നേപ്പര്‍വില്ലെ (ഇല്ലിനോയ്): അമേരിക്കയിലെ കുത്തക വ്യവസായങ്ങള്‍, കമ്പനികള്‍ എന്നിവയില്‍ ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ ഇന്ത്യയിലെ പ്രമുഖ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ഇല്ലിനോയ് സംസ്ഥാനത്ത് 1200 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രാദേശിക വിദ്യാലയങ്ങളില്‍ സ്റ്റെം ഔട്ട്‌റീച്ച് ശ്രമങ്ങളുടെ ഭാഗമായി 25 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയോജനം ലഭിക്കത്തക്കവിധം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇല്ലിനോയ് സംസ്ഥാനത്തു നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള ഇന്ത്യന്‍ കമ്പനിയുടെ വാഗ്ദാനം കൂടുതല്‍ സന്തോഷിപ്പിക്കുന്നതായി വീണ്ടും ചിക്കാഗൊയുടെ ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ട ജെ.ബി. പ്രിറ്റ്സ്‌കര്‍ പറഞ്ഞു. ഇതിനകം തന്നെ 3000ത്തിലധികം ഇല്ലിനോയ് സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കാന്‍ ടിസിഎസിന് കഴിഞ്ഞതായും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇല്ലിനോയ് സംസ്ഥാനത്തെ വികസനത്തിന് മറ്റു കമ്പനികളോടൊപ്പം ടാറ്റാക്കും അവസരം ലഭിച്ചത് ഞങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. ടാറ്റായുടെ നോര്‍ത്ത് അമേരിക്കന്‍ ചെയര്‍മാന്‍ സുരേഷ്…
Year: 2022
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി രാജു പള്ളത്തിന് ഡാളസ് ചാപ്റ്റർ സ്വീകരണം നൽകി
ഡാളസ്: ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തിയ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി രാജു പള്ളത്തിന് ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്ത്യാ 101 ഓഡിറ്റോറിയത്തിൽ ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ഷാജി എസ് രാമപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ സെക്രട്ടറി സ്റ്റാർ ലൈൻ സജി, വൈസ് പ്രസിഡന്റ് രവി എടത്വാ, ട്രഷറർ തോമസ് കോശി, ജോയിന്റ് സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ എന്നിവർ ആശംസകൾ നേർന്നു. 2023 ജനുവരി 6 വെള്ളിയാഴ്ച എറണാകുളം ബോൾഗാട്ടി പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന മാധ്യമ പുരസ്‌കാര അവാർഡ് ദാന ചടങ്ങും, ഫ്ലോറിഡ മയാമിയിൽ വെച്ച് 2023 നവംബർ മാസത്തിൽ നടത്തപ്പെടുന്ന ഇന്റർനാഷണൽ മീഡിയ കോൺഫറൻസും വിജയിപ്പിക്കുവാനും വേണ്ട തീരുമാനം എടുത്തു.
അരിസോണ സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം
അരിസോണ : നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ അരിസോണയില്‍ നിന്നുള്ള സെനറ്റ് സീറ്റ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചു. നവംബര്‍ 11ന് വോട്ടെണ്ണല്‍ 83% പൂര്‍ത്തിയായപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മാര്‍ക്ക് കെല്ലിക്ക് പോല്‍ ചെയ്ത വോട്ടിന്റെ 51.8 % (1,128917) വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബ്ലേക്ക് മാസ്റ്റേഴ്‌സ് 46 1% (1,005001) വോട്ടുകളാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിക്ടര്‍ 2.11% (46189) വോട്ടുകള്‍ നേടി. ഇതോടെ സെനെറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കും 49 സീറ്റുകള്‍ വീതം ലഭിച്ചു. ഇനി തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നത് നവേദയില്‍ നിന്നാണ്. രാത്രി വൈകി ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആഡം ലക്‌ളല്‍ട്ടിന 48.5 % (467208) വോട്ടുകള്‍ നേടി മുന്നിട്ടു നില്‍ക്കുമ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കാതറിന്‍ കോറിട്ട് മസ്റ്റോണ്‍ 48.4 % (466387) വോട്ടുകള്‍ ലഭിച്ചു. ഇവിടെ 94…
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ശനിയാഴ്ച
ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19 ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ 12 മണി വരെ ഡോക്ടർ ലക്ഷ്‍മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58 , മാൻവെൽ ,ടെക്സാസ് – 77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ് മെഡിക്കൽ പരിശോധനയിൽ ഇകെജി , അൾട്രാസൗണ്ട്, ബോഡി മാസ്സ് ഇൻഡക്സ്, ബിപി, ബ്ലെഡ്ഗ്ലൂക്കോസ്, തൈറോയ്ഡ്, അൾട്രാ സൗണ്ട്, കരോട്ടിഡ് ഡോപ്ലർ ,ലങ് ഫങ്ങ്‌ഷൻ ടെസ്റ്റ് , കാഴ്ച, കേഴ്വി തുടങ്ങി 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ ഫ്ലൂഷോട് നൽകുന്നതാണ്.…
Hindus, welcoming greenlighting of 1st crematorium, want Cyprus Govt. to strictly abide timeline
Hindus have welcomed the recent greenlighting of the first crematorium in Cyprus, but they are insisting that the Cyprus Government should be firm in having a fully functional crematorium within 18-24 months as stated. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that crematorium wait had been too long for Hindus in Cyprus where reportedly attempts to legalize cremation were taken up in 2006 and law regulating cremations was passed in 2016. Among the Hindu community, cremation had been a pre-BCE tradition prescribed in ancient Hindu texts, and…
ROYAL ENFIELD RIDER MANIA 2022: Get set for a power-packed weekend of Pure Motorcycling culture in Goa from November 18th to 20th
Kochi, 11 November 2022: Three days of Pure Motorcycling, Music and Art – Rider Mania 2022 is back and all set for an epic weekend full of fun and adventure in Hilltop, Goa from November 18 to 20, 2022. After a hiatus of two years, the 12th edition of this exhilarating motorcycling festival will bring music, art, heritage, inspiration and pop culture together with some of the greatest riders, artists, musicians, and storytellers from all across the country. Rider Mania 2022 is the perfect cocktail of some thrilling motorcycling experiences…
20.5 ബില്യൺ ഡോളറിന്റെ റഷ്യൻ ആസ്തി യുകെ മരവിപ്പിച്ചു
ലണ്ടന്‍: യുക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണത്തിന്റെ പേരിൽ യുകെയുടെ ഉപരോധത്തിന് വിധേയരായ റഷ്യൻ പ്രഭുക്കന്മാരുടെയും മറ്റ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതായി കരുതപ്പെടുന്ന 18 ബില്യൺ പൗണ്ട് (20.5 ബില്യൺ ഡോളർ) മൂല്യമുള്ള സ്വത്തുക്കൾ മരവിപ്പിച്ചതായി യു.കെ ട്രഷറി ജൂനിയര്‍ മന്ത്രി ആന്‍ഡ്രൂ ഗ്രിഫിത്ത് പറഞ്ഞു. “ഞങ്ങൾ റഷ്യയ്‌ക്കെതിരെ എക്കാലത്തെയും കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. അത് അവരുടെ യുദ്ധ യന്ത്രത്തെ തളർത്തുകയാണ്. ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. ഈ ക്രൂരമായ യുദ്ധത്തിൽ വിജയിക്കാൻ ഞങ്ങൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു. ഗ്രിഫിത്ത് പറയുന്നതനുസരിച്ച്, പുതുതായി മരവിപ്പിച്ച റഷ്യൻ ആസ്തികൾ മറ്റ് എല്ലാ ബ്രിട്ടീഷ് ഉപരോധ വ്യവസ്ഥകളിലും റിപ്പോർട്ട് ചെയ്ത തുകയേക്കാൾ ആറ് ബില്യൺ പൗണ്ട് കൂടുതലാണ്. മുൻ സോവിയറ്റ് റിപ്പബ്ലിക്കിനെ “ഡി-നാസിഫൈ” ചെയ്യുന്നതിനായി ഫെബ്രുവരി 24 ന് അയൽരാജ്യമായ ഉക്രെയ്നിൽ പുടിൻ “പ്രത്യേക സൈനിക ഓപ്പറേഷൻ” പ്രഖ്യാപിച്ചപ്പോൾ…
ഷാരോണ്‍ കൊലപാതക കേസ്: വിഷക്കുപ്പി ഒളിപ്പിച്ചു എന്നത് കെട്ടിച്ചമച്ചതാണെന്ന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മല കുമാരനുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഇരുവരും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷമാണ് മകളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതെന്നും, വിഷകുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നും ഇരുവരും ഹർജിയിൽ പറയുന്നു. ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും ഹർജിയിൽ ആരോപിക്കുന്നു. നേരത്തെ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം ആരോപിച്ചിരുന്നു. തെളിവുകൾ നശിപ്പിച്ചതിനാണ് സിന്ധുവിനേയും, നിർമ്മൽ കുമാരനേയും പൊലീസ് പ്രതി ചേർത്തത്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ്…
THE 108 FEET KEMPAGOWDA STATUE AT BENGALURU AIRPORT HAS ENTERED THE GUINNESS WORLD RECORDS
Bengaluru; A giant statue of Bengaluru founder Kempegowda to be unveiled by Prime Minister Narendra Modi today has made it to the Guinness Book of World Records. Known as the Statue of Prosperity, the 108-foot bronze statue is located at the Kempegowda International Airport outside Bengaluru. According to the Guinness Book of World Records, it is the first tallest statue of a city’s founder. On Wednesday, November 9, Chief Minister Basavaraj Bommai announced that the statue had set a world record. Bengaluru producer Nadaprabhu Kempagowda’s statue is our pride. Samriddhi is the first and tallest…
രാജീവ് ഗാന്ധി വധക്കേസിൽ ആറ് പ്രതികളെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ആറ് പ്രതികളെയും വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. എസ്. നളിനി, ജയകുമാർ, ആർ പി രവിചന്ദ്രൻ, റോബർട്ട് പയസ്, ശ്രീഹരൻ, സുതേന്ദ്രരാജ എന്നിവരെയാണ് കോടതി വിട്ടയച്ചത്. നിലവിൽ പരോളിൽ കഴിയുന്ന നളിനി നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ ബി ആർ ഗവായ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. 2022 മെയ് 18-ന് കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ മോചിപ്പിച്ച ഉത്തരവിലെ മാനദണ്ഡങ്ങൾ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മറ്റുള്ളവർക്കും ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ മോചിപ്പിക്കണമെന്ന് 2018 സെപ്റ്റംബർ 9-ന് തമിഴ്നാട് സർക്കാർ നൽകിയ നിർദേശം ഇവർ നൽകിയ മാപ്പപേക്ഷ പരിഗണിക്കുന്ന ഗവർണർ പാലിക്കണമെന്ന് കോടതി പ്രസ്താവിച്ചു. ജയിലിൽ തികഞ്ഞ അച്ചടക്കത്തോടെ കഴിഞ്ഞ പ്രതികളിൽ പലരും ശിക്ഷാകാലത്ത് വിദ്യാഭ്യാസ രംഗത്ത് പുരോഗതി നേടിയ കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.…
