ഓസ്റ്റിന്‍ : അമേരിക്കയിലെ സീറോ മലബാര്‍ ചിക്കാഗോ രൂപതയിലെ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് മീറ്റ് ഈ മാസം 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ മെഗാ മേളയുടെ വന്‍വിജയത്തിനായി രണ്ടാം ദിവസം ആറാം തീയതി വൈകുന്നേരം മലയാളികളുടെ പ്രിയപ്പെട്ട ഗായികയും, ഈ വര്‍ഷത്തെ കേരള ഗവണ്‍മെന്റ് അവാര്‍ഡ് ജേതാവുമായ സിത്താര ഷ്ണകുമാര്‍ നയിക്കുന്ന കള്‍ച്ചറല്‍ നൈറ്റ് പ്രോഗ്രാം ഉണ്ടായിരിക്കും. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചെംപ്ലാസ്റ്റ് എന്ന കമ്പനിയാണ്. ടെക്സാസ്, ഒക്കല്‍ഹോമ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരം കായികതാരങ്ങളും, ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുന്ന ഈ സ്പോര്‍ട്സ് മീറ്റിന്റെ മെഗാസ്പോണ്‍സര്‍ പാറയ്ക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനേതാവും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായി ജീബി പാറയ്ക്കലാണ്. കോവിഡിനുശേഷം നടക്കുന്ന ഈ മെഗാസ്പോര്‍ട്സ് മീറ്റിന്റെ വിജയകരമായ നടത്തിപ്പിനായി ചീഫ കോര്‍ഡിനേറ്റര്‍…
Month: August 2022
മങ്കിപോക്‌സ്: ഇല്ലിനോയ്‌സില്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു
ചിക്കാഗോ: മങ്കിപോക്‌സ് ഇല്ലിനോയ് സംസ്ഥാനത്തു വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുകയാണെന്ന് ഗവര്‍ണ്ണര്‍ ജെ.ബി പ്രിറ്റ് സ്‌ക്കര്‍ തിങ്കളാഴ്ച അറിയിച്ചു. മങ്കി പോക്‌സിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡിസാസ്റ്റര്‍ ഏരിയായായി ക്ലാസിഫൈ ചെയ്യുകയാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇല്ലിനോയെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും പറഞ്ഞു. 520 കേസ്സുകളാണ് സംസ്ഥാനത്തു സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സംസ്ഥാനത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 1300 പേര്‍ക്കാണ് ഇവിടെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാമതായി കാലിഫോര്‍ണിയ, ഇവിടെ 800 പേര്‍ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് ലഭ്യമായ കണക്കുകള്‍ അനുസരിച്ചു അമേരിക്കയില്‍ ഇതുവരെ 51000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്ത് ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധമാണ് രോഗം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നതെന്ന് ഗവര്‍ണ്ണറുടെ വിജ്ഞാപനത്തില്‍ പറയുന്നത്.…
പി.സി ഏബ്രഹാം (അവറാച്ചന്‍, 85) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ഹൈഡ്പാര്‍ക്കില്‍ താമസിക്കുന്ന പി.സി ഏബ്രഹാം (അവറാച്ചന്‍ (85), റിട്ടയേര്‍ഡ് ഐ.ഒ.സി ഉദ്യോഗസ്ഥന്‍) ജൂലൈ 31-ന് അന്തരിച്ചു. ചുങ്കപ്പാറ പ്ലാംകൂട്ടത്തില്‍ പരേതരായ ഗീവര്‍ഗീസ് ചാക്കോയുടേയും, അന്നമ്മ ചാക്കോയുടേയും പുത്രനാണ്. പെരുമ്പട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ റാഹേലമ്മ (കുഞ്ഞുമോള്‍) കല്ലൂപ്പാറ മേലേക്കുറ്റുമലയില്‍ കുടുംബാംഗമാണ്. മക്കള്‍: അനു വര്‍ഗീസ് (ന്യൂയോര്‍ക്ക്), അജു ഏബ്രഹാം (ടെക്സാസ്). മരുമക്കള്‍: തോമസ് വര്‍ഗീസ് (സജി ന്യൂയോര്‍ക്ക്), ലീന ഏബ്രഹാം (ടെക്സസ്). കൊച്ചുമക്കള്‍: അബിഗേയ്ല്‍ അന്യ, ജേക്കബ്, ജെസീക്ക.
ദുരഭിമാനക്കൊലപാതകം: രണ്ടു പെണ്മക്കളെ കൊലപ്പെടുത്തിയ പിതാവിന്റെ വിചാരണ ആരംഭിച്ചു
ഡാളസ്: കൗമാരക്കാരായ രണ്ടു പെൺമക്കളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡാളസ് കൗണ്ടി കോടതിയിൽ ആരംഭിച്ചു. 2008 ജനുവരി 1 നാണ് പിതാവ് രണ്ടു മക്കളെയും കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പൊലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പൊലീസും എഫ്ബിഐയും 12 വർഷം നടത്തിയ തിരച്ചിലിനൊടുവിലാണ് പിടിയിലായത്. പെൺകുട്ടികള്‍ ആൺ സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്ത് വംശജനായ യാസർ അബ്ദെൽ, ഡാളസില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്. ഡാളസ് ലൂയിസ്‌വില്ല ഹൈസ്ക്കൂൾ വിദ്യാർഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18). കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയിൽ കുറ്റം നിഷേധിച്ചു. ഇർവിംഗിലുള്ള ഒരു ഹോട്ടലിനു മുന്നിൽ പാർക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം കണ്ടത്.
നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റി കൺവെൻഷൻ ചരിത്ര താളുകളിൽ
ന്യൂജേഴ്‌സി: നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിയുടെ (എൻ.എ.കെ.സി) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 29 -മത് കൺവെൻഷൻ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ടു. ക്നാനായ സമുദായത്തിലെ മൂന്നു മെത്രാപ്പോലീത്തമാരുടെയും, യാക്കോബായ സുറിയാനി സഭയുടെ (അമേരിക്ക) ആർച്ച് ബിഷപ്പിന്റെയും സാന്നിധ്യം കൊണ്ട് കൺവെൻഷൻ ശ്രദ്ധേയമായി മാറി. ജൂലൈ 21 മുതൽ 24 വരെ ന്യൂജേഴ്സിയിലെ പാർസിപ്പനി ഹിൽട്ടനിൽ നടന്ന നാലു ദിവസത്തെ ഫാമിലി കോൺഫറൻസിൻറെ ഉൽഘാടന യോഗത്തിൽ ക്നാനായ സമുദായത്തിന്റെ അമേരിക്ക കാനഡ യൂറോപ്പ് മേഖല ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ആയൂബ് മോർ സിൽവാനോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. യാക്കോബായ സുറിയാനി സഭയുടെ (അമേരിയ്ക്ക) ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനി ഉത്ഘാടനം നിർവ്വഹിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന അഭിവന്ദ്യരായ കുറിയാക്കോസ് മോർ ഗ്രിഗോറിയോസ്, കുറിയാക്കോസ് മോർ ഈവാനിയോസ് തിരുമേനിമാരുടെ…
Columbia Univ. Professor Somasundaran Elected Chair of Hoover Board of Award
NEW YORK, NY: Dr. Ponisseril Somasundaran has been elected Chair of the Hoover Board of Award. The award, established in 1929, commemorates the civic and humanitarian achievements of engineers. The board consists of representatives from the American Institute of Chemical Engineers; American Institute of Mining, Metallurgical, and Petroleum Engineers; American Society of Civil Engineers; American Society of Mechanical Engineers; and Institute of Electrical and Electronics Engineers. Dr. Somasundaran is the La von Duddleson Krumb Professor of Mineral Engineering and Director of the Langmuir Center for Colloids and Interfaces at Columbia University. Professor…
ഭാരോദ്വഹന താരം ഹർജീന്ദർ കൗറിന് പഞ്ചാബ് സർക്കാർ 40 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു
ചണ്ഡീഗഡ്: ബ്രിട്ടനിലെ ബിർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഭാരോദ്വഹന താരം ഹർജീന്ദർ കൗറിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ 40 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി കൗറിനെ അഭിനന്ദിക്കുകയും അവരുടെ നേട്ടം രാജ്യത്തിന് അഭിമാനകരമാണെന്നും പറഞ്ഞു. മെഹാസ് ഗ്രാമത്തിൽ നിന്നുള്ള വാഗ്ദാനമായ കായികതാരമാണ് കൗർ. പഞ്ചാബിന്റെ കായിക നയം അനുസരിച്ച് പഞ്ചാബ് സംസ്ഥാന സർക്കാർ അവർക്ക് 40 ലക്ഷം രൂപ സമ്മാനമായി നൽകും. കൗറിന്റെ വിജയം ഭാവിയിലെ അത്‌ലറ്റുകളെ, പ്രത്യേകിച്ച് സ്ത്രീകളെ, കായികരംഗത്ത് വിജയിക്കാനും അവരുടെ രാജ്യത്തിന് ബഹുമാനം കൊണ്ടുവരാനും പ്രേരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കായികതാരങ്ങളെ പിന്തുണയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഈ കായികതാരങ്ങൾക്ക് ഏത് സമയത്തും മികച്ച പ്രകടനം കാഴ്ചവെച്ചാൽ ക്യാഷ് പാരിതോഷികം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിന്റെ കായിക സംസ്കാരം പുനർനിർമിക്കുന്നതിലാണ് സർക്കാരിന്റെ പ്രധാന ശ്രദ്ധയെന്നും…
ഉന്നതരുടെ വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിച്ച് തട്ടിപ്പുകാര്‍; പുതിയ ഇര സപ്ലൈകോ എംഡി
കൊച്ചി: ഫെയ്‌സ്ബുക്കിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് തട്ടിപ്പുകാർ ഇപ്പോൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകളിൽ കയറി പണം തട്ടുന്നു. നിലവിൽ സർക്കാർ ഉടമസ്ഥതയിലുള്ള സപ്ലൈകോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീബ് പട്‌ജോഷിയുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട് സൃഷ്ടിച്ചതിന് അടുത്തിടെ കൊച്ചി സൈബർ പോലീസ് കേസെടുത്തു. സപ്ലൈകോ ഉദ്യോഗസ്ഥൻ സി.എസ്. ഷാഹുൽ ഹമീദ് നൽകിയ പരാതിയെ തുടർന്നാണ് തിങ്കളാഴ്ച കേസെടുത്തത്. സഞ്ജീബിന്റെ ഫോട്ടോ പതിച്ച വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് ശനിയാഴ്ചയും ഞായറാഴ്ചയും നിരവധി സപ്ലൈകോ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് ജീവനക്കാരിൽ ചിലർക്ക് പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിച്ചു. സഞ്ജീബുമായി നടത്തിയ പരിശോധനയിൽ ഇയാളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്ട്‌സ്ആപ്പ് നമ്പർ ഉണ്ടാക്കിയതായി കണ്ടെത്തി. 7076522681 എന്ന നമ്പറുള്ള ഒരു വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ ലഭിച്ചത്.…
സംസ്ഥാനത്തുടനീളം മഴ നാശം വിതയ്ക്കുന്നു; മരിച്ചവരുടെ എണ്ണം 12 ആയി; 2,291 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് വയസ്സുകാരിയുള്‍പ്പടെ ആറ് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 12 ആയി. കണ്ണൂരിൽ മൂന്ന് പേർ മരിച്ചപ്പോൾ കോട്ടയം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ചാവക്കാട് രണ്ട് മത്സ്യത്തൊഴിലാളികളെയും കൊല്ലത്ത് ഒരാളെയും കാണാതായി. 11 ജില്ലകളിലായി രണ്ടായിരത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) 10 ജില്ലകളിൽ റെഡ് അലർട്ട് നിലനിറുത്തി, കുറഞ്ഞത് വ്യാഴാഴ്ച വരെ ശക്തമായ മഴയെ സൂചിപ്പിക്കുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് ബുധനാഴ്ചയും തുടരും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് എന്നിവിടങ്ങളിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ 23 വീടുകൾ പൂർണമായും തകർന്നു – കണ്ണൂരിൽ 18, ഇടുക്കിയിൽ…
വയനാട്ടിൽ മഴ നാശം വിതച്ചു
കല്പറ്റ: വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ശക്തമായ കാറ്റിനൊപ്പം പേമാരി നാശം വിതച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ പലയിടത്തും ജനജീവിതം സ്തംഭിച്ചു. കേരള-കർണാടക അതിർത്തിയിലെ പൊൻകുഴിയിൽ കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766 വെള്ളത്തിനടിയിലായി. മാനന്തവാടി-കണ്ണൂർ സംസ്ഥാന പാതയിൽ പെരിയ ഘട്ട് ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വൈകുന്നേരത്തോടെ ദേശീയ പാതയിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതായി റിപ്പോർട്ട്. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സന്ദർശകരുടെ പ്രവേശനം നിരോധിക്കുകയും മലയോര മേഖലയിലെ റിസോർട്ടുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോംസ്‌റ്റേകൾ എന്നിവയുടെ ഉടമകളോട് അവരുടെ സ്ഥലങ്ങളിൽ താമസിക്കുന്ന വിനോദസഞ്ചാരികളെ അറിയിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും ജില്ലാ കലക്ടര്‍ എ. ഗീത നിർദ്ദേശം നൽകി. ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയാരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന് എല്ലാ നഗരസഭാ സെക്രട്ടറിമാർക്കും നിർദേശം നൽകി. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്…
