അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരിൽ അമേരിക്ക ബന്ദികളാക്കിയ ഇറാനിയൻ പൗരന്മാരെ മോചിപ്പിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇറാനിലെ ഉന്നത മനുഷ്യാവകാശ ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ ഇറാനിയൻ തടവുകാരെ പിന്തുണയ്ക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്ന് ഇറാനിലെ മനുഷ്യാവകാശങ്ങൾക്കായുള്ള ഉന്നത കൗൺസിൽ സെക്രട്ടറിയും ജുഡീഷ്യറി ചീഫിന്റെ അന്താരാഷ്ട്ര കാര്യങ്ങളുടെ ഡെപ്യൂട്ടിയുമായ കാസെം ഗരിബാബാദി പറഞ്ഞു. “യുഎസിന്റെ നിയമവിരുദ്ധമായ ഉപരോധങ്ങൾ ഒഴിവാക്കിയതിന്റെ സാങ്കൽപ്പിക കുറ്റത്തിന് നിരവധി ഇറാനിയൻ പൗരന്മാരെ യുഎസിൽ തടവിലാക്കിയിട്ടുണ്ട്. അമേരിക്കൻ ഭരണകൂടം നടത്തുന്ന ഇത്തരം ബന്ദികളുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ കടമ,” അമേരിക്കൻ നേതൃത്വത്തിലുള്ള മനുഷ്യാവകാശങ്ങളുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്നതിനെ കേന്ദ്രീകരിച്ച് ടെഹ്‌റാനിൽ നടന്ന ഒരു സമ്മേളനത്തിന്റെ ഭാഗമായി അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഞങ്ങൾ ഇതുവരെ ഇക്കാര്യത്തിൽ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, കൂടുതൽ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പല ഘട്ടങ്ങളിലായി തടവുകാരുടെ കൈമാറ്റം സംബന്ധിച്ച…
Month: July 2022
ഒന്നര വയസ്സുകാാരന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്തു
വെര്‍ജീനിയ: 18 മാസം പ്രായമുള്ള മകന്‍ അബദ്ധത്തില്‍ കാറിലിരുന്ന് മരിച്ചതിനെ തുടര്‍ന് പിതാവ് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച (ജൂണ്‍ 28ന്) നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചെസ്റ്റര്‍ഫില്‍ഡ് കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് വിവരം പുറത്തുവിട്ടത്. സംഭവം നടന്ന ദിവസം കുട്ടിയെ ഡെ കെയറില്‍ കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കുട്ടിയുടെ പിതാവ് കുടുംബാംഗങ്ങളില്‍ ഒരാളെ വിളിച്ചു കുട്ടി മരിച്ചുവെന്നും, ഞാന്‍ ആത്മഹത്യ ചെയ്യുകയാണെന്നും അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച പോലീസ് വീട്ടിലെത്തുമ്പോള്‍ വീടിനകത്ത് കുട്ടി മരിച്ചു കിടക്കുന്നതും, പിതാവ് വീടിനുപുറകിലുള്ള മരങ്ങള്‍ക്കിടയില്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതുമാണ് കണ്ടത്. ഡ്രൈവേയില്‍ കിടന്നിരുന്ന കാറിന്റെ ഡോര്‍ തുറന്നു കിടക്കുന്നതും, കാര്‍ സീറ്റ് പുറകില്‍ ഇരിക്കുന്നതും ശ്രദ്ധയില്‍പെട്ടു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കുട്ടി കാറിനകത്തു മൂന്നു മണിക്കൂറിലധികം ഇരുന്നിട്ടുണ്ടാകാമെന്നും, ചൂടേറ്റു മരിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന് കിടത്തിയ…
ന്യൂയോര്‍ക്കില്‍ പൂര്‍ണമായി ചിത്രീകരിച്ച ലോക്ക്ഡ് ഇന്‍- മലയാള ത്രില്ലെര്‍ ചിത്രത്തിന്റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യുന്നു
ന്യൂയോര്‍ക്ക്: മലയാള സിനിമാ ലോകത്തിനു ഒരു മുതല്‍ക്കൂട്ടായി ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമായി സമ്പൂര്‍ണ ചിത്രീകരണം നിര്‍വഹിച്ച കുറ്റാന്വേഷണ ത്രില്ലെര്‍ സിനിമ ‘ലോക്ക്ഡ് ഇന്‍’ (ഘീരസലറ കി) ആഗസ്ത് മാസം മൂന്നാം വാരത്തില്‍ പ്രദര്‍ശനത്തിന് തയ്യാറാകുന്നു. ഈ ചിത്രത്തിന്റെ ടീസര്‍ ജൂലൈ 1 ന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്യുകയാണ്. പുതുമകള്‍ ധാരാളം നിറഞ്ഞു നില്‍ക്കുന്ന ഈ ത്രില്ലെര്‍ ചിത്രത്തിന്റെ ടീസറും പുതുമകള്‍ ഉള്‍ക്കൊള്ളിച്ചു റിലീസ് ചെയ്യുന്നതിനാണ് പിന്നണി പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്. ‘ഇത് നമ്മുടെ സിനിമ’ എന്ന ആപ്ത വാക്യത്തോടെ ആയിരം പേര്‍ ആയിരം സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഒരേ സമയം ടീസര്‍ റിലീസ് ചെയ്തു പുതുമ സൃഷ്ടിക്കുന്നത് മലയാള സിനിമയില്‍ ഇതാദ്യമാണ്. ‘ആയിരത്തില്‍ ഒരുവന്‍’ എന്ന അഭിമാനത്തോടെ സോഷ്യല്‍ മീഡിയയിലൂടെ ഒരേ സമയം ടീസര്‍ റിലീസ് ചെയ്യുന്ന ഓരോരുത്തര്‍ക്കും ഇത് പ്രത്യേക അനുഭവത്തിന്റെ നിമിഷങ്ങളാണ്. അമേരിക്കയില്‍ സമീപകാലത്തു…
ഉക്രെയിന്‍-റഷ്യ സംഘര്‍ഷം: ഉക്രെയിനിന് 800 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുമെന്ന് ബൈഡന്‍
വാഷിംഗ്ടണ്‍: 2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം നാല് മാസത്തിലധികം പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തില്‍ യുക്രെയ്ന്‍ സൈന്യത്തിന് പ്രതിരോധിക്കുന്നതിനും റഷ്യന്‍ സൈന്യത്തെ തുരത്തുന്നതിനും ആവശ്യമായ കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് നാറ്റോ സമ്മിറ്റിന്റെ അവസാന ദിവസമായ വ്യാഴാഴ്ച പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു . 800 മില്യണ്‍ ഡോളറിന്റെ സെക്യൂരിറ്റി അസിസ്റ്റന്‍സാണ് ബൈഡന്‍ യുക്രെയ്ന് നല്‍കുക . എയര്‍ഡിഫന്‍സ് സിസ്റ്റം , കൗണ്ടര്‍ ബാറ്ററി റഡാര്‍ , ആര്‍ട്ടിലറി റോക്കറ്റ് എന്നീ അത്യാധുനിക ഉപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു . കഴിഞ്ഞ മാസം യു.എസ് കോണ്‍ഗ്രസ് പാസാക്കി ബൈഡന്‍ ഒപ്പു വച്ച 40 ബില്യണ്‍ ഡോളറിന്റെ ഭാഗമായാണ് 800 മില്യണ്‍ ഇപ്പോള്‍ നല്‍കുന്നത്. യുക്രെയ്ന് അമേരിക്ക ഇതിനകം നല്‍കിയ പതിനാലാമത് പാക്കേജാണിത്. യുക്രെയ്ന്‍ – റഷ്യ യുദ്ധം…
ഡാളസിൽ നിര്യാതയായ ഏലിയാമ്മ മാത്യുവിന്റെ പൊതുദർശനം ഇന്ന്
ഡാളസ്: പത്തനംതിട്ട നെല്ലിക്കാല പ്ലാംകൂടത്തിൽ വീട്ടിൽ പി.സി മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യു (ലീലാമ്മ 78) ഡാളസിൽ നിര്യാതയായി. പത്തനംതിട്ട തോന്നിയാമല താഴയിൽ ചരിവുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലീന, ബോബി, ജോഷ്വാ. മരുമക്കൾ: രാജേഷ് ജേക്കബ്, ബെറ്റ്സി. കൊച്ചുമക്കൾ: നവോമി, ക്രിസ്റ്റീന, നേതൻ, ജെസിക്ക. സഹോദരങ്ങൾ: മറിയാമ്മ വർഗീസ്, സൂസൻ ജോർജ്, സി.ടി തോമസ് പൊതുദർശനം ജൂലൈ 1 വെള്ളിയാഴ്ച്ച (ഇന്ന്) വൈകിട്ട് 5 മണി മുതൽ 9 മണി വരെ ഡാളസിലുള്ള പ്ലേനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ (3760 14th Street, Plano, TX 75074). സംസ്കാരം ജൂലൈ 2 ശനിയാഴ്ച്ച (നാളെ) രാവിലെ 10 മണിക്ക് പ്ലേനോ സെഹിയോൻ മാർത്തോമ്മ പള്ളിയിൽ വെച്ചുള്ള ശുശ്രുഷകൾക്ക് ശേഷം ഡാളസിലെ റെസ്റ്റ്ലാൻഡ് സെമിത്തേരിയിൽ (13005 Greenville Ave, Dallas, TX 75243). സംസ്കാര ചടങ്ങുകൾ https://provisiontv.in/aleyamma.mathew എന്ന…
സംസ്ഥാനങ്ങളിലുടനീളമുള്ള എഫ്‌ഐആർ ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡൽഹി: വിവാദ പരാമർശത്തിന്റെ പേരിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളെല്ലാം അന്വേഷണത്തിനായി ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമ വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. തനിക്ക് നിരന്തരം ജീവന് ഭീഷണിയുണ്ടെന്നും ശർമ്മ കൂട്ടിച്ചേർത്തു. മുൻ ബി.ജെ.പി ദേശീയ വക്താവ് ഒരു ടെലിവിഷൻ അഭിമുഖത്തിൽ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവന രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് കാരണമാവുകയും പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. സൗദി അറേബ്യയും ഖത്തറും പോലുള്ള ചില അറബ് രാജ്യങ്ങൾ ഇതിനെതിരെ പ്രകോപിതരായതിന് ശേഷമാണ് നൂപുർ ശർമ്മയുടെ വീക്ഷണങ്ങളെ ബിജെപിയുടെ ഉന്നത നേതൃത്വം തള്ളിക്കളയാൻ തീരുമാനിച്ചത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും കാലുമാറിയ ജോയ് ഹൊപ്മിസ്റ്റര്‍ ഗവര്‍ണര്‍ സ്ഥാനാര്‍ഥി
ഒക്കലഹോമ: ഒക്കലഹോമ ഗവര്‍ണര്‍ പ്രൈമറി തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മത്സരിച്ച ഒക്കലഹോമ പബ്ലിക്ക് എഡുക്കേഷന്‍ സൂപ്രണ്ട് ജോയ് ഹോപ്മിസ്റ്റര്‍ക്ക് തിളക്കമാര്‍ന്ന വിജയം.തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ടു ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇവര്‍ ചേര്‍ന്നത്. ഹോപ്മിസ്റ്ററുടെ എതിരാളിയും, ദീര്‍ഘകാല പ്രോഗ്രസ്സീവ് ആക്റ്റിവിസ്റ്റുമായ കോന്നി ജോണ്‍സനെതിരേ പോള്‍ ചെയ്ത വോട്ടുകളില്‍ 60 ശതമാനവും നേടിയാണ് പരാജയപ്പെടുത്തിയത്. നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണര്‍ (റിപ്പബ്ലിക്കന്‍) കെവിന്‍ സ്റ്റിറ്റിനെയാണ് ഹോപ്മിസ്റ്റര്‍ നേരിടുക. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ കെവിന്‍ സ്റ്റിറ്റ് ഒക്കലഹോമ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് വെറ്ററന്‍സ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോയല്‍ കിന്‍റസ്റ്റല്‍ ഉള്‍പ്പെടെ മൂന്നുപേരെ അനായാസം പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ഒക്കലഹോമയിലെ രണ്ടു ശക്തരായ നേതാക്കളാണ് നവംബറില്‍ ഗവര്‍ണര്‍ മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
52 കാരനായ ഇറാഖി തീർഥാടകൻ ഹജ്ജ് നിർവഹിക്കാൻ ബ്രിട്ടനിൽ നിന്ന് കാൽനടയായി മക്കയിലെത്തി
ഇറാഖ്-കുർദിഷ് വംശജനായ 52 കാരനായ ആദം മുഹമ്മദ് ഹജ്ജ് നിർവഹിക്കുന്നതിനായി 11 മാസത്തെ കാൽനടയാത്ര പൂർത്തിയാക്കി 11 രാജ്യങ്ങൾ താണ്ടി മക്കയിലെത്തി. ഇറാഖി യാത്രികൻ 2021 ഓഗസ്റ്റ് 1 നാണ് ബ്രിട്ടനിൽ നിന്ന് പുറപ്പെട്ടത്. തന്റെ സ്വകാര്യ സാധനങ്ങൾ കൊണ്ടുപോകാൻ ഒരു മുച്ചക്ര ട്രോളിയുമായാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. ബ്രിട്ടനിലെ വോൾവർഹാംപ്ടണിൽ നിന്ന് സൗദി അറേബ്യയിലെ മക്കയിലേക്കുള്ള 6500 കിലോമീറ്റർ യാത്രയാണ് ആദം പൂർത്തിയാക്കിയത്. നെതർലൻഡ്‌സ്, ജർമ്മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, റൊമാനിയ, ബൾഗേറിയ, തുർക്കി, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ കടന്ന് സൗദി അറേബ്യയിൽ പ്രവേശിച്ചു. തന്റെ സാഹചര്യം കണ്ട് ആശ്ചര്യപ്പെട്ടതിനെത്തുടർന്ന് അന്വേഷിക്കാൻ പല രാജ്യങ്ങളിലും പോലീസ് തന്നെ അറസ്റ്റ് ചെയ്തു എന്നതൊഴിച്ചാൽ ഉപദ്രവിച്ചിട്ടില്ലെന്ന് ആദം പറഞ്ഞു. യാത്രയിൽ പലരും തന്നെ സഹായിച്ചു, പക്ഷേ താൻ ആരില്‍ നിന്നും സഹായം ചോദിച്ചില്ല. “ഒരു ദിവസം ഞാൻ…
സെമി ട്രക്ക് ദുരന്തം ചൂടേറ്റ് മരിച്ചവരുടെ സംഖ്യവീണ്ടും ഉയർന്നു 53 ആയി
ഓസ്റ്റിൻ: അനധികൃത കുടിയേറ്റകാരുമായി മെക്സിക്കോ അതിർത്തി കടന്നു ടെക്സസിലെ സ്നന്റോണിയയിൽ എത്തിയ സെമി ട്രക്കിനകത്തു ദാഹജലം ലഭിക്കാതെയും അതിശക്തമായ ചൂടെറ്റും, ശ്വാസം കിട്ടാതെയും കൊല്ലപ്പെട്ടവരുടെ സംഖ്യ ബുധനാഴ്ച രണ്ടു പേര് മരിച്ചതോടെ 53 ആയി ഉയർന്നു .മരിച്ചവരിൽ 41 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടുന്നു അമേരിക്കയുടെ ചരിത്രത്തിൽ മനുഷ്യക്കടത്ത് നോടനുബന്ധിച്ച് ഇത്രയും പേർ ഒരുമിച്ചു കൊല്ലപ്പെടുന്നത് ആദ്യ സംഭവമാണ് . സംഭവം നടന്ന ദിവസം 47 പേരുടെ മൃതദേഹം പുറത്തെടുത്തിരുന്നു . ആകെ 67 പേരാന്ന് ട്രാക്കിൽ ഉണ്ടായിരുന്നതു. മരിച്ച 53 പേർ ഒഴികെയുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ് .ഇനിയും മരണസംഖ്യ ഉയരുമോയെന്നു പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു. ട്രക്കിനകത്തെ ശീതീകരണ സംവിധാനം തകരാറായതാണ് മരണത്തിന് കാരണമെന്നു അറസ്റ്റിലായ ഡ്രൈവർ പറഞ്ഞു. ട്രക്കിൽ കൊണ്ടുവന്നവരെ ഒരു പ്രത്യേക ലൊക്കേഷനിൽ ഇറക്കിയ ശേഷം ഷെർവാഹനങ്ങളിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്കു അയക്കുകയായിരുന്ന ലക്ഷ്യമെന്നും…
