ഫിലഡല്‍ഫിയ: സാഹോദര്യ നഗരത്തിലെ ഇതര സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 20-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ Canstater Volkfest Vereien (9130 Academy Rd, Philadelphia PA 19114) വച്ച് നടത്തുന്ന ഓണാഘോഷ മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ ‘അതിരുകാണാ തിരുവോണം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഓണാഘോഷ മഹോത്സവത്തിന്റെ കേളികൊട്ടിനായിട്ടുള്ള ഒരുക്കങ്ങള്‍ അരങ്ങൊരുങ്ങി വരികയാണ് നാളിതുവരെയുള്ള ഓണാഘോഷങ്ങളില്‍ നിന്നും തികച്ചും വേറിട്ട ഒരനുഭവമായി മാറ്റിയെടുക്കുവാനുള്ള ഒരുക്കത്തിലാണ് സംഘാടകരുടെ നിര തന്നെ. ഓണാഘോഷത്തിന്റെ തന്നെ ഭാഗമായ വാശിയേറിയ വടംവലി മത്സരത്തോടു കൂടി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് ആരംഭം കുറിക്കുകയായി. ആഘോഷത്തിന്റെയും ആവേശത്തിരയുടെയും മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഓരോ നിമിഷവും അക്ഷരാര്‍ത്ഥത്തില്‍ കാണികളെ വിസ്മയ പുളകിതരാക്കി വാശിയും ആവേശവും സന്നിവേശിപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക രസതന്ത്രം മെനഞ്ഞെടുക്കുകയാണ്.…
Month: July 2022
ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗവും, കാട്ടൂർ വലിയക്കാലയിൽ വീട്ടിൽ വി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിൻറെയും മകളും, ഓമല്ലൂർ തറയിൽ വീട്ടിൽ സണ്ണി സാമിൻറെ സഹധർമ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ജെസ്സിയും കുടുംബവും ദീർഘകാലമായി അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു. മക്കൾ: വിപിൻ സണ്ണി സാം, സിബിൻ സണ്ണി സാം, കെവിൻ സണ്ണി തോമസ്. മരുമക്കൾ: പ്രിൻസി യോഹന്നാൻ സാം, എലിസബത്ത് ജോസഫ്. കൊച്ചുമക്കൾ: ആഞ്ജലീന സൂസൻ സാം, കരോലിന സൂസൻ സാം, സാറ ഗ്രേസ് തോമസ്, സയൺ സാമുവൽ തോമസ്. ബ്രാഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ്, അബുദാബി…
കൊച്ചുമകളുടെ വിവാഹം വര്‍ഷാവസാനം വൈറ്റ്ഹൗസില്‍: പ്രഥമ വനിത
വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന്റേയും പ്രഥമ വനിത ജില്‍ ബൈഡന്റേയും കൊച്ചു മകളുടെ വിവാഹം ഈ വര്‍ഷാവസാനം വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ വെച്ചു നടക്കുമെന്ന് ജില്‍ബൈഡന്‍ ജൂലായ് 28 വ്യാഴാഴ്ച പ്രഖ്യാപിച്ചു. നയോമി ബൈഡനും, ഫിയാന്‍സ് പീറ്റര്‍ നീലും തമ്മിലുള്ള വിശുദ്ധ വിവാഹം 1600 പെന്‍സില്‍വാനിയ അവന്യുവിലാണ് നടക്കുക എന്ന് നയോമി പറഞ്ഞു. ഏക്കറുകള്‍ പരന്നു കിടക്കുന്ന പച്ചപുല്‍ മൈതാനം ഉള്‍പ്പെടുന്നതാണ് വൈറ്റ് ഹൗസ് സൗത്ത് ലോണ്‍. പ്രസിഡന്റിന്റെ വിമാനം ഇവിടെ നിന്നാണ് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പറയുന്നുയരുന്നത്. 28 വയസ്സു പ്രായമുള്ള നയോമി ബൈഡന്‍ ഹണ്ടര്‍ ബൈഡന്റേയും, കാതലിന്റേയും മകളാണ്. വാഷിംഗ്ടണില്‍ ലോയറായിട്ടാണ് നയോമി പ്രവര്‍ത്തിക്കുന്നത്. 24 വയസ്സുക്കാരനായ പീറ്റര്‍ നീലിനെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡേറ്റിംഗ് ചെയ്യുകയായിരുന്നു നയോമി. നികുതിദായകരുടെ ഒരു പെനിപോലും ഈ വിവാഹത്തിനുപയോഗിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍…
സ്മൃതി ഇറാനിയുടെ മകൾ നടത്തുന്ന ഗോവ കഫേയുടെ നിയമസാധുത സംബന്ധിച്ച് പരാതി
ന്യൂഡൽഹി: സില്ലി സോൾസ് റസ്‌റ്റോറന്റിനെതിരെ അഭിഭാഷകനായ അയേഴ്‌സ് റോഡ്രിഗസ് പരാതി നൽകി. കെട്ടിടത്തിന്റെ നിയമസാധുത സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയെ തുടർന്നാണ് പരാതി നൽകിയത്. ഗ്രാമപഞ്ചായത്ത് അസ്സഗാവോയിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു, “ഈ ഗ്രാമപഞ്ചായത്ത് 2019 മുതൽ ഇന്നുവരെ ശ്രീ ആന്റണി ഡിഗാമയ്‌ക്കോ മറ്റേതെങ്കിലും വ്യക്തിയ്‌ക്കോ സർവേ നമ്പർ 236/22 ന് കീഴിലുള്ള 452-ാം നമ്പർ സർവേ നമ്പർ 236/22-ന് കീഴിലുള്ള ബൗണ്ട വാഡോ, അസാഗാവോ, ബർദേസ്-ഗോവയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് നിർമ്മാണമോ അറ്റകുറ്റപ്പണികളുടെയോ ലൈസൻസുകളൊന്നും നൽകിയിട്ടില്ല.” പരാതി ലഭിച്ചതിനെത്തുടർന്ന്, റസ്റ്റോറന്റ് ഘടന അനുമതിയില്ലാതെ നിർമ്മിച്ചതാണെന്ന് കണ്ടെത്തിയാൽ സില്ലി സോൾസിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്തുകളുടെ ഡയറക്ടറേറ്റ് (ഡിഒപി) ബാർഡെസ് ബിഡിഒയോട് ഉത്തരവിട്ടു. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയുടെ കുടുംബം നടത്തുന്ന കഫേയും ബാറും പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങാതെയാണ് നിർമ്മിച്ചതെന്ന് റോഡ്രിഗസ്…
പണ സംബന്ധമായ തര്‍ക്കം; അട്ടപ്പാടിയിൽ സഹോദരനെ യുവാവ് അടിച്ചുകൊന്നു
പാലക്കാട്: പണം പങ്കിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അട്ടപ്പാടിയിൽ യുവാവ് സഹോദരനെ അടിച്ചുകൊന്നു. പട്ടണക്കൽ ഊരിലെ മരുതനാണ് (47) മരിച്ചത്. സഹോദരൻ പാണാലിയാണ് മരുതനെ തല്ലിക്കൊന്നത്. തൂമ്പ കൊണ്ട് തലയ്ക്ക് അടിയേറ്റതായാണ് റിപ്പോർട്ട്. കരിക്ക് വിറ്റ് കിട്ടിയ പണം വീതം വയ്ക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പണം വീതംവെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടെ ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഇതിനിടയിലാണ് പണലി മരുതനെ തൂമ്പ കൊണ്ട് അടിച്ചത്. ഉടന്‍ കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും മികച്ച ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു മരണം. പ്രതി പണലിയെ അഗളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് 2022 ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31-ന് വൈകീട്ട് അഞ്ചിന് മുമ്പ് നടത്തണം. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് മാറ്റിയത്. ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങുന്ന രീതിയിലാണ് ക്രമീകരണം. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.
കർണാടകയിൽ മുസ്ലീം യുവാവിനെ വെട്ടിക്കൊന്നു
ദക്ഷിണ കന്നഡ: കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്റെ കുടുംബത്തെ സംസ്ഥാന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം കർണാടകയിലെ മംഗളൂരു ജില്ലയിൽ ഒരു മുസ്ലീം യുവാവിനെ അക്രമി സംഘം വെട്ടിക്കൊന്നു. മംഗളൂരുവിൻറെ പ്രാന്തപ്രദേശത്തുള്ള സൂറത്ത്കലിന് സമീപമുള്ള മംഗൽപേട്ടയിൽ താമസിക്കുന്ന മുഹമ്മദ് ഫാസിൽ എന്ന മുസ്ലീം യുവാവാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒന്‍പതോടെ കാറില്‍ മുഖം മൂടി ധരിച്ചെത്തിയ നാലംഗസംഘമാണ് ഫാസിലിനെ വെട്ടിയത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. മംഗളൂരുവില്‍ തുണിക്കട നടത്തുന്നയാളാണ് കൊല്ലപ്പെട്ട ഫാസില്‍. വെട്ടേറ്റ ഫാസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ച്ചയായ കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ദക്ഷിണ കര്‍ണാടകയിലെ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു ചൊവ്വാഴ്ചയാണ് വേട്ടേറ്റ് മരിച്ചത്. അതേസമയം, ആവശ്യമായി വന്നാല്‍ സംസ്ഥാനത്ത്…
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് പിന്തുണയുമായി അഖിലേഷ് യാദവ്
വാരണാസി: അമ്പരപ്പിക്കുന്ന രാഷ്ട്രീയ സംഭവവികാസത്തിൽ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സമാജ്‌വാദി പാർട്ടി (എസ്പി) അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സോണിയ ഗാന്ധിയെ വിളിച്ചുവരുത്തിയത് “കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ സമ്മർദ്ദ തന്ത്രത്തിലൂടെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ്” എന്ന് വ്യാഴാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അഖിലേഷ് പറഞ്ഞു. ഇതാദ്യമായാണ് എസ്പി അദ്ധ്യക്ഷൻ കോൺഗ്രസ് നേതാക്കളെ പിന്തുണച്ച് പരസ്യമായി സംസാരിക്കുന്നത്. കോൺഗ്രസിന്റെ ഉന്നത നേതാവിനെ എപ്പോഴെങ്കിലും ഇഡി വിളിപ്പിക്കുമെന്ന് ആരും കരുതിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപിയുടെ നയത്തിന്റെ ഭാഗമാണ് അവരെ വിളിച്ചുവരുത്തുന്നത്, അതിനായി പ്രതിപക്ഷ നേതാക്കളിൽ ഭിന്നത സൃഷ്ടിക്കാൻ സമ്മർദ്ദം ചെലുത്തുന്നു. ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നത് ഒരു പുതിയ സമ്പ്രദായമല്ലെങ്കിലും കേന്ദ്രത്തിലെ ഇപ്പോഴത്തെ സർക്കാർ അത് പരമാവധി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ പ്രതിപക്ഷ സഖ്യങ്ങൾ ഭിന്നിപ്പിക്കുന്ന നടപടി മഹാരാഷ്ട്രയിലും…
ഡാലസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കോടിയേറി
കൊപ്പേൽ : കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാ പുണ്യവതിയുടെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. ജൂലൈ 22 നു അഭിവന്ദ്യ ബിഷപ്പ് മാർ ലോറൻസ് മുക്കുഴി, ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ എന്നിവർ ചേർന്ന് കൊടിയേറ്റിതോടെയാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. ദിവസവും വൈകുന്നേരം നാല് മുതൽ ദിവ്യകാരുണ്യആരാധന, ലദീഞ്ഞ്, കുർബാന, നൊവേന. 31 നാണു പ്രധാന തിരുനാൾ. ആഘോഷമായ തിരുനാൾ കുർബാനക്കു അഭി. ബിഷപ്പ് മാർ ലോറൻസ് മുക്കുഴി മുഖ്യ കാർമ്മികനാകും. പ്രധാന പരിപാടികൾ ജൂലൈ 29 വെള്ളി: വൈകുന്നേരം 4 മുതൽ ദിവ്യകാരുണ്യആരാധന. തുടർന്ന് വി. കുർബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. സോജൻ പുതിയപറമ്പിൽ ). ഇടവകയിലെ കലാകാരന്മാർ അണിനിരക്കുന്ന “ഇടവകോത്സവ് ” സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 7 മുതൽ നടക്കും. ജൂലൈ…
‘മഹിമ’യ്ക്ക് അവാർഡിൻറെ ദശാബ്ദം
ഹ്യൂസ്റ്റൺ. മഹിമ ഇന്ത്യൻ ബിസ്ട്രോ 2012 മുതൽ തുടർച്ചയായി പത്താം തവണയും ഫോർട്ട് ബെൻഡ് കൗണ്ടി ക്ലീൻ റസ്റ്റോറൻറ് അവാർഡ് കരസ്ഥമാക്കി. മികച്ച ശുചിത്വപരിപാലനത്തിനും,ഗുണമേന്മക്കും ഉള്ള ഈ അവാർഡ് മിസോറി സിറ്റി ആരോഗ്യ വകുപ്പ് കർശന പരിശോധനകൾക്ക് ശേഷം ലഭ്യമാക്കുന്നതാണ്. ഇത്തവണത്തെ പരിശോധനയിൽ നൂറിൽ 100 സ്കോറും നേടിയാണ് മഹിമ ഈ അവാർഡ് നിലനിർത്തിയിരിക്കുന്നത്. രുചിക്കൂട്ടുകളുടെ നിറക്കൂട്ടുകളില്ലാത്ത മുതൽക്കൂട്ടാണ് മഹിമയിലെ ഭക്ഷണവിഭവങ്ങൾ എന്ന് ആസ്വാദകർ അഭിപ്രായപ്പെടുന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഡാനിയേൽ വെയ്ഡിൽ നിന്ന് ഉടമ സബി പൗലോസ് അവാർഡ് ഏറ്റുവാങ്ങി. ഭാര്യ ദീപ, മക്കൾ നോയൽ, മീവൽ എന്നിവരും സഹായവും, പ്രോത്സാഹനവുമായി സബിക്ക് ഒപ്പമുണ്ട്.
