ഗ്രെയ്റ്റർ ഹൂസ്റ്റൺ നായർ സൊസൈറ്റി ഓണാഘോഷം ശ്രദ്ധേയമായി

ഹൂസ്റ്റൺ: മലയാളികളുടെ ഗൃഹാതുരത്വം ഒരിക്കൽ കൂടി വിളിച്ചുണർത്തി ഗ്രേറ്റർ ഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റിയു ടെ ആഭിമുഖ്യത്തിൽ മിസ്സോറി സിറ്റിയി ലെ ഡെസ്റ്റിനി സെന്ററിൽ വച്ച്‌ ഈ വർഷത്തെ ഓണാഘോഷം പ്രൗഢഗംഭീരമായി കൊണ്ടാടി.

2022 സെപ്റ്റംബർ 3 നു ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച ആഘോഷ പരിപാടികൾ ഉച്ചതിരിഞ്ഞു 3 മണി വരെ നീണ്ടുനിന്നു. പ്രസിഡന്റ് ഹരിഹരൻ നായർ ഭദ്രദീപം തെളിച്ചു ഉത്ഘാടനം നിർവഹിച്ചപ്പോൾ വൈസ് പ്രസിഡന്റ് നിഷ നായർ, മറ്റു ബോർഡ് മെമ്പർമാരായ സുനിൽ നായർ, ഇന്ദ്രജിത് നായർ, ശ്രീകല അജിത്, സുനിത ഹരി എന്നിവരും സന്നിഹിതരായിരുന്നു.

നൂറു കണക്കിനാളുകളുടെ സാന്നിധ്യത്തിൽ കൊട്ടും കുരവകളുടെയും ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മഹാബലി തമ്പുരാ നെ വേദിയിലേക്ക് ആനയിച്ച് ഇരുത്തി. തുടർന്ന് മാവേലിയുടെ സാന്നിധ്യത്തി ൽ നടന്ന തിരുവാതിരകളിയും മറ്റു വർണപ്പകിട്ടാർന്ന കലാപരിപാടി കളും പങ്കെടു ത്തവർക്ക് ഒരു പുതിയ അനുഭവമായിരുന്നു.

പ്രശസ്ത നർത്തകി കലാശ്രീ ഡോ.സുനന്ദ നായരുടെ ശിക്ഷണത്തിൽ കുട്ടികളുടെ വിവിധ നൃത്തനൃത്യങ്ങളും , മനോജ് & രശ്മി നായർ ദമ്പതികളുടെ നേതൃത്വത്തിൽ നടന്ന മലയാളത്തനിമയാർന്ന വേഷങ്ങളോടെ അണിനിരന്ന ഫാഷൻ ഷോ യും ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി .

സമുദായ അംഗങ്ങളുടെ കുട്ടികളിൽ പഠന മികവ് പുലർത്തിയവരെ അനുമോദിക്കുകയും അവർക്ക് പ്രത്യേക ഫലകങ്ങൾ സമ്മാനിയ്ക്കുകയും ചെയ്തു. പ്രസ്തുത ആഘോഷപരിപാടികളി ൽ പങ്കെടുത്തവർ തന്നെ തയ്യാറാക്കിയ 18 ൽ പരം രുചിയേറിയ വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുക മാത്രമല്ല അതു മലയാളികളുടെ കൂട്ടായ്മയുടെ മഹത്വം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു .

ഓണാഘോഷപരിപാ ടികളുടെ സമാപനം കുറിച്ചു കൊണ്ട് ജനറൽ സെക്രട്ടറി വിനോദ് നായർ എല്ലാവർക്കും നന്ദി അറിയിക്കുകയും , പരിപാടികളുടെ വിജയം ഓരോ സമുദായ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും തുടർന്നു ള്ള സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

Photos are available in the attached google drive.

https://drive.google.com/drive/folders/1U4hTM2tWzLw4gP5tXRvc9ghXaXQiSjBm?usp=sharing

Print Friendly, PDF & Email

Leave a Comment

More News