ഇന്ന് നടക്കുന്ന 30-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ അമിത് ഷാ അദ്ധ്യക്ഷനാകും

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ അന്തർസംസ്ഥാന കൗൺസിൽ യോഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ തുടങ്ങി. കോവളത്തെ റാവിസ് ഹോട്ടലിലാണ് യോഗം. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി 7.20ന് ബിഎസ്എഫ് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലെത്തിയ അമിത് ഷായെ ബിജെപി നേതാക്കൾ സ്വീകരിച്ചു. കോവളം റാവിസ് ഹോട്ടലിലേക്ക് പോയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ പൂ​ച്ചെ​ണ്ട്​ ന​ൽ​കി സ്വീ​ക​രി​ച്ചു.

ര​ണ്ട്​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നായാണ് അമിത് ഷാ കേരളത്തിലെത്തിയത്. ഇന്‍റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിന് ശേഷം വൈകിട്ട് മൂന്ന് മണിക്ക് കഴക്കൂട്ടത്ത് നടക്കുന്ന പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. തിങ്കളാഴ്‌ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ല.

Print Friendly, PDF & Email

Leave a Comment

More News