എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനം സെപ്റ്റംബർ 04 ന്

കൂട്ടിലങ്ങാടി: ‘ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന’ തലക്കെട്ടിൽ എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനം സെപ്റ്റംബർ 04 ന് ഞായറാഴ്ച കൂട്ടിലങ്ങാടി കീരംകുണ്ടിൽ നടക്കും.

വൈകീട്ട് 05 മണിക്ക് വിദ്യാർഥി റാലിയും 07 മണിക്ക് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യും. എസ്‌.ഐ.ഒ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, എസ്‌.ഐ.ഒ ജില്ല പ്രസിഡന്റ് അൻഫാൽ ജാൻ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ. നിഷാദ് കുന്നക്കാവ് എന്നിവർ സംസാരിക്കും. വിവിധ മൽസരങ്ങളിലെ വിജയികളെ ആദരിക്കും. കലാപരിപാടികളും നടക്കും.

Print Friendly, PDF & Email

Leave a Comment

More News