2 Terrorists Involved In Killings Of Migrants Killed In Encounter In Srinagar

Srinagar: Two terrorists affiliated with the terror outfit Ansar Ghazwat-ul-Hind (AGuH) and were involved in the killing of migrants, was killed in an encounter by Jammu and Kashmir Police in the Nowgam area of Srinagar late Wednesday night. After getting specific input on the presence of terrorists, a joint operation was launched by Jammu and Kashmir Police and Indian Army in Nowgam area on Wednesday evening. According to Police, the neutralised terrorists were affiliated with the terror outfit Ansar Ghazwat-ul-Hind (AGuH) and were identified as Aijaz Rasool Nazar of Pulwama and…

ഓണം അതിരുകളില്ലാത്ത ആഘോഷമാക്കി കെഎച്ച്‌എൻഎ മിഷിഗൺ

മിഷിഗൺ:  ഓണസന്ദേശമായ മാനവ മൈത്രിയും തുല്യതയും അകമ്പടിയാകുന്ന ഭക്ഷ്യ വൈവിധ്യങ്ങളും അയൽവാസികളായ അമേരിക്കൻ കുടുംബങ്ങൾക്കുകൂടി അനുഭവവേദ്യമാക്കി കെഎച്ച്‌എൻഎ. പതിവ് രീതികളിൽ നിന്നും വിഭിന്നമായി ഡിട്രോയിറ്റ് പ്ലിമത്തു സിറ്റിയുടെ വിശാലമായ സീസൺസ്‌ പവലിയൻ അങ്കണത്തിൽ ഓണക്കോടിയണിഞ്ഞ ബാലികാ ബാലന്മാർ ഒരുക്കിയ പൂക്കളവും പൂവിളിയും തീർത്ത പുത്തനുണർവിൽ വിശ്വസ്‌ഥിതി സംരക്ഷകനായ വിഷ്ണുവിന്റെ വാമന അവതാരമഹിമ ദർശനത്തോടെയും തൃക്കാക്കരയപ്പന്റെ പൂജയോടെയുമാണ് പരിപാടികൾ ആരംഭിച്ചത്. ഗൗതം ത്യാഗരാജന്റെ കാർമ്മികത്വത്തിൽ നടന്ന പൂജകൾ തൃക്കാക്കരയിലെ അത്തച്ചമയം മുതൽ തിരുവോണ നാളിലുള്ള മഹാബലി എഴുന്നള്ളത്തു വരെയുള്ള ആഘോഷങ്ങളുടെ ഓർമ്മകൾ പങ്കുവക്കുന്നതായിരുന്നു. പൂത്തുലഞ്ഞു നിൽക്കുന്ന ശ്രാവണ സുന്ദരിയുടെ വിരിമാറിൽ വിടരുന്ന തിരുവോണം, നൽകുന്ന നവോന്മേഷത്തിന്റെ സന്ദേശം ഉൾപ്പെടുത്തി പ്രസിഡന്റ് സുരേന്ദ്രൻ നായർ സദസ്യരെ സ്വാഗതം ചെയ്തു.ആഘോഷങ്ങൾക്ക് ആരവം പകർന്നുകൊണ്ട് സതീഷ് മാടമ്പത്തും നന്ദിതയും തീർത്ത സംഗീത പ്രപഞ്ചം ആസ്വാദ്യമായിരുന്നു. ശങ്കരകൃതിയായ ഭജഗോവിന്ദത്തിനു നൃത്താവിഷ്കാരം നൽകി ദീപ്തി നായർ…

ഏലിയാമ്മ മാത്യു അന്തരിച്ചു

ഹ്യൂസ്റ്റണ്‍: കടുത്തുരുത്തി പുഞ്ചത്തലയ്ക്കല്‍ ഏലിയാമ്മ മാത്യു (91) നിര്യാതയായി. മൃതസംസ്‌കാരം സെപ്തംബര്‍ 18 ഞായറാഴ്ച വൈകീട്ട് 3:30ന് കടുത്തുരുത്തി ഫൊറോനാ താഴത്തുപള്ളിയില്‍. മതാദ്ധ്യാപന രംഗത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന പരേത ലിജിന്‍ ഓഫ് മേരി സംഘടനാ പ്രസിഡന്റും ആയിരുന്നു. മാത്യു വര്‍ഗീസ് (മാത്തച്ചന്‍ പുഞ്ചത്തലയ്ക്കല്‍, ഹ്യൂസ്റ്റണ്‍) സഹോദര പുത്രനാണ്.

Queen Elizabeth II’s Coffin Set For Final Journey From Buckingham Palace

London: The coffin of Queen Elizabeth II will make its final journey from Buckingham Palace in London on Wednesday, to be conveyed in procession to Westminster Hall in the Houses of Parliament complex for Lying-in-State until the state funeral at Westminster Abbey nearby on Monday. At 2.22 PM local time, the coffin will be placed on a gun carriage of the King’s Troop Royal Horse Artillery for a ceremonial procession of under two kilometres to the Palace of Westminster. King Charles III and his sons, Princes William and Harry, will walk…

റോക്‌ലാന്‍ഡ് സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി

ന്യൂയോര്‍ക്ക്: പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുന്നാള്‍ റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സെപ്റ്റംബര്‍ 9,10,11 തീയതികളില്‍ ഭക്തി സാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാ. ഡോ. ബിബി തറയില്‍ തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു കൊടിയേറ്റി. ഇടവകയുടെ അഞ്ചാം വാര്‍ഷിക തിരുന്നാള്‍ കൂടിയായിരുന്നു. ഇടവകയിലെ 10 വനിതകളാണ് ഇക്കുറി പ്രസുദേന്തിമാരായത്. സെപ്‌തംബര്‍ 10 ശനിയാഴ്ച രാവിലെ മുതല്‍ ‘പിടിയുരുട്ടു’ മഹോത്സവും നടന്നു. വൈകിട്ട് 6 ന് ഇംഗ്ലീഷ് കുര്‍ബ്ബാനയും പ്രസംഗവും ഫാ. ജോസഫ് അലക്സിന്റെ കാര്‍മികത്വത്തില്‍ നടന്നു. രാത്രി 7:30 ന് ആരംഭിച്ച കാര്‍ണിവല്‍ നൈറ്റ് യുവജനങ്ങളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. തിരുന്നാള്‍ ദിവസം സെപ്റ്റംബര്‍ 11 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന ഫാ. ബോബന്‍ വട്ടംപുറത്തച്ചന്റെ കാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായി. തിരുന്നാള്‍ സന്ദേശവും അദ്ദേഹം നല്‍കി. ഇടവകയുടെ സ്വന്തം സെന്റ്…

ദിവ്യവാർത്ത 20-ാമത് വാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു

ഡാളസ്: വിജയകരമായ 20 വര്‍ഷം പൂര്‍ത്തീകരിച്ച ദിവ്യവാര്‍ത്ത പബ്ലിക്കേഷന്‍സ് 20-ാം വാര്‍ഷിക അവാര്‍ഡു ജേതാക്കളെ പ്രഖ്യാപിച്ചു. 15-ാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോളാണ് പ്രഥമ അവാര്‍ഡ് നല്‍കിയത്. കഴിഞ്ഞ 5 വര്‍ഷക്കാലം ദിവ്യവാര്‍ത്ത പബ്ലിക്കേഷനില്‍ പ്രസിദ്ധീകരിച്ച സാഹിത്യ കൃതികളില്‍ നിന്നാണ് മികച്ച സാഹിത്യ പ്രതിഭകളെ തിരഞ്ഞെടുത്തത്. മികച്ച മലയാളം ലേഖനത്തിനുള്ള അവാര്‍ഡ് പാസ്റ്റര്‍ ഗോഡ്‌ലി കോരുത് റാന്നി, കേരളം (ജീവന്‍ നല്‍കുന്ന ക്രിസ്തു), പാസ്റ്റര്‍ കെ.കെ.ബാബു, വൈക്കം, കേരളം (ഹൃദയദൃഷ്ടി പ്രകാശിക്കട്ടെ), ഏറ്റവും നല്ല മലയാളം ലേഖനം (ആനുകാലികം) അവാര്‍ഡ് ഷിബു മുള്ളംകാട്ടില്‍, ദുബായ്, യു.എ.ഇ. (ബുമറാങ്ങായി സോഷ്യല്‍മീഡിയ), പി.പി. ചെറിയാന്‍ ഡാളസ്, (അമൂല്യമായി ജീവിതത്തില്‍ കരുതേണ്ടത് ധനസമ്പാദനമോ?), മികച്ച ഇംഗ്ലീഷ് ലേഖനത്തിനുള്ള അവാര്‍ഡിന് ഡോ. പേര്‍ലി ഗ്ലാഡിന്‍, കാനഡ (What is your priority Today), ജേക്കബ് വര്‍ഗീസ്, ഡറാഡൂണ്‍, ഉത്തരാഖണ്ഡ് (You are the God who…

ഹൂസ്റ്റൺ ചലഞ്ചേർസ് ക്ലബ് സംഘടിപ്പിച്ച 15-ാമത് എൻ കെ ലൂക്കോസ് വോളിബോൾ ടൂർണ്ണമെൻ്റ് വൻ വിജയം; കാലിഫോർണിയ ബ്ലാസ്റ്റേഴ്സിന് കിരീടം

ഹൂസ്റ്റൺ: അമേരിക്കയിലെമ്പാടുമുള്ള കായിക പ്രേമികൾ നെഞ്ചോട് ചേർത്ത് വച്ച വോളീബോൾ എന്ന വികാരം, അതിൻ്റെ അത്യുന്നതിയിൽ ആസ്വദിക്കുന്ന നിമിഷങ്ങൾക്ക് ഹൂസ്റ്റൺ സാക്ഷിയായി. ഹൂസ്റ്റൺ ചലഞ്ചേർസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് എൻ. കെ. ലൂക്കോസ് വോളിബോൾ ടൂർണ്ണമെൻ്റ് ദേശീയ ശ്രദ്ധ നേടി ടൂർണമെന്റ് സെപ്തംബർ 3 നു ശനിയാഴ്ച രാവിലെ 8.30 ന് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നും എത്തിയ എല്ലാ ടീമുകളും പങ്കെടുത്ത മാർച്ച് പാസ്റ്റോട് കൂടി തുടങ്ങി. രാവിലത്തെ വിശിഷ്ടാതിഥികളായ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജും, എൻ.കെ ലൂക്കോസിൻ്റെ പത്നി ശ്രീമതി ഉഷ നടുപ്പറമ്പിലും ചേർന്ന് നിലവിളക്ക് കൊളുത്തി, ബോൾ ടോസ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് കാണികൾ ആവേശത്തോടെയും കൈയ്യടിയോടും കൂടി ആസ്വദിച്ച ആദ്യ റൗണ്ട് മത്സരങ്ങൾ ഏകദേശം 4 മണിയോട് കൂടി തീർന്നു. 6 വോളിബോൾ കോർട്ടുകളുള്ള വിശാലമായ സ്പോർട്സ്…

ഗ്രെയ്റ്റർ ഹൂസ്റ്റൺ നായർ സൊസൈറ്റി ഓണാഘോഷം ശ്രദ്ധേയമായി

ഹൂസ്റ്റൺ: മലയാളികളുടെ ഗൃഹാതുരത്വം ഒരിക്കൽ കൂടി വിളിച്ചുണർത്തി ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റിയു ടെ ആഭിമുഖ്യത്തിൽ മിസ്സോറി സിറ്റിയി ലെ ഡെസ്റ്റിനി സെന്ററിൽ വച്ച്‌ ഈ വർഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി കൊണ്ടാടി. 2022 സെപ്റ്റംബർ 3 നു ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച ആഘോഷ പരിപാടികൾ ഉച്ചതിരിഞ്ഞു 3 മണി വരെ നീണ്ടുനിന്നു. പ്രസിഡന്റ് ഹരിഹരൻ നായർ ഭദ്രദീപം തെളിച്ചു ഉത്ഘാടനം നിർവഹിച്ചപ്പോൾ വൈസ് പ്രസിഡന്റ് നിഷ നായർ, മറ്റു ബോർഡ് മെമ്പർമാരായ സുനിൽ നായർ, ഇന്ദ്രജിത് നായർ, ശ്രീകല അജിത്, സുനിത ഹരി എന്നിവരും സന്നിഹിതരായിരുന്നു. നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തിൽ കൊട്ടും കുരവകളുടെയും ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാ നെ വേദിയിലേക്ക് ആനയിച്ച് ഇരുത്തി. തുടർന്ന് മാവേലിയുടെ സാന്നിധ്യത്തി ൽ നടന്ന തിരുവാതിരകളിയും മറ്റു വർണപ്പകിട്ടാർന്ന കലാപരിപാടി കളും പങ്കെടു ത്തവർക്ക്…

“ലോക്ക്ഡ് ഇൻ” ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും 18 ഞായറാഴ്ച ന്യൂയോർക്കിൽ

ന്യൂയോർക്ക്: വേൾഡ് മലയാളീ കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്റെയും, അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷന്റെയും ന്യൂയോർക്കിലെ ഏതാനും സാംസ്കാരിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഫിലിം അവാർഡ് നിശയും കലാ സന്ധ്യയും ഓണാഘോഷവും 18-ന് ഞായറാഴ്ച വൈകിട്ട് 5 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ച് നടത്തപ്പെടുന്നു (26 North Tyson Ave, Floral Park, NY 11001). ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ച് തീയേറ്ററുകളിലൂടെ പ്രദർശനം നടത്തി വരുന്നതും ഇതിനോടകം ധാരാളം സിനിമാ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയതുമായ “ലോക്ക്ഡ് ഇൻ” എന്ന മലയാളം സിനിമയുടെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ഈ അവാർഡ് നിശയും കലാ സന്ധ്യയും സംഘടിപ്പിക്കുന്നത്. ന്യൂയോർക്കിൽ തന്നെയുള്ള നിരവധി അനുഗ്രഹീത കലാകാരന്മാരുടെ കലാ പ്രകടനവും അതോടൊപ്പം നടത്തപ്പെടുന്നതാണ്. WMC അമേരിക്കൻ റീജിയൺ വൈസ് ചെയർമാൻ കോശി ഓ. തോമസ്, നാഷണൽ സെക്രട്ടറി ബിജു…

സൗദി ഉൾപ്പെടെ 5 രാജ്യങ്ങളുടെ പ്രതിനിധികൾ പ്രസിഡന്റ് മുർമുവിന് യോഗ്യതാ പത്രം സമർപ്പിച്ചു

ന്യൂഡൽഹി : ബുധനാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സൗദി അറേബ്യ ഉൾപ്പെടെ അഞ്ച് പുതിയ പ്രതിനിധികളിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമു യോഗ്യതാ പത്രങ്ങൾ സ്വീകരിച്ചു. നൗറു റിപ്പബ്ലിക്കിന്റെ ഹൈക്കമ്മീഷണർ മിസ് മാർലിൻ ഇനെംവിൻ മോസസ്, സൗദി അറേബ്യയുടെ അംബാസഡർ സലേഹ് ഈദ് അൽ ഹുസൈനി, സിറിയൻ അറബ് റിപ്പബ്ലിക്കിന്റെ അംബാസഡർ ഡോ. ബസ്സം അൽഖാത്തിബ്, ചെക്ക് റിപ്പബ്ലിക് അംബാസഡർ ഡോ. എലിസ്ക സിഗോവ, റിപ്പബ്ലിക് ഓഫ് കോംഗോ അംബാസഡർ റെയ്മണ്ട് സെർജ് ബെയ്ൽ എന്നിവരില്‍ നിന്ന് പ്രസിഡന്റ് ദ്രൗപതി മുർമു യോഗ്യതാപത്രങ്ങൾ ഏറ്റുവാങ്ങിയതായി രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.