ഐ.ഒ.സി കാനഡയുടെ ‘ഓണം – 2022’ ഒക്ടോബര്‍ 1 ശനിയാഴ്ച

കാനഡ: മലയാളിക്ക്‌ എന്നും എവിടെയും ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്ന തിരുവോണം കാനഡയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.ഒ.സി കാനഡയുടെ ആഭിമുഘ്യത്തിൽ ഈ വർഷം “ഓണം 2022 ” എന്ന പേരിൽ ഒക്ടോബർ 1 ശനിയാഴ്ച വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചു .

മിസ്സിസാഗയിൽ വച്ചു നടക്കുന്ന ഓണാഘോഷം കേരളത്തിലെയും കാനഡയിലെയും വിവിധ രാഷ്ട്രീയ സാമൂഹിക, കലാ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ ആരംഭിക്കും. വിവിധ നാടൻ കലാരൂപങ്ങൾ, നാടൻ പാട്ട്, വിവിധ കലാ കായിക മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഉൾപ്പടെ ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകളോടെയാണ് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും, ആഘോഷ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: റിനിൽ മാക്കോരം +1 226 -201-2603.

Print Friendly, PDF & Email

Leave a Comment

More News