ദർഭംഗ: ബിഹാറിലെ ദർഭംഗ ജില്ലയിൽ ക്ഷേത്രപരിസരത്ത് ഗോമാംസം കൊണ്ടുവന്നുവെന്നാരോപിച്ച് മുസ്ലിം യുവാവിനെ അറസ്റ്റു ചെയ്തു. ജില്ലയിലെ ഘൻശ്യാംപൂർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാംസത്തിന്റെ സാമ്പിളുകൾ അന്വേഷണത്തിനായി എടുത്തിട്ടുണ്ടെന്നും ഇത് ബീഫ് ആണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ ബിജെപി എംഎൽഎ, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പോലീസില്‍ നിന്ന് കർശന നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഘൻശ്യാംപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാലി ഗ്രാമത്തിൽ റോഡരികിലുള്ള ഹനുമാൻ ക്ഷേത്ര കാമ്പസിലെ ഹാൻഡ് പമ്പിൽ നിന്ന് ഇറച്ചി നിറച്ച ചാക്ക് നനയ്ക്കുന്നതിനിടെയാണ് മജീദ് ആലം എന്ന യുവാവിനെ പിടികൂടിയത്. ദർഭംഗയിലെ അലിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ രൂപസ്പൂർ ഗ്രാമത്തിലെ താമസക്കാരനാണ് മജീദ് ആലം എന്നാണ് സൂചന. ചാക്കിൽ ഇറച്ചി നിറച്ച് മോട്ടോർ സൈക്കിളിൽ മജീദ് ആലം സഞ്ചരിക്കുകയായിരുന്നെന്നും, ഇയാളുടെ നീക്കത്തിൽ സംശയം തോന്നിയ നാട്ടുകാർ മോട്ടോർ…
Month: September 2022
അശോക് ഗെഹ്‌ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷനായാൽ ആരായിരിക്കും രാജസ്ഥാൻ മുഖ്യമന്ത്രി?
ജയ്പൂർ: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകിയതിന് പിന്നാലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പാർട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാലും മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം നിലനിർത്തുമെന്ന് രാഷ്ട്രീയ ഇടനാഴികളിൽ ഇതുവരെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജസ്ഥാനിലെ നിലവിലെ നിയമസഭാ സ്പീക്കർ സി പി ജോഷിയെ ശിപാർശ ചെയ്തതായി വൃത്തങ്ങളിൽ നിന്നുള്ള വാർത്തകൾ പുറത്തുവന്നു. എന്നാല്‍, സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാൻ ഫെബ്രുവരി വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. മുമ്പ്, ജോഷിയും മുഖ്യമന്ത്രി ഗെഹ്‌ലോട്ടും തമ്മിലുള്ള മോശം ബന്ധമായിരുന്നു. എന്നാൽ 2020 ജൂണിൽ, ജോഷി തന്റെ സർക്കാരിനെ രക്ഷിക്കാൻ ഗെഹ്‌ലോട്ടിനെ സഹായിച്ചതായി പറയപ്പെടുന്നു. മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഉൾപ്പെടെ 19 വിമത കോൺഗ്രസ് എംഎൽഎമാർക്ക്…
ഡോക്ടറേറ്റ് ലഭിച്ച ജോർജ് കാക്കനാട്ടിന് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്സസ് ആശംസകൾ നേർന്നു: സണ്ണി മാളിയേക്കൽ
ഡാളസ്: സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ച അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ആഴ്ചവട്ടം പത്രാധിപരുമായ ജോർജ് കാക്കനാട്ടിനു ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ആശംസകള്‍ നേര്‍ന്നു. ബലം ആത്മബലം തന്നെയാണ്. അതിനായി പഠിച്ചു പ്രവർത്തി പരിചയം നേടിയ സോഷ്യൽ വർക്കേഴ്സ്, സൈക്കോളജിസ്റ്റുകൾ എന്നിവരുടെ സേവനങ്ങളുടെ ആവശ്യകത വർത്തമാന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ആ കൂട്ടത്തിൽ ഒരാളാണ് ജോർജ് കാക്കനാട്. “സ്റ്റഡി ഓഫ് ക്രോസ് കൾച്ചറൽ ഡിഫറെൻസസ് ആൻഡ് അകൽച്ചറേഷൻ ആക്സെപ്റ്റ്സ് ഓഫ് സെക്കൻഡ് ജനറേഷൻ ഇന്ത്യൻ അമേരിക്കൻസ്” എന്ന സബ്ജക്ടിൽ ഡോക്ടർ ഓഫ് ഫിലോസഫി ഇൻ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് ഡോ. ജോർജ് എം കാക്കനാട്. സൈക്കോളജിയിൽ ഡോക്ടറേറ്റ്, മാസ്റ്റേഴ്സ് ഇൻ ഇംഗ്ലീഷ് ലിറ്ററേച്ചർ & സോഷ്യൽ വർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ് എയർ ഫോഴ്സ് ക്യാപ്റ്റൻ, അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് ആൻഡ് ടെക്സസ് അസോസിയേഷൻ…
ഡോ. സിജി മാത്യുവിന് “അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ” അവാർഡ്
ഫ്ലോറിഡ: ഒർലാന്റോ നിമോഴ്‌സ് ചിൽഡ്രൻസ് ഹോസ്പിറ്റൽ നഴ്‌സ് അനസ്തറ്റിസ്റ് ഡോ. സിജി ആൻ മാത്യു 2022 ലെ “അനസ്‌തെറ്റിസ്റ്റ് ഓഫ് ദി ഇയർ” അവാർഡിന് അർഹയായി. മെഡിക്കൽ ആന്റ് പ്രൊഫഷണൽ സ്റ്റാഫ് സർവീസസ് ഡിപ്പാർട്ട്മെന്റിലെ സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് അവാർഡ് ലഭിച്ചത്. 2016 ൽ അനസ്‌തേഷ്യ പ്രോഗ്രാമിൽ മാസ്റ്റേഴ്സ് ബിരുദവും, 2022 ൽ ഡോക്ടറേറ്റും കരസ്ഥമാക്കിയ സിജി മാത്യു, യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡ, മയാമി ബാരി യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ നിന്നുമുള്ള നഴ്‌സ് അനസ്‌തേഷ്യ വിദ്യാർത്ഥികളുടെ ക്ലിനിക്കൽ കോർഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു. സെപ്റ്റംബർ 28ന് സെൻട്രൽ ഫ്ലോറിഡ നിമോഴ്‌സിൽ വെച്ച് നടത്തപ്പെടുന്ന ചടങ്ങിൽ ചീഫ് അനസ്‌തേഷ്യളിജിസ്റ് ഡോ. യുഡിറ്റ് സോൾനോകിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും. മാധ്യമ പ്രവർത്തകൻ കൂടിയായ നിബു വെള്ളവന്താനത്തിന്റെ ഭാര്യയാണ് സിജി മാത്യു. മകൻ ബെഞ്ചമിൻ മാത്യു.
ക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പതാക പ്രയാണം
ന്യൂജേഴ്‌സി: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോടനുബന്ധിച്ചു അമേരിക്കയിലെ ക്‌നാനായ റീജിയണിലെ എല്ലാ ഇടവകകളിലും മിഷൻ ലീഗ് പതാക പ്രയാണം നടത്തി വരുന്നു. ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ പരിപാടികൾ ഫാ. കുരുവിള പാണ്ടിക്കാട്ട് മിഷൻ ലീഗ് പ്രസിഡന്റ് ബെറ്റ്‌സി കിഴക്കേപ്പുറത്തിന് പതാക കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്‌തു. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വെച്ചാണ് റീജിയണൽ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ക്രമീകരിച്ചിരിക്കുന്നത്.
പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ജോൺ എഫ്. കെന്നഡി എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കായും പരമാദ്ധ്യക്ഷനുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് ഇന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഭാരതത്തിന്റെ അപ്പോസ്തലനായ സെന്റ് തോമസ് സ്ഥാപിച്ച പുരാതന സഭയുടെ കാതോലിക്കായായി ആരൂഢനായ ശേഷം തന്റെ ആദ്യത്തെ അപ്പസ്തോലിക സന്ദർശനമാണിത്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗങ്ങളും നിരവധി വൈദികരും അല്‍മായരും ചേർന്ന സംഘം പരിശുദ്ധ പിതാവിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം.ഡാനിയേൽ, റവ.ഫാ. ഷിബു വി മത്തായി (കൗൺസിൽ അംഗം), കെ. ജി. ഉമ്മൻ (മാനേജിംഗ് കമ്മിറ്റി അംഗം), ഷാജി വർഗീസ് (മാനേജിംഗ് കമ്മിറ്റി അംഗം), ബിജോ തോമസ് (കൗൺസിൽ അംഗം),…
മഞ്ച് ഓണാഘോഷം അവിസ്മരണീയമായി
ന്യൂജേഴ്‌സി: വൈവിധ്യമായ നിറക്കൂട്ടുകൾ. വിരലുകൾ ഉയർത്തി താളം പിടിച്ച് ആസ്വദിക്കുന്ന ചെണ്ട മേളക്കൊഴുപ്പുകൾ. പട്ടുടുപ്പിട്ട കുരുന്നു ബാലികമാരും സെറ്റുമുണ്ടും സേട്ടുസാരിയുമണിഞ്ഞു മുല്ലപ്പൂ ചൂടിയ അംഗനമാരും ചേർന്ന് താലപ്പൊലിയേന്തി അണിനിരന്നപ്പോൾ സർവ്വാഭരണ ഭൂഷണനായി കിരീടം ധരിച്ച മാവേലി മന്നൻ മുത്തുക്കുടയുടെ അകമ്പടിയോടെ പാറ്റേഴ്സൺ സെയിന്റ് ജോർജ് സീറോ മലബാർ പള്ളിയിലെ പാർക്കിംഗ് ലോട്ടിൽ ആഗതനായി. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി(മഞ്ച്) യുടെ ഓണാഘോഷം ഇക്കുറിയും വൈവിധ്യമാർന്ന പരിപാടികളുടെ സംഗമവേദിയായി മാറുകയായിരുന്നു. ഫൊക്കാന പ്രസിഡണ്ട് ആയി ചുമതലയേറ്റ ശേഷം ആദ്യമായി ന്യൂജേഴ്‌സിയിൽ എത്തിയ ഡോ. ബാബു സ്റ്റീഫൻ ആയിരുന്നു ഇക്കുറിയും മുഖ്യാതിഥി. മറ്റു വിശിഷ്ട്ടാതിഥികൾക്കൊപ്പം മുഖയാതിഥി ഡോ. ബാബു സ്റ്റീഫനും മാവേലി മന്നനോപ്പം വേദിയിലേക്ക്താലപ്പൊലിയും പുഷപവൃഷ്ടിയുമായി ആനയിക്കപ്പെട്ടു. പതിവു പോലെ ഇക്കുറിയും മഞ്ച് ഓണാഘോഷം അവിസ്മരണീയമായ ഒരു ആഘോഷമായി മാറി. മഞ്ച് വിമൻസ് ഫോറം ചെയർപേഴ്സൺ മഞ്ജു ഉമ്മൻ, മഞ്ച്…
ഹൂസ്റ്റണിൽ നിര്യാതനായ ജോബി ജോണിന്റെ സംസ്‍കാരം ശനിയാഴ്ച
ഹൂസ്റ്റൺ : ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും , (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോണിന്റെ (47 വയസ്സ് ) പൊതുദർശനവും സംസ്കാരവും ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കും. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ. അശ്വിൻ, ഐലിൻ, ആരോൺ ( മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ). സഹോദരങ്ങൾ : ഷാജി ജോൺ ( ബാംഗ്ലൂർ ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ) പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: സെപ്റ്റംബർ 24 ന് ശനിയാഴ്ച രാവിലെ 11:30 മുതൽ 2.30 വരെ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ( 211, Present Street, Missouri City , TX 77489) ശുശ്രൂഷകൾക്ക് ശേഷം പെയർലാൻഡ്…
രണ്ടു വയസുകാരന്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചു
അലബാമ: ഈസ്റ്റ് അലബാമയില്‍ ബ്ലോന്റ് കൗണ്ടിയില്‍ രണ്ടു വയസുകാരനെ കാറില്‍ ചൂടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സെപ്റ്റംബര്‍ 20 ചൊവ്വാഴ്ച വൈകീട്ടാണ് ചൂടേറ്റ് മരിച്ച കുട്ടിയുടെ മൃതദേഹം കാറില്‍ കണ്ടെത്തിയതെന്ന് ബ്ലോന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. അമേരിക്കയില്‍ ഈ വര്‍ഷം കാറിലിരുന്ന് ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം 27 ആയി. അലബാമയിലെ ആദ്യ മരണമാണ് ഈ രണ്ടു വയസ്സുകാരന്റേത്. 75 സ്റ്റേറ്റ് ഹൈവേയില്‍ കുട്ടികളുടെ ഡെ കെയര്‍ ക്യാമ്പസിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിലായിരുന്നു മൃതദേഹം. കുട്ടി ഈ ഡെ കെയറിന്റെ സംരക്ഷണത്തിലല്ലായിരുന്നുവെന്ന് പോലീസ് പറയുന്നു. എത്ര സമയം കുട്ടി കാറിലുണ്ടായിരുന്നുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും ഒരു ദിവസം മുഴുവന്‍ കാറിലിരുന്നുവെന്നാണ് പോലീസിന്റെ പ്രഥമ നിഗമനം. കുട്ടികളെ കാറില്‍ കൊണ്ടുപോകുമ്പോള്‍ പുറത്തിറങ്ങുന്ന സമയം ബാക്സീറ്റ് പരിശോധിക്കണമെന്നും, കുട്ടികളോ, അനിമല്‍സോ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും ഷെറിഫ് ഓഫീസ് മുന്നറിയിപ്പു നല്‍കി.…
പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടര്‍ ദമ്പതിമാരെ അറസ്റ്റു ചെയ്തു
കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടുജോലി ചെയ്യാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഡോക്ടർ ദമ്പതികൾ അറസ്റ്റിൽ. ഉത്തര്‍പ്രദേശ് സ്വദേശി ഡോ.മിര്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. മെയ് മാസത്തിലാണ് അലിഗഢില്‍ നിന്നുള്ള പതിമൂന്നുകാരിയായ പെൺകുട്ടി വീട്ടുജോലിക്കായി പന്തീരാങ്കാവിലെ ഡോക്ടറുടെ ഫ്‌ളാറ്റിൽ എത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിക്ക് വീട്ടുകാരില്‍ നിന്ന് ക്രൂര മര്‍ദമേല്‍ക്കുന്ന കാര്യം അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടിയെ ഇന്നലെ (സെപ്‌റ്റംബര്‍ 21) രാത്രി കോഴിക്കോട് വെള്ളിമാട്‌കുന്നിലെ ബാലിക മന്ദിരത്തിലേക്ക് മാറ്റി. ഡോക്ടറും ഭാര്യയും ചേർന്ന് ചൂടുള്ള ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പെൺകുട്ടി പോലീസിന് മൊഴി നൽകി. തുടർന്ന് ഇരുവർക്കുമെതിരെ കുട്ടികളെ കടത്തൽ, തടങ്കലിൽ വയ്ക്കൽ, ക്രൂരമായി പരിക്കേൽപ്പിക്കൽ, ബാലവേല തുടങ്ങിയ കുറ്റങ്ങൾക്ക് പൊലീസ് കേസെടുത്തു. ഡോ. മിർസ മുഹമ്മദ് കമ്രാൻ കോഴിക്കോട്ടെ…
