കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനും മരുന്നുകളുടെ വില കുറയ്ക്കാനും കോർപ്പറേറ്റ് നികുതി ഉയർത്താനുമുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കി

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും മരുന്നുകളുടെ വില കുറയ്ക്കുന്നതിനും ചില കോർപ്പറേറ്റ് നികുതികൾ ഉയർത്തുന്നതിനുമായി രൂപകൽപ്പന ചെയ്ത 430 ബില്യൺ ഡോളറിന്റെ വിപുലമായ ബിൽ യുഎസ് സെനറ്റ് പാസാക്കി. നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ സുപ്രധാന വിജയമായി ഇത് കണക്കാക്കുന്നു. ഒന്നര വർഷത്തെ കഠിനമായ ചർച്ചകൾക്കും മാരത്തൺ രാത്രി സംവാദങ്ങൾക്കും ശേഷമാണ് ബൈഡന്റെ സ്വപ്ന പദ്ധതിയായ കാലാവസ്ഥ, നികുതി, ആരോഗ്യ പരിപാലന പദ്ധതിക്ക് യുഎസ് സെനറ്റ് ഞായറാഴ്ച അംഗീകാരം നൽകിയത്. സെനറ്റ് 51-50 പാർട്ടി-ലൈൻ വോട്ടിന് പണപ്പെരുപ്പ കുറയ്ക്കൽ നിയമം എന്നറിയപ്പെടുന്ന നിയമനിർമ്മാണം വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ടൈ ബ്രേക്കിംഗ് ബാലറ്റ് രേഖപ്പെടുത്തി. 430 ബില്യൺ ഡോളറിന്റെ ചെലവ് പദ്ധതി ഇനി അടുത്ത ആഴ്ച ജനപ്രതിനിധിസഭയിലേക്ക് പോകും. ​​അവിടെ അത് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് ബൈഡന്റെ ഒപ്പിനായി അത് വൈറ്റ്…

ഫോമാ ക്വീൻ, മിസ്റ്റർ ഫോമ മത്സരങ്ങൾ: മത്സരാർത്ഥികളെ ക്ഷണിക്കുന്നു

സെപ്റ്റംബർ 2-5വരെ മെക്സിക്കോയിലെ കാൻകൂനിൽ വച്ചു നടത്തുന്ന ഫോമ അന്താരാഷ്ട്ര ഫാമിലി കൺവെൻഷനിൽ ഫോമാ ക്വീൻ, മിസ്റ്റർ ഫോമ എന്നീ മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോർത്ത് അമേരിക്കയിൽ സ്ഥിരതാമസക്കാരായ 15 മുതൽ 27 വയസുള്ള മലയാളി പെൺകുട്ടികളിൽ നിന്നും 18 മുതൽ 30 വരെ വയസ്സുള്ള മലയാളി ആൺകുട്ടികളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഫോമ കൺവെൻഷനിലെ ഏറ്റവും ആകർഷണീയവും ജനപ്രിയവുമായ ഒരു ഇനമാണ് ബ്യൂട്ടി പേജന്റ്. വിജയികൾക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്. വിജയികളെ പ്രശസ്ത മലയാള ചലച്ചിത്രതാരവും ദേശീയ അവാർഡ് ജേതാവുമായ അപർണ്ണ ബാലമുരളി കിരീടം ചൂടിക്കുന്നതായിരിക്കും. മൂന്നു റൗണ്ടുകൾ ആയിട്ടാണ് മത്സരങ്ങൾ നടത്തുക. സൗന്ദര്യത്തിനു പുറമേ ബുദ്ധിശക്തി , ടാലൻറ് , വിവേകം , സ്റ്റൈൽ , വേഷവിധാനം തുടങ്ങിയ പല ഘട്ടങ്ങൾ വിധിനിർണയത്തിന് വിലയിരുത്തപ്പെടുന്നതായിരിക്കു. വിദഗ്ധരായ…

റോഡുകളിലെ നരഭോജികൾ (ലേഖനം): കാരൂർ സോമൻ, ലണ്ടൻ

മുൻകാലങ്ങളിൽ ആഫ്രിക്കൻ വനാന്തരങ്ങളിൽ നരഭോജികളുണ്ടായിരുന്നെങ്കിൽ ഈ നരഭോജികൾ ഇന്ന് ജീവിക്കുന്നത് കേരളത്തിലെ നാടൻ ദേശീയ പാതകളിലാണ്. വനങ്ങളിലെ മൃഗങ്ങൾ പോലും മനുഷ്യരെപ്പോലെ അപകടങ്ങളിൽ മരിക്കുന്നില്ല. എത്രയോ കാലങ്ങളായി മനുഷ്യപ്രകൃതിയും മൃഗപ്രകൃതിയും തമ്മിലുള്ള പോരാട്ട മരണങ്ങളാണ് നമ്മുടെ റോഡുകളിൽ സംഭവിക്കുന്നത്. ഒരു ജീവിയേയും കൊല്ലരുത് എന്ന പ്രമാണം മൃഗങ്ങൾക്കില്ല.അത് തന്നെയാണ് നമ്മുടെ റോഡുകളിൽ ദൈനംദിനം കാണുന്നത്. മനുഷ്യന്റെ ജീവനെടുക്കുന്ന കുഴികളുണ്ടാക്കിയവർ യാതൊരു അപമാനബോധമില്ലാതെ രാഷ്ട്രീയ യജമാനന്മാരുടെ മടിശ്ശീല വീർപ്പിച്ചങ്ങനെ സസുഖം വാഴുന്നു. അവരാകട്ടെ റോഡിന്റെ ഉദ്ഘാടനം നടത്തി ഫോട്ടോകളെടുത്തു് പുരോഗ തിയുടെ വിളവെടുപ്പങ്ങനെ മാധ്യമങ്ങളിൽ ആഘോഷിക്കുന്നു. നാടൻ പാതയായാലും ദേശീയ പാതയായാലും പെരുമഴയിൽ ചോർന്നു പോകുന്ന ദുർഘടങ്ങളായ കുഴികൾ എങ്ങനെയുണ്ടാകുന്നു?മരിച്ചു വീണ ഹാഷിമിന്റെ ശവവും ചുമന്നുകൊണ്ട് ശതാബ്ദങ്ങളിലേക്ക് നമ്മുടെ സാംസ്‌ക്കാരിക നവോത്ഥാനത്തിലേക്ക് വീണ്ടും സഞ്ചരിക്കാൻ ലജ്ജയില്ലേ? മനുഷ്യനെ കൊല്ലുന്ന ഈ മൃഗപ്രകൃതി കണ്ടിട്ടും അവരുടെ നേർക്ക് ആരൊക്കെയാണ് കണ്ണ്…

സ്വാമി ചിദാനന്ദപുരി മന്ത്രയുടെ വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കും

ഹ്യൂസ്റ്റണ്‍: കേരളത്തിലെ സമകാലിക സന്യാസ വര്യൻന്മാരിൽ സമാദരണീയനായ ,സനാതന മൂല്യങ്ങളില്‍ അധിഷ്ഠിതമായ ആര്‍ഷ ഭാരത സംസ്കാരത്തിന്റെ ആഴവും പരപ്പും ഒട്ടും ചോരാതെ വിശ്വാസികളിലേക്ക് വളരെ ലളിതമായി തന്റെ സ്വതസിദ്ധമായ വാഗ്ധോരണിയിലൂടെ സന്നിവേശിപ്പിക്കുന്ന കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി 2023 ജൂലൈയില്‍ ഹ്യൂസ്റ്റണിൽ നടക്കുന്ന മന്ത്രയുടെ വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കുന്നു. മന്ത്ര ട്രസ്റ്റീ വൈസ് ചെയർ മധു പിള്ള, ഡയറക്ടർ ബോർഡ് അംഗം കൃഷ്ണരാജ് മോഹനൻ എന്നിവർ കൊളത്തൂർ ആശ്രമത്തിലെത്തി അദ്ദേഹത്തെ ക്ഷണിച്ചു. ദൃശ്യ നവ മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും വേദാന്തവും ഉപനിഷത്തുക്കളും ഭഗവത്ഗീതയും ഉള്‍പ്പെടെ ഹിന്ദു മതത്തിലെ സമഗ്രവും അതി വിശാലവുമായ അറിവുകള്‍ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സ്വാമിജി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ നിരന്തരമായി മനുഷ്യജീവിതത്തില്‍ ധാര്‍മ്മികമൂല്യങ്ങളുടെ ആവശ്യകത ഓര്‍മ്മപ്പെടുത്തുന്നു. മഹത്വത്തിലേക്കുള്ള മനുഷ്യ മനസിന്റെ അന്വേഷണം പുതിയ തലങ്ങളില്‍ നടക്കുമ്പോഴും പ്രസക്തി ഒട്ടും ചോരാതെ പ്രകാശം ചൊരിഞ്ഞു…

ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള സൈനിക സംഘർഷം റഷ്യയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്

ബെയ്ജിംഗും വാഷിംഗ്ടണും തമ്മിലുള്ള സൈനിക സംഘർഷം റഷ്യയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം യുഎസ്-ചൈന ബന്ധത്തിൽ നാടകീയമായ വിള്ളലുണ്ടാക്കിയെന്നു മാത്രമല്ല, അത് ഇന്തോ-പസഫിക് മേഖലയിലെ ഒരു പുതിയ സുരക്ഷാ പ്രശ്‌നത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. ഈ ചോദ്യം റഷ്യയിലെ നിരവധി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും രാഷ്ട്രീയക്കാരും ഉന്നയിക്കുന്നുണ്ട്. റഷ്യ ഇപ്പോൾ ചൈനയുടെ ഏക തന്ത്രപരമായ പങ്കാളിയാണോ? ചൈനയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് എന്താണ് ഇത്രയധികം പ്രാധാന്യം? യുക്രെയിനിൽ പ്രസിഡന്റ് പുടിൻ ഒരു പ്രത്യേക സൈനിക നടപടി ആരംഭിച്ചതുമുതൽ മോസ്കോയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തിലെ രൂക്ഷമായ ശത്രുത, യുക്രെയിനിൽ ഒരു യുദ്ധമെന്നും അയൽരാജ്യത്തിന് നേരെയുള്ള ആക്രമണമെന്നും അപകീർത്തികരമായി മുദ്രകുത്തി അന്താരാഷ്ട്ര തലത്തിൽ വാർത്തകൾ സൃഷ്ടിച്ചിരുന്നു. യഥാർത്ഥത്തിൽ, ബെയ്ജിംഗ് മോസ്കോയെ പിന്തുണയ്ക്കില്ലെന്നും സമ്മർദ്ദം ലഘൂകരിക്കുമെന്നും പ്രതീക്ഷിച്ച് റഷ്യയുമായി വൈരുദ്ധ്യത്തിലിരിക്കെ പാശ്ചാത്യ രാജ്യങ്ങൾ ചൈനയെ പ്രണയിക്കുകയായിരുന്നു. എന്നാൽ, സമനില…

യുഎസ് മറൈൻ കോർപ്‌സ് ജനറലായി പദവിയിലെത്തുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരൻ-മൈക്കൽ ലാംഗ്ലി

വാഷിംഗ്ടണ്‍: അമേരിക്കയുടെ 246 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കറുത്തവര്‍ഗ്ഗക്കാരനായ ജനറല്‍ മൈക്കിള്‍ ഇ.ലാഗ്ലിക്ക് നാലു നക്ഷത്രപദവി നല്‍കി. വാഷിംഗ്ടണ്‍ ഡി.സി. മറീന്‍ ബാരക്കില്‍ ആഗസ്റ്റ് 6 ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ജനറല്‍ മൈക്കിളിന്റെ ഫോള്‍ഡറില്‍ നാലുനക്ഷത്രചിഹ്നങ്ങള്‍ ചേര്‍ത്തതോടെ, അമേരിക്കന്‍ മറീന്‍ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ക്കുകയായിരുന്നു. ശനിയാഴ്ച ഈ ചടങ്ങുനടക്കുന്നതുവരെ വെളുത്ത വര്‍ഗ്ഗക്കാരനല്ലാത്ത ആരേയും ഫോള്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയിട്ടില്ല. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആഫ്രിക്കന്‍ കമാണ്ടിന്റെ ചുമതലാണ് 60 വയസ്സുകാരനായ ജനറല്‍ മൈക്കിളിന് നല്‍കിയിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ മിലിട്ടറിയുടെ ചുമതല ആഗസ്റ്റ് 8 മുതല്‍ ജനറല്‍ മൈക്കിള്‍ ഏറ്റെടുക്കും. 1941 വരെ മറീന്‍ കോര്‍പസില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ചിരുന്നു. അതേ വര്‍ഷം പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ മൂസ് വെല്‍റ്റ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചു കറുത്തവര്‍ഗ്ഗക്കാരെ റിക്രൂട്ട് ചെയ്യുന്നതിന്…

ഇടക്കാല തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാല്‍ 2024 റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ദോഷകരമെന്ന് നിക്കി ഹേലി

ന്യൂയോര്‍ക്ക് : 2022 നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ 2024ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിന് സാധ്യത വിരളമാണെന്ന് മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണര്‍ നിക്കി ഹേലി. ആഗസ്‌ററിന് 7ന് അമേരിക്കയിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹേലി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നല്ല പ്രകാരം കാഴ്ചവെക്കണമെങ്കില്‍ അച്ചടക്കത്തോടും, ചിട്ടയോടും, പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണം. വോട്ടര്‍മാരുടെ അംഗീകാരം ഈ മാര്‍ഗ്ഗത്തിലൂടെ അല്ലാതെ നേടിയെടുക്കുവാന്‍ കഴിയുകയില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു. 2024ല്‍ ഡൊണാള്‍ഡ് ട്രമ്പ് മത്സരിക്കുകയാണെങ്കില്‍ മത്സരരംഗത്ത് കാണുകയില്ലെന്ന തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ജനുവരി 6 കമ്മിറ്റി ഹിയറിംഗില്‍ ട്രമ്പിലുള്ള തന്റെ വിശ്വാസത്തിന് മങ്ങല്‍ ഏറ്റിരിക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ ഞാന്‍ തന്നെ മത്സരരംഗത്തിറങ്ങുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ പറഞ്ഞു. ജനുവരി 6…

മെക്‌സിക്കോയിലെ കൽക്കരി ഖനിയിൽ 10 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

മെക്‌സിക്കോ: കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 10 തൊഴിലാളികളെ രക്ഷിക്കാനുള്ള നിർണായക ഓപ്പറേഷൻ വീക്ഷിക്കാൻ മെക്‌സിക്കോ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ഞായറാഴ്ച ദുരന്തബാധിത കൽക്കരി ഖനന മേഖല സന്ദർശിച്ചു. വടക്കൻ സംസ്ഥാനമായ കോഹുയിലയിലെ ഒരു ഖനിയിൽ വെള്ളം കയറി നാല് ദിവസമായിട്ടും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിനാല്‍ അവരുടെ കുടുംബങ്ങള്‍ ആശങ്കാകുലരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് സൈനിക സ്കൂബ ഡൈവർമാരും 400 ഓളം സൈനികരും മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ഖനിയിൽ പ്രവേശിക്കുന്നത് വളരെ അപകടകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 60 മീറ്റർ (200 അടി) ആഴമുള്ള ഷാഫ്റ്റിലേക്ക് പ്രവേശിക്കുന്നത് സുരക്ഷിതമാക്കാൻ, ഖനിയിലെ വെള്ളം ആദ്യം വറ്റിച്ചുകളയണം. അപകടം നടന്നതിനു ശേഷം അഞ്ച് തൊഴിലാളികൾ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വർഷങ്ങളായി, മെക്സിക്കോയിലെ പ്രധാന കൽക്കരി ഉൽപ്പാദിപ്പിക്കുന്ന പ്രദേശമായ കോഹുവിലയിൽ നിരവധി…

ന്യു മെക്സിക്കോയിലെ മുസ്‌ലിം വംശജർക്കെതിരായ ആക്രമണത്തെ അപലപിച്ച് ബൈഡൻ

വാഷിംഗ്ടണ്‍ ഡി.സി.: വെള്ളിയാഴ്ച ഒരു മുസ്ലീം യുവാവ് കൂടി കൊല്ലപ്പെട്ടതോടെ ന്യൂമെക്‌സിക്കോയില്‍ സമീപകാലത്തു കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി. മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ചു നടത്തുന്ന ഈ കൊലപാതകങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അപലപിക്കുകയും, മുസ്ലീം സമുദായത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ സംഭവങ്ങളെകുറിച്ചു വിശദ അന്വേഷണങ്ങള്‍ക്ക് ബൈഡന്‍ ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും, അമേരിക്കന്‍ മണ്ണില്‍ ഇത്തരം അക്രമണങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും ബൈഡന്‍ ട്വിറ്ററില്‍ അറിയിച്ചു. വെള്ളിയാഴ്ച കൊല്ലപ്പെട്ട യുവാവ് മുസ്ലീം സമുദായത്തിലെ എല്ലാവരാലും ബഹുമാനിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകനാണ്. കൊല്ലപ്പെട്ട മറ്റു മൂന്നുപേരില്‍ രണ്ടാള്‍ ഒരേ മോസ്‌കില്‍ അംഗങ്ങളാണ്. മുസ്ലീം സമുദായ്‌തെ മാത്രം ലക്ഷ്യം വെച്ചു നടത്തുന്ന അക്രമണങ്ങളാണ് ഇതെന്ന് പോലീസ് പറഞ്ഞു. നാലു കൊലപാതകങ്ങളും നടന്നതു ന്യൂമെക്‌സിക്കോയിലെ ഒരു പ്രധാനസിറ്റിയായ അല്‍ബു…

ഇന്ത്യൻ പൈതൃക മാസം: റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ 5 ഇന്ത്യാക്കാരെ ആദരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിൽ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി (ഇന്ത്യൻ ഹെറിറ്റേജ് മന്ത്) ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാർഡ് നൽകി ആദരിച്ചു. മലയാളികളായ അപ്പുക്കുട്ടൻ നായർ, ഫിലിപ്പോസ് ഫിലിപ്പ്, പോൾ കറുകപ്പള്ളി എന്നിവർക്ക് പുറമെ രാജേശ്വരി അയ്യർ, രാജൻ ബരൻവാൾ എന്നിവരെയാണ് വിശിഷ്ട സേവനത്തിനു ആദരിച്ചത്. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ കെൻ സെബ്രാസ്‌കി ആഗസ്‌റ്റ് മാസം ന്യൂയോർക്കിൽ ഇന്ത്യൻ പൈതൃക മാസമായി ആചരിക്കണമെന്ന് ബിൽ അവതരിപ്പിച്ചത് 2015-ൽ ആണെന്ന് ആനി പോൾ ചൂണ്ടിക്കാട്ടി. സെനറ്റിലും ഇത് പാസാകുകയും ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തതോടെ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി. അസംബ്ലിമാൻ കെൻ സെബ്രോസ്‌കിക്ക് നന്ദി. ഈ വർഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികമായതുകൊണ്ട് , ഭാരത സർക്കാർ നേതൃത്വം നൽകുന്ന ആസാദി…