ഐ.പി.സി കുടുംബ സംഗമം ആഗസ്റ്റ് 4 വ്യാഴാഴ്ച ഒക്കലഹോമയിൽ തുടക്കമാകും

ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസ സമൂഹം പ്രാർത്വനാപൂർവ്വം 4ന് വ്യാഴാഴ്ച ഒക്കലാഹോമയിൽ എത്തിച്ചേരും. വൈകിട്ട് 6.30 ന് നാഷണൽ ചെയർമാൻ റവ. പി.സി.ജേക്കബ് ചിന്താവിഷയം അവതരിപ്പിച്ച് കോണ്ഫ്രൻസ് ഉത്ഘാടനം ചെയ്യും. ദേശീയ കോൺഫ്രൻസിന്റെ ചിന്താവിഷയം “അതിരുകളില്ലാത്ത ദർശനം” എന്നതായിരിക്കും. വിശുദ്ധി, ദൗത്യം, നിത്യത എന്നിവയിലേക്കുള്ള ദർശനമായിരിക്കും ഉപവിഷയങ്ങൾ. മുഖ്യ പ്രഭാഷകരായ പാസ്റ്റർ പോൾ മാത്യൂസ് (ഉദയ്പുർ), പാസ്റ്റർ ഡോ. സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചൽ സ്റ്റിവെൻ ലിയോ, ഡോ. മറിയാമ്മ സ്റ്റീഫൻ, ഡോ. ജെയ് പൈ എന്നിവരെ കൂടാതെ റവ. ഡോ. വത്സൻ എബ്രാഹം, റവ.ഡോ.സാം ജോർജ്, റവ.ഡോ…

നാഷ്‌വില്ലില്‍ മേളകലാരത്‌നം കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ പഞ്ചാരി മേളം

നാഷ്‌വില്‍ (ടെന്നസി): നാഷ്‌വില്ലിലെ മേളപ്രേമികളെയാകെ വിസ്മയിപ്പിച്ചുകൊണ്ട് മേളകലാരത്‌നം ശ്രീ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ നാഷ്‌വില്‍ ടെന്നസ്സിയിലെ ശിഷ്യന്മാര്‍ പഞ്ചാരിമേളം അവതരിപ്പിച്ചു. ചെമ്പടവട്ടങ്ങളെ അഞ്ച് കാലങ്ങളില്‍ കാലപ്പൊരുത്തം കൈവിടാതെ കൊട്ടികയറിയ താളപെരുപ്പം ശ്രവണമധുരമായി. കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്ലും ഗണേശ ടെമ്പിള്‍ നാഷ്‌വില്ലും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ശിവദാസിനെ ആദരിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ ശിഷ്യമാരുടെ അരങ്ങേറ്റം നടത്തുന്ന ചടങ്ങായിരുന്നു വേദി. വര്‍ഷങ്ങളുടെ സാധനയുടെ മധുരഫലമായി അരങ്ങേറ്റം മാറി. ക്ഷേത്രം പൂജാരിമാര്‍പൂജ നടത്തി, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ നിലവിളക്ക് കൊളുത്തി, ശിവദാസനാശാന്‍ തന്നെ ഇടക്കകൊട്ടി കല്യാണി പത്യാരിയും അഭിരാമി അനിലും സോപാനം പാടി ആദര-അരങ്ങേറ്റ ചടങ്ങുകള്‍ക്ക് സമാരംഭം കുറിച്ചു. ശിവദാസ് ആശന്‍ പൂജിച്ച ചെണ്ടകോലുകള്‍ ശിഷ്യര്‍ക്ക് നല്കി അരങ്ങേറ്റത്തിന് നാന്ദി കുറിച്ചു. തുടര്‍ന്ന് ശിവദാസിന്റെ ശിഷ്യ കൂടിയായ ഷീബ മേനോന്‍ ആശാനെയും പഞ്ചാരിമേളത്തിന്റെ വിവിധ ഘടകങ്ങളേയും കാലങ്ങളേയും സദസ്സിന്…

കേരള എക്ക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 5 മുതല്‍ 7 വരെ

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (KECF) ആഭിമുഖ്യത്തിൽ ഇരുപത്തി അഞ്ചാമത് സംയുക്ത സുവിശേഷ കൺവെൻഷൻ ആഗസ്റ്റ് 5 വെള്ളി മുതൽ 7 ഞായർ വരെ സെന്റ്.മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ വെച്ച് (14133 Dennis Lane, Farmers Branch, Tx 75234) വൈകിട്ട് 6.30 മുതൽ 9 മണി വരെ നടത്തപ്പെടുന്നു. പ്രമുഖ ആത്മീയ പ്രഭാഷകനും, നാഗപ്പൂർ സെന്റ്.തോമസ് ഓർത്തഡോക്സ് സെമിനാരി അധ്യാപകനും, വേദ പണ്ഡിതനും ആയ റവ.ഫാ.ഡോ.ജേക്കബ് അനീഷ് വർഗീസ് മുഖ്യ സന്ദേശം നൽകും. മുംബൈ മുള്ളുണ്ട് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക അസിസ്റ്റന്റ് വികാരി കൂടിയാണ്. കൺവെൻഷനോടനുബന്ധിച്ച് എല്ലാദിവസവും ഡാളസിലെ 21 ഇടവകളിലെ ഗായകർ ഉൾപ്പെടുന്ന എക്ക്യൂമെനിക്കൽ ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രുഷ ഉണ്ടായിരിക്കും. ആഗസ്റ്റ് 6 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ യുവജനങ്ങൾക്കായി പ്രത്യേക യൂത്ത് സെമിനാർ ഉണ്ടായിരിക്കുന്നതാണെന്ന് ചുമതലക്കാർ…

കൃപയുടെ ധന്യനിമിഷം: ബഥനി മാർത്തോമ്മാ ദേവാലയം ഔദ്യോഗിമായി ഉദ്ഘാടനം ചെയ്തു

ന്യുയോർക്ക്: 35 കുടുംബങ്ങളുടെ പ്രാർത്ഥനാ ഗ്രൂപ്പായി 1995-ൽ തുടക്കമിട്ട് സ്വന്തം ദേവാലയത്തിലേക്ക് നയിച്ച ദൈവകൃപക്ക് നന്ദി അർപ്പിച്ചു കൊണ്ട് റോക്ക് ലാൻഡ് ഓറഞ്ച്ബർഗിലെ ബഥനി മാർത്തോമ്മാ ഇടവക ഔദ്യോഗിമായി ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച മുൻപ് ഭദ്രാസനാധിപൻ മോസ്റ്റ് റവ ഡോ ഐസക് മാർ ഫീലക്സിനോസ് കൂദാശ ചെയ്തു ദൈവനാമത്തിൽ സമർപ്പിക്കപ്പെട്ട ദേവാലയത്തിന്റെ ഉദ്ഘാടനം ഒട്ടേറെ വൈദികരുടെയും ജനകീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി. ഓൾഡ് ഓറഞ്ചബർഗ് റോഡിൽ പണിതീർത്ത ദേവാലയത്തിന്റെ മനോഹാരിതയും പ്രകൃതിരമണീയതയോട് ഇണങ്ങി നിൽക്കുന്ന വാസ്തുവിദ്യയും പങ്കെടുത്തവരുടെ അഭിനന്ദനമേറ്റു വാങ്ങി. ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ത്യാഗനിർഭരമായ സേവനങ്ങളും അനുസ്മരിക്കപ്പെട്ടു വികാരി റവ. ജേക്കബ് തോമസ് നയിച്ച പ്രാരംഭ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മെർലിൻ, മെലീസ എന്നിവരുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്വയറും ജോൺ മാത്യുവിന്റെ നേതൃത്വത്തിൽ മലയാളം ക്വയറും പ്രാർത്ഥന ഗീതങ്ങളാലപിച്ചു. ജോസ് ജോർജ്, വൈ. ജോർജ്‌കുട്ടി…

ശശിധരൻ നായർ ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനാർഥി

ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളി സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമായ ശശിധരൻ നായർ ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്നു. അമേരിക്കയിലെമ്പാടുമുള്ള ഭൂരിപക്ഷം ഫോമാ പ്രവർത്തകരുടെയും അഭ്യർത്ഥന പ്രകാരമാണ് ശശിധരൻ നായർ മത്സരിക്കാൻ തീരുമാനിച്ചത്. ഫോമയുടെ രൂപീകരണത്തിന് നേതൃത്വം നൽകുകയും പ്രഥമ പ്രസിഡന്റായി ആദ്യ കൺവെൻഷൻ ഹ്യൂസ്റ്റനിൽ വിളിച്ചു ചേർക്കുകയും ച്യ്ത ശശിധരൻ നായർ അന്നുമുതൽ ഫോമയുടെ രക്ഷാധികാരിയെപ്പോലെ പ്രവർത്തിച്ചു വരികയുമാണ്. ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ, കേരളഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക, ശ്രീഗുരുവായൂരപ്പൻ ക്ഷേത്രം എന്നീ സംഘടനകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള ശശിധരൻ നായർ ഹൂസ്റ്റണിലും കേരളത്തിലും വിജയകരമായി പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖൻ കൂടിയാണ്.

ഐ.ഒ.സി കാനഡയുടെ ‘ഓണം – 2022’ ഒക്ടോബര്‍ 1 ശനിയാഴ്ച

കാനഡ: മലയാളിക്ക്‌ എന്നും എവിടെയും ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന തിരുവോണം കാനഡയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.ഒ.സി കാനഡയുടെ ആഭിമുഘ്യത്തിൽ ഈ വർഷം “ഓണം 2022 ” എന്ന പേരിൽ ഒക്ടോബർ 1 ശനിയാഴ്ച വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു . മിസ്സിസാഗയിൽ വച്ചു നടക്കുന്ന ഓണാഘോഷം കേരളത്തിലെയും കാനഡയിലെയും വിവിധ രാഷ്ട്രീയ സാമൂഹിക, കലാ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ ആരംഭിക്കും. വിവിധ നാടൻ കലാരൂപങ്ങൾ, നാടൻ പാട്ട്, വിവിധ കലാ കായിക മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉൾപ്പടെ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകളോടെയാണ് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും, ആഘോഷ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: റിനിൽ മാക്കോരം +1 226 -201-2603.

ഡോളറിനെതിരെ റഷ്യൻ റൂബിൾ 3 ആഴ്ച്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി

തിങ്കളാഴ്ച മോസ്കോ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ റഷ്യൻ റൂബിൾ മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. നേരത്തെ 62.4875 ൽ എത്തിയതിന് ശേഷം ഡോളറിനെതിരെ 1.1 ശതമാനം ഇടിഞ്ഞ് റൂബിൾ 62.30 ൽ എത്തിയിരുന്നു. ഇത് ജൂലൈ 7 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്. യൂറോയുമായി ബന്ധപ്പെട്ട് ഇത് 1.9 ശതമാനം ഇടിഞ്ഞ് 63.66 ൽ വ്യാപാരം ആരംഭിച്ചു. ഉയർന്ന എണ്ണ വിലയും ആരോഗ്യകരമായ കറന്റ് അക്കൗണ്ട് മിച്ചവും ഉണ്ടായിരുന്നിട്ടും കഴിഞ്ഞ ആഴ്ച ഡോളറിനെതിരെ റൂബിളിന് 7% നഷ്ടമുണ്ടായി. ലോക്കോ ഇൻവെസ്റ്റിലെ നിക്ഷേപ മേധാവി ദിമിത്രി പൊലെവോയ് പറയുന്നതനുസരിച്ച്, നികുതിയുടെയും ഡിവിഡന്റ് കാലയളവിന്റെയും സമാപനം റൂബിൾ തുടർച്ചയായി കുറയാൻ കാരണമായി. കഴിഞ്ഞ ആഴ്‌ച നികുതി പേയ്‌മെന്റ് കാലയളവിന്റെ അവസാനമായിരുന്നു, ഈ സമയത്ത് കയറ്റുമതി ബിസിനസുകൾ അവരുടെ വിദേശ കറൻസി വരുമാനം അവരുടെ ആഭ്യന്തര ബാധ്യതകൾ അടയ്ക്കുന്നതിന്…

ഫ്രാൻസില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ നാല് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്ക്

പാരീസ്: ഫ്രഞ്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗാർഡിൽ സ്ഥിതി ചെയ്യുന്ന ഔബൈസ് നഗരത്തിൽ ഇതുവരെ 200 ഹെക്ടർ ഭൂമി കത്തിനശിക്കുകയും പ്രദേശവാസികളെ നിർബന്ധിതമായി ഒഴിപ്പിക്കുകയും ചെയ്ത കാട്ടുതീയെ ചെറുക്കുന്നതിനിടെ നാല് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചയുണ്ടായ തീപിടുത്തത്തിൽ നാല് അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു, അവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മൊത്തം 170 അഗ്നിശമന സേനാംഗങ്ങളെയും ഏരിയൽ യൂണിറ്റുകളും അണിനിരത്തി, അയൽ വകുപ്പുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളെയും വിന്യസിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഇരുവശത്തേക്കും നിരവധി ഹൈവേകൾ അടച്ചിട്ടുണ്ട്. തീപിടിത്തം ഹൈവേയെ ബാധിച്ചിട്ടില്ലെങ്കിലും പുക ഉയരുന്നത് ഗതാഗതത്തിന് അപകടമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഉഷ്ണ തരംഗങ്ങളും വരണ്ട കാറ്റും കാരണം, തെക്കൻ ഫ്രാൻസിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി കാട്ടുതീ പൊട്ടിപ്പുറപ്പെട്ടു.

“ലിവിംഗ് വിത്ത് കോവിഡ്-19”: പകർച്ചവ്യാധിയുടെ അടുത്ത ഘട്ടങ്ങളുടെ സാധ്യതകൾ

വാഷിംഗ്ടണ്‍: കൊറോണ വൈറസ് പാൻഡെമിക്കിന്റെ മൂന്നാം ശീതകാലം വടക്കൻ അർദ്ധഗോളത്തിൽ ആഞ്ഞടിക്കുന്നതിനാൽ, കോവിഡ്-19 ന്റെ അധിക തരംഗങ്ങൾക്കായി തയ്യാറെടുക്കാൻ സർക്കാരുകൾക്കും ജനങ്ങൾക്കും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. പാൻഡെമിക് നിരീക്ഷിക്കുന്ന വാഷിംഗ്ടൺ സർവകലാശാലയിലെ സ്വതന്ത്ര ഗ്രൂപ്പായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ഡയറക്ടർ ക്രിസ് മുറെ പറയുന്നതനുസരിച്ച്, അമേരിക്കയില്‍ മാത്രം പ്രതിദിനം ഒരു ദശലക്ഷം അണുബാധകൾ ഉണ്ടാകാം. ശീതകാലത്ത് ഇത് ഇപ്പോഴുള്ള പ്രതിദിന കണക്കുകളുടെ ഇരട്ടിയോളം വരാനും സാധ്യതയുണ്ട്. ശൈത്യ മാസങ്ങളിൽ ആളുകൾ വീടിനുള്ളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനാൽ യുകെയിലും യൂറോപ്പിലുടനീളമുള്ള കോവിഡ് തരംഗങ്ങളുടെ ഒരു പരമ്പര ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമായും, മാസ്കോ സാമൂഹിക അകലം പാലിക്കുന്നതോ ആയ നിയന്ത്രണങ്ങളൊന്നുമില്ലാത്ത രാജ്യങ്ങളില്‍. വളരെ ഫലപ്രദമായ കോവിഡ് ചികിത്സകൾ, വാക്സിനേഷൻ, ബൂസ്റ്റർ ഡ്രൈവുകൾ എന്നിവയുടെ ലഭ്യത, മുൻകാല അണുബാധകൾ, നേരിയ പതിപ്പുകൾ, മുൻകാല പൊട്ടിത്തെറികൾ എന്നിവയെല്ലാം…

START സ്ട്രാറ്റജിക് ആയുധ നിയന്ത്രണ ഉടമ്പടിക്ക് പകരമായി റഷ്യയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: ആണവായുധ നിയന്ത്രണത്തിൽ യുഎസുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് റഷ്യ ഇപ്പോൾ പ്രഖ്യാപിക്കണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ബൈഡൻ പറയുന്നതനുസരിച്ച്, സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റിക്ക് പകരമായി (“പുതിയ START” എന്നും അറിയപ്പെടുന്നു) പുതിയ ആണവായുധ നിയന്ത്രണ കരാറിനായുള്ള ചർച്ചകളിൽ റഷ്യയുമായി സഹകരിക്കാൻ വാഷിംഗ്ടൺ തയ്യാറാണ്. ഈ കരാര്‍ 2026-ൽ അവസാനിക്കും. യുഎസുമായുള്ള തന്ത്രപ്രധാനമായ ആയുധ നിയന്ത്രണത്തെക്കുറിച്ചുള്ള പുതിയ ചർച്ചകളിൽ പങ്കെടുക്കാൻ റഷ്യ ഇപ്പോൾ സന്നദ്ധത കാണിക്കണമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു. അത്തരം ശ്രമങ്ങൾക്ക് “സത്യവിശ്വാസത്തോടെ പ്രവർത്തിക്കാൻ സന്നദ്ധരായ പങ്കാളി” ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആണവ നിർവ്യാപന ഉടമ്പടിയിൽ ഒപ്പുവെച്ച ബീജിംഗും ആണവായുധങ്ങളുടെ വലിപ്പം പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ പങ്കെടുക്കണമെന്ന് ബൈഡൻ വാദിച്ചു. ബൈഡന്‍ ചർച്ചാ മേശയിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേയൊരു പാർട്ടി ബെയ്ജിംഗ് മാത്രമല്ല. “സൈനിക ചലനത്തെ അസ്ഥിരപ്പെടുത്തുന്ന” പ്രശ്നം പരിഹരിക്കാൻ ചൈന…