ഗാന്ധിജീ! മഹാനായ ബാപ്പുജീ! അഹിംസതൻ ഗാണ്ഡീവം സ്വന്തം കയ്യിലേന്തിയ മഹാത്മജീ! സ്വാതന്ത്ര്യമാകും മധുമധുര ജീവാമൃതം സ്വാദറിഞ്ഞതു ഞങ്ങളാദ്യമായങ്ങാലല്ലോ! വെള്ളക്കരങ്ങേയ്ക്കന്നു തന്ന ക്ലേശങ്ങൾ പച്ച- വെള്ളംപോലല്ലോ പാനം ചെയ്തതീയടിയർക്കായ്! ഉപ്പു സത്യാഗ്രഹവും ജാലിയൻവാലാ ബാഗും ഒപ്പത്തിനൊപ്പം ദണ്ഡിയാത്രയുമോർക്കും ലോകം! മരിച്ചൂ ജനലക്ഷമെങ്കിലും ജനരോഷം മരിച്ചില്ലതു കണ്ടു പകച്ചൂ വെള്ളക്കാരും! രണ്ടാം മഹായുദ്ധത്തിൽ തകർന്നൂ വൻശക്തികൾ ലണ്ടനും ഭാരതത്തിൽ തുടരാൻ പ്രയാസമായ്! സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഗതി മുട്ടി സന്മനസ്സോടല്ലേലും വെള്ളക്കാർ വിട ചൊല്ലി! ആഗസ്റ്റ് പതിനഞ്ച്!ഭാരതം സ്വതന്ത്രയായ് ആഗതമായി നവജീവനുമെല്ലാരിലും! ദൃഢ നിശ്ചയം, ധൈര്യം, സഹന ശക്തി, സത്യ- സന്ധത, യഹിംസയു മാക്കിനാൻ തന്നായുധം! വെടിയുണ്ടകൾ ചീറിത്തുളച്ചു കയറീ, നെഞ്ചിൽ വെടിഞ്ഞു രാഷ്ട്ര പിതാ, തളരാതിഹലോകം! ഇന്നും നാം സ്വദിക്കുമീ സ്വാതന്ത്ര്യ പഞ്ചാമൃതം ജനലക്ഷങ്ങൾ രക്ത സാക്ഷികളായിട്ടല്ലേ? നിവർന്നു പൊങ്ങിപ്പൊങ്ങി പാറട്ടെ, നമ്മൾ വാഴ്ത്തും ത്രിവർണ്ണ പതാകയീ ഭാരത മണ്ണിൽ…
Month: August 2022
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം എൽദോസ് കുന്നപ്പള്ളി MLA നിർവ്വഹിക്കുന്നു
ഫിലഡൽഫിയ: സാഹോദരീയ പട്ടണമായ ഫിലാഡൽഫിയായിലെ മലയാളികളുടെ സംഘടനാപരമായും സാമൂഹിക പരമായും ഉണ്ടായിട്ടുള്ള ഉയർച്ചക്ക് എന്നും പിന്തുണ നൽകിയിട്ടുള്ള മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലഡൽഫിയ ചാപ്റ്ററിന്റെ പ്രവർത്തനോദ്ഘാടനം ഓഗസ്റ്റ് 22 ന് തിങ്കളാഴ്ച വൈകിട്ട് 6 :30 ന് പമ്പ മലയാളി അസോസിയേഷന്റെ ഹാളിൽ വച്ച് പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളി നിർവ്വഹിക്കും (9726 Bustleton Ave, UNIT #1, Philadelphia, PA 19115) . . വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, പത്ര പ്രവര്‍ത്തന മേഖലയിലെ പ്രമൂഖ വ്യക്തികൾ പങ്കെടുക്കും. പരിപാടികളിൽ പങ്കെടുക്കുവാനും പിന്തുണക്കുവാനും ഫിലാഡൽഫിയയിലെ എല്ലാ മലയാള അക്ഷര സ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ്, സെക്രട്ടറി അരുൺ കോവാട്ട്, ട്രഷറാർ വിൻസെന്റ് ഇമ്മാനുവേൽ ,രാജു…
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാനിയന്‍ വിദേശകാര്യമന്ത്രി അമേരിക്കയോട് ആവശ്യപ്പെട്ടു
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ “നിയമപരമായ ആവശ്യങ്ങൾ” അംഗീകരിച്ചുകൊണ്ട് വിയന്ന ചർച്ചകളിലെ കരാറിന്റെ അന്തിമ വാചകത്തിന് അടിസ്ഥാനം നൽകണമെന്ന് വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയൻ അമേരിക്കയോട് ആവശ്യപ്പെട്ടു. “യൂറോപ്യന്മാർ മുഖേന ഞങ്ങളുടെ സന്ദേശം അമേരിക്കയിലേക്ക് ഞങ്ങൾ എത്തിച്ചു. യാഥാർത്ഥ്യ ബോധത്തോടെയും പ്രായോഗിക കാഴ്ചപ്പാടോടെയും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ നിയമാനുസൃതമായ ആവശ്യങ്ങളുടെ സ്വീകാര്യതയോടെയും അമേരിക്കൻ പക്ഷം അന്തിമ വാചകത്തിൽ ഒരു കരാറിന് അടിസ്ഥാനം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. “അദ്ദേഹം തന്റെ തുർക്കി സഖ്യ കക്ഷി മെവ്‌ലട്ട് കാവോസോഗ്ലുവിനോട് ബുധനാഴ്ച ഫോണിൽ പറഞ്ഞു. തിങ്കളാഴ്ച, ഇറാനുമായുള്ള കരാർ പുനഃസ്ഥാപിക്കുന്നതിനുള്ള വാചകം പൂർത്തിയായെന്നും വിയന്നയിലെ ചർച്ചകൾ പൂർത്തിയായെന്നുമുള്ള യുഎസ് മാധ്യമ റിപ്പോർട്ടുകൾ ഇറാനിയൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ തള്ളിക്കളഞ്ഞു. ഡ്രാഫ്റ്റിന് ഒരു പ്രാരംഭ പ്രതികരണം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും പിന്നീട് കൂടുതൽ കാഴ്ചകളുമായി തിരികെ വരുമെന്നും ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. ചർച്ച ചെയ്ത…
ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷനിൽ ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു
വത്യസ്തതയാർന്ന കലാപരിപാടികളും മത്സരങ്ങളും കോർത്തിണക്കി മെക്‌സിക്കോയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര നഗരമായ കാന്‍കൂനിലെ ലോകോത്തര നിലവാരമുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ നടക്കുന്ന ഫോമയുടെ ഏഴാമത് ഗ്ലോബല്‍ ഫാമിലി കണ്‍വന്‍ഷൻ എന്ന മലയാളി മാമാങ്കത്തില്‍ ചീട്ടുകളി പ്രേമികൾക്കായി 56 – 28 ചീട്ടുകളി മത്സരം സഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 -3 (വെള്ളി, ശനി) ദിവസങ്ങളിലാണ് മത്സരം അരങ്ങേറുന്നത്. ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികൾക്കും, കാണികൾക്കും ഒരേപോലെ ആവേശം പകരും എന്നതിൽ സംശയമില്ല. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആവേശോജ്വലമായ ഈ ചീട്ടുകളി മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ട്രോഫിയും ക്യാഷ് പ്രൈസുമാണ്. ഒട്ടനവധി ചീട്ടുകളി മത്സരങ്ങൾ സംഘടിപ്പിച്ചു വിജയചരിത്രം രചിച്ചിട്ടുള്ള പരിചയ സമ്പന്നരായ ജോൺസൺ കാടാംകുളം, സഖറിയാ പെരിയപുറം,…
കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 20-ന്
ലോക പ്രവാസി മലയാളികളുടെ മനസില്‍ ആവേശത്തിരയിളക്കി 12 മത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഈ വരുന്ന ഓഗസ്റ്റ് 20 തിനു കാനഡായിലെ ബ്രാംപ്ടനിലുള്ള Professors Lake ല്‍ വെച്ചു നടക്കുന്നു. കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍ നഗരത്തെ അക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയിലാഴ്ത്തിയിരിക്കയാണെന്ന് ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്‍മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ ഈ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. പ്രവാസി ലോകത്ത് നടന്നു വരുന്ന ഏറ്റവും വലിയ ജലോത്സവമായ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ അവസാന വട്ട ഒരുക്കങ്ങള്‍ പ്രസിഡെന്‍റ് കുര്യന്‍ പ്രക്കാനത്തിന്റെ നേതൃത്വത്തില്‍ സംഘാടകര്‍ വിലയിരുത്തി. മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ പൂര്‍ണ്ണമായും മത്സരങ്ങള്‍ക്കായി സമാജം ഏര്‍പ്പെടുത്തുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് സമാജം ജനറല്‍ സെക്രട്ടറിയും രജിസ്ട്രേഷന്‍ കോര്‍ഡിനേറ്ററുമായ ബിനു ജോഷ്വാ അറിയിച്ചു. മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍…
തായ്‌വാനിൽ ചൈനയുടെ പുതിയ ‘സാധാരണ നില’ അനുവദിക്കാൻ അമേരിക്കയ്ക്ക് കഴിയില്ല: നാന്‍സി പെലോസി
വാഷിംഗ്ടൺ: തായ്‌വാൻ കടലിടുക്കിലെ പ്രകോപനപരമായ അഭ്യാസങ്ങളിലൂടെയും യുദ്ധവിമാന കടന്നുകയറ്റങ്ങളിലൂടെയും തായ്‌വാനിൽ ഒരു പുതിയ ‘സാധാരണ നില’ സ്ഥാപിക്കാൻ വാഷിംഗ്ടണ് അനുവദിക്കാനാവില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി. “ചൈനയുമായി ഞങ്ങൾ കണ്ടത് അവർ ഒരു പുതിയ സാധാരണ നില സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നാണ്. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കുകയില്ല,” ഏഷ്യയിലേക്കുള്ള തന്റെ യാത്രയ്ക്ക് ശേഷം ബുധനാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പെലോസി പറഞ്ഞു. തായ്‌വാനെ വലയം ചെയ്‌ത ഒരാഴ്ച നീണ്ടുനിൽക്കുന്ന അഭൂതപൂർവമായ സൈനിക അഭ്യാസങ്ങൾ “വിജയകരമായതായി” ബുധനാഴ്ച ചൈന പ്രഖ്യാപിച്ചു. ബീജിംഗ് അതിന്റെ ഏക-ചൈന നയം നടപ്പിലാക്കുന്നതിനായി ഒരു പുതിയ സാധാരണ നിലയിൽ പതിവ് യുദ്ധ പട്രോളിംഗ് സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. തുടക്കത്തിൽ, പീപ്പിൾസ് ലിബറേഷൻ ആർമി ആഗസ്റ്റ് 4 മുതൽ 7 വരെ തിരക്കേറിയ തായ്‌വാൻ കടലിടുക്കിൽ സൈനികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ചു. 25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിച്ച ഏറ്റവും…
ഉക്രെയ്‌നിലെ പ്രതിസന്ധിയുടെ ‘പ്രധാന പ്രേരകൻ’ അമേരിക്കയാണെന്ന് ചൈനീസ് നയതന്ത്രജ്ഞൻ
ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷത്തിന്റെ പ്രധാന പ്രേരകൻ അമേരിക്കയാണെന്ന് ചൈന ആരോപിച്ചു. നേറ്റോ സൈനിക സഖ്യം വിപുലീകരിച്ച് പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ഉക്രെയ്നിന്റെ യോജിപ്പിനെ അനുകൂലിക്കുന്ന ശക്തികളെ പിന്തുണച്ച് വാഷിംഗ്ടൺ റഷ്യയെ ഒരു മൂലയിലേക്ക് തള്ളിവിടുകയാണെന്ന് മോസ്കോയിലെ ചൈനയുടെ അംബാസഡർ ഷാങ് ഹാൻഹുയി ബുധനാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. “ഉക്രേനിയൻ പ്രതിസന്ധിയുടെ തുടക്കക്കാരനും പ്രധാന പ്രേരകനും എന്ന നിലയിൽ, വാഷിംഗ്ടൺ, റഷ്യയ്‌ക്കെതിരെ അഭൂതപൂർവമായ സമഗ്ര ഉപരോധം ഏർപ്പെടുത്തുമ്പോൾ, ഉക്രെയ്‌നിന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നൽകുന്നത് തുടരുന്നു,” ഷാങിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോര്‍ട്ട് ചെയ്തു. “അവരുടെ ആത്യന്തിക ലക്ഷ്യം റഷ്യയെ നീണ്ടുനിൽക്കുന്ന യുദ്ധത്തിലൂടെയും ഉപരോധങ്ങളുടെ കുത്തൊഴുക്കിലൂടെയും തളർത്തുകയും തകർക്കുകയും ചെയ്യുക എന്നതാണ്,” ഷാങ് പറഞ്ഞു. ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം “ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടത്തിലേക്ക് പ്രവേശിച്ചു, പരസ്പര വിശ്വാസത്തിന്റെ…
67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സില്‍ കനത്ത മഴ
ഡാളസ് : മഴ പൂര്‍ണ്ണമായും മാറിനിന്ന 67 ദിവസങ്ങള്‍ക്കുശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരള്‍ച്ചക്ക് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വൈകീട്ട് ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍ നാഷ്ണല്‍ എയര്‍ പോര്‍ട്ടില്‍ .11 ഇഞ്ച് മഴ ലഭിച്ചതായി നാഷ്ണല്‍ വെതര്‍ സര്‍വ്വീസ് അറിയിച്ചു. 2000ത്തിലായിരുന്നു ഇത്രയും ദീര്‍ഘിച്ച വരള്‍ച്ച അനുഭവപ്പെട്ടത്. ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ 84 ദിവസമായിരുന്നു തുടര്‍ച്ചയായി മഴമാറിനിന്നത്. 67 ദിവസത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും താപനില മൂന്നക്കം കടന്നിരുന്നു. കനത്ത വേനലില്‍ വൃക്ഷലതാദികളെല്ലാം ഉണക്കം ബാധിക്കുകയും, കൃഷിയെല്ലാം അവതാളത്തിലാകുകയും ചെയ്തു. സാധാരണ ഈ സമയങ്ങളില്‍ വീടുകളില്‍ തന്നെ കൃഷി ചെയ്തു. നല്ല ഫലങ്ങള്‍ ലഭിക്കുന്ന സമയമായിരുന്നു ഈവര്‍ഷം ഫലത്തില്‍. ഒന്നും തന്നെ ലഭിച്ചില്ലാ എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. വെള്ളം ഉപയോഗിക്കുന്നതില്‍…
ട്രംപ് അഞ്ചാം ഭേദഗതി ഉന്നയിച്ചു; ന്യൂയോര്‍ക്കിലെ ആസ്തിയെക്കുറിച്ചുള്ള അന്വേഷണത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ചു
ന്യൂയോര്‍ക്ക്: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ കുടുംബത്തിന്റെ ബിസിനസ്സ് രീതികളെക്കുറിച്ചുള്ള സിവിൽ അന്വേഷണത്തിൽ ന്യൂയോർക്ക് അറ്റോർണി ജനറലിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ചുകൊണ്ട് അഞ്ചാം ഭേദഗതി അവകാശങ്ങൾ ഉന്നയിച്ചു. താന്‍ ന്യൂയോർക്കിലെ ട്രംപ് ടവറിൽ പോയ സമയത്ത് ഫ്ലോറിഡയിലെ പാം ബീച്ചിലെ മാർ-എ-ലാഗോ വസതിയിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഏജന്റുമാർ റെയ്ഡ് നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനുശേഷം, ഹൗസ് റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിന്റെ വീട്ടിൽ സെർച്ച് വാറണ്ട് നടപ്പിലാക്കിയതിന്റെ യുക്തിയെ ചോദ്യം ചെയ്ത് നീതിന്യായ വകുപ്പിനു മേല്‍ (DOJ) സമ്മർദ്ദം ചെലുത്തി. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അവർ ആരോപിച്ചു. ബുധനാഴ്ച, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസിന് മുമ്പാകെ സത്യവാങ്മൂലത്തിന് ഹാജരായപ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ താൻ വിസമ്മതിച്ചതായി ട്രംപ് പറഞ്ഞു. “എന്റെ ഉപദേശകന്റെ ഉപദേശപ്രകാരം, മുകളിൽ പറഞ്ഞ എല്ലാ…
മുന്നറിയിപ്പില്ലാതെ സെല്‍ ഫോണ്‍ എഫ്.ബി.ഐ. പിടിച്ചെടുത്തെന്ന് റിപ്പബ്ലിക്കന്‍ നേതാവ് സ്‌കോട്ട് പെറി
പെന്‍സില്‍വാനിയ : മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം യു.എസ്. കോണ്‍ഗ്രസ് അംഗവും, ട്രംപിന്റെ ശക്തനായ അനുയായിയുമായ പെന്‍സില്‍വാനിയ റിപ്പബ്ലിക്കന്‍ നേതാവ് സ്‌കോട്ട് പെറിയുടെ സെല്‍ഫോണും എഫ്.ബി.ഐ. യാതൊരു മുന്നറിയിപ്പും കൂടാതെ പിടിച്ചെടുത്തതായി ആരോപണം. ആഗസ്റ്റ് 9 ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങളുമായി യാത്രയ്‌ക്കൊരുങ്ങവെ മൂന്ന് എഫ്.ബി.ഐ. ഏജന്റുമാര്‍ തന്നെ സമീപിച്ച് തന്റെ സെല്‍ഫോണ്‍ പിടിച്ചെടുത്തതായി സ്‌കോട്ടിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എഫ്.ബി.ഐക്ക് എന്റെ ഫോണ്‍ ആവശ്യമായിരുന്നുവെങ്കില്‍ തന്റെ അറ്റോര്‍ണിയുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം താന്‍ തന്നെ ഒരുക്കികൊടുക്കുമായിരുന്നെന്നും പെറി പറഞ്ഞു. പെറിയുടെ അറ്റോര്‍ണിയും ട്രംപിന്റെ ലീഗല്‍ ടീം അംഗവുമായ ജോണ്‍ റോലി ഇതിനെകുറിച്ചു പ്രസ്താവന നടത്തുന്നതിന് വിസമ്മതിച്ചു. 2020 തിരഞ്ഞെടുപ്പു അട്ടിമറിക്കുന്നതിന് ട്രംപ് നടത്തിയ നീക്കങ്ങളില്‍ സുപ്രധാന പങ്കുവഹിച്ച സ്‌കോട്ട് പെറിയെ കണ്‍ഗ്രഷ്ണല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് പ്രത്യേകം നോട്ടമിട്ടിരുന്നു. വൈറ്റ്…
