ഇന്നത്തെ നക്ഷത്ര ഫലം – 2022 ആഗസ്റ്റ് 5, വെള്ളി

ചിങ്ങം: ഇന്ന് എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് ഒരു മിതമായ ദിവസം ആയിരിക്കും. ഇന്ന് നിങ്ങൾ കുടുംബവുമൊത്ത് സമയം ചെലവഴിക്കും. നിങ്ങൾ കഷ്‌ടതയിൽ അകപ്പെട്ടാൽ അവർ നിങ്ങളെ സഹായിക്കും. സാമ്പത്തികമായി, ഇതു നിങ്ങൾക്ക് അനുയോജ്യമായ ഒരു ദിനമല്ല. സാമ്പത്തികലാഭം നിങ്ങൾക്ക് നഷ്‌ടമാകും. ഈ ദിവസം സൗഹൃദപരമായ നല്ല ബന്ധങ്ങൾ നിങ്ങൾ ഉണ്ടാക്കുന്നതായിരിക്കും. കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. ശാരീരികവും മാനസികവുമായ അരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം നിങ്ങൾ സമയം ചെലവഴിക്കും. ഇന്ന് ഏതുതരത്തിലുള്ള യാത്രയും നിങ്ങള്‍ക്ക് ഗുണകരമാകും. തുലാം: പണത്തിന്‍റേയും സാമ്പത്തിക ഇടപാടിന്‍റേയും കാര്യത്തില്‍ നിങ്ങള്‍ സൂക്ഷ്‌മതയും സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ കൊണ്ട് എളുപ്പത്തില്‍ ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്.…

സ്വവര്‍ഗ ബന്ധം സൂക്ഷിച്ച സ്കൂള്‍ കൗണ്‍സിലറെ പിരിച്ചുവിട്ട റോമന്‍ കാത്തലിക് ആര്‍ച്ച് ഡയോസിസിന്റെ തീരുമാനം ശരിവെച്ച് കോടതി

ഇന്ത്യാനപോലീസ്: ഇന്‍സ്റ്റിറ്റിയൂഷന്റെ മോറല്‍ വാല്യൂസിന് വിരുദ്ധമായ ജീവിത രീതി പിന്തുടര്‍ന്ന് വന്നിരുന്ന സ്‌ക്കൂള്‍ ഗൈഡന്‍സ് കൗണ്‍സിലറിനെ പിരിച്ചുവിട്ട നടപടി യു.എസ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് സര്‍ക്യൂട്ട് ശരിവെച്ചു. കഴിഞ്ഞ വാരാന്ത്യമായിരുന്നു റിലീജിയസ് ഫ്രീഡമിനു വേണ്ടി നിലനിന്നിരുന്നവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുള്ള വിധി പുറത്തു വന്നിരുന്നത്. ഇന്ത്യാന പോലീസ് കാത്തലിക് ആര്‍ച്ച് ഡയോസിസിന്റെ കീഴിലുള്ള റോണ്‍കാലി ഹൈസ്‌ക്കൂളില്‍ കഴിഞ്ഞ 40 വര്‍ഷമായി അസിസ്റ്റന്റ് ബാന്‍ഡ് ഡയറക്ടര്‍, ന്യൂ ടെസ്റ്റ്‌മെന്റ് റ്റീച്ചര്‍, ഗൈഡന്‍സ് കൗണ്‍സിലര്‍ തുടങ്ങി നിരവധി തസ്തികളില്‍ ജോലി ചെയ്തുവന്നിരുന്ന ലിന്‍സ്റ്റാര്‍കിയെയാണ് സ്വവര്‍ഗ ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ പിരിച്ചുവിട്ടത്. ഇത് ലിന്‍സ്റ്റാര്‍ക്കിയുമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമാണെന്ന്, കാത്തലിക് മോറല്‍ ടീച്ചിംഗിന് എതിരാണെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. 2018 ആഗസ്റ്റില്‍ സ്‌ക്കൂള്‍ അധികൃതരെ താന്‍ സ്വവര്‍ഗ യൂണിയനിലുള്ള വ്യക്തിയാണെന്ന് അറിയിച്ചിരുന്നു. ഇതുവര്‍ഷം തോറും പുതുക്കുന്ന കറാറിന് എതിരായിരുന്നു. നിയമപരമായി വിവാഹിതരാകാതെ ലൈംഗീക…

ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിനു ഇന്ന് തുടക്കം

ഓസ്റ്റിന്‍: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിൽ ടെക്‌സാസ് – ഒക്ലഹോമ റീജണിലെ സീറോ മലബാർ പാരീഷുകൾ പെങ്കെടുക്കുന്ന ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവലിനു (ഐപിഎസ്എഫ് 2022) ഇന്ന് തുടക്കം. ഓഗസ്റ്റ് 5,6,7 തീയതികളിലായി ഓസ്റ്റിനിൽ പുരോഗമിക്കുന്ന ഈ മെഗാ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നത് ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ സീറോ മലബാർ ഇടവകയാണ്. എട്ടു പാരീഷുകളിൽ നിന്നായി രണ്ടായിരത്തിഅഞ്ഞൂറോളം കായിക താരങ്ങൾ പങ്കെടുക്കുന്ന ഫെസ്റ്റിന്റെ ഉത്ഘാടനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌ നിർവഹിക്കും. പങ്കെടുക്കുന്ന പാരീഷുകളുടെ നേതൃത്വത്തിൽ വർണ്ണശബളമായ മാർച്ച് പാസ്റ്റും വൈകുന്നേരം നടക്കും. റൌണ്ട് റോക്ക് സ്പോർട്സ് സെന്ററാണ് മത്സരങ്ങളുടെ പ്രധാന വേദി. പതിനഞ്ചോളം കായിക ഇനങ്ങൾ വിവിധ കാറ്റഗറികളിലായി നടക്കും. ഓസ്റ്റിൻ ഇടവക വികാരി ഫാ.ആന്റോ ആലപ്പാട്ട്, ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ.അനീഷ് ജോര്‍ജ് എന്നിവർ നേതൃത്വം…

ട്രംപിന്റെ മുൻ അഭിഭാഷകൻ പീറ്റർ നവാരോയ്‌ക്കെതിരെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കേസെടുത്തു

വാഷിംഗ്ടൺ: ഔദ്യോഗിക കാര്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചതിന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകനായിരുന്ന പീറ്റർ നവാരോയ്‌ക്കെതിരെ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കേസെടുത്തു. 2021 ജനുവരി 6 ലെ ക്യാപിറ്റോൾ ഹിൽ കലാപത്തെക്കുറിച്ചുള്ള ഉപസമിതിയുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസ്. കേസ് പ്രകാരം, നവാരോ ഒരു സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഉപയോഗിച്ച് പ്രസിഡൻഷ്യൽ രേഖകൾ ഉൾപ്പെടുന്ന ബിസിനസ്സ് നടത്തി. അതുപോലെ, ആ ഇമെയിലുകൾ നാഷണൽ ആർക്കൈവ്‌സിൽ പെട്ടതായതിനാൽ അദ്ദേഹത്തിന് ആ ഇമെയിലുകൾ മാറ്റേണ്ടി വന്നു. “പ്രസിഡൻഷ്യൽ രേഖകൾ നവാരോ തെറ്റായി സൂക്ഷിക്കുന്നത് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നിയമം, ഫെഡറൽ കോമൺ ലോ, പ്രസിഡൻഷ്യൽ റെക്കോർഡ്സ് ആക്റ്റ് എന്നിവയുടെ ലംഘനമാണ്. നവാരോ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്വത്തായതും അതിന്റെ ഭാഗമായതുമായ പ്രസിഡൻഷ്യൽ റെക്കോർഡുകൾ തെറ്റായി കൈവശം വെച്ചു. അതും മുൻ ഭരണത്തിന്റെ സ്ഥിരമായ ചരിത്രരേഖ. നവാരോയുടെ അഭിഭാഷകരായ ജോൺ ഇർവിങ്ങും ജോൺ…

യുഎസ് ഭീകര പട്ടികയിൽ നിന്ന് ഐആർജിസിയെ നീക്കം ചെയ്യണമെന്ന ആവശ്യം ഇറാൻ ആവർത്തിച്ചു

2015 ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിനെ (ഐആർജിസി) യുഎസ് തീവ്രവാദ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ഇറാൻ ആവർത്തിച്ചു. ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ചയിൽ യുഎസ് വിദേശ ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് ഐആർജിസിയെ നീക്കം ചെയ്യണമെന്ന ആവശ്യം ഇറാൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ടെഹ്‌റാനിലെ ചർച്ചാ സംഘത്തോട് അടുപ്പമുള്ള വിശ്വസനീയമായ ഉറവിടം റിപ്പോർട്ട് ചെയ്യുന്നു. ഐആർജിസിയെക്കുറിച്ചുള്ള ആവശ്യം ടെഹ്‌റാൻ ഉപേക്ഷിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനും ലോകശക്തികളും 2015 ജൂലൈയിൽ ആണവ കരാർ എന്നറിയപ്പെടുന്ന ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) അംഗീകരിച്ചിരുന്നു. ഉപരോധം പിൻവലിക്കുന്നതിന് പകരമായി, ഇറാൻ തങ്ങളുടെ ആണവ പരിപാടികൾ പരിമിതപ്പെടുത്താൻ സമ്മതിച്ചു. എന്നാല്‍, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാറിൽ നിന്ന് പിന്‍‌വാങ്ങുകയും ടെഹ്‌റാനെതിരെ താൽക്കാലിക ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തു. JCPOA…

മാർത്തോമ്മാ ക്വയർഫെസ്റ്റിവൽ ഡിട്രോയിറ്റിൽ ആഗസ്റ്റ് 6-ന്

മിഷിഗൺ: ഇരുപത്തിയേഴാമത്‌ മാർത്തോമ്മാ ക്വയർഫെസ്റ്റിവൽ ആഗസ്റ്റ് 6-ന് ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. മിഡ്-വെസ്റ്റ്, കാനഡ റീജിയണുകളിൽ ഉൾപ്പെട്ട മാർത്തോമ്മാ പള്ളികളിൽ നിന്നുള്ള ഗായകസംഘങ്ങൾ ഈ സംഗീതോത്സവത്തിൽ പങ്കെടുക്കും. ഈ വർഷത്തെ മാർത്തോമ്മാ ക്വയർഫെസ്റ്റിവലിന്റെ ചിന്താവിഷയമായ “അഗപ്പെ” എന്നതിനെ അടിസ്ഥാനമാക്കി തോമസ്‌ കുഴിക്കാല എഴുതി റവ. ആശിഷ്‌ തോമസ്‌ ജോർജ് സംഗീതം നൽകിയ തീംസോങ്ങ് ഡിട്രോയിറ്റ് മാർത്തോമ്മാ ക്വയർ അവതരിപ്പിക്കും. റവ. അജിത് കെ. തോമസ് മുഖ്യസന്ദേശം നൽകും. കനേഡിയൻ മാർത്തോമ്മാ ചർച്ച്, ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച്, സെന്റ്‌ ജോൺസ് മാർത്തോമ്മാ ചർച്ച് മിഷിഗൺ, സെൻറ് മാത്യൂസ്‌ മാർത്തോമ്മാ ചർച്ച് ടൊറോന്റോ, സെൻറ് തോമസ്‌ മാർത്തോമ്മാ ചർച്ച് ചിക്കാഗോ, സെൻറ് തോമസ്‌ മാർത്തോമ്മാ ചർച്ച് ഇന്ഡിയനാപൊലിസ് എന്നീ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് വികാരി റവ.…

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ പ്രധാന തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു

കണക്ടിക്കട്ട്: കണക്ടിക്കട്ട് സംസ്ഥാനത്തെ ഏക സീറോ മലബാര്‍ ദേവാലയമായ ഹാര്‍ട്ട് ഫോര്‍ഡ് സീറോ മലബാര്‍ പള്ളിയില്‍ മൂന്നു ദിവസമായി നടന്നുവന്ന പ്രധാന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. 2022 ജൂലൈ 23-നു വൈകിട്ട് 5.30-ന് കൊടിയേറ്റത്തോടെയാണ് തിരുനാളിനു തുടക്കംകുറിച്ചത്. തുടര്‍ന്ന് നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ഫാ. ജോസ് പുള്ളിക്കാട്ടില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഇടവകയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ ചെണ്ട മേളവും വിവിധ കലാപരിപാടികളും അരങ്ങേറി. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15-ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന് പള്ളിയങ്കണത്തില്‍ ഇടവകാംഗങ്ങള്‍ സ്വീകരണം നല്‍കി. അതിനുശേഷം അഭിവന്ദ്യ ജോയി പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ വിശുദ്ധ കുര്‍ബാനയില്‍ നിരവധി വൈദീകര്‍ സഹകാര്‍മികരായി. തുടര്‍ന്ന് ചെണ്ട മേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ വിശുദ്ധരുടെ രൂപംവഹിച്ചുകൊണ്ടുള്ള വര്‍ണ്ണശബളമായ…

ദുൽഖർ സൽമാൻ നായകനാകുന്ന ഹന രാഘവപുടി സംവിധാനം ചെയ്ത ‘സീതാ രാമം’ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു

ദുൽഖർ സൽമാനെ നായകനാക്കി ഹന രാഘവപുടി സംവിധാനം ചെയ്ത ടോളിവുഡ് ചിത്രം ‘സീതാ രാമം’ ഓഗസ്റ്റ് 5 ന് റിലീസ് ചെയ്യുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു. ദുൽഖർ അവതരിപ്പിക്കുന്ന ലെഫ്റ്റനന്റ് റാമിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഒരു റൊമാന്റിക് ഡ്രാമയാണ് ചിത്രം. മഹാനടിക്ക് ശേഷം കീർത്തി സുരേഷ് അഭിനയിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ടോളിവുഡിലെ രണ്ടാമത്തെ ചിത്രമാണിത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് യു എ ഇ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ് സീതാ രാമം റിലീസ് ചെയ്യുന്നത് നിരോധിച്ചിട്ടുള്ളത്. കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും, ‘മതവികാരം വ്രണപ്പെടുത്തുന്നു’ എന്ന കാരണത്താലാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് അനുമാനം. ഗള്‍ഫ്‌ രാജ്യങ്ങളില്‍ ദുല്‍ഖര്‍ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരേറെയുള്ളതിനാല്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അത് സിനിമയുടെ ബോക്‌സ്‌ ഓഫീസ്‌ കലക്ഷനെ സാരമായി ബാധിക്കുമെന്നാണ് അനലിസ്‌റ്റുകളുടെ…

ബുൾഡോസർ ചെയ്ത് തകര്‍ത്ത മസ്ജിദ്-ഇ-ഖാജ പുനർനിർമിക്കും: എഐഎംഐഎം എംഎൽഎ കൗസർ

ഹൈദരാബാദ്: ചൊവ്വാഴ്ച ഷംഷാബാദിലെ മസ്ജിദ്-ഇ-ഖാജാ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകർത്ത സംസ്ഥാന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് തെലങ്കാന സർക്കാരിനോട് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) എംഎൽഎ കൗസർ മൊഹിയുദ്ദീൻ ആവശ്യപ്പെട്ടു. ഷംഷാബാദ് മുനിസിപ്പൽ അധികാരികൾ മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെ എഐഎംഐഎം പാർട്ടി നേതാക്കളും പൊതുജനങ്ങളും ‘നമസ്-ഇ-ജുമാ’യിൽ പങ്കെടുക്കുമെന്ന് വ്യാഴാഴ്ച മാധ്യമ പ്രവർത്തകരോട് സംവദിക്കവേ അദ്ദേഹം പറഞ്ഞു. “വെള്ളിയാഴ്ച, ഇൻഷാ അല്ലാഹ്, അതേ സ്ഥലത്ത് തന്നെ നമാസ്-ഇ ജുമാ നടക്കും. നമസ്കാരത്തിന് മുമ്പോ ശേഷമോ പള്ളിയുടെ അടിത്തറ പാകും. അതേ സ്ഥലത്ത് പുതിയ മസ്ജിദ് നിർമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നം പരിഹരിക്കുമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ബുധനാഴ്ച ഉറപ്പ് നൽകിയതായി കൗസർ മൊഹിയുദ്ദീൻ പറഞ്ഞു. “വ്യാഴാഴ്‌ച, സംഭവസ്ഥലത്ത് പോയി നമസ്‌-ഇ-ജുമയിൽ പങ്കെടുക്കാൻ ഞങ്ങളുടെ പാർട്ടി പ്രസിഡന്റ് എന്നോട്…

സംസ്ഥാനത്തെ മഴയും വെള്ളപ്പൊക്കവും എലിപ്പനി പടരാന്‍ സാധ്യതയെന്ന് ആരോഗ്യ മന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാവരും നിർബന്ധമായും ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പിൽ താമസിക്കുന്നവരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും നിർബന്ധമായും ഡോക്‌സിസൈക്ലിൻ കഴിക്കണമെന്നും മന്ത്രി നിർദേശിച്ചു. മഴക്കെടുതിയിൽ ഒറ്റപ്പെട്ട കോളനികളിൽ പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ വിഭാഗം എന്നിവയുടെ സഹായത്തോടെ ഭക്ഷ്യവസ്തുക്കൾ എത്തിക്കും. ജില്ലയിൽ നിലവിൽ നാൽപ്പത്തിമൂന്ന് ക്യാമ്പുകളുണ്ട്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കാൻ ക്യാമ്പ് ഓഫീസർമാരെ ചുമതലപ്പെടുത്തി. ക്യാമ്പുകളിൽ പനി ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. നിലവിൽ 43 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവർത്തിക്കുന്നത്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുമെന്ന് മന്ത്രി…