ന്യൂഡൽഹി: മലിനീകരണ തോത് നേരിയ തോതിൽ കുറഞ്ഞതിനാൽ ദേശീയ തലസ്ഥാന മേഖലയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്ന കേന്ദ്രസർക്കാർ പാനൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (ജിആർഎപി) ഘട്ടം 4 പ്രകാരമുള്ള നടപടികൾ പിന്‍വലിച്ചു. 2022 നവംബർ 3, GRAP-ന്റെ (ഡൽഹി-NCR-ലെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) ഘട്ടം-IV-ന് കീഴിലുള്ള പ്രവർത്തനങ്ങൾക്ക് ഉടനടി പ്രാബല്യത്തിൽ വരും. GRAP-ന്റെ ഘട്ടങ്ങൾ-1 മുതൽ ഘട്ടം-III വരെയുള്ള പ്രവർത്തനങ്ങൾ തുടർന്നും നടപ്പിലാക്കും, അവ നടപ്പിലാക്കുകയും നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യും. ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ് സമിതി. എന്നാൽ, അത്യാവശ്യമല്ലാത്ത നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം തുടരും. നാഷണൽ ക്യാപിറ്റൽ റീജിയണിലെ എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്റെ (CAQM) ഔദ്യോഗിക പ്രസ്താവന പ്രകാരം, GRAP-ന്റെ ഘട്ടങ്ങൾ-1 മുതൽ ഘട്ടം-III വരെയുള്ള പ്രവർത്തനങ്ങൾ തുടർന്നും നടപ്പിലാക്കുകയും, ബന്ധപ്പെട്ട എല്ലാ ഏജൻസികളും നടപ്പിലാക്കുകയും…
Year: 2022
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് മഹാരാഷ്ട്രയിൽ പ്രവേശിക്കും
നന്ദേഡ്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാൽനട ജാഥ പൂർത്തിയാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിങ്കളാഴ്ച മഹാരാഷ്ട്രയിൽ പ്രവേശിക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ യാത്ര ഇതിനോടകം സഞ്ചരിച്ചു. നന്ദേഡ് ജില്ലയിലെ ദെഗ്ലൂരിലെ മദ്‌നൂർ നാകയിൽ തിങ്കളാഴ്ച വൈകിട്ട് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ പ്രവേശിക്കും. മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലും വൻ വിജയം നേടാനാണ് അവർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ 14 ദിവസത്തെ യാത്രയിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ 15 നിയമസഭാ മണ്ഡലങ്ങളിലൂടെയും ആറ് പാർലമെന്റ് മണ്ഡലങ്ങളിലൂടെയും 381 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. വിപുലമായ പ്രചാരണത്തിനായി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ നവംബർ 8 ന് യാത്രയിൽ ചേരും. മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നതിനാൽ പവാർ ഒരു…
മുറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനെ പോലീസ് രക്ഷപ്പെടുത്തി
പത്തനംതിട്ട: പന്തളത്ത് മുറിക്കുള്ളിൽ കുടുങ്ങിയ മൂന്ന് വയസുകാരനെ പോലീസ് രക്ഷപ്പെടുത്തി. വിഷ്ണു-സുധി ദമ്പതികളുടെ മകൻ വൈഷ്ണവ് (3) ആണ് മുറിക്കുള്ളിൽ കുടുങ്ങിയത്. പന്തളം പോലീസ് സ്റ്റേഷന് സമീപമുള്ള എഫ് ഫ്ലാറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ഫ്ലാറ്റിൻറെ മൂന്നാം നിലയിലെ മുറിയിലാണ് കുടുംബം താമസിക്കുന്നത്. വിഷ്ണുവും വൈഷ്ണവും ചേർന്ന് മുറിക്കുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോൺ വന്നതിനെ തുടർന്ന് വിഷ്ണു സംസാരിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഇറങ്ങി. ഈ സമയത്താണ് കുട്ടിയുടെ കൈ തട്ടി അബദ്ധത്തിൽ വാതിലടഞ്ഞ് ലോക്ക് ആയത്. സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ സുധി ജോലിക്ക് പോയതായിരുന്നു. എത്ര ശ്രമിച്ചിട്ടും വാതിൽ തുറക്കാനാകാത്തതിനാൽ സഹായമഭ്യർത്ഥിച്ച് സമീപത്തെ പന്തളം പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. എസ്ഐ ഉണ്ണികൃഷ്‌ണൻറെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം പൂട്ട് പൊളിച്ച് അകത്തുകടന്ന് കുട്ടിയെ രക്ഷപ്പെടുത്തി. എസ്‌ഐ ഉണ്ണികൃഷ്‌ണനൊപ്പം, സിപിഓമാരായ അൻവർഷ, സുശീൽ കുമാർ, കൃഷ്‌ണദാസ്,…
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. തുലാവർഷത്തോടൊപ്പം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും അനുബന്ധ ന്യൂനമർദ്ദവുമാണ് മഴയ്ക്ക് കാരണം. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങൾ ഇടിമിന്നൽ മുൻകരുതലുകൾ പാലിക്കണമെന്നും നിർദേശമുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ അടുത്ത ദിവസത്തോടെ ന്യൂനമർദം രൂപപ്പെടും. പിന്നീട് ഇത് ശക്തി പ്രാപിച്ച് തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ഇന്നത്തെ രാശിഫലം (നവംബര്‍ 7, തിങ്കള്‍)
ചിങ്ങം: ഐശ്വര്യപൂർണവും സൗഭാഗ്യപൂർണവുമായ ദിവസമായിരിക്കും ഇന്ന്. ചുരുക്കത്തിൽ നിങ്ങൾ ചെയ്യേണ്ടതായി പ്രത്യേകിച്ച് ഒന്നുമില്ല. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് നിങ്ങൾ പതിവിലും കൂടുതൽ പോരാടണം. നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാം. കന്നി: നിങ്ങൾ ചെയ്‌ത പല കാര്യങ്ങൾക്കും ഇന്ന് പ്രതിഫലം ലഭിക്കും. സ്വന്തം രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് നിങ്ങൾക്ക് ഇപ്പോഴും എല്ലാ ഭാരവും പൂർണമായി വലിച്ചെറിയാൻ സാധിക്കുന്നില്ല. നിങ്ങൾ ശാന്തത നിലനിർത്താൻ എപ്പോഴും ശ്രമിക്കുക. തുലാം: ഇന്ന് നിങ്ങൾ ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങൾക്ക് വിരുന്നാൽ നൽകും. സൗന്ദര്യവർദ്ധക വസ്‌തുക്കളും, വസ്ത്രങ്ങളും വാങ്ങാൻ നിങ്ങൾ തയ്യാറാണ്. ഇന്ന് നിങ്ങൾ നിങ്ങളുടെ രൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: സുഖകരവും സന്തുഷ്‌ടവുമായ ദിവസമാണ് ഇന്ന്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്ക് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ളാദപൂർവം ചെലവഴിക്കാൻ അവസരമുണ്ടാകും. മാതൃഭവനത്തിൽ നിന്നുള്ള നല്ല…
വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരളപിറവി ദിനാഘോഷം മാതൃകാപരം: ഡോ ജോർജ് ജേക്കബ്
ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് കേരള പിറവി ദിനാഘോഷം വിപുലമായ പരിപാടികളോടെ നവംബർ ആറിന് ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ചത് മാത്രകാപരമെന്നു വേൾഡ് മലയാളി കൗൺസിൽ സ്ഥാപകനേതാവ് ഡോ ജോർജ് ജേക്കബ് അഭിപ്രായപ്പെട്ടു ന്യൂജേഴ്‌സി പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷത്തിനായി പ്രവർത്തിച്ച ചെയർമാൻ ഡോ ഗോപിനാഥൻ നായർ , പ്രസിഡന്റ് ജിനേഷ് തമ്പി, കൺവീനേഴ്‌സ്, മറ്റു പ്രൊവിൻസ് ഭാരവാഹികളേയും അഭിനന്ദനം അറിയിക്കുന്നതായും, കേരളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനു നമുക്കൊരുമിച്ചു പ്രവർത്തികേണ്ട ആവശ്യകതയെ പ്രത്യേകം പരാമർശിച്ചു കൊണ്ട് ഡോ ജോർജ് ജേക്കബ് , ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും കേരളപിറവി ആശംസകൾ നേർന്നു ന്യൂജേഴ്‌സിയിലെ ആംബർ റെസ്റ്റോറൻറ്റിലാണ് കേരള പിറവി ദിനാഘോഷ പരിപാടികൾക്ക് വേദിയൊരുങ്ങിയത് . വേൾഡ് മലയാളി കൗൺസിലിന്റെ ജന്മസ്ഥലമായ ന്യൂജേഴ്‌സിയിൽ ഇക്കുറി വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് സംഘാടകർ കേരളപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തത്.
സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി കുടുംബ വാർഷികം വൻ വിജയം
ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടേയും കുടുംബസംഗമം പോർട്ട്ചെസ്റ്ററിലെ നൈറ്റ്സ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 5 ശനിയാഴ്ച്ച 4 മണി മുതല്‍ കൂടുകയുണ്ടായി. പ്രസിഡന്റ് അനിൽ ചെറിയാൻ, ജനറൽ കൺവീനർ വർഗീസ് ഒലഹന്നാൻ, പബ്ലിക് റിലേഷൻസ് ജയപ്രകാശ് നായർ, ട്രഷറർ ജേക്കബ് ചാക്കോ, ശ്രീമതി സെൽവി കുര്യൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു. പ്രസിഡന്റ് അനിൽ ചെറിയാൻ സദസ്സിന് സ്വാഗതമോതുകയും തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു. കോവിഡ് കാലഘട്ടത്തിൽ മുടങ്ങിക്കിടന്ന സംഘടനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ യുവതലമുറ മുമ്പോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ വർഷം സർവീസിൽ നിന്നും വിരമിച്ച ജയിംസ് എബ്രഹാം, ജോസ് ജോൺ, രാജു പി എബ്രഹാം, മാത്യു മേലേത്ത്, മാത്യൂസ് തെക്കുമറ്റത്തിൽ, മാമ്മൻ മാത്യു, അലക്സ്…
എറിക് മാത്യു ഫൊക്കാന ഫൗണ്ടേഷന്‍ ചെയർമാൻ
അമേരിക്കയുടെ സാമൂഹ്യ– സാംസ്കാരിക രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ നേതാവായ എറിക് മാത്യുവിനെ ഫൊക്കാന ഫൌണ്ടേഷൻ ചെയർമാൻ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാനയുടെ സന്തതസഹചാരിയും രണ്ടു തവണ വാഷിംഗ്‌ടൺ ഡി സി യിൽ നിന്നുള്ള ആർ വി പി , ഫൌണ്ടേഷൻ വൈസ് ചെയർമാൻ, യൂത്തു കമ്മറ്റി അംഗം ,കൺവെൻഷൻ കൺവീനർ എന്നീ നിലകളിൽ സ്തുതിർഘമായ പ്രവർത്തിച്ചതിന് അംഗീകാരമായാണ് അദ്ദേഹത്തെ തേടി ഫൌണ്ടേഷൻ ചെയർമാൻ സ്ഥാനം എത്തുന്നത്. ബാൾട്ടിമോർ കൈരളി മലയാളീ അസോസിയേഷന്റെ സജീവ പ്രവർത്തകൻ ആയിരുന്ന എറിക്ക് , കില്ലാഡിസ് സ്പോർട്സ് ക്ലബ് സ്ഥാപകാംഗം കൂടിയാണ്, കഴിഞ്ഞ രണ്ടുവർഷമാ ഹ്യൂസ്റ്റൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അദ്ദേഹം ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ, പെയർലാൻഡ് മലയാളി അസോസിയേഷൻ എന്നീ സംഘടനകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് മുൻ കമ്മറ്റി അംഗം…
ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരള ദിന ആഘോഷങ്ങൾ ചരിത്രം തിരുത്തിയെഴുതി
ഫിലാഡൽഫിയ: ചരിത്രം തിരുത്തിയെഴുതിയ ഓണാഘോഷ പരിപാടികൾക്ക് ശേഷം നടത്തപ്പെട്ട ട്രൈസ്റ്റേറ്റ് കേരളാ ഫോറം കേരളാ ദിന രിപാടികൾക്ക് പ്രശസ്ത സിനിമാതാരം സോനാ നായർ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. ചെയർമാൻ സാജൻ വ൪ഗീസ് അധ്യക്ഷനായിരുന്നു. കേരളാ ഡേ ചെയർമാൻ ജോർജ് ഓലിക്കൽ അതിഥികളെ സ്വാഗതം ചെയ്തു. ജനറൽ സെക്രട്ടറി റോണി വ൪ഗീസ് ചടങ്ങുകൾ നിയന്ത്രിച്ചു. കേരളാ ദിനാഘോഷത്തോടനുബന്ധിച്ചു ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ ജീവ കാരുണ്യ പ്രെവർത്തന പങ്കാളിത്തം പരിപാടിക്ക് പത്തര മാറ്റു തിളക്കം കൂട്ടി. മാർ ക്രിസോസ്റ്റം ഡ്രീം പ്രോജക്ടിലേക്കുള്ള ദാന സഹായം ചലച്ചത്ര താരം സോനാ നായർ ചാരിറ്റി കോർഡിനേറ്റർ രാജൻ സാമുവേലിന് നൽകിക്കൊണ്ട് നിർവഹിച്ചു. ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കാൻ മാർ ക്രിസോസ്റ്റം തിരുമേനി തിരുവല്ല വൈ എം സി എയുമായി ചേർന്ന് തുടങ്ങി വച്ച വികാസ് സ്കൂൾ പദ്ധതികളിൽ…
അമേരിക്കയിലെ മുതിർന്നവരിൽ ഡിമെൻഷ്യ ഏകദേശം മൂന്നിലൊന്നായി കുറയുന്നതായി പഠന റിപ്പോര്‍ട്ട്
കാലിഫോര്‍ണിയ: അമേരിക്കയില്‍ ഡിമെൻഷ്യയുടെ വ്യാപനം 65 വയസ്സിനു മുകളിലുള്ളവരിൽ കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട്. 2000 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ഇത് ഗണ്യമായി കുറഞ്ഞു എന്ന് RAND കോർപ്പറേഷൻ പഠനം പറയുന്നു. രാജ്യവ്യാപകമായി, ഡിമെൻഷ്യയുടെ പ്രായപരിധി 2016-ൽ 65 വയസ്സിനു മുകളിലുള്ളവരിൽ 8.5% ആയി കുറഞ്ഞു, 2000-ൽ 65 വയസ്സിനു മുകളിലുള്ളവരിൽ 12.2% ആയിരുന്നത് ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു, ഗവേഷകർ അഭിപ്രായപ്പെടുന്നു. സ്ത്രീകൾ ഡിമെൻഷ്യയുമായി ജീവിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ലിംഗ വ്യത്യാസം കുറഞ്ഞതായി പഠനം കണ്ടെത്തി. പുരുഷന്മാരിൽ, ഡിമെൻഷ്യയുടെ വ്യാപനം 16 വർഷത്തെ കാലയളവിൽ 10.2% ൽ നിന്ന് 7.0% ആയി 3.2 ശതമാനം കുറഞ്ഞു. സ്ത്രീകൾക്കിടയിൽ ഈ കുറവ് 3.9 ശതമാനം കുറഞ്ഞ് 13.6% ൽ നിന്ന് 9.7% ആയി. കറുത്ത വർഗ്ഗക്കാരും വെള്ളക്കാരും തമ്മിലുള്ള ഡിമെൻഷ്യയുടെ വ്യാപനത്തിലെ വ്യത്യാസങ്ങളും ചുരുങ്ങിയതായി പഠന റിപ്പോര്‍ട്ടില്‍…
