പൊതുതിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താൻ പ്രധാനമന്ത്രി ഷെഹ്ബാസും നവാസ് ഷെരീഫും സമ്മതിച്ചു

ലണ്ടൻ: പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക്കിസ്താന്‍ മുസ്ലീം ലീഗ് – നവാസ് (പിഎംഎൽ-എൻ) നേതാവ് നവാസ് ഷെരീഫും പൊതുതിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താൻ സമ്മതിച്ചു, സമ്മർദങ്ങൾക്ക് വഴങ്ങുകയില്ലെന്നും ഇരു നേതാക്കളും പറഞ്ഞു. പ്രധാനമന്ത്രി ഷെഹബാസ് ഞായറാഴ്ച ലണ്ടനിൽ നവാസ് ഷെരീഫിനെ സന്ദർശിച്ചു. മുൻ ധനമന്ത്രി ഇഷാഖ് ദാർ, സൽമാൻ ഷെഹ്ബാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഷെഹ്ബാസ് ഷെരീഫ് ആസിഫ് അലി സർദാരി, ബിലാവൽ ഭൂട്ടോ, മൗലാന ഫസ്‌ലുർ റഹ്മാൻ എന്നിവരുമായി കൂടിയാലോചനയെക്കുറിച്ച് നവാസ് ഷെരീഫിനെ അറിയിച്ചു. പ്രളയബാധിതരുടെ പുനരധിവാസത്തിനും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമാണ് നിലവിൽ എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുന്നതെന്ന് നവാസ് ഷെരീഫുമായുള്ള സംഭാഷണത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പൊതുതിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തുന്നതിന് എല്ലാ സഖ്യകക്ഷികളും അനുകൂലമാണെന്ന് യോഗത്തിൽ ധാരണയായി. നിലവിലെ സർക്കാർ ഒരു സമ്മർദ്ദവും സ്വീകരിക്കില്ലെന്നും ഭരണഘടനാപരമായ കാലാവധി പൂർത്തിയാക്കുമെന്നും പ്രതിജ്ഞയെടുത്തു. രാജ്യത്ത് വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം തടയാൻ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച…

ഗവർണർ രണ്ടും കല്പിച്ച്; മാധ്യമങ്ങളെ കണ്ട് നിര്‍ണ്ണായക രേഖകള്‍ പുറത്തു വിടുമെന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ മാധ്യമങ്ങളെ കാണാനൊരുങ്ങി ഗവർണർ. ചില സുപ്രധാന രേഖകളും ദൃശ്യങ്ങളും വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞു. അദ്ദേഹം നാളെ (തിങ്കളാഴ്ച) രാവിലെ 11.45ന് രാജ്ഭവനിൽ മാധ്യമങ്ങളെ കാണും. സംസ്ഥാനത്തെ സർവ്വകലാശാലകളുടെ കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ കത്ത് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് ഗവർണർ പറഞ്ഞു. അങ്ങനെ പറഞ്ഞ സര്‍ക്കാരാണ് ഇപ്പോൾ സർവകലാശാലകളുടെ നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ അവിടെ നേരിട്ട സംഭവത്തിന്‍റെ ചില വീഡിയോ ക്ലിപ്പുകൾ പുറത്തുവിടുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്.പരസ്യമായി സംസാരിക്കാതിരിക്കാൻ, തന്നെ ഭയപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് താൻ അവിടെ നേരിട്ടതെന്നും സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കരുതെന്ന് മുഖ്യമന്ത്രി…

ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെടണം: വെൽഫെയർ പാർട്ടി

“എരിഞ്ഞൊടുങ്ങും മുമ്പ്.. ലഹരിക്കെതിരെ കൈകോർക്കാം..” എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ചേരിയം യൂണിറ്റ് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം സാമൂഹിക ക്രമത്തെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഇതിനെതിരെ ജനകീയ കൂട്ടായ്മകൾ ഉയർന്ന് വരേണ്ടതിൻ്റെ സമയമാണിതെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിച്ചു. ചേരിയം യൂണിറ്റ് പ്രസിഡന്റ് ഡാനിഷ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മങ്കട ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റുമൈസ ടീച്ചർ, വെൽഫെയർ പാർട്ടി പഞ്ചായത്ത് ട്രഷറർ ജമാൽ കൂട്ടിൽ എന്നിവർ സംസാരിച്ചു. ചേരിയം യൂണിറ്റ് സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ സ്വാഗതവും ട്രഷറർ ഷൗക്കത്തലി നന്ദിയും പറഞ്ഞു.

ഓണം ബമ്പറിന് പിന്നാലെ ബമ്പറുകളുടെ പൂക്കാലം; സംസ്ഥാന ലോട്ടറി പൂജ ബമ്പറിന്റെ സമ്മാനത്തുക സർക്കാർ വർധിപ്പിച്ചു

തിരുവനന്തപുരം: ഓണം ബമ്പറിന് പിന്നാലെ സംസ്ഥാന സർക്കാർ പൂജ ബമ്പറിന്റെ സമ്മാനത്തുകയും വർധിപ്പിച്ചു. പത്തു കോടിയാണ് പൂജാ ബമ്പറിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം വരെ അഞ്ച് കോടി രൂപയായിരുന്നു പൂജാ ബമ്പര്‍ സമ്മാനത്തുക. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ധനമന്ത്രി കെ എൻ ബാലഗോപാൽ പൂജ ബമ്പർ മന്ത്രി ആന്റണി രാജുവിന് നല്‍കി ഉദ്ഘാടനം ചെയ്തു. അതേസമയം, ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ഈ വർഷത്തെ ഓണം ബമ്പർ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ ടിജെ 750605 എന്ന നമ്പരിന് ലഭിച്ചു. ആറ്റിങ്ങല്‍ സ്വദേശി തങ്കരാജ് എന്ന ഏജന്‍റ്‌ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം പഴവങ്ങാടിയിലുള്ള ഭഗവതി ഏജന്‍സിയുടെ കൗണ്ടറില്‍ നിന്നും വിറ്റ ടിക്കറ്റാണിത്. ടിജി 270912 നമ്പറുളള കോട്ടയം പാലയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാം…

കടക്കെണിയിലായ ഓട്ടോറിക്ഷാ ഡ്രൈവറെ ഭാഗ്യദേവത കടാക്ഷിച്ചു; സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ 25 കോടി രൂപ അനൂപിന്

തിരുവനന്തപുരം: വിധി എപ്പോഴാണ് മാറിമറിയുന്നതെന്ന് ആർക്കും അറിയില്ല. എന്നാല്‍, ഒരു ഓട്ടോ ഡ്രൈവറുടെ വിധി ഒറ്റരാത്രികൊണ്ടാണ് മാറിമറിഞ്ഞത്. കടക്കെണിയില്‍ പെട്ട് ബുദ്ധിമുട്ടിലായ ഓട്ടോ ഡ്രൈവര്‍ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് മലേഷ്യയിൽ പോയി ഷെഫായി ജോലി ചെയ്യാൻ തീരുമാനിച്ചത് അങ്ങനെയാണ്. യാത്രാ ചെലവുകള്‍ക്കും മറ്റും ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. അപ്പോഴാണ് ഭാഗ്യദേവത അനൂപിനെ കടാക്ഷിച്ചത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിനെ കോടീശ്വരനാക്കിയത്. ഒന്നാം സമ്മാനം നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഓട്ടോ ഡ്രൈവറാണ് താനെന്നും ധാരാളം കടങ്ങളും ലോണുകളും ഉണ്ടെന്നും ഇവയെല്ലാം വീട്ടണമെന്നും അനൂപ് പറഞ്ഞു. ലോട്ടറി എടുക്കാൻ 50 രൂപ കുറവുണ്ടായിരുന്നു. മകന്‍റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്. ഭാര്യയാണ് ലോട്ടറി എടുക്കാൻ പ്രേരിപ്പിച്ചത്. ഓണം…

തായ്‌വാനില്‍ ശക്തമായ ഭൂചലനം; ബഹുനില കെട്ടിടം തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക്

തായ്‌വാൻ: തായ്‌വാനില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഭൂരിഭാഗവും കുലുങ്ങി, ബഹുനില കെട്ടിടം തകർന്നു, നിരവധി പേര്‍ അകത്തു കുടുങ്ങിയതായി റിപ്പോര്‍ട്ട്. തന്നെയുമല്ല, നാനൂറോളം വിനോദസഞ്ചാരികൾ ഒരു മലഞ്ചെരുവിൽ കുടുങ്ങിയതായും, ഒരു പാസഞ്ചർ ട്രെയിൻ ട്രാക്കിൽ നിന്ന് തെന്നിമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച വൈകുന്നേരം മുതൽ ദ്വീപിന്റെ തെക്ക് കിഴക്കൻ തീരത്ത് അനുഭവപ്പെട്ട ഡസൻ കണക്കിന് ഏറ്റവും വലിയ ഭൂചലനമാണ്. അപകടത്തിൽ ഗുരുതര പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തായ്‌വാനിലെ സെൻട്രൽ വെതർ ബ്യൂറോ പ്രകാരം ഭൂചലനത്തില്‍ 7 കിലോമീറ്റർ ചുറ്റളവില്‍ ചിഷാങ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന പ്രഭവ കേന്ദ്രത്തിന്റെ വടക്ക് ഭാഗത്താണ് ഭൂരിഭാഗം നാശനഷ്ടങ്ങളും ഉണ്ടായത്. ദ്വീപിന്റെ സെൻട്രൽ ന്യൂസ് ഏജൻസി പറയുന്നതനുസരിച്ച്, അടുത്തുള്ള യൂലി പട്ടണത്തിലെ ബഹുനില കെട്ടിടം തകർന്നു, 7-11 കൺവീനിയൻസ് സ്റ്റോറുകൾ താഴത്തെ നിലയിലും താമസസ്ഥലങ്ങൾ മുകളിലെ…

Cheetahs make a comeback in India after 70 years

NEW DELHI  — Seven decades after cheetahs died out in India, they’re back. Eight big cats from Namibia made the long trek Saturday in a chartered cargo flight to the northern Indian city of Gwalior, part of an ambitious and hotly contested plan to reintroduce cheetahs to the South Asian country. Then they were moved to their new home: a sprawling national park in the heart of India where scientists hope the world’s fastest land animal will roam again. Indian Prime Minister Narendra Modi released the cats into their enclosure…

ഇന്നത്തെ രാശിഫലം (സെപ്തംബര്‍ 18 ഞായര്‍)

ചിങ്ങം: ഇന്ന്‌ നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്നു നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹനിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം: വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക്‌ നിങ്ങൾ ഇന്ന് അന്ത്യം കുറിക്കും. അവ കോടതിയിലൂടെയോ പരസ്‌പരധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്‌ധമായ അവസ്ഥകളിൽ നിന്നും രക്ഷപെടുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് സമയം ലഭിക്കുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലി അമിതമായിട്ടുള്ള ഒരു ദിവസമായിരിക്കും. അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപ്പെട്ടിട്ടുള്ളവനാകും. സായാഹ്നം നിങ്ങൾക്ക്‌ ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നത്‌ നിങ്ങളെ…

Lakhimpur Kheri Rape And Murder: Family Says Victims Were Supportive, Ambitious

New Delhi: The brother of two teenage Dalit girls, who were allegedly raped and murdered in Uttar Pradesh’s Lakhimpur Kheri district, remembers his sisters as ambitious and supportive. The elder sister, who was 17, had left education midway and was taking care of the ailing mother. The other wanted to complete her studies and earn for the family. “After our mother had her uterus operation six months ago, my sister was worried and wanted to stay at home to look after her. She quit her studies for that reason,” the brother…

ജോബി ജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: കോഴിക്കോട് കല്ലാനോട് കലമറ്റത്തിൽ പരേതരായ ഉലഹന്നാന്റെയും (റിട്ട. കെഎസ്ഇബി എഞ്ചിനീയർ, കക്കയം) ത്രേസ്യാമ്മയുടെയും (റിട്ട. ടീച്ചർ, കല്ലാനോട് എൽപി സ്കൂൾ) മകൻ ജോബി ജോൺ (48) ഹൂസ്റ്റണിൽ നിര്യാതനായി. കോഴിക്കോട് കൂടരഞ്ഞി പ്ലാത്തോട്ടത്തിൽ സിമിയാണ് ഭാര്യ. മക്കൾ: അശ്വിൻ, ഐലിൻ, ആരോൺ (മൂവരും ഹൂസ്റ്റണിൽ വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഷാജി ജോൺ (ബാംഗ്ലൂർ), വിനോദ് ജോൺ കല്ലാനോട്, ആനി മെർലിൻ (ഓസ്ട്രേലിയ). പരേതൻ മിസ്സോറി സിറ്റി സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ഫൊറോനാ ഇടവകാംഗമാണ്. സംസ്കാരം ഹൂസ്റ്റണിൽ പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: സിബി കുര്യൻ 619 677 0181, രഞ്ജിത് സെബാസ്റ്റ്യൻ 832 715 1120.