ന്യൂജേഴ്‌സി : കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) മെഗാ ഓണം ആഘോഷങ്ങളുടെ കമ്മറ്റി കൺവീനർമാരായി മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവരെ കാൻജ് എക്സിക്യുട്ടിവ് കമ്മിറ്റി പ്രഖ്യാപിച്ചു. എല്ലാ വർഷത്തെയും പോലെ തന്നെ ഓണം ഇത്തവണയും അതിവിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ആഘോഷങ്ങളുടെ നടത്തിപ്പിന് വിപുലമായ ഒരു കമ്മറ്റിയെ നിയോഗിക്കുവാൻ കാൻജ് എക്സിക്യു്ട്ടിവ് കമ്മിറ്റി തീരുമാനിച്ചത്, കാൻജിന്റെ മുൻ പ്രസിഡന്റും മുൻ ട്രസ്റ്റി ബോർഡ് ചെയറും പ്രമുഖ നർത്തകിയുമായ മാലിനി നായർ, മുൻ പ്രസിഡന്റും ട്രസ്റ്റി ബോർഡ് ചെയറും പലതവണ ഓണാഘോഷങ്ങളുടെ കൺവീനറുമായി ചുമതല വഹിച്ചിട്ടുള്ള റോയ് മാത്യു, മുൻ പ്രസിഡന്റും സെക്രട്ടറിയും കൂടാതെ ഓണം കൺവീനർ, അനേകം കാൻജ് പരിപാടികളുടെ കോർഡിനേറ്റർ ഒക്കെ ആയി ചുമതല വഹിച്ചിട്ടുമുള്ള സ്വപ്ന രാജേഷ്, കാൻജ് മുൻ സെക്രട്ടറിയും ഇപ്പോളത്തെ…
Month: August 2022
ഇന്ത്യൻ അമേരിക്കൻ കരിഷ്മ മർച്ചന്റ് ജോബ്‌സ് ഫോർ ദ ഫ്യൂച്ചറിന്റെ (ജെഎഫ്‌എഫ്) അസോസിയേറ്റ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
വാഷിംഗ്ടണ്‍: ജോബ്‌സ് ഫോർ ദ ഫ്യൂച്ചറിന്റെ (ജെഎഫ്‌എഫ്) പോളിസി ആൻഡ് അഡ്വക്കസിയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റായി ഇന്ത്യൻ അമേരിക്കൻ കരിഷ്മ മർച്ചന്റ് തിരഞ്ഞെടുക്കപ്പെട്ടു. മുമ്പ് സെനറ്റര്‍ ടിം കെയ്‌നിന്റെ (ഡെമോക്രാറ്റ്-വാഷിംഗ്ടണ്‍) സീനിയർ എജ്യുക്കേഷൻ ആൻഡ് വർക്ക്ഫോഴ്‌സ് പോളിസി അഡ്വൈസര്‍ ആയിരുന്നു. വിദ്യാഭ്യാസം, തൊഴിൽ ശക്തി വികസനം, തുല്യമായ സാമ്പത്തിക പുരോഗതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പക്ഷപാതരഹിതവും അറിയപ്പെടുന്നതുമായ പൊതുനയം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള JFF ന്റെ പ്രവർത്തനങ്ങൾ അവർ നയിക്കും. “എല്ലാവർക്കും തുല്യമായ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് അമേരിക്കൻ തൊഴിൽ ശക്തിയിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും പരിവർത്തനം നടത്താനാണ് JFF ലക്ഷ്യമിടുന്നത്,” വെബ്സൈറ്റില്‍ കരിഷ്മ മര്‍ച്ചന്റ് പറയുന്നു. വിദ്യാഭ്യാസം, ശിശുക്ഷേമം, തൊഴിൽ നയ സംരംഭങ്ങൾ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നതിനായി സെനറ്റര്‍ കെയ്‌നിന്റെ സീനിയർ എജ്യുക്കേഷൻ ആൻഡ് വർക്ക്ഫോഴ്‌സ് പോളിസി അഡ്വൈസറായി മർച്ചന്റ് ഒരു ദശാബ്ദത്തിലേറെയായി ക്യാപിറ്റോൾ ഹില്ലിൽ ചെലവഴിച്ചിട്ടുണ്ട്. എന്റെ…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ മെഗാ തിരുവാതിര സെപ്തംബര്‍ 10-ന്
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 –ാ തീയതി ശനിയാഴ്‍ച വൈകുന്നേരം 4 മണിക്ക് ഓണസദ്യയോടെ ഓണാഘോഷം തുടങ്ങും. ഓണാഘോഷത്തോടനുബന്ധിച്ചു ഷിക്കാഗോയിൽ 101 പേരുടെ മെഗാ തിരുവാതിര അരങ്ങേറും ഷിക്കാഗോ മലയാളി അസോസിയേഷന്റെ 50–ാം വാർഷികത്തിന്റെ മുന്നോടിയായി നടത്തുന്ന മെഗാ തിരുവാതിരയിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ പ്രോഗ്രാം കോഓർഡിനേറ്റർ സാറാ അനിലുമായി (630 914 0713) ബന്ധപ്പെടേണ്ടതാണ്. ഓണാഘോഷപരിപാടിയിലേക്ക് എല്ലാവരെയും ഷിക്കാഗോ മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് ക്ഷണിക്കുന്നു.
ന്യൂജേഴ്‌സി ഇടവകയുടെ ബൈബിള്‍ പഠനയാത്ര നവ്യാനുഭവമായി
ന്യൂജേഴ്‌സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയില്‍ വിശ്വാസ പരിശീലന ഡിപാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ലാന്‍കാസ്റ്ററിലേക്ക് നടത്തപ്പെട്ട ബൈബിള്‍ പഠനയാത്ര നവ്യാനുഭവമായി മാറി. ഡേവിഡ് എന്ന ബൈബിള്‍ കഥാപാത്രത്തെ ആസ്പദമാക്കി നടത്തപ്പെട്ട ലൈറ്റ് ആന്‍ഡ് സ്റ്റെജ് ഷോയില്‍ പഠനസംഘം പങ്കെടുക്കുകയുണ്ടായി. ബൈബിള്‍ കഥാപാത്രങ്ങളെ ഇതുവഴി കൂടുതല്‍ പഠിക്കാനും മനസ്സിലാക്കുവാനും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കഴിഞ്ഞു. മിനിസ്ട്രി കോര്‍ഡിനേറ്റര്‍ റ്റോം കടിയംപളിയില്‍ പ്രിന്‍സിപ്പല്‍ ജൂബി കിഴക്കേപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.
കരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വിശുദ്ധ ദൈവ മാതാവിന്റെ ഓര്‍മ്മപ്പെരുന്നാളിന് തുടക്കമായി
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട കരോള്‍ട്ടണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ 2022 ഓഗസ്റ്റ് ഏഴാം തീയതി (ഞായറാഴ്ച) വിശുദ്ധ കുര്‍ബാനാനന്തരം വികാരി റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട് കൊടി ഉയര്‍ത്തിയതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. 13-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് ഗാനശുശ്രൂഷയും, 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, അതേ തുടര്‍ന്ന് അനുഗ്രഹീത വചനപ്രഘോഷകനായ റവ.ഫാ. മാത്യൂസ് മണലേല്‍ചിറ (വികാരി, സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ കരോള്‍ട്ടണ്‍) വചന പ്രഘോഷണവും നടത്തും. 14-ന് രാവിലെ 8.45-ന് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടക്കും. 12 മണിയോടെ ചെണ്ട വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമായി വിശ്വാസികള്‍ അണിനിരന്നുകൊണ്ടുള്ള വര്‍ണശബളവും ഭക്തിനിര്‍ഭരവുമായ റാസയും നടക്കും. ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി ഒട്ടനവധി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍…
സംസ്ഥാനത്ത് കനത്ത മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (11.08.2022) ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.
തോമസ് മാത്യൂവും, ഷൈനി തോമസും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓഫീസ് സെക്രട്ടറിമാര്‍
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസ് സെക്രട്ടറിമാരായി തോമസ് മാത്യൂവിനെയും ഷൈനി തോമസിനെയും പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളും ഇവരുമായി ബന്ധപ്പെടേണ്ടതാണ്. ഇനി മുതല്‍ ഓഫീസ് മറ്റുള്ളര്‍ ഉപയോഗിക്കണമെങ്കില്‍ അതിനുവേണ്ട ഫോം പൂരിപ്പിച്ച് ഒപ്പിട്ടു കൊടുത്തുവെങ്കില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. ഓഫീസ് സെക്രട്ടറിയായ തോമസ് മാത്യു മൂവാറ്റുപുഴ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എക്ലിക്യൂട്ടീവ് കമ്മറ്റി മെംബര്‍, കേരള യൂണിവേഴ്‌സിറ്റി കെ.എസ്.യു. ജനറല്‍ സെക്രട്ടറി, ഫൗണ്ടിംഗ് മെംബര്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ഫോറം ഫൗണ്ടിംഗ് മെംബര്‍ ഓഫ് സീറോ മലബാര്‍ കാത്തലിക് മിഷന്‍, ഐഎന്‍ഓ.സി. മുന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുള്ള തോമസ് മാത്യൂ IOC-യുടെ നിലവിലെ ചെയര്‍മാനും 2021-23 കാലഘട്ടത്തിലെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡംഗം കൂടിയാണ്. അസിസ്റ്റന്റ് ഓഫീസ്…
ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്റ്റ് 15 ന്
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ‘ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം 8.30 യ്ക്ക് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 6 മണി) ഓൺലൈൻ (സൂം) പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയിൽ എഐസിസി, കെപിസിസി, ഒഐസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിക്കും. എഐസിസി സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ് എംഎൽഎ, റോജി എം ജോൺ എംഎൽഎ, മുൻ എംഎൽഎയും കെപിസിസി വൈസ് പ്രസിഡണ്ടുമായ വി.ടി.ബൽറാം , ഡോ.മാത്യു കുഴൽനാടൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ദേശസ്നേഹികളെയും ഈ പ്രത്യക പരിപാടിയിലേക്ക് സഹർഷം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.…
രണ്ടു പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ് കുറ്റക്കാരനെന്നു ജൂറി
ഡാളസ്: അമുസ്ലീങ്ങളായവരെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ് കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി. ക്യാപിറ്റൽ മർഡറിന് വധശിക്ഷ ആവശ്യപ്പെടാതെയിരുന്ന പ്രോസിക്യൂഷൻ ഇനിയുള്ള ജീവിതം പരോൾ പോലും ലഭിക്കാതെ ജയിലിൽ അടക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച നടന്ന സാക്ഷി വിസ്താരത്തിനിടെ കൊലപാതകം നടത്തിയത് താനല്ലെന്ന് പ്രതി കോടതിയിൽ വാദിച്ചത് ജൂറി പരിഗണിച്ചില്ല . 2008 ജനുവരി ഒന്നിനായിരുന്നു കൊലപാതകം. ഡിന്നറിനു കൊണ്ടുപോകാം എന്ന് പറഞ്ഞാണ് യാസര്‍ സെയ്ദ് ടാക്സി കാറിൽ വീട്ടിൽ നിന്നും പെണ്‍കുട്ടികളെ പുറത്തേക്കു കൊണ്ടുപോയത്. ഇർവിംഗിന് സമീപമുള്ള ഒരു ഹോട്ടലിനു മുൻവശത്തുള്ള പാർക്കിംഗ് ലോട്ടിൽ വെച്ച് കാറിലിരുന്നിരുന്ന അമീനയെ രണ്ടു തവണയും (18), സാറയെ ഏഴു തവണയും (17) വെടിവെച്ചു കൊലപ്പെടുത്തിഎന്നാണ് കേസ് . ഈ മാസം ഒന്നിനാണ് കേസ് വിസ്താരം ആരംഭിച്ചത്. ആറു ദിവസം നീണ്ടുനിന്ന വിചാരണ…
Rotary Club Awards Grant to The Community Chest to Provide Mental Health Services for Teenagers
Eastern Bergen County, New Jersey — The Community Chest of Eastern Bergen County announces The Rotary Club of Englewood awarded the nonprofit organization a grant of $1,500. The grant will be used to support mental health services for teenagers. Founded in 1933, The Community Chest, a nonprofit, tax-exempt organization, supports local nonprofit organizations serving people in need in eastern Bergen County, New Jersey. “The Community Chest thanks The Rotary Club of Englewood for their generous contribution. The Rotary Club has a long tradition of supporting the community and The Community…
