TRIPOLI – Libyan armed factions fought in the western outskirts of Tripoli late on Friday and early Saturday as forces aligned with Abdulhamid al-Dbeibah s government further consolidated their control over the capital. Fighting took place in Warshafala, a district west of Tripoli that has been the site of repeated clashes throughout the 11 years of violence and chaos since a NATO-backed uprising ousted veteran leader Muammar Gaddafi. The clashes, along with a major pro-Dbeibah group taking over a military headquarters in southern Tripoli, come a week after Libya s biggest…
Month: September 2022
FBI found more than 11,000 government records at Trump’s Florida home
WASHINGTON – The FBI recovered more than 11,000 government documents and photographs during its Aug. 8 search at former President Donald Trump’s Florida estate, as well as 48 empty folders labeled as “classified,” according to court records that were unsealed on Friday. The unsealing by U.S. District Judge Aileen Cannon in West Palm Beach came one day after she heard oral arguments by Trump’s attorneys and the Justice Department’s top two counterintelligence prosecutors over whether she should appoint a special master to conduct a privilege review of the seized materials…
Hindus push for provenance of Hindu artefacts in all UK museums & art galleries
Hindus are urging all museums and art galleries of the United Kingdom (UK) to undertake thorough provenance research of Hindu artefacts, and if proved stolen, return these to Hindu temples they originally belonged to. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that UK museums and art galleries should make sure that their commitments to ethical standards were fully met and publish a definite timeline for completing the provenance investigations. Zed, who is President of Universal Society of Hinduism, urged all museums and art galleries…
എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനം സെപ്റ്റംബർ 04 ന്
കൂട്ടിലങ്ങാടി: ‘ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന’ തലക്കെട്ടിൽ എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനം സെപ്റ്റംബർ 04 ന് ഞായറാഴ്ച കൂട്ടിലങ്ങാടി കീരംകുണ്ടിൽ നടക്കും. വൈകീട്ട് 05 മണിക്ക് വിദ്യാർഥി റാലിയും 07 മണിക്ക് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യും. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് അൻഫാൽ ജാൻ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ. നിഷാദ് കുന്നക്കാവ് എന്നിവർ സംസാരിക്കും. വിവിധ മൽസരങ്ങളിലെ വിജയികളെ ആദരിക്കും. കലാപരിപാടികളും നടക്കും.
ഇന്ന് നടക്കുന്ന 30-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ അമിത് ഷാ അദ്ധ്യക്ഷനാകും
തിരുവനന്തപുരം: ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ അന്തർസംസ്ഥാന കൗൺസിൽ യോഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ തുടങ്ങി. കോവളത്തെ റാവിസ് ഹോട്ടലിലാണ് യോഗം. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 7.20ന് ബിഎസ്എഫ് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെത്തിയ അമിത് ഷായെ ബിജെപി നേതാക്കൾ സ്വീകരിച്ചു. കോവളം റാവിസ് ഹോട്ടലിലേക്ക് പോയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തിയത്. ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിന് ശേഷം വൈകിട്ട് മൂന്ന് മണിക്ക് കഴക്കൂട്ടത്ത് നടക്കുന്ന പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. തിങ്കളാഴ്‌ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.
ഗ്രേസി ചെറിയാൻ (86) അന്തരിച്ചു
കോട്ടയം: കോട്ടയത്തെ പ്രമുഖ ബിസിനസുകാരനായിരുന്ന പരേതനായ പാറയിൽ പി.സി. ചെറിയാന്റെ ഭാര്യ ഗ്രേസി ചെറിയാൻ (86) അന്തരിച്ചു. മാവേലിക്കര, ചെറുകോൽ, കാവിൽ കുടുംബാംഗമാണ് പരേത. സംസ്ക്കാരം സെപ്റ്റംബർ 6ന്, ചൊവ്വാഴ്ച്ച മാങ്ങാനം സെയിന്റ് പീറ്റേഴ്സ് മാർത്തോമ്മ പള്ളിയിൽ. മക്കൾ; ബെറ്റി (ആഫ്രിക്ക), ബിനു (കോട്ടയം), മധു (ആഫ്രിക്ക), വിനോദ് (കോട്ടയം). മരുമക്കൾ: ജിജി (ആഫ്രിക്ക), ലീന (കോട്ടയം), ഹണി (ആഫ്രിക്ക), സുനു (കോട്ടയം). ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിന്റെ മാതൃ സഹോദരിയാണ് പരേത.
ഫിലഡല്‍ഫിയ ജര്‍മ്മന്‍ടൗണ്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ സെപ്തംബര്‍ 10 ശനിയാഴ്ച്ച
ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് എട്ടു നോമ്പിന്‍റെ സമാപനത്തോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്‍റെ തിരുനാളും 2022 സെപ്റ്റംബര്‍ 10 ശനിയാഴ്ച്ച ആഘോഷിക്കപ്പെടുന്നു. ജര്‍മ്മന്‍ടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) തുടര്‍ച്ചയായി ഇതു പതിനൊന്നാം വര്‍ഷമാണു വേളാങ്കണ്ണി മാതാവിന്‍റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാ പള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കുന്നത്. സെപ്റ്റംബര്‍ 10 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടിം ലയോണ്‍സ്, സീറോമലബാര്‍പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍,…
ഫോമ തെരഞ്ഞെടുപ്പ്: ജേക്കബ് തോമസ് പാനലിന് ഉജ്ജ്വല വിജയം
കാന്‍കൂണ്‍: ആകാംക്ഷ നിറഞ്ഞ ഫോമാ തിരഞ്ഞെടുപ്പില്‍ ഡോ. ജേക്കബ് തോമസ് നേതൃത്വം നല്‍കുന്ന ഫ്രണ്ട്‌സ് ഓഫ് ഫോമാ എല്ലാം സീറ്റുകളും തൂത്തുവാരി ചരിത്ര വിജയം നേടി. അഡ്വൈസറി ബോര്‍ഡ് ചെയര്‍ സ്ഥാനത്തേക്ക് മത്സരിച്ച ഫോമ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ സ്റ്റാന്‍ലി കളത്തിനോട് പരാജയപ്പെട്ടു. സ്റ്റാന്‍ലി കളത്തിലിന് 96 വോട്ടും ശശിധരന്‍ നായര്‍ക്ക് 78 വോട്ടുമാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഓജസ് ജോണ്‍ (ജനറല്‍ സെക്രട്ടറി), ബിജു തോണിക്കടവില്‍ (ട്രഷറര്‍), സണ്ണി വള്ളിക്കളം (വൈസ് പ്രസിഡന്റ്) ഡോ. ജെയ്മോള്‍ ശ്രീധര്‍ (ജോയിന്റ് സെക്രട്ടറി), ജെയിംസ് ജോര്‍ജ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് വിജയക്കൊടി പാറിച്ചത്. വോട്ട് നില ആകെ വോട്ട് 605. പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് 318 (58.7%) ജെയിംസ് ഇല്ലിക്കല്‍ 224 (41.3%) സെക്രട്ടറി ഓജസ് ജോണ്‍ 347…
നേർമയുടെ 2022 ഓണാഘോഷപരിപാടികൾ ഗംഭീരമായി
എഡ്മന്റൻ: എഡ്മന്റൻ മലയാളികൾക്കായി നേർമ മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച നേർമ ഓണം 2022, മനസിനും കണ്ണിനും ഒരുപോലെ വിരുന്നൊരുക്കി. രാവിലെ പത്തിന് ഭദ്രദീപം കൊളുത്തി നേർമ മുൻ പ്രസിഡന്റ് അഡ്വക്കറ്റ് സണ്ണി കോലാടിയിൽ പരിപാടികൾ ഉൽഘാടനം ചെയ്തു. നയന മനോഹരമായ കലാപരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആഗതനായ മാവേലിമന്നൻ സന്നിഹിതരായിരുന്ന മലയാളികളെ അനുഗ്രഹിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്ത മാവേലി മന്നൻ നല്ലൊരു പുതുവത്സരം ആശംസിച്ചു. മലയാളി മങ്കമാരുടെ തിരുവാതിരയും, നേർമ കുടുംബാംഗങ്ങളുടെ നൃത്തനൃത്യങ്ങളും കാതിനു ഇമ്പമേകുന്ന ഗാനങ്ങളും ഓണാഘോഷത്തിന് മാറ്റു കൂട്ടി. എഡ്മൺറ്റണിലെ കലാകാരന്മാർ ഒരുക്കിയ ഫ്യൂഷൻ ഓർക്കസ്ട്ര പല മലയാളികൾക്കും ആദ്യത്തെ അനുഭവമായിരുന്നു. സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഓണസദ്യ കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ചു.. നേർമ സംഘടിപ്പിച്ച ആവേശോജ്ജലമായ ഓൾ കാനഡ വടംവലി’ മത്സരത്തിനു ഒന്നും രണ്ടും സമ്മാനങ്ങൾ യഥാക്രമം ‘മാസ്ക്…
പാം ഇന്റർനാഷണലിനെ ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ അവാർഡിന് തിരഞ്ഞെടുത്തു
കാൽഗറി : പന്തളം പോളിടെക്‌നിക് പൂർവ്വവിദ്യാർത്ഥി സംഘടനയായ പാം ഇന്റര്നാഷനലിനു (PALM International) കഴിഞ്ഞ പതിനഞ്ചു വർഷമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തികൾക്ക് അംഗീകാരമായി ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ അവാർഡിന് തിരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പത്തനാപുരം ഗാന്ധിഭവൻ നൽകുന്ന ഈ അവാർഡ് സെപ്റ്റംബർ 5 , തിങ്കളാഴ്ച്ച, രാവിലെ 11.30 നു പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന സമ്മേളനത്തിൽ .മുൻ ഡി. ജി. പി യും , പണ്ഡിതനും , മലയാളികളുടെ പ്രിയങ്കരനുമായ ഡോ : അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ് പാം ഇന്റർനാഷണലിന്റെ ഭാരവാഹികൾക്ക് സമർപ്പിക്കുന്നു. തദ് അവസരത്തിലേക്കു പാം ഇന്റര്നാഷനലിൻറെ എല്ലാ പ്രവർത്തകരെയും , അഭ്യുദയകാംക്ഷികളേയും പാം ന്റെ പ്രസിഡന്റ് ഉണ്ണികൃഷ്ണ പിള്ള സാദരം ക്ഷണിക്കുന്നു .
