ഹൂസ്റ്റൺ: മികച്ച സ്മാഷുകൾ കൊണ്ട് ഹൂസ്റ്റണിലെ വോളിബാൾ പ്രേമികളെ ആവേശഭരിതരാക്കുവാൻ പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ വോളിബാൾ ടൂർണമെന്റിനു ശനിയാഴ്ച ഹൂസ്റ്റൺ നഗരം വേദിയാകുന്നു. സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആൽവിൻ സിറ്റിയിലുള്ള അപ്സൈഡ് സ്‌പോർട്സ് പ്ലെക്സ് (Upside Sportsplex) എന്ന 6 ഇൻഡോർ വോളീബോൾ കോർട്ടുകളുള്ള സ്‌റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ചലഞ്ചേർസിന്റെ പ്രസിഡൻ്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു. അമേരിക്കയിലെ പന്ത്രണ്ടോളം മികച്ച ടീമുകൾ ലൂക്കാച്ചൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വോളീബോൾ കളിക്കാർക്കും കാണികൾക്കും ഏറ്റവും ഭംഗിയായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ടൂർണമെന്റ് വൻ വിജയമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ആദിയോടന്തം ആവേശം നിറഞ്ഞു നിൽക്കുന്ന…
Month: September 2022
മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ പ്ലാറ്റിനം ജൂബിലി സമാപനം ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: അമേരിക്കയിലെ ക്നാനായ റീജിയണില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങള്‍ ഹൂസ്റ്റണില്‍ വച്ച് നത്തപ്പെടുന്നു. ഒക്ടോബര്‍ 15, 16 തീയതികളില്‍ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റണ്‍ ഫൊറോനയുമാണ് പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍ 15 ശനിയാഴ്ച്ച രാവിലെ പതാക ഉയര്‍ത്തി കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനം എന്നിവ നടക്കും. ഉച്ച കഴിഞു നടക്കുന്ന വര്‍ണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയില്‍ ക്നാനായ റീജിയണിലെ ന്യൂയോര്‍ക്ക്, റ്റാമ്പാ, ചിക്കാഗോ, സാന്‍ ഹുസേ, ഹൂസ്റ്റണ്‍ ഫൊറോനകളില്‍ നിന്നുള്ള മിഷന്‍ ലീഗ് അംഗങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് എഴുപത്തഞ്ചു കുട്ടികള്‍ പങ്കെടുക്കുന്ന മാര്‍ഗം കളി, നടവിളി, വിവിധ കലാ പരിപാടികള്‍ എന്നിവ അരങ്ങേറും. ഒക്ടോബര്‍ 15 വൈകുന്നേരം…
ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡല്‍ഫിയായില്‍: ബിഷപ് ജോണ്‍ മക്കിന്‍ടയര്‍ മുഖ്യാതിഥി
ഫിലഡല്‍ഫിയ: വിശാല ഫിലാഡല്‍ഫിയാ റീജിയണില്‍ തേജസുറ്റ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് വിശിഷ്യാ മലയാളികത്തോലിക്കര്‍ക്ക് മാതൃകയായി പരിലസിക്കുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) വളര്‍ച്ചയുടെ ചരിത്രനാളുകളിലൂടെ റൂബി ജൂബിലിയും പിന്നിട്ട് സേവനത്തിന്റെ 44 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിശാല ഫിലാഡല്‍ഫിയ റീജിയണിലെ കേരളീയ പാരമ്പര്യത്തിലൂള്ള കത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയാണു ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍. സെപ്റ്റംബര്‍ 17 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഫിലാഡല്‍ഫിയാ അതിരൂപതയുടെ സഹായമെത്രാന്‍ അഭിവന്ദ്യ ജോണ്‍ മക്കിന്‍ടയര്‍ ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. അന്നേദിവസം നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാര്‍മ്മികത്വത്തിലും കൃതഞ്ജതാബലിയര്‍പ്പണം നടക്കും. വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം, കൃതഞ്ജതാബലിയര്‍പ്പണം, ദമ്പതിമാരെ ആദരിക്കല്‍, പൊതുസമ്മേളനം, വിശേഷാല്‍ അനുമോദനങ്ങള്‍, വിവിധ കലാപരിപാടികള്‍,…
തായ്‌വാൻ സൈന്യം ദ്വീപ് ഔട്ട്‌പോസ്റ്റിനു മുകളിലൂടെ പറന്ന ഡ്രോൺ വെടിവച്ചു വീഴ്ത്തി
തായ്‌പേയ്: ബീജിംഗുമായുള്ള സംഘർഷങ്ങൾക്കിടയിൽ വ്യാഴാഴ്ച ചൈനീസ് തീരത്തിന് തൊട്ടുപുറത്ത് തങ്ങളുടെ ദ്വീപ് ഔട്ട്‌പോസ്റ്റുകളിലൊന്നിന് മുകളിലൂടെ പറന്ന ഡ്രോൺ വെടിവച്ചിട്ടതായി തായ്‌വാൻ സൈന്യം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഷിയു ദ്വീപിന് മുകളിലൂടെ ഡ്രോൺ നിയന്ത്രിത വ്യോമമേഖലയിൽ പ്രവേശിച്ചതായി കിൻമെൻ ഡിഫൻസ് കമാൻഡ് അറിയിച്ചു. മുന്നറിയിപ്പ് ഷോട്ടുകള്‍ പ്രയോഗിച്ചെങ്കിലും ഡ്രോൺ അതിന്റെ സ്ഥാനം നിലനിർത്തിയതുകൊണ്ട് വെടിവച്ചു വീഴ്ത്തിയതായി പ്രസ്താവനയിൽ പറഞ്ഞു. ഡ്രോണിനെ “സിവിലിയൻ ഉപയോഗത്തിന്” എന്ന് വിശേഷിപ്പിച്ചെങ്കിലും അത് കണ്ടെടുത്തിട്ടുണ്ടോ എന്നോ അതിനെ താഴെയിറക്കാൻ എന്ത് ആയുധമാണ് ഉപയോഗിച്ചതെന്നോ പറഞ്ഞില്ല. ചൈനീസ് തുറമുഖ നഗരമായ സിയാമെൻ തീരത്ത് തങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്ന മൂന്ന് ദ്വീപുകളിൽ ഡ്രോണുകൾ ചുറ്റിക്കറങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയതായി തായ്‌വാൻ കഴിഞ്ഞ ദിവസം പറഞ്ഞു. തായ്‌വാൻ സ്വന്തം പ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്നു. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്നും പറയുന്നു. 1949-ലെ ആഭ്യന്തരയുദ്ധത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും പിരിഞ്ഞത്. ഔദ്യോഗിക ബന്ധങ്ങൾ ഒന്നുമില്ല, 2016-ൽ…
കിഴക്കിന്റെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായ്ക്ക് വൻ സ്വീകരണമൊരുങ്ങുന്നു
ന്യൂയോർക്ക്: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിന് അമേരിക്കയിലെത്തുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ വരവേൽക്കാനൊരുങ്ങി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം. പരിശുദ്ധ ബാവാ തിരുമേനിക്ക് ഈ ഭദ്രാസനവുമായി സുദീർഘമായ ബന്ധങ്ങളുണ്ടെന്നതും സ്വീകരണത്തെ സ്വീകാര്യമാക്കുന്നു. പത്തു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന പരിശുദ്ധ ബാവായ്ക്ക് തിരക്കിട്ട കാര്യ പരിപാടികളാണുള്ളത്. സഭയിലെ ആദ്ധ്യാത്മിക സംഘടനാ പ്രവർത്തകരുമായുള്ള മീറ്റിംഗ്, എക്യൂമെനിക്കൽ സഭാ നേതാക്കന്മാരുമായി കൂടിക്കാഴ്ച, ഭദ്രാസന വൈദികരുടെ ദ്വിദിന കോൺഫറൻസ്, ബ്രോങ്ക്സ് സെന്റ് മേരീസ് ദേവാലയ സുവർണ ജൂബിലി, യോങ്കേഴ്സ് സെന്റ് തോമസ് ദേവാലയ സുവർണ ജൂബിലി, ഫിലഡൽഫിയ സെൻറ് മേരീസ് പള്ളി കൂദാശ തുടങ്ങിയ പരിപാടികൾ ബാവായുടെ സന്ദർശനത്തിന്റെ ഭാഗമാണ്. ഭദ്രാസന നേതൃത്വത്തിൽ ആരംഭിക്കുന്ന പല സംരംഭങ്ങളും പരിശുദ്ധ ബാവ തന്റെ സന്ദർശനത്തിനിടയിൽ…
മുസ്ലീം വിരുദ്ധ പരാമർശങ്ങളുടെ പേരിൽ 13 ബി.ജെ.പി നേതാക്കള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് കനേഡിയന്‍ മുസ്ലിം സംഘടന
ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നിരവധി പ്രമുഖ നേതാക്കളുടെ ഇസ്‌ലാമോഫോബിക് അഭിപ്രായങ്ങളെ അപലപിക്കുകയും അവരെ കാനഡയിൽ കാലുകുത്തുന്നത് നിരോധിക്കണമെന്നും നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്‌ലിംസ് (എൻസിസിഎം) വെള്ളിയാഴ്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാനഡയിലെ മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടന ഈ വർഷം കശ്മീരിൽ നടക്കാനിരിക്കുന്ന 2022 ജി-20 സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് രാജ്യം വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. “ഇന്ത്യ കടുത്ത മനുഷ്യാവകാശ ദ്രോഹങ്ങൾ ചെയ്യുന്ന അതേ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ ജി-20 ആതിഥേയത്വം വഹിക്കുന്നത്, വംശഹത്യ സാഹചര്യങ്ങൾ ഇപ്പോഴും തുടരുന്നു,” NCCM പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പേരിൽ 13 ഉന്നത ബിജെപി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കാനഡ പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്നാണ് എൻസിസിഎം ആവശ്യപ്പെട്ടിരിക്കുന്നത്. “ഇന്ത്യയിൽ വംശീയ ഉന്മൂലനത്തിനും വർഗീയ കലാപത്തിനും ആഹ്വാനം ചെയ്യുന്ന ബിജെപി നേതാക്കൾ കാനഡയിൽ പ്രവേശിക്കുന്നത് നിരോധിക്കണമെന്ന് ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി…
2020 ൽ ഇന്ത്യയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ കാരണം 3.8 ദശലക്ഷം ആളുകൾ ആഭ്യന്തരമായി പലായനം ചെയ്തു
ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും വരൾച്ച മുതൽ വെള്ളപ്പൊക്കം വരെയുള്ള കടുത്ത കാലാവസ്ഥയെ അഭിമുഖീകരിക്കുന്നതിനാൽ, 2020 ൽ 3.8 ദശലക്ഷത്തിലധികം ആളുകൾ ആഭ്യന്തരമായി പലായനം ചെയ്യപ്പെട്ടതായി യുഎൻ ജനറൽ അസംബ്ലിയുടെ പ്രത്യേക റിപ്പോർട്ടിൽ പരാമർശിക്കുന്നു. കൂടുതലും കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ കാരണമാണ്. ഇന്ത്യ, ചൈന (5 ദശലക്ഷത്തിലധികം), യുണൈറ്റഡ് സ്റ്റേറ്റ്സ് (1.7 ദശലക്ഷത്തിലധികം) എന്നിങ്ങനെയാണ് കണക്കുകളില്‍ കാണിക്കുന്നത്. ഈ മാസം ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലി സമ്മേളനത്തിന് മുന്നോടിയായി, മനുഷ്യാവകാശങ്ങളെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ഇയാൻ ഫ്രൈയുടെ റിപ്പോർട്ട് പ്രകാരം, കാലാവസ്ഥയുടെ അനന്തരഫലമായി ലോകമെമ്പാടും ജനങ്ങളുടെ അവകാശങ്ങൾ പ്രതികൂലമായി ബാധിക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യുന്നു എന്ന് പറയുന്നു. വാർഷിക ജനറൽ അസംബ്ലി സെഷനിൽ പങ്കെടുക്കാനും അഭിസംബോധന ചെയ്യാനും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ന്യൂയോർക്കിലേക്ക് പോകും. കാലാവസ്ഥാ വ്യതിയാനമാണ് ഈ വർഷത്തെ ഇന്ത്യയുടെ ഇടപെടലിന്റെ…
ഇന്ന് ‘ലോക നാളികേര ദിനം’
ഇന്ന് (സെപ്തംബർ 2 ന്) ലോക നാളികേര ദിനമായി ആചരിക്കുന്നു. തേങ്ങയുടെ മൂല്യത്തെയും ഗുണങ്ങളെയും കുറിച്ചുള്ള അറിവ് ഊന്നിപ്പറയുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ലോകമെമ്പാടും ഏറ്റവുമധികം ഉപയോഗിക്കുന്ന പഴങ്ങളുടെ പട്ടികയിലും ഇത് സ്ഥാനം പിടിക്കുന്നു. കൂടാതെ, തേങ്ങയുടെ വിവിധോദ്ദേശ്യ സ്വഭാവം അതിനെ വ്യത്യസ്തമാക്കുന്നു. തെങ്ങ് (അതിന്റെ വിവിധ ഭാഗങ്ങൾ) പ്രകൃതിയുടെ ഏറ്റവും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ ഒന്നാണ്, ഭക്ഷണവും പാനീയവും മുതൽ സൗന്ദര്യവർദ്ധക തയ്യാറെടുപ്പുകളും അലങ്കാരങ്ങളും വരെ. ഡ്രൂപ്പ് കുടുംബത്തിലെ അംഗമായ തെങ്ങ്, ഉഷ്ണമേഖലാ രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. ഏഷ്യൻ-പസഫിക് മേഖലയിലാണ് തെങ്ങ് കൂടുതൽ പ്രചാരത്തിലുള്ളത്. ഈ ദിനം ആഘോഷിക്കുന്നതിന്റെ ഉദ്ദേശ്യം തെങ്ങ് കൃഷിയും ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്നതാണ്. മംഗള കർമ്മങ്ങളിലും തേങ്ങ ഉപയോഗിക്കാറുണ്ട്. ഇതോടൊപ്പം, മറ്റ് പലതിലും ഇത് ഉപയോഗിക്കുന്നു. ലോക നാളികേര ദിനത്തിന്റെ ചരിത്രം: 2009-ലാണ് ആദ്യമായി ലോക നാളികേര ദിനം ആചരിച്ചത്. ഏഷ്യൻ,…
പ്രതിസന്ധിയിലായ ശ്രീലങ്കയെ സഹായിക്കാൻ 2.9 ബില്യൺ ഡോളർ നൽകാൻ ഐഎംഎഫ് ഒരുങ്ങുന്നു
കൊളംബോ: ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ശ്രീലങ്കയെ സഹായിക്കുന്നതിന് നാല് വർഷത്തിനുള്ളിൽ 2.9 ബില്യൺ ഡോളർ നൽകുന്നതിനുള്ള പ്രാഥമിക കരാറിൽ എത്തിയതായി അന്താരാഷ്ട്ര നാണയ നിധി അറിയിച്ചു. സാമ്പത്തികവും സ്ഥൂലസാമ്പത്തികവുമായ സ്ഥിരതയും കടത്തിന്റെ സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും രാജ്യത്തിന്റെ വളർച്ചാ സാധ്യതകൾ പ്രാപ്തമാക്കുന്നതിനും ഈ ക്രമീകരണം സഹായിക്കുമെന്ന് ശ്രീലങ്ക സന്ദർശിക്കുന്ന ഐഎംഎഫ് സംഘം പ്രസ്താവനയിൽ പറഞ്ഞു. ഐഎംഎഫ് മാനേജ്‌മെന്റിന്റെയും എക്‌സിക്യൂട്ടീവ് ബോർഡിന്റെയും അംഗീകാരം കൂടാതെ ചൈന, ഇന്ത്യ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന ശ്രീലങ്കയുടെ കടക്കാരിൽ നിന്ന് കടം സുസ്ഥിരത പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാക്കേജ്. “ശ്രീലങ്കയുടെ കടം നിലവിൽ താങ്ങാനാകാത്തതിനാൽ, റിസോഴ്‌സുകൾ നൽകുന്നതിന് മുമ്പ് കടം കൊടുക്കുന്നയാൾ രാജ്യവും കടക്കാരും തമ്മിലുള്ള ഇടപഴകൽ കാണേണ്ടതുണ്ട്. ഈ ഉറപ്പുകൾ നൽകാൻ കടക്കാർ തയ്യാറായില്ലെങ്കിൽ, അത് ശ്രീലങ്കയിലെ പ്രതിസന്ധിയെ ആഴത്തിലാക്കുകയും തിരിച്ചടവ് ശേഷിയെ ദുർബലപ്പെടുത്തുകയും ചെയ്യും,” കൊളംബോയിൽ…
മലർക്കൂടയുടെ ഏങ്ങൽ (കവിത): സതീഷ് കളത്തിൽ
കാലം ‘കണ്ണാരംപൊത്തി’ കളിക്കവേ കളംമാറി പോകുന്നു ജീവിതങ്ങൾ. ആവണി കാറ്റിൻറെ ചീറലിൽ ആവണി പക്ഷിയും നിശബ്ദമാകുന്നു. രാക്കൊതിച്ചി തുമ്പികളെ കാണാതെ രാവും തിങ്കളിൽ മിഴി നട്ടിരിക്കുന്നു. തേഞ്ഞുത്തീരാറായൊരു പെരുമ്പറ തേട്ടിയതുപോലൊരു നാദമുയർത്തുന്നു. മച്ചിൻപുറത്തെ മാറാലക്കെട്ടിലൊരു മലർക്കൂടയുടെ ഏങ്ങലുയരുന്നു. തമ്പാനിഷ്ട സൂനങ്ങളാം മുക്കുത്തിയും തുമ്പയും കാശിത്തുമ്പയും; പിന്നെ, തുളസി, ചെമ്പരത്തി, കുടമുല്ല, റോസ, തെച്ചി, പിച്ചകം, മുല്ല, മന്ദാരം, അരളി, തോനെ പൂക്കും കനകാംബരം, മണിപ്പൂ തഴച്ചുനിൽക്കും പവിഴമല്ലി, രാജമല്ലി, തടിയൻ ഗന്ധരാജൻ, വേണുപത്രി, തുടുത്ത ജണ്ടുമല്ലി, ജമന്തി, വാടാർമല്ലി, തൂവെള്ള നന്ത്യാർവട്ടം, ശംഖുപുഷ്പം, തൂങ്ങിയാടും കോഴിവാലൻ, മഷിപ്പൂ, തൊട്ടാർവാടി, കൊങ്ങിണി, കണ്ണാന്തളി, താമര, ആമ്പൽ, നെല്ലിപ്പൂ, കായാമ്പൂ, തീമുള്ള്, കാക്കപ്പൂയിത്യാദികളുമിറുത്തു മാബലി മന്നനു കൃഷ്ണകിരീടം തേടുന്ന മലരുകളുടെ ശിഞ്ജിതം കേൾക്കാതെ ഒയ്യാരമിട്ട്; പുന്നാരം കേട്ട്; പയ്യാരമില്ലാതെ ഓലപ്പന്തുക്കളിയും ഓലപ്പീപ്പി വിളിയും ഓണംതുള്ളലും പാവക്കൂത്തും കഴിഞ്ഞു ‘ഓണം’ ആലസ്യം…
