യുഎഇ ദേശീയ ദിനം: രാജ്യത്തിന്റെ ജൈത്രയാത്രയെ സ്മരിച്ച് എമിറേറ്റ് ഭരണാധികാരികൾ പ്രചോദനാത്മക സന്ദേശങ്ങൾ പങ്കിട്ടു

ദുബൈ: യുഎഇ ദേശീയ ദിനത്തിന്റെ ആവേശം എമിറേറ്റ്സിനെ വലയം ചെയ്തപ്പോൾ, വ്യാഴാഴ്ച രാജ്യത്തെ ഭരണാധികാരികൾ പ്രചോദനാത്മക സന്ദേശങ്ങൾ പങ്കിട്ടു. യുഎഇ പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്ന് പ്രതിജ്ഞയെടുത്തു. അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യം കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. മാനുഷിക മൂല്യങ്ങൾ, മത ധാർമ്മികത, സാംസ്കാരിക പൈതൃകം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ആവേശവും മഹത്തായ അഭിലാഷവുമുള്ള ഒരു രാഷ്ട്രത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് ദേശീയ ദിനമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. 51-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ സായുധ സേനയുടെ മാസികയായ…

സ്‌പെയിനിനെതിരായ തകർപ്പൻ വിജയത്തിന് ശേഷം ജപ്പാൻ ലോക കപ്പ് നോക്കൗട്ടിലേക്ക്

ഏഷ്യൻ ഭൂഖണ്ഡത്തിന്റെയാകെ പ്രാർത്ഥനയോടെ കളത്തിലിറങ്ങിയ ജപ്പാൻ നിരാശപ്പെടുത്തിയില്ല. ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ ആരാധകവൃന്ദത്തിനു മുന്നിൽ സ്പാനിഷ് അർമാഡയെ തകർത്ത് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്‌പെയിനിനെതിരെ ഏഷ്യൻ ടീമിന്റെ രാജകീയ വിജയം. ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമിന്റെ രണ്ടാം അട്ടിമറിയായിരുന്നു ഇന്നത്തേത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമ്മനിയെ വീഴ്ത്തിയ അതേ പ്രകടനമാണ് ഇന്ന് അവർ പുറത്തെടുത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഒരു ഗോളിന് പിന്നിൽ നിന്ന ജപ്പാൻ രണ്ട് ഗോള്‍ തിരിച്ചടിച്ച് മുന്നേറി. 11-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയിലൂടെ ലീഡ് നേടിയ സ്പാനിഷ് താരങ്ങൾക്ക് 48-ാം മിനിറ്റിൽ റിത്‌സു ഡോവാനും 52-ാം മിനിറ്റിൽ ആവോ ടനാകയും മറുപടി നൽകി. ജപ്പാന് വേണ്ടിയുള്ള നിർണായക മത്സരത്തിൽ തുടക്കത്തിൽ തന്നെ സ്പാനിഷ് ആധിപത്യം കണ്ടു. കിക്കോഫ് മുതൽ ആക്രമിച്ച് കളിച്ച സ്പാനിഷ് ടീം…

51-ാമത് യുഎഇ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഗംഭീര പരിപാടികളോടെ തുടക്കം

അബുദാബി: വർണാഭമായ പരിപാടികളോടെ യുഎ‌ഇയുടെ 51-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. ഐക്യത്തിന്റെ സന്ദേശം നൽകുന്ന ദേശഭക്തി ഗാനങ്ങളും പരമ്പരാഗത കലാരൂപങ്ങളും അഭിമാന നിമിഷങ്ങൾ സമ്മാനിക്കുന്ന വേളയില്‍ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളും ആവേശത്തോടെ സ്വദേശികൾക്കൊപ്പം ചേരുന്നു. വിവിധ എമിറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങൾ ദേശീയ ദിനം ആഘോഷിച്ചു. കൂടാതെ, ഘോഷയാത്രകൾ, കരിമരുന്ന് പ്രയോഗങ്ങൾ, സംഗീതം, നൃത്ത പരിപാടികൾ എന്നിവ അരങ്ങേറി. ഇന്നു മുതൽ അവധിയായതിനാൽ ഇന്നലെ ഇന്ത്യൻ സ്കൂളുകളിൽ ആഘോഷങ്ങൾ നടന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തിലും പരിപാടികൾ നടക്കുന്നുണ്ട്. ദേശീയ ദിനം ആഘോഷിക്കുന്ന രാജ്യം അറബ് മേഖലയിൽ നേട്ടങ്ങളുടെ കൊടുമുടിയിലാണ്. രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര, ജീവകാരുണ്യ മേഖലകളിൽ ലോകത്തിന് മാതൃകയാകാൻ യുഎ‌ഇയ്ക്ക് കഴിഞ്ഞു. ബഹിരാകാശത്തും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളിലും പ്രതിരോധ മേഖലയിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ശക്തമായ ബന്ധമാണ് നിലനിൽക്കുന്നത്. വികസനത്തിന്റെ പുതിയ യുഗത്തിലാണ് യുഎഇ മുന്നേറുന്നതെന്ന് അന്താരാഷ്ട്ര…

സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമിതി രൂപീകരിക്കും: ശിവരാജ് സിംഗ് ചൗഹാന്‍

ബർവാനി : മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് ബിജെപി സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ ബിജെപി ഭരിക്കുന്ന മറ്റ് ചില സംസ്ഥാനങ്ങളും കഴിഞ്ഞ മാസങ്ങളിൽ സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. “ഇന്ത്യയിൽ പൊതു (യൂണിഫോം) സിവിൽ കോഡ് നടപ്പാക്കാനുള്ള സമയമായി,” മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇവിടെ ഒരു ചടങ്ങിൽ പറഞ്ഞു. “ഒരു പുരുഷൻ ഒന്നിലധികം തവണ വിവാഹം കഴിക്കുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് ഒരു രാജ്യത്ത് രണ്ട് സെറ്റ് (വ്യക്തിഗത) നിയമങ്ങൾ ഉള്ളത്? അതുകൊണ്ടാണ് ഞാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ പോകുന്നത്,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്ന പഞ്ചായത്ത് (പട്ടിക മേഖലകളിലേക്ക് വ്യാപിപ്പിക്കൽ) നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചില “കുപ്രസിദ്ധരായ പുരുഷന്മാർ” അവരുടെ സ്വത്ത് തട്ടിയെടുക്കാൻ ആദിവാസി സ്ത്രീകളെ…

നാഗാലാൻഡിലെ വേഴാമ്പല്‍ ആഘോഷങ്ങള്‍ വൈസ് പ്രസിഡന്റ് ജഗ്‌ദീപ് ധൻഖർ ഉദ്ഘാടനം ചെയ്തു

കൊഹിമ : നാഗാലാൻഡിലെ 10 ദിവസം നീണ്ടുനിൽക്കുന്ന വേഴാമ്പല്‍ ആഘോഷങ്ങള്‍ക്ക് വ്യാഴാഴ്ച വൈകുന്നേരം വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറിന്റെ നാഗ പരമ്പരാഗത ചേങ്ങല (മണി) അടിച്ചതോടെ വർണാഭമായ തുടക്കമായി. നാഗാലാൻഡ് സർക്കാരിന്റെ വാർഷിക ടൂറിസം പ്രൊമോഷണൽ ഇവന്റിന്റെ ഈ വർഷത്തെ പതിപ്പ് സംസ്ഥാന തലസ്ഥാനമായ കൊഹിമയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള കിസാമയിലെ മനോഹരമായ നാഗാ ഹെറിറ്റേജ് ഗ്രാമത്തിലാണ് നടക്കുന്നത്. നാഗാലാൻഡിലെ എല്ലാ ഗോത്രങ്ങളും അവരുടെ നാടോടിക്കഥകളിൽ കാണപ്പെടുന്ന വേഴാമ്പൽ പക്ഷിയുടെ പേരിലുള്ള ഉത്സവത്തിൽ പങ്കെടുക്കുന്നു. ഉത്സവ വേളയിൽ ആളുകൾക്ക് നാഗ ഭക്ഷണവും പാട്ടുകളും നൃത്തങ്ങളും ആചാരങ്ങളും ആസ്വദിക്കാം. നാഗാ സാംസ്കാരിക സംഘങ്ങളുടെ ഊർജം തനിക്ക് ആവേശം പകരുന്നതായി ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ അഭിസംബോധന ചെയ്തുകൊണ്ട് ധൻഖർ പറഞ്ഞു. “ഇത് എന്റെ ജീവിതത്തിലെ ഒരു മഹത്തായ ദിവസമാണ്, ഞാനിത് ഒരിക്കലും മറക്കില്ല,” അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വർഷത്തെ…

കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പാ ജലമേള ഡിസംബര്‍ 4ന്‌; ലഹരി വിരുദ്ധ വിളംബര ജാഥയ്ക്ക് എടത്വയിൽ സ്വീകരണം നല്‍കി

എടത്വ: കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പാ ജലമേള ഡിസംബര്‍ 4ന്‌ നിരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അതിന് മുന്നോടിയായി ഇന്നലെ ലഹരി വിരുദ്ധ വിളംബര ജാഥയ്ക്ക് എടത്വ ജംഗ്ഷനിൽ സ്വീകരണം നല്‍കി. മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയിൽ നിന്നും ജാഥ ക്യാപ്റ്റന്മാരായ കെ.ആർ. ഗോപകുമാർ, പി.സി ചെറിയാൻ എടത്തിൽ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി. തിരുവല്ല ടൗണിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് എടത്വ ജംഗ്ഷനിൽ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജിൻ്റെ നേതൃത്വത്തിൽ സ്വീകരണം നല്‍കി. സൗഹ്യദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ജലമേള ചെയർമാൻ എ.വി. കുര്യൻ ആറ്റുമാലിൽ, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഒ.വി. ആൻ്റണി, റജി വർഗ്ഗീസ് മാലിപ്പുറം, അഡ്വ. ബിജു സി ആൻ്റണി,…

അമൃതശ്രീ സഹായവിതരണത്തിന് തുടക്കമായി; പാവപ്പെട്ടവരിലേക്ക് സാന്ത്വന സ്പർശമെത്തിക്കാൻ അമൃതശ്രീയിലൂടെ സാധിക്കുന്നു; എ.എം ആരിഫ്

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ പദ്ധതി അംഗങ്ങൾക്ക് നൽകുന്ന സഹായ വിതരണത്തിന്റെ ജില്ലയിലെ ഒന്നാംഘട്ട വിതരണോദ്ഘാടനവും അമൃതശ്രീ സംഗമവും അമൃത സർവകലാശാലാ മൈതാനത്ത് നടന്നു. എ.എം. ആരിഫ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദു:ഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവർക്കുള്ള മാതാ അമൃതാനന്ദമയി ദേവിയുടെ സാന്ത്വന സ്പർശമാണ് അമൃതശ്രീ പദ്ധതിയെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു. മറ്റു സ്വാശ്രയസംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരോരുത്തരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും അവർക്ക് ജീവിത്തിൽ വഴികാട്ടിയാകാനും മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ പദ്ധതിയിലൂടെ കഴിയുന്നുണ്ട്. സ്ത്രീകളുടെ ചെറിയ കൂട്ടായ്മകളിലൂടെ ആരംഭിക്കുന്ന സംരംഭങ്ങൾ വളർന്നു വലുതാകുന്നതോടെ കൂടുതൽ സ്ത്രീകളിലേക്ക് സഹായങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാന്ത്വനം തേടി തന്റെ അടുത്തെത്തുന്നവർക്ക് സ്‌നേഹത്തോടൊപ്പം അവർക്ക് ജീവിക്കാനുള്ള മാർഗം കൂടി നൽകുന്ന മാതാ അമൃതാനന്ദമയി ദേവിയുടെയും മഠത്തിന്റെയും ഇത്തരം പദ്ധതികൾ ലോകത്തിനാകെ മാതൃകയാണെന്ന് സി.ആർ മഹേഷ്…

ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് മർദ്ദനം; വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണര്‍ അയച്ച കത്ത് പുറത്തായി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനം ദുരുപയോഗവും ചെയ്യുകയും ബിജെപി നേതാക്കളോട് സർക്കാർ കാണിക്കുന്ന അടിച്ചമർത്തൽ നയവും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി. വിഷയത്തില്‍ ഇടപെട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണര്‍ കത്തെഴുതി. ബിജെപി നേതാക്കൾ നൽകിയ നിവേദനത്തെ ആസ്പദമാക്കിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിൽ 2021 ജൂൺ 10ന് അയച്ച കത്താണ് പുറത്തായത്. മഞ്ചേശ്വരത്ത് അപര സ്ഥാനാർഥി കെ സുന്ദരനെ തട്ടിക്കൊണ്ടു പോയ കേസും കൊടകര കുഴല്‍ പണ കേസും ഉൾപ്പെടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിലെ പൊലീസ് നടപടിയാണ് ബിജെപി നേതാക്കളെ രാജ്ഭവനിലെത്തിച്ചത്. ജൂൺ ഒമ്പതിന് ഗവർണറെ കണ്ട ബിജെപി നേതാക്കള്‍ നിവേദനവും നൽകി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍,…

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വൈകിട്ട് അഞ്ച് മണി വരെ 59.2 ശതമാനം പോളിംഗ്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 89 നിയമസഭാ സീറ്റുകളിലായി വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ ശരാശരി 59.24 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. രാവിലെ എട്ടിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിച്ച വോട്ടെടുപ്പ്, വൈകിട്ട് അഞ്ചിന് മുമ്പ് വോട്ടർമാർ എത്തി ക്യൂ നിൽക്കുന്ന പോളിങ് സ്റ്റേഷനുകളിൽ നടപടികൾ തുടരുന്നതിനാൽ അന്തിമ പോളിംഗ് ശതമാനം കൂടുതലായിരിക്കും. 788 സ്ഥാനാർത്ഥികളുടെ വിധിയാണ് ആദ്യഘട്ടത്തിൽ തീരുമാനിക്കുക. ചില സംഭവങ്ങൾ ഒഴികെ, ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ദക്ഷിണ ഗുജറാത്തിലെയും സൗരാഷ്ട്ര-കച്ച് മേഖലകളിലെയും 89 സീറ്റുകളിലും പോളിംഗ് ഏറെക്കുറെ സമാധാനപരമായിരുന്നു. ചില പോളിംഗ് സ്‌റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാത്തതിനാലും തപാൽ ബാലറ്റുകളും ഇതിൽ ഉൾപ്പെടാത്തതിനാലും വോട്ടർമാരുടെ എണ്ണം താൽകാലികമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും കൺട്രോൾ യൂണിറ്റുകളുടെയും വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയലിന്റെയും (വിവിപിഎടി)…

ലൗ ജിഹാദിനും നിയമവിരുദ്ധമായ മതപരിവർത്തനത്തിനുമെതിരെ വിഎച്ച്‌പി രാജ്യവ്യാപക പ്രചാരണം തുടങ്ങി

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള നിയമവിരുദ്ധമായ മതപരിവർത്തനത്തിനും ലവ് ജിഹാദിനുമെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വ്യാഴാഴ്ച രാജ്യവ്യാപക ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ഇത്തരം ആരോപണവിധേയമായ പ്രവർത്തനങ്ങളെക്കുറിച്ച് സമൂഹത്തിലെ യുവാക്കളെയും പെൺകുട്ടികളെയും സ്ത്രീകളെയും ബോധവാന്മാരാക്കി നിയമവിരുദ്ധമായ മതപരിവർത്തനത്തിനും ലൗ ജിഹാദിനുമെതിരെ ഒരു പ്രതിരോധ ശക്തി സൃഷ്ടിക്കാനാണ് ആർഎസ്എസ് അനുബന്ധ സംഘടനയുടെ ഒരു മാസം നീണ്ടുനിൽക്കുന്ന ‘ജൻ ജാഗരൺ അഭിയാൻ’ ശ്രമിക്കുന്നത്. നിയമവിരുദ്ധമായ മതപരിവർത്തനങ്ങൾക്കും ലൗ ജിഹാദിനുമെതിരെ കേന്ദ്രം നിയമം നടപ്പാക്കണമെന്ന ആവശ്യത്തിന് അനുകൂലമായി സംഘടനയുടെ രാജ്യവ്യാപകമായ പ്രചാരണം പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുന്നു. പ്രചാരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ ഡിസംബർ 10 വരെ രാജ്യത്തെ എല്ലാ ബ്ലോക്കുകളിലും വിഎച്ച്‌പിയുടെ യുവജന വിഭാഗമായ ബജ്‌റംഗ്ദൾ ‘ശൗര്യ യാത്ര’ നടത്തുമെന്ന് വിഎച്ച്‌പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവാക്കളിൽ ‘ശൗര്യ’ ബോധം വളർത്തിയെടുക്കാനും നമ്മുടെ സഹോദരിമാരെയും പെൺമക്കളെയും ലൗ ജിഹാദിന്റെ ഇരകളാക്കാൻ ആരും…