മാർത്തോമ്മാ ക്വയർഫെസ്റ്റിവൽ ഡിട്രോയിറ്റിൽ ആഗസ്റ്റ് 6-ന്

മിഷിഗൺ: ഇരുപത്തിയേഴാമത്‌ മാർത്തോമ്മാ ക്വയർഫെസ്റ്റിവൽ ആഗസ്റ്റ് 6-ന് ശനിയാഴ്ച്ച വൈകിട്ട് 5 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെടും. മിഡ്-വെസ്റ്റ്, കാനഡ റീജിയണുകളിൽ ഉൾപ്പെട്ട മാർത്തോമ്മാ പള്ളികളിൽ നിന്നുള്ള ഗായകസംഘങ്ങൾ ഈ സംഗീതോത്സവത്തിൽ പങ്കെടുക്കും.

ഈ വർഷത്തെ മാർത്തോമ്മാ ക്വയർഫെസ്റ്റിവലിന്റെ ചിന്താവിഷയമായ “അഗപ്പെ” എന്നതിനെ അടിസ്ഥാനമാക്കി തോമസ്‌ കുഴിക്കാല എഴുതി റവ. ആശിഷ്‌ തോമസ്‌ ജോർജ് സംഗീതം നൽകിയ തീംസോങ്ങ് ഡിട്രോയിറ്റ് മാർത്തോമ്മാ ക്വയർ അവതരിപ്പിക്കും.

റവ. അജിത് കെ. തോമസ് മുഖ്യസന്ദേശം നൽകും. കനേഡിയൻ മാർത്തോമ്മാ ചർച്ച്, ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച്, സെന്റ്‌ ജോൺസ് മാർത്തോമ്മാ ചർച്ച് മിഷിഗൺ, സെൻറ് മാത്യൂസ്‌ മാർത്തോമ്മാ ചർച്ച് ടൊറോന്റോ, സെൻറ് തോമസ്‌ മാർത്തോമ്മാ ചർച്ച് ചിക്കാഗോ, സെൻറ് തോമസ്‌ മാർത്തോമ്മാ ചർച്ച് ഇന്ഡിയനാപൊലിസ് എന്നീ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും.

ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് വികാരി റവ. വർഗീസ്സ് തോമസിന്റെ നേതൃത്വത്തിൽ സാൻസു മത്തായി ജനറൽ കൺവീനർ ആയിട്ടുള്ള കമ്മറ്റി മാർത്തോമ്മാ ക്വയർഫെസ്റ്റിലിന്റെ ക്രമീകരണങ്ങൾ ചെയ്യുന്നു. ലൈവ് സ്ട്രീമിങ്ങിലൂടെ ഈ പ്രോഗ്രാം ടെലികാസ്ററ് ചെയ്യപ്പെടും.

Print Friendly, PDF & Email

Leave a Comment

More News