ചിക്കാഗോ സിറോ മലബാർ രൂപത മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ന്യൂജേഴ്‌സി സോമർസെറ്റ് ഫൊറോനാ ദൈവാലയം ആതിഥേയത്വം വഹിക്കുന്നു

ന്യൂജേഴ്‌സി: അമേരിക്കയിലെ ചിക്കാഗോ സിറോ മലബാർ രൂപതയുടെ ചെറുപുഷ്പം മിഷൻ ലീഗിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ന്യൂജേഴ്‌സി സോമർസെറ്റ് സെൻറ് തോമസ് സിറോ മലബാർ കാത്തോലിക് ഫൊറോനാ ദൈവാലയം ആതിഥേയത്വം വഹിക്കുന്നതായി ചെറുപുഷ്പം മിഷൻ ലീഗിന്‍റെ ഡയറക്ടർ റവ.ഡോ. ജോർജ് ദാനവേലിൽ അറിയിച്ചു. ബിഷപ്പ് മാർ. ജേക്കബ് അങ്ങാടിയത്ത്, രൂപതയിൽ പുതിയതായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ബിഷപ്പ് മാർ.ജോയ് ആലപ്പാട്ട്‌ എന്നിവരുടെ സാന്നിധ്യം ജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ ആല്മീയ ഉണർവേകും. വിവിധ ഇടവകകളിൽ നിന്നുമുള്ള വൈദീകർ, സിസ്റ്റേഴ്‌സ്‌ എന്നിവരും സന്നിഹീതരായിരിക്കും.ഒക്ടോബർ 22-ന് ശനിയാഴ്ച വിപുലമായ പരിപാടികളോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പതാക ഉയർത്തി കൊണ്ട് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ സഭാ പിതാക്കന്മാർ പങ്കെടുക്കും. തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും നടക്കും. ഉച്ചകഴിഞ്ഞു നടക്കുന്ന വർണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത…

ബ്രോങ്ക്സ് സെന്റ്‌ മേരീസ്‌ ദേവാലയ സുവർണ ജൂബിലി ആഘോഷങ്ങൾ 24, 25 തീയതികളിൽ: പരി. ബാവാ പങ്കെടുക്കും

ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യ ദേവാലയങ്ങളിലൊന്നായ ബ്രോങ്ക്സ് സെന്റ്‌ മേരീസ്‌(360 BEDFORD PARK BLVD, BRONX, NY 10458 ) സുവർണ ജൂബിലി നിറവിൽ (1972-2022). സെപ്റ്റംബർ 24നും (ശനിയാഴ്ച) 25നുമായി (ഞായറാഴ്ച്ച) നടക്കുന്ന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും ഇടവക വികാരി റവ . ഡോ. വര്‍ഗീസ്‌ എം ഡാനിയൽ സ്വാഗതം ചെയ്തു . വിദേശ മണ്ണില്‍ മലങ്കരസഭാ പൈതൃകവും അന്തസത്തയും കൈവിടാതെ സഭയുടെ നിരവധി പ്രസ്ഥാനങ്ങള്‍ക്കും ആതുര പ്രവര്‍ത്തനങ്ങള്‍ക്കും കൈതാങ്ങാകുവാൻ അമ്പതാണ്ടിനുള്ളിൽ ഈ ഇടവകയ്‌ക്ക്‌ സാധിച്ചു. ആദ്ധ്യാത്മിക ചൈതന്യമുള്ള ഒരു യുവതലമുറ ഈ ഇടവകയിലൂടെ രൂപപ്പെട്ട് കഴിഞ്ഞു . അഭിവന്ദ്യ ദിമിത്രിയോസ്‌ തിരുമേനി, ഫാ. നൈനാന്‍ റ്റി. ഈശോ, ഫാ. പോള്‍ ചെറിയാന്‍ എന്നിവര്‍ ഈ ഇടവകയിലൂടെ വളര്‍ന്ന്‌ വന്നവരാണ്‌. ദീര്‍ഘകാലം ഇടവകയെ നയിച്ച ഫാ. എ.കെ. ചെറിയാന്‍, നിലവിലെ വികാരി റവ . ഡോ.…

ഹ്യുമാനിറ്റേറിയൻ സർവീസ് അവാർഡ് സൂസന്‍ തോമസിന്

“അമേരിക്കൻ സ്റ്റാർസ്” എന്ന പേരിൽ 1891 മുതൽ അമേരിക്കയിലുടനീളം സൂപ്പർ മാർക്കറ്റ് ചെയിൻ നടത്തുന്ന അക്മി മാർക്കറ്റ്, ഫിലാഡൽഫിയ ബ്രാഞ്ചിലെ മാനേജ്മെൻറ് സ്റ്റാഫ് ആയ സൂസൻ തോമസിന് (ബീന), “ഹ്യൂമാനിറ്റിറിയൻ സർവീസ്” അവാർഡ് നല്‍കി ആദരിച്ചു. കഴിഞ്ഞ 28 വർഷമായി സൂസൻ ഈ സ്ഥാപനത്തിൽ മാനേജരായി സേവനമനുഷ്ഠിക്കുകയണ്. തന്റെ സ്ഥാപനത്തില്‍ സ്ഥിരമായി വരുന്ന ഉപഭോക്താവ് നാൻസി ഓസ്ട്രോഫ് എന്ന സീനിയർ സിറ്റിസൺ ഒരു കാറപകടത്തിൽ പെടുകയും പിന്നീട് അതുമായി ബന്ധപ്പെട്ട് അവരുടെ എല്ലാ കാര്യങ്ങളിലും സഹായിയായി നിലകൊള്ളുകയും ചെയ്ത സൂസൻ തോമസിനെ, അവരുടെ സേവനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് നാൻസി തന്നെ സൂപ്പർ മാർക്കറ്റ് സി.ഇ.ഒയോട് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. അപ്രകാരമാണ് സി.ഇ.ഒ നേരിട്ട് സൂസൻ തോമസിനെ കണ്ട് അവാർഡ് നല്‍കിയത്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ ചാനലുകളെല്ലാം ഈ വാർത്ത പ്രക്ഷേപണം ചെയ്തിരുന്നു. അമേരിക്കൻ മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തം കൂടിയായിരുന്നു അത്.…

അഫ്ഗാനിസ്ഥാനിലെ സഹായത്തിന് പകരമായി ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും യുഎസ് സൈനിക വിമാനങ്ങൾ കൈമാറും

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ തീവ്രവാദത്തിനെതിരെ പോരാടുന്നതിനുള്ള സഹായത്തിന് പകരമായി ഉസ്ബെക്കിസ്ഥാനിലേക്കും താജിക്കിസ്ഥാനിലേക്കും 50 സൈനിക വിമാനങ്ങൾ കൈമാറാനുള്ള സാധ്യത അമേരിക്ക പരിഗണിക്കുന്നതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാൻ എയർഫോഴ്സ് പൈലറ്റുമാർ ഉസ്ബെക്കിസ്ഥാനിലേക്കും താജിക്കിസ്ഥാനിലേക്കും രാജ്യം വിട്ടതിന് യുഎസ് സംഭാവന ചെയ്ത വിമാനങ്ങളും കരാറിൽ ഉൾപ്പെടുന്നു. താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ ഗവൺമെന്റുകളുമായുള്ള “ആഴത്തിലുള്ള സുരക്ഷാ ബന്ധത്തിനായി” അതിർത്തി സുരക്ഷയ്ക്കും ഭീകരതയ്‌ക്കെതിരെയും വിമാനങ്ങള്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥാനഭ്രഷ്ടരാക്കപ്പെട്ട അഫ്ഗാൻ സർക്കാരിന് അമേരിക്ക വിവിധതരം ലഘു ആക്രമണ വിമാനങ്ങളും ഹെലികോപ്റ്ററുകളും നൽകിയിരുന്നു. താലിബാൻ ഈ വിമാനങ്ങളുടെ ഉടമസ്ഥാവകാശം അവകാശപ്പെടുകയും അവ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം. യുഎസിന്റെ ഉടമസ്ഥതയിലുള്ള വിമാനം അഫ്ഗാൻ ഭാഗത്തേക്ക് തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉസ്ബെക്കിസ്ഥാനിലെ ഉദ്യോഗസ്ഥർ ഓഗസ്റ്റിൽ പറഞ്ഞിരുന്നു. 2021 ഓഗസ്റ്റിൽ, താലിബാൻ അഫ്ഗാനിസ്ഥാന്റെ…

ഓണാഘോഷം അവിസ്മരണീയമാക്കി ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍

ആല്‍ബനി (ന്യൂയോര്‍ക്ക്): കോവിഡ്-19 മഹാമാരിയുടെ ശമനത്തിനു ശേഷം അമേരിക്കന്‍ മലയാളികള്‍ ഓണാഘോഷങ്ങളുടെ തിരക്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ആല്‍ബനിയിലെ ‘ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷനും (സിഡി‌എം‌എ) അതിവിപുലമായി ഓണം ആഘോഷിച്ചു. സെപ്തംബര്‍ 11 ഞായറാഴ്ചയായിരുന്നു “പൊന്നോണം 2022” ആഘോഷങ്ങള്‍. ആല്‍ബനി കൗണ്ടിയിലെ കോളനി കുക്ക് പാര്‍ക്ക് പവലിയനിലായിരുന്നു (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം. ഉച്ചയ്ക്ക് 12:00 മണിക്ക് ഓണ സദ്യയോടെ ആഘോഷത്തിന് തുടക്കമായി. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന ആഘോഷം അസ്സോസിയേഷന്‍ ഭാരവാഹികളുടേയും സന്നദ്ധസേവകരുടേയും സഹകരണവും പ്രയത്നവും കൊണ്ട് ഭംഗിയാക്കാന്‍ സാധിച്ചു. മഹാബലിയുടെ എഴുന്നള്ളത്ത്, തിരുവാതിര, പൂക്കളം, ഓണ സദ്യ, വടം‌വലി, കുട്ടികളുടെ നൃത്തം, മിമിക്രി, റാഫിള്‍ നറുക്കെടുപ്പ് തുടങ്ങി വിവിധങ്ങളായ കലാ പരിപാടികളും ഉണ്ടായിരുന്നു. ജൂണ്‍ 25-ന് പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. ഇലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ…

വേറിട്ടൊരാഘോഷമായി പ്രൊസ്‌പേർ മലയാളികളുടെ ഈ വർഷത്തെ ഓണാനുഭവം

ഡാളസ്: പ്രോസ്പെർ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം വേറിട്ട ഒരു അനുഭവമായി മാറി. സെപ്റ്റംബർ 18 ഞായറാഴ്ച ആർട്ടിസിയ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ ഓണാഘോഷത്തിൽ പ്രോസ്‌പെറിലും പരിസരപ്രദേശങ്ങളിലും പാർക്കുന്ന നൂറിലധികം മലയാളികൾ പങ്കെടുത്തു. ലീനസ് വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിപാടികൾ എല്ലാം തന്നെ കേരളത്തനിമ ഒട്ടും ചോർന്നു പോകാത്തവ ആയിരുന്നു. പ്രൊഫ. ഡോ. കെ ബാലകൃഷ്ണൻ, പ്രവീണ ടീച്ചർ, രമ്യ അഭിലാഷ്, അഞ്ചു ജിബിൻസ് എന്നിവർ ഒരുക്കിയ അത്തപ്പൂക്കളം ഏറെ മനോഹരമായിരുന്നു. തിരുവാതിര, ഓണപ്പാട്ടുകൾ, നൃത്തങ്ങൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയെല്ലാം കൂടി വന്നവരിൽ ഏറെ ആഹ്ലാദം ഉളവാക്കി. പുണ്യ, ജെനി, അലീന, ധന്യ, അനു, ഡിറ്റി, അനഘ, സീമ, ഹിമ അഭിലാഷ്,ഹന്ന യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ എല്ലാ കലാവിരുന്നും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജിബിൻസ് ഇടുക്കി, അഭിലാഷ് വലിയ വളപ്പിൽ, ബിനോയ്…

ഉത്തരവാദിത്ത യാത്രയെന്ന ലക്ഷ്യത്തോടെ റോയൽ എൻഫീൽഡ് ഗ്ലോബൽ കമ്മ്യൂണിറ്റി ‘വൺ റൈഡ് 2022’ ആഘോഷിച്ചു

കൊച്ചി, സെപ്റ്റംബർ 19, 2022: ലോകമെമ്പാടുമുള്ള നഗരങ്ങളെ പ്രകമ്പനം കൊള്ളിച്ച് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ. ബ്രാൻഡ് മോട്ടോർ സൈക്കിളിംഗിന്റെ ആവേശം ആഘോഷിക്കുന്ന ആഗോള മാർക്വി റൈഡ് – റോയൽ എൻഫീൽഡ് ‘വൺ റൈഡ്’ സെപ്റ്റംബർ 18 ഞായറാഴ്ച സമാപിച്ചു. മോട്ടോർ സൈക്കിളിംഗിനോടും റോയൽ എൻഫീൽഡിനോടും റൈഡർമാർക്കുള്ള അഭിനിവേശം ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെ 2011-ൽ അവതരിപ്പിച്ച ‘വൺ റൈഡ്’ ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി ആഘോഷിച്ചു. ‘വൺ റൈഡ്’ 11-ാം പതിപ്പിൽ ഇന്ത്യയിലെ 500 നഗരങ്ങളിൽ നിന്നും 15000-ത്തിലധികം റൈഡർമാർ പങ്കെടുത്തു. റോയൽ എൻഫീൽഡ് പ്രേമികൾ ഒരുമിച്ചു റൈഡ് നടത്തി, സൗഹൃദവും സാഹോദര്യവും ആഘോഷിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നും സാമൂഹിക മേഖലകളിൽ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള മോട്ടോർസൈക്കിൾ പ്രേമികൾ ഒത്തുചേരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോസ്-ലെഡ് റൈഡാണ് ‘വൺ റൈഡ്’. പ്രാദേശിക ആവാസവ്യവസ്ഥ, കമ്മ്യൂണിറ്റിയിലെ വെല്ലുവിളികൾ, പ്രാദേശിക കമ്മ്യൂണിറ്റിയെ വളരാൻ…

ഡോ. അനിൽ സുകുമാരന് യുകെ റോയൽ കോളജ് ഓഫ് പാഥോളജിയുടെ ആദരം

തിരുവനന്തപുരം, സെപ്റ്റംബർ 19: തിരുവനന്തപുരം സ്വദേശിയും ആഗോളപ്രശസ്തനായ ദന്ത ഡോക്ടറുമായ ഡോ. അനിൽ സുകുമാരനെ യുകെ റോയൽ കോളജ് ഓഫ് പാഥോളജി എഫ് ആർ സി പാഥ് ബിരുദം നൽകി ആദരിച്ചു. ദന്തൽ വിദ്യാഭ്യാസ സേവന മേഖലയിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ഈ അംഗീകാരം. പാഥോളജി വിഭാഗത്തിനു മാത്രം നൽകി വന്നിരുന്ന ഈ അംഗീകാരം പെരിയോഡോണ്ടിക്സ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും ആദ്യമായി ലഭിക്കുന്നത് ഡോ അനിലിനാണ്. തിരുവനന്തപുരം ഗവ: ദന്തൽ കോളജിൽ നിന്ന് 1984 ൽ ബി.ഡി എസ് ഫസ്റ്റ് റാങ്കും ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻറ്റ് പുരസ്‌ക്കാരവും കരസ്തമാക്കിയ ഡോ അനിൽ, 1989 ൽ എം.ഡി.എസ് ബിരുദം നേടിയശേഷം അധ്യാപന-ഗവേഷണ മേഖലയിൽ വിവിധ ദന്തൽ കോളജുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്തി. 1999 – 2002 കാലഘട്ടത്തിൽ ഹോങ്കോംഗ് സർവകശാലയിൽ നിന്നും പി എച്ഛ് ഡി നേടി. ഇന്ത്യയ്ക്ക്…

അട്ടപ്പാടി ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 11 പേരുടെ ജാമ്യം റദ്ദാക്കിയ കീഴ്‌ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കൊച്ചി: ആദിവാസി യുവാവ് മധു (27) കൊല്ലപ്പെട്ട കേസിൽ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ്‌സി/എസ്‌ടി (അതിക്രമങ്ങൾ തടയൽ) പ്രത്യേക കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി തിങ്കളാഴ്ച ശരിവച്ചു. 2018 ഫെബ്രുവരിയിലാണ് അട്ടപ്പാടിയിൽ ആൾക്കൂട്ടം മധുവിനെ കൊലപ്പെടുത്തിയത്. എന്നാൽ, കേസിലെ പതിനൊന്നാം പ്രതി ഷംസുദ്ദീന്റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് കോടതി റദ്ദാക്കി. ഈ ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളായ മരക്കാർ, അനീഷ്, ബിജു, പാലക്കാട് കല്ലമല സ്വദേശി സിദ്ദിഖ് എന്നിവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ ഇടപ്പകത്ത് ഉത്തരവിട്ടത്. കേസിൽ 16 പ്രതികളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇതിൽ 12 പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. ജാമ്യം അനുവദിക്കുമ്പോൾ ചുമത്തുന്ന വ്യവസ്ഥകൾ പ്രതികളെ വെറുതെ വിടുന്നത് വിചാരണയെ ഒരു തരത്തിലും പരാജയപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ്. ജാമ്യം അനുവദിച്ച ഉത്തരവിലെ വ്യവസ്ഥകൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് വിചാരണക്കോടതിയാണ്. വ്യവസ്ഥകൾ…

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്രിവാൾ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സഖ്യമുണ്ടാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ശ്രമങ്ങൾക്ക് തിരിച്ചടി നൽകി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. പഞ്ചാബിലെ വിജയത്തിനു ശേഷം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ബദലായി സ്വയം ഉയർത്തിക്കാട്ടാനാണ് എഎപി ശ്രമിക്കുന്നത്. നിലവിൽ പാർട്ടിയുടെ ശ്രദ്ധ മുഴുവൻ ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. ‘മേക്ക് ഇന്ത്യ നമ്പർ 1’ കാമ്പെയ്‌നിലൂടെ ഇന്ത്യയിലെ 130 കോടി പൗരന്മാരുടെ ഒരു സഖ്യം കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കെജ്‌രിവാൾ ഞായറാഴ്ച പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടു. ഗുജറാത്തിൽ ആപ്പിന്റെ വർദ്ധിച്ചു വരുന്ന ജനപ്രീതി ബിജെപിയെ ഉലച്ചതായി കെജ്‌രിവാൾ അവകാശപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അന്ത്യം കുറിക്കാൻ 75 വർഷം മുമ്പ് ഇന്ത്യയിലെ ജനങ്ങൾ ഒന്നിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ ആക്കുന്നതിന് രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരേണ്ടതുണ്ട്. ഞായറാഴ്ച ഡൽഹിയിൽ…