ആലോചിക്കുന്നു
റഷ്യൻ സ്വത്തുക്കൾ പിടിച്ചെടുക്കാനും രാജ്യത്തിന്റെ സമ്പത്ത് യുദ്ധത്തിൽ ഇരയായ ഉക്രേനിയൻ പൗരന്മാർക്കോ ഉക്രേനിയൻ സർക്കാരിനോ നൽകാനുമുള്ള പദ്ധതി യു കെ അവലോകനം ചെയ്യുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. റഷ്യൻ സ്വത്തുക്കൾ വിനിയോഗിക്കുന്നതിൽ കാനഡയുടെ മാതൃക പിന്തുടർന്ന് യുക്രെയ്‌നിന് യുദ്ധത്തിൽ ഇരയായവർക്ക് നൽകാനോ ഉക്രേനിയൻ ഭരണകൂടത്തിന്റെ ഖജനാവിലേക്ക് വേണ്ടി യുക്രെയ്‌നിന് കൈമാറാൻ യുകെ വിദേശകാര്യ സെക്രട്ടറി അനുകൂലിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉക്രെയ്നിലെ റഷ്യയുടെ യുദ്ധത്തിന്റെ ഇരകൾക്ക് മരവിപ്പിച്ച റഷ്യൻ ആസ്തികൾ പുനർവിതരണം ചെയ്യണമെന്ന ആശയത്തെ ലിസ് ട്രസ് പിന്തുണച്ചതായി റിപ്പോർട്ട് പറയുന്നു. കാനഡയുടെ മാതൃക പിന്തുടരാനും യുകെയിലെ റഷ്യക്കാരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനും യുകെ ആഗ്രഹിക്കുന്നുവെന്ന് ട്രസ് കഴിഞ്ഞ ആഴ്ച എംപിമാരോട് പറഞ്ഞിരുന്നു. “ഞാൻ ഈ ആശയത്തെ പിന്തുണയ്ക്കുകയും അത് വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. കനേഡിയൻമാർ യഥാർത്ഥത്തിൽ നിയമനിർമ്മാണം പാസാക്കിയിരിക്കുന്നു. ഹോം ഓഫീസുമായും ട്രഷറിയുമായും സംയുക്തമായി പ്രവർത്തിക്കുന്ന…
നിരായുധനും കറുത്തവര്‍ഗക്കാരനുമായ യുവാവിനു നേരെ 90 തവണ നിറയൊയൊഴിച്ച എട്ടു പോലീസുകാരെ അവധിയില്‍ പ്രവേശിപ്പിച്ചു
അക്രോണ്‍ : ട്രാഫിക്ക് പരിശോധനക്കിടെ പോലീസിനെ വെട്ടിച്ചു ഓടിച്ചുപോയ വാഹനത്തിന്റെ ഡ്രൈവും കറുത്ത വര്‍ഗക്കാരനുമായ ജെയ്‌ലാന്റ് വാക്കറിനു (25) നേരെ 90 തവണയെങ്കിലും വെടിയുതിര്‍ത്ത എട്ട് പോലീസ് ഉദ്യോഗസ്ഥരെ ശമ്പളത്തോടുകൂടിയ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. 50 മൈല്‍ വേഗതയില്‍ പോയിരുന്ന വാഹനത്തെയാണ് പോലീസ് പിന്തുടര്‍ന്നത്. പോലീസിനെ കണ്ടതോടെ വേഗത 15 മൈലായി കുറച്ചെങ്കിലും, പോലീസ്, വാഹനം നിറുത്താത്തതിനെ തുടര്‍ന്ന് നിറയൊഴിക്കുകയായിരുന്നു. കുറച്ചുദൂരം പിന്നിട്ടശേഷം കാറില്‍ നിന്നും ഇറങ്ങി അക്രൈണ്‍ പാര്‍ക്കിംഗ് ലോട്ടിനടുത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജെയ്‌ലാന്റിനെയാണ് എട്ടു പോലീസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് തൊണ്ണൂറോളം റൗണ്ട് വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. കാറിലിരുന്ന പോലീസിനു നേരെ വെടിയുതിര്‍ത്തുവെന്ന വാദം ഇന്നു പോലീസ് ബോഡിക്യാം പുറത്തുവിട്ടതോടെ തെറ്റാണെന്ന് തെളിഞ്ഞു. പ്രതിയുടെ കയ്യില്‍ തോക്കുണ്ടായിരിക്കാം എന്ന് കരുതിയാണ് നിറയൊഴിച്ചതെന്നും, എന്നാല്‍ ജെയ്‌ലാന്റിന്റെ കൈവശം തോക്കില്ലായിരുന്നുവെന്നും പിന്നീട് കണ്ടെത്തി. ജോര്‍ജ് ഫ്‌ളോയ്ഡിനു ശേഷം ഇത്രയും ക്രൂരമായി…
സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും, മലങ്കര അസ്സോസ്സിയേഷൻ യോഗവും ജൂലൈ 8 -9 (വെള്ളി, ശനി) തീയതികളിൽ ഹൂസ്റ്റണിൽ
മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ മലങ്കര അസ്സോസ്സിയേഷൻ യോഗവും സൗത്ത് വെസ്റ്റ്അമേരിക്കൻ ഭദ്രാസന അസംബ്ലിയും ജൂലൈ 8-9 (വെള്ളി, ശനി) തീയതികളിൽ ഹൂസ്റ്റൺ സെൻറ്മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. മലങ്കര മെത്രാപ്പോലീത്തായുംകാതോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ 47/ 2022 കൽപ്പനപ്രകാരം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ 55 ദേവാലയങ്ങളിൽ നിന്നായി 1934 -ലെ ഭരണഘടനപ്രകാരം ഇടവകപൊതുയോഗം തെരെഞ്ഞെടുത്തവൈദീകരും, അൽമായ പ്രതിനിധികളും വിവിധ യോഗങ്ങളിൽ സംബന്ധിക്കും. നോർത്ത് ഈസ്ററ്അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മലങ്കരമെത്രാപ്പോലീത്താക്കുവേണ്ടി പ്രത്യേക കൽപ്പനപ്രകാരം യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച്ച ഉച്ചക്ക് 1.30 മണിമുതൽ 4 മണിവരെ ഭദ്രാസന വൈദീക യോഗം നടക്കും. തുടർന്ന് 5-മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തയേയും, മലങ്കര അസോസിയേഷൻ പ്രതിനിധികളേയും ഭദ്രാസനഅസംബ്‌ളി പ്രതിനിധികളേയും ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിലെപ്രധാന കവാടത്തിൽ നിന്നും സമ്മേളന…
ഉക്രയ്‌നെ റഷ്യയുമായി ചര്‍ച്ചക്ക് യു.എസ്. നിര്‍ബന്ധിക്കില്ലെന്ന് ജോണ്‍ കിര്‍ബി
വാഷിംഗ്ടണ്‍: ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യന്‍ ഉക്രയ്ന്‍ സംഘര്‍ഷത്തില്‍ റഷ്യയുമായി സന്ധി സംഭാഷണത്തിന് അമേരിക്ക ഉക്രയ്ന്‍ പ്രസിഡന്റിനെ നിര്‍ബന്ധിക്കില്ലെന്ന് യു.എസ്സ്. നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി പറഞ്ഞു. ജൂലായ് 3 ഞായറാഴ്ച സുപ്രധാന വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം കാര്‍ബി വെളിപ്പെടുത്തിയത്. ഉക്രെയ്ന്‍ പ്രസിഡന്റിന് റഷ്യക്കു മേല്‍ എങ്ങനെ വിജയം നേടാമെന്നും, എപ്പോള്‍, ഏത് വ്യവസ്ഥകളോടെ റഷ്യയുമായി ചര്‍ച്ചക്ക് തയ്യാറാകണമെന്നും അറിയാമെന്നും കിര്‍ബി പറഞ്ഞു. ഉക്രയ്‌നുള്ള യു.എസ്. സഹായം തുടരുമെന്നും, അതുമാത്രമേ ഇപ്പോള്‍ ഉറപ്പു നല്‍കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യം മുന്നോട്ട് നീങ്ങികൊണ്ടിരിക്കയാണെന്നും, നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നും, ഇതിന് റഷ്യ ഉത്തരം പറയേണ്ടിവരുമെന്നും കിര്‍ബി ചൂണ്ടികാട്ടി. ഉക്രെയ്ന്‍ സൈന്യവും, സിവിലിയന്‍മാരും, ധീരമായ പോരാട്ടമാണ് നടത്തുന്നത്. അവര്‍ അതിര്‍ത്തി സംരക്ഷിക്കുക മാത്രമല്ല, പ്രത്യാക്രമണം നടത്തുന്നുണ്ടെന്നും കിര്‍ബി കൂട്ടിചേര്‍ത്തു. റഷ്യന്‍ അധിനിവേശം എത്രനാള്‍…
വി. പത്രോസ് വി പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ ജൂലൈ 9, 10 തീയതികളിൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ വര്‍ഷം തോറും ആചരിച്ചു വരുന്ന വി. പത്രോസ് വി പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ വിവിധ പരിപാടികളോടെ, ഭക്ത്യാദരപൂർവ്വം ജൂലൈ 9 ശനി, 10 ഞായർ ദിവസങ്ങളിൽ നടത്തപ്പെടും. ജൂലൈ 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പെരുന്നാൾ കൊടി ഉയർത്തും. തുടർന്ന് സന്ധ്യാനമസ്‍കാരം, ഗാനശുശ്രൂഷ, വചനഘോഷണം, പെരുന്നാൾ റാസ, ആശീർവാദം, ആകാശദീപക്കാഴ്ച, സ്‌നേഹവിരുന്ന് എന്നിവ നടത്തപ്പെടും. 10 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാതനമസ്കാരം, വി. മൂന്നിന്മേൽ കുർബാന, പെരുന്നാൾ സന്ദേശം, റാസ, ആശിർവാദം, സ്‌നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോടു കൂടി പെരുന്നാൾ പൂർത്തീകരിക്കും. മുഖ്യാതിഥിയായ റവ.ഫാ. അലക്സാണ്ടർ.ജെ. കുര്യൻ ( വാഷിങ്ടൺ ഡി.സി. വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് ഓഫീസിലെ സീനിയർ എക്സിക്യൂട്ടീവ് ഇഎസ്ഐ) പെരുന്നാളിന്റെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. സഹ…
പോലീസിന്റെ വീഴ്ചകൾ ഒരു വിഭാഗം പി. ശശിക്കെതിരെ ആയുധമാക്കുന്നു
തിരുവനന്തപുരം: എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലെ സുപ്രധാന തീരുമാനം പരാജയപ്പെട്ടതോടെ സി.പി.എം. അങ്കലാപ്പില്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ ശേഷം പൊലീസ് നടപടികളെല്ലാം പാളി. പോലീസിന്റെ നടപടികളെല്ലാം പോലീസിനും സർക്കാരിനും വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിന് ശേഷം പൂർണ അധികാരത്തോടെയാണ് ശശി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പതിയെ ശശി പോലീസ് ഭരണം ഏറ്റെടുത്തു. എന്നാൽ, സുപ്രധാന നീക്കങ്ങളെല്ലാം പൊളിഞ്ഞു. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷം സ്വപ്നയുടെ ഫ്‌ളാറ്റില്‍ കയറി സരിത്തിനെ പൊക്കിയതും ആദ്യം തകർന്നു. ഗൂഢാലോചന ആരോപിച്ച് ഒന്നിന് പിറകേ ഒന്നായി കേസുകളെടുത്തതും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചു. വിദ്വേഷ പ്രസംഗക്കേസില്‍ പൂഞ്ഞാറില്‍ നിന്ന് പി.സി. ജോര്‍ജിനെ പിടിച്ച് കൊണ്ടുവന്നെങ്കിലും വൈകിട്ട് ജാമ്യം കിട്ടി. പി.സി. ജോര്‍ജ് ഈസിയായി ഇറങ്ങിപോയപ്പോള്‍ നാണം…
