മെക്‌സിക്കോയിലെ കൽക്കരി ഖനിയിൽ 10 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

മെക്‌സിക്കോ: കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 10 തൊഴിലാളികളെ രക്ഷിക്കാനുള്ള നിർണായക ഓപ്പറേഷൻ വീക്ഷിക്കാൻ മെക്‌സിക്കോ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ഞായറാഴ്ച ദുരന്തബാധിത കൽക്കരി ഖനന മേഖല സന്ദർശിച്ചു.

വടക്കൻ സംസ്ഥാനമായ കോഹുയിലയിലെ ഒരു ഖനിയിൽ വെള്ളം കയറി നാല് ദിവസമായിട്ടും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിനാല്‍ അവരുടെ കുടുംബങ്ങള്‍ ആശങ്കാകുലരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആറ് സൈനിക സ്കൂബ ഡൈവർമാരും 400 ഓളം സൈനികരും മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ഖനിയിൽ പ്രവേശിക്കുന്നത് വളരെ അപകടകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

60 മീറ്റർ (200 അടി) ആഴമുള്ള ഷാഫ്റ്റിലേക്ക് പ്രവേശിക്കുന്നത് സുരക്ഷിതമാക്കാൻ, ഖനിയിലെ വെള്ളം ആദ്യം വറ്റിച്ചുകളയണം. അപകടം നടന്നതിനു ശേഷം അഞ്ച് തൊഴിലാളികൾ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

വർഷങ്ങളായി, മെക്സിക്കോയിലെ പ്രധാന കൽക്കരി ഉൽപ്പാദിപ്പിക്കുന്ന പ്രദേശമായ കോഹുവിലയിൽ നിരവധി മാരകമായ ഖനന അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രദേശത്ത് കുടുങ്ങിയ ഏഴ് ഖനിത്തൊഴിലാളികൾ മരിച്ചിരുന്നു.

2006-ൽ പാസ്ത ഡി കോഞ്ചോസ് ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ 65 പേർ കൊല്ലപ്പെട്ടതാണ് ഏറ്റവും മോശം സംഭവം. ആ ദുരന്തത്തിന് ശേഷം രണ്ട് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്.

Print Friendly, PDF & Email

Leave a Comment

More News